കോവിഡ് മുടക്കിയ പോപ്കോണും ഐസ്ക്രീമും
മൂന്നരക്കോടി മലയാളികളല്ല നമ്മുടെ മാർക്കറ്റ് എന്ന മനസ്സിലാക്കലാണ് കോവിഡ് പ്രതിസന്ധിയെ മറികടക്കാൻ മലയാള സിനിമാ പ്രവർത്തകർക്കുള്ള ഏറ്റവും വലിയ ഇന്ധനം.

"നീയിത്രേം കാലം പണിയെടുത്തിട്ടും നിന്റെ കയ്യിൽ അഞ്ചിന്റെ പൈസ സേവിങ്സ് ഇല്ലല്ലോടാ..."
വെറുതേ ഇങ്ങനെ ഇരിക്കുമ്പോൾ ഉമ്മയുടെ കോൺവെർസേഷൻ ട്രിഗർ ആണ് ഇങ്ങനത്തെ ചില ഐറ്റംസ്. ശേഷം കല്യാണം കഴിക്കേണ്ട ആവശ്യകതയെ പറ്റിയും അതിന്റെ ചിലവുകളെ പറ്റിയും അതിന് വേണ്ടി സേവിങ്സ് ഉണ്ടാക്കിവെക്കേണ്ടതിനെക്കുറിച്ചും സ്റ്റഡി ക്ലാസ്സ് ഉണ്ടാവും.
അന്ന് ഞാനും ഇങ്ങനെ ആലോചിക്കുകയായിരുന്നു. "അല്ല എവടെ പോണ് ഈ പൈസ മൊത്തം?". കോഴിക്കോട്ടെ ഹോട്ടൽ മുതലാളിമാർ എന്നെ നോക്കി ചിരിക്കുന്നത് എനിക്ക് മനസ്സിൽ കാണാമായിരുന്നു. അവരുടെ പിന്നിൽ അതാ നരേന്ദ്ര മോദിയും വി. മുരളീധരനും. "അന്താരാഷ്ട്ര മാർക്കറ്റിൽ കുറയുന്നത് കൊണ്ടാണ് ഇവിടെ കൂടുന്നത്..മൊത്തത്തിൽ കൂടുന്നില്ല" എന്നൊക്കെ മുരളിജി പറയുന്നുണ്ട്. പെട്രോളേ..പെട്രോൾ പെട്രോൾ! അവരിങ്ങനെ വരിവരിയായി പോയിക്കഴിഞ്ഞപ്പോ അതാ കയറിവരുന്നു കുറേ പരിചയമുള്ള മുഖങ്ങൾ! നമ്മുടെ ലാലേട്ടനും മമ്മുക്കയും ഫഹദും ദുൽക്കറും ലിജോ ചേട്ടനും മഞ്ജു ചേച്ചിയും തുടങ്ങി ഒരു പട തന്നെ. ഞാൻ മനസ്സിൽ ഒരേകദേശക്കണക്ക് കൂട്ടാൻ തുടങ്ങി. മാസം ശരാശരി ഒരു 4-6 സിനിമ ഒക്കെ ആണ് തീയേറ്ററിന്ന് കാണുന്നത്. ടിക്കറ്റും അനുബന്ധചിലവുകളുമൊക്കെയായി 500- 1500 രൂപയാണ് സാധാരണ ഗതിയിൽ മാസം ചിലവാകാറുള്ളത്.
പക്ഷേ കഴിഞ്ഞ മൂന്നു മാസമായി ഈ ചിലവുകളൊന്നുമില്ല. പെട്രോൾ മാത്രമാണ് ഇടയ്ക്കെങ്കിലും സാന്നിധ്യമറിയിക്കുന്നത്. കൂട്ടിക്കിഴിച്ച് നോക്കുമ്പോൾ കോവിഡ് ഇങ്ങനെ ചില കോസ്റ്റ് കട്ടിങ് നടത്തുന്നുണ്ടെങ്കിലും ആ ക്യാഷ് ഫ്ലോ നിലയ്ക്കുന്നത് നമ്മുടെ സാമ്പത്തികരംഗത്തിന്റെ ചലനാത്മകത ഇല്ലാതാക്കുന്നുണ്ടെന്നും അത് നമ്മളെ തന്നെ നേരിട്ടും അല്ലാതെയും ബാധിക്കുന്നുണ്ടെന്നും നിങ്ങൾ ഞാൻ പറഞ്ഞിട്ട് അറിയേണ്ടല്ലോ.
പറഞ്ഞു വരുന്നത് തിയേറ്ററിൽ പോകാത്ത മൂന്ന് മാസങ്ങളെ പറ്റിയാണ്. പത്താം ക്ലാസിനു ശേഷം ഇങ്ങനെ ഒരു ഗ്യാപ്പ് ഉണ്ടായിട്ടില്ല. ഓരോരുത്തർക്കും ഓരോ ഹാപ്പിനെസ്സ് തെറാപ്പി ഉണ്ടാവുമല്ലോ. എന്റേത് വളരെ സിമ്പിൾ ആണ്. ഒരു സിനിമ, ഇന്റർവെലിന് ഐസ്ക്രീം, സെക്കന്റ് ഹാഫിൽ ഒരു കപ്പ് പോപ്കോൺ, സിനിമ കഴിഞ്ഞിട്ട് അതിങ്ങനെ റെട്രോസ്പെക്റ്റിൽ ഓടിച്ചിട്ട് ഒരു ചായ കുടി, പിന്നെ പടം ഇഷ്ടപെട്ടാൽ ഫേസ്ബുക്കിൽ ഒരു തള്ള് (ഇംഗ്ലീഷിൽ റിവ്യൂ എന്നും പറയാറുണ്ടത്രെ).
സിനിമാ കമ്പനികൾ ആണ് എടുത്തു പറയേണ്ട വേറൊരു സംഗതി. പലരും ഇപ്പൊ മിസ്സിങ് അടിക്കുന്നുണ്ടാവും. സ്കൂൾ ഫ്രണ്ട്സ്, കോളേജ് ഫ്രണ്ട്സ്, ഓഫീസ് ഫ്രണ്ട്സ്, നാട്ടിലെ ടീം, കസിൻസ്, ലവർ തുടങ്ങി ഓരോരുത്തർക്കും ഇഷ്ടം പോലെ കമ്പനികൾ ഉണ്ടാവും സിനിമയ്ക്ക് പോകാൻ. എങ്കിലും പടത്തിനു പോവാൻ കമ്പനി ഒപ്പിക്കുന്നത് അത്ര എളുപ്പമല്ല. ഭയങ്കര ഡൈനാമിക്ക് അല്ലേ നമ്മുടെ ഇരുപതുകളൊക്കെ! കോളേജും ഉപരിപഠനവും ജോലിയും ഒക്കെയായി ഫ്രണ്ട്ഷിപ്പുകൾ ചിതറുന്ന കാലം. ഒന്നാലോചിച്ചു നോക്കിക്കേ... കോളേജിൽ നമുക്കുണ്ടായിരുന്ന സിനിമാ കമ്പനി ആയിരിക്കില്ല ഇപ്പൊ ഉള്ളത്. എനിക്ക് അടുത്തിടെയായി ഒറ്റയ്ക്ക് സിനിമക്ക് പോകുന്ന പതിവും കൂടിയിട്ടുണ്ടായിരുന്നു. ചാർളിയാണെന്ന് തോന്നുന്നു ഒറ്റയ്ക്ക് കാണുന്നതിന്റെ സുഖം അരക്കിട്ടുറപ്പിച്ച സിനിമ. അങ്ങനെ ഇരുട്ടുമുറികളിൽ ചിരിച്ചും കരഞ്ഞും സ്വപ്നം കണ്ടും നമ്മൾ നല്ല രസത്തിലങ്ങനെ ജീവിക്കുമ്പോഴാണ് ഇരുട്ടടി പോലെ കോവിഡ് മറ്റു പലതിനെയും പോലെ സിനിമാശാലകളെയും നിശ്ചലമാക്കുന്നത്. ഇനിയൊരു തിരിച്ചുവരവുണ്ടാവുമോ ശശ്യേ എന്ന് നമ്മളൊക്കെ ഇടയ്ക്ക് ആലോചിക്കുന്നുണ്ടാവും. സെക്കന്റിൽ 24 നിശ്ചല ചിത്രങ്ങൾ ചലച്ചിത്രമായി മാറുന്ന മാന്ത്രികതയെ അതിന്റെ ഏറ്റവും ഉന്നതമായ രൂപത്തിൽ ജനങ്ങൾ അനുഭവിച്ചറിഞ്ഞ ഇരുട്ടുമുറികൾ നിശ്ചലമാവുമ്പോൾ ഇരുട്ട് വീഴുന്നത് ആർക്കൊക്കെയാണ്? എന്തിനൊക്കെയാണ്?
എന്റെ മിസ്സിങ് പോപ്കോണും ഐസ്ക്രീമും തിയേറ്റർ അനുഭവങ്ങളുമൊക്കെയാണെങ്കിൽ കോവിഡ് കാരണം മലയാള സിനിമാ വ്യവസായത്തിന്റെ മൊത്തം മിസ്സിങ് ജൂൺ വരെ ഏകദേശം 600 കോടിക്ക് മുകളിലാണെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ അഭിപ്രായപ്പെടുന്നു. ചെറിയ ഇൻഡസ്ട്രി ആണെങ്കിൽ കൂടെ ഏകദേശം പതിനായിരത്തോളം ടെക്നിഷ്യൻസും അറുനൂറോളം ആർട്ടിസ്റ്റുകളും പ്രൊഡ്യൂസർമാരും ഡിസ്ട്രിബ്യുട്ടർമാരും ഇവിടെ ജോലി ചെയ്യുന്നുണ്ട്. ഏകദേശം അയ്യായിരത്തോളം ദിവസവേതനക്കാർ ഈ മേഖലയിൽ ഉപജീവനം കണ്ടെത്തുന്നുണ്ട്. വേതനം മുടങ്ങുന്ന ഇവർക്ക് എന്തു പ്രതിവിധിയാണുള്ളതെന്ന് തീർപ്പാക്കാൻ ഇപ്പോഴും സർക്കാരിനോ സിനിമാസംഘടനകൾക്കോ കഴിഞ്ഞിട്ടില്ല.
ജോലിക്കാരെപ്പോലെ തന്നെ ബുദ്ധിമുട്ടിലാണ് പണം മുടക്കുന്നവർ എന്നുള്ളതും ഇതോടൊപ്പം ചേർത്ത് വായിക്കേണ്ട കാര്യമാണ്. ബാങ്കിൽ നിന്നും ഫൈനാൻസിയേഴ്സിൽ നിന്നുമൊക്കെ വലിയ തുക കടം വാങ്ങിയിട്ടാണ് ഇവിടെ വലിയൊരു ശതമാനം പ്രൊജെക്ടുകളും നടക്കുന്നത്. കൃത്യമായ ഷെഡ്യൂളുകളിൽ പടം പൂർത്തിയായി റിലീസ് നടന്നില്ലെങ്കിൽ ഭീമമായ പലിശതുകയാണ് ഈയിനത്തിൽ കുമിഞ്ഞു കൂടുന്നത്. ഇക്കഴിഞ്ഞ മാർച്ചിൽ മലയാളത്തിലെ എക്കാലത്തെയും വലിയ ബിഗ് ബജറ്റ് സിനിമ, നൂറ് കോടിയോളം രൂപ ചിലവിട്ട 'കുഞ്ഞാലി മരക്കാർ' റിലീസ് ആവാനിരിക്കെയാണ് രാജ്യം ലോക്ക്ഡൗണിലേക്ക് പോയത്. ഇരുപത്തിരണ്ട് കോടിയോളം രൂപ ബജറ്റിൽ ഒരുങ്ങുന്ന 'മാലിക്' എന്ന പ്രൊജക്റ്റും അവധിക്കാലപ്രേക്ഷകരെ ലക്ഷ്യമിട്ട മറ്റൊരു വലിയ സിനിമയാണ്. ഇതുപോലെ മുടക്കിയ പണം എന്ന് തിരിച്ചുകിട്ടുമെന്ന് ഉറപ്പില്ലാത്ത ഏകദേശം അമ്പതോളം സിനിമകളാണ് തീയേറ്ററുകൾ തുറക്കുമ്പോൾ പ്രദർശനത്തിനായി കാത്തുനിൽക്കുന്നത്. മുടങ്ങിക്കിടക്കുന്ന പണത്തേക്കാൾ ആയിരക്കണക്കിന് മനുഷ്യരുടെ രാവുപകലുകളുടെ ചിന്തയും അധ്വാനവുമാണ് ഇങ്ങനെ ഇനിയെന്നു വെളിച്ചം കാണുമെന്ന അനിശ്ച്താവസ്ഥയിൽ തുടരുന്നത്.
പക്ഷേ കോവിഡ് സിനിമയെന്ന വിസ്മയത്തെ കൊന്നു കളയുമോ? ഒരിക്കലും ഇല്ല എന്നതാണ് സുവ്യക്തമായ ഉത്തരം. അതു കൊണ്ടു തന്നെ അഭ്രപാളിയിൽ സ്വപ്നങ്ങൾ നെയ്തുകൂട്ടുന്നവരോ സിനിമയെ നെഞ്ചിലേറ്റി നടക്കുന്നവരോ നിരാശരാവേണ്ട കാര്യമില്ല. കോവിഡ് കാലം ഉയർത്തുന്ന വെല്ലുവിളികളെ സർഗാത്മകമായ പരീക്ഷണങ്ങളിലൂടെ മറികടക്കുക എന്നതിനാണ് നമ്മളിപ്പോ പ്രാമുഖ്യം നൽകേണ്ടത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഡിജിറ്റൽ മേഖലയിലെ പുതിയ കണ്ടുപിടിത്തങ്ങൾ പരമ്പരാഗത രീതികളിൽ നിന്ന് മാറി കുറഞ്ഞ വിഭവങ്ങൾ ഉപയോഗിച്ച് വലിയ പ്രൊജെക്ടുകൾ ചെയ്യാൻ മനുഷ്യരെ പ്രാപ്തമാക്കിയിട്ടുണ്ട്. സാങ്കേതികത ജോലികളെ എളുപ്പമാക്കി എന്ന് മാത്രമല്ല, അതിന്റെ ജനകീയത ഒരുപക്ഷെ മുൻപെങ്ങും എത്തിപ്പിടിക്കാൻ പ്രാപ്യമല്ലാതിരുന്ന മേഖലകളിലേക്ക് എത്തിനോക്കാൻ സാധാരണക്കാരെ പ്രാപ്തമാക്കുന്നുമുണ്ട്. ലോകം വീട്ടിൽ വിശ്രമിച്ച ഈ ലോക്ഡൗൺ കാലത്ത് തന്നെ എത്രയെത്ര പുതിയ സെലിബ്രിറ്റികളാണ് ടിക്ടോക്കിലൂടെയും യൂട്യൂബിലൂടെയും ഇൻസ്റ്റാഗ്രാമിലൂടെയും മറ്റും ഉയർന്നു വന്നത്? റോസ്റ്റിങ് വിഡിയോകളിലൂടെ താരമായ 'അർജ്യു' വും ഹെലൻ ഓഫ് സ്പാർട്ടയും അമ്മയോടൊപ്പം ഹോം വീഡിയോസ് ചെയ്ത് വൈറൽ ആയ കാർത്തിക് ശങ്കറും ഒക്കെ ഇക്കഴിഞ്ഞ മൂന്ന് മാസങ്ങളിൽ മലയാളികൾ ഏറെ ശ്രദ്ധിച്ച താരോദയങ്ങൾ ആയിരുന്നു. ഡിജിറ്റൽ മീഡിയയുടെ വർദ്ധിച്ച ജനപ്രീതിയും സാധ്യതകളും കണ്ടിട്ട് ഇക്കഴിഞ്ഞ മൂന്ന് മാസങ്ങളിൽ യൂട്യൂബ് ചാനലുകൾ തുടങ്ങിയ സിനിമാതാരങ്ങളും അനവധിയാണ്.
യാഥാർഥ്യങ്ങളെ കൃത്യമായി മനസിലാക്കി അതിനോട് പ്രതികരിക്കുക എന്നതാണ് നിലനിന്നു പോവാൻ ഏറ്റവും ആവശ്യമായുള്ളത്. പ്രീ-കോവിഡ് അവസ്ഥകളിലേക്ക് തിരിച്ചു പോവണമെന്ന് വാശി പിടിക്കുന്നവർ പരാജയപ്പെട്ടു പോകുകയേ ഉള്ളൂ. പഴയ പോലെ തന്നെ പതിനായിരം ആളുകൾക്ക് ജോലി പുനഃസ്ഥാപിക്കണം, സംഘടനകളുടെ ബൈലോ പ്രകാരം തന്നെ കാര്യങ്ങൾ നടക്കണം, പഴയ പോലെ ഷൂട്ടിങ് നടത്തി പഴയ പോലെ തിയേറ്ററുകൾ നിറയ്ക്കണം എന്നൊക്കെ വാശി പിടിക്കുന്നത് ആത്യന്തികമായി ഈ മേഖലയിൽ ജോലി ചെയ്യുന്ന എല്ലാവരെയും പ്രതികൂലമായി ബാധിക്കും. OTT (ഓവർ ദി ടോപ്) പ്ലാറ്റുഫോമുകളായ നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, എംഎക്സ് പ്ലേയർ, ഹോട്ട്സ്റ്റാർ തുടങ്ങിയ സാദ്ധ്യതകൾ മലയാള സിനിമ ഉപയോഗപ്പെടുത്തേണ്ടത് അത്യന്താപേക്ഷിതമാണ്. കാരണം ലോകസിനിമയെക്കുറിച്ച് കൃത്യമായ അവഗാഹമുള്ള, ലോകക്ലാസ്സിക്കുകൾ പിന്തുടരുന്ന, നിലവാരമുള്ള കണ്ടന്റുകൾ സാഹിത്യത്തിലായാലും സിനിമയിൽ ആയാലും തുടർച്ചയായി സൃഷ്ടിക്കുന്ന ഒരു പാരമ്പര്യം നമുക്കുണ്ട്. അതുകൊണ്ട് തന്നെ മാറ്റാരെക്കാളും ലോകമാകെ മാർക്കറ്റ് ആകുന്നത് നമുക്കാകും ഏറ്റവും ഗുണകരമായി ഭവിക്കുക. മൂന്നരക്കോടി മലയാളികളല്ല നമ്മുടെ മാർക്കറ്റ് എന്ന മനസ്സിലാക്കലാണ് കോവിഡ് പ്രതിസന്ധിയെ മറികടക്കാൻ മലയാള സിനിമാ പ്രവർത്തകർക്കുള്ള ഏറ്റവും വലിയ ഇന്ധനം. ഏറ്റവുമൊടുവിൽ പോലും കുമ്പളങ്ങി നൈറ്റ്സ്, സുഡാനി ഫ്രം നൈജീരിയ, വൈറസ് തുടങ്ങിയ സിനിമകളൊക്കെ കേരളത്തിന് പുറത്തെ സാധാരണ പ്രേക്ഷകരിലും മികച്ച പ്രതികരണം ഉണ്ടാക്കിയവയാണ്. സ്പാനിഷ് ഭാഷയിൽ ഇറങ്ങിയ ഒരു പ്രാദേശിക സീരീസ് ആയ 'ലാ കാസ ഡി പാപ്പൽ', മണി ഹീസ്റ്റ് എന്ന പേരിൽ നെറ്റ്ഫ്ലിക്സ് സംപ്രേക്ഷണം ആരംഭിച്ചപ്പോൾ അത് ലോകമെങ്ങും വലിയ തോതിൽ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റി. നമ്മൾ മലയാളികളും ഏറെ ആഘോഷിച്ച വെബ് സീരീസ് ആയിരുന്നു അത്. ലോക്കലാവുക എന്നതാണ് പുതിയ കാലത്ത് ഗ്ലോബൽ ആവാൻ ചെയ്യേണ്ടത്. നല്ല കഥകൾ നമ്മുടെ ജീനിൽ ഉള്ളതാണ്. നല്ല കണ്ടന്റുകൾ വരുന്ന ഇൻഡസ്ട്രി എന്നൊരു ഗുഡ് വിൽ ഭാഗ്യവശാൽ ഇത്രയും കാലത്തെ ഒരുപാട് മഹാരഥന്മാരുടെ പരിശ്രമം കൊണ്ട് നമ്മൾക്ക് നേടിയെടുക്കാൻ പറ്റിയിട്ടുണ്ട്. അത് മൂലധനമാക്കി ഡിജിറ്റൽ സാദ്ധ്യതകൾ പൂർണമായി ഉപയോഗപ്പെടുത്തി ലോകത്തെ മികച്ച കണ്ടന്റുകൾ കൊണ്ട് വിസ്മയിപ്പിക്കുക എന്നതാവണം നമ്മുടെ കതിന. നിലവാരമുള്ള കുഞ്ഞുസിനിമകളുടെ വിപ്ലവത്തിന് വഴിവെട്ടിയ അവസരമായി കോവിഡിനെ പിൽക്കാലത്തു നമുക്ക് വിശേഷിപ്പിക്കാൻ പറ്റണം.
അപ്പോൾ തിയേറ്ററുകൾ ഇല്ലാതാവുമെന്നാണോ പറഞ്ഞു വരുന്നത്? അങ്ങനെ കരുതുന്നതേ മഠയത്തരമാണ്. പ്രതിസന്ധി കാലത്ത് നിലനില്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രമാണ് മുകളിൽ പറഞ്ഞതൊക്കെയും. സിനിമാസ്വാദനത്തിന്റെ ഏറ്റവും ഉന്നതമായ അവസ്ഥ എന്ന രീതിയിൽ തിയേറ്റേറുകളെ മറ്റൊന്നിനും പകരം വെക്കാനാവില്ല. സിനിമാശാലകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ മാർഗനിർദ്ദേശങ്ങൾ ഒന്ന് വന്നോട്ടെ. ജനം തിയേറ്ററുകളിലേക്ക് ഇരമ്പിക്കയറും. ഭക്ഷണവും വസ്ത്രവുമൊക്കെ പോലെ തന്നെ നമ്മുടെ ജീവിതശൈലിയുമായി വല്ലാതെ അടുത്തു പോയ ഒരു ശീലമാണത്. ഇന്ത്യ പോലൊരു രാജ്യത്ത് ഒരു സാധാരണക്കാരന് ഏറ്റവും പ്രാപ്യമായ ചിലവിൽ അവന്റെ പ്രശ്നങ്ങളെ തൽക്കാലത്തേക്കെങ്കിലും ഒതുക്കിവെക്കാനുള്ള ഇടമാണത്. ചിരിക്കാനും കരയാനും സ്വപ്നം കാണാനും നമ്മൾ ഇരുട്ടുമുറിയിലേക്ക് ടിക്കറ്റ് എടുത്തു കൊണ്ടേയിരിക്കും. ഇടവേളയിലെ പോപ്കോണും ഐസ്ക്രീമും സിനിമാ കമ്പനികളും സിനിമാ നിരൂപണങ്ങളും എത്രയെന്നു വെച്ചാ മിസ്സ് ചെയ്യുക?