ഘടികാരം
അപ്രതീക്ഷിതമായൊരു നിശബ്ദത കൈവന്നു. ഘടികാരം നിശ്ചലമായിരിക്കുന്നു. ലോകം മുഴുവൻ നിന്നുപോയതുപോലെ. ശബ്ദവും നിറവുമില്ല. ഭീകരമായ ഇരുട്ടു മാത്രം.

ഘടികാരസൂചി ചലിച്ചുകൊണ്ടേയിരുന്നു. അതിനൊരു താളമുണ്ടായിരുന്നു. ഏറ്റക്കുറച്ചിലുകളിൽ സംഗീതം ജനിക്കുന്നതുപോലെ അവനു തോന്നി. കാതുകൾ ആ ശബ്ദത്തിലേക്ക് സഞ്ചരിച്ചു. ഒന്നുകൂടെ വ്യക്തത വന്നതുപോലെ... അതെ, ആവർത്തന വിരസതയില്ലാത്ത മനോഹരമായൊരു താളമായിരുന്നു അത്.
റ്റിക് ടിക്..റ്റിക് ടിക്
രാത്രി അതിന്റെ പൂർണ്ണതയിലേക്കെത്തി നിൽക്കുന്നു. പൂർണ്ണമായ നിശ്ശബ്ദതയെ ഭേദിച്ചുകൊണ്ടായിരുന്നു ആ ഘടികാരം അവിടെ ശബ്ദിച്ചുകൊണ്ടിരുന്നത്. ഇതിനുമുമ്പും ഇതിവിടെ ഉണ്ടായിരുന്നോ എന്നവനോർമ്മയില്ല. പക്ഷെ ഇതുപോലൊരു ശബ്ദം അവനു സുപരിചിതമായിരുന്നപോലെ തോന്നി. എവിടെയോ കേട്ടിരിക്കുന്നു. ആലോചനയുടെ ആഴങ്ങളിലേക്കവൻ ഊളിയിട്ടുകൊണ്ടിരുന്നു. ആ ശബ്ദം. അതെവിടെയോ നഷ്ടപ്പെട്ടിരിക്കുന്നു. ഒന്നും വ്യക്തമാവുന്നില്ല. അവനാ ഘടികാര ശബ്ദത്തിലേക്ക് ഒന്നുകൂടെ മടങ്ങിവന്നു. എന്തൊരത്ഭുതം! ഇപ്പോൾ അതുവെറുമൊരു താളമല്ല. അതിൽ വരികൾ കൂട്ടിച്ചേർക്കപ്പെട്ടിരിക്കുന്നു. കഴിഞ്ഞ കാലങ്ങളിലേക്കവനെ ചേർത്തുവായിക്കപ്പെടുന്നതുപോലെ.
ചെയ്തതും ചെയ്യാനിരിക്കുന്നതുമായ കാര്യങ്ങളിലേക്കവനെ ആ വരികൾ കൊണ്ടെത്തിച്ചിരിക്കുന്നു. അപേക്ഷകളും അപാകതകളും സഹായങ്ങളും സന്തോഷങ്ങളും പരീക്ഷണങ്ങളും പരിരക്ഷയുമെല്ലാം അവനുചുറ്റുമായി നിരന്നു നിന്നു. പൂർണ്ണ നഗ്നനതയോടെ അവനാ ചെയ്തികളിലേക്കൊന്നു കണ്ണോടിച്ചു.
തിരുത്തുകൾ ആവശ്യമായതിനായിരുന്നു എണ്ണം കൂടുതൽ. അവയുടെയെല്ലാം മുഖങ്ങൾ വികൃതമായിരുന്നു. ഭീകരവും ഭീമാകാരവുമായ രൂപമായിരുന്നു അവയ്ക്ക്. ആ കൂരിരുട്ടിൽ അതവനിൽ ഭയം കൊളുത്തിയിട്ടു. പൂർണ്ണവും പരിശുദ്ധവുമായ ചെയ്തികൾ വളരെ വിരളമായിരുന്നു. അതിലവന്റെ മനുഷ്യത്വവും പ്രണയമുണ്ടായിരുന്നു. അവരവനെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നെങ്കിലും എണ്ണം കൊണ്ടവർ നിസ്സഹായരായിരുന്നു. അവനിലെ ഭയത്തിന് തീക്ഷ്ണതയേറി വന്നു. എന്താണു സംഭവിക്കുന്നത്!
കാലചക്രമൊന്ന് പിന്നോട്ട് തിരിഞ്ഞിരുന്നെങ്കിൽ ചെയ്തികളിൽ പലതിനെയും തിരുത്തി എഴുതാനാവുമെന്നവൻ ആശിച്ചു. പൊടുന്നനെ അവന്റെ കൈകൾ നീണ്ടു. ആ ഘടികാരത്തിന്റെ പല്ലുകൾ പിന്നോട്ടുതിരിക്കാൻ. കൂടുതൽ ശക്തിയോടെ ശ്രമിച്ചിട്ടും ഘടികാരം പിന്നോട്ടു പോവുന്നതല്ലാതെ മറ്റൊന്നും അവിടെ സംഭവിക്കുന്നുണ്ടായിരുന്നില്ല. അവൻ തീർത്തും നിസ്സഹായനായിരുന്നു. തിരുത്തുകൾ ആവശ്യമായവ ഭീകരവും വിരൂപവുമായികൊണ്ടിരുന്നു. ഘടികാര ശബ്ദത്തിന്റെ വേഗത കൂടിക്കൊണ്ടിരുന്നു. അവന്റെ കണ്ണുകൾ വിറളിപൂണ്ടു. ചുണ്ടുകൾ കറുത്തു. നെറ്റിത്തടത്തിൽ വിയർപ്പുതുള്ളികൾ തളംകെട്ടിക്കിടന്നു. ആ ശബ്ദം വളരെ വേഗതയിലേക്കെത്തി. താളം നഷ്ടപ്പെട്ട് അതൊരു സീൽകാരശബ്ദമായി മാറിയിരിക്കുന്നു. ഏറ്റക്കുറച്ചിലുകളില്ലാത്ത നേർരേഖയായതുപോലെ.
അപ്രതീക്ഷിതമായൊരു നിശബ്ദത കൈവന്നു. ഘടികാരം നിശ്ചലമായിരിക്കുന്നു. ലോകം മുഴുവൻ നിന്നുപോയതുപോലെ. ശബ്ദവും നിറവുമില്ല. ഭീകരമായ ഇരുട്ടു മാത്രം. കൈകാലുകൾ മരവിച്ചതുപോലെ. തിരുത്തുകൾ സാധ്യമല്ലെന്നവൻ അറിഞ്ഞു. അവൻ തീർത്തുമൊരു അന്ധനും മൂകനുമായിരിക്കുന്നു. ചെയ്തുതീർക്കാനൊരുപാടുണ്ടായിരുന്നതായി അവനോർത്തു. പക്ഷേ, ഇപ്പോൾ ലോകത്തിന് സമയം നഷ്ടപെട്ടിരിക്കുന്നു. ഘടികാരം നിലച്ചിരിക്കുന്നു. ആഗ്രഹങ്ങളും ഇഷ്ടങ്ങളും നഷ്ടങ്ങളുമെല്ലാം അവനിപ്പോൾ അന്യമായിരിക്കുന്നു. സ്നേഹിച്ചവരുടെയും സ്നേഹിക്കുന്നവരുടെയും മുഖം മാഞ്ഞുപോയിരിക്കുന്നു.
തികഞ്ഞ ശൂന്യതയിൽനിന്നും കർപ്പൂരപ്പുകയുടെ ഗന്ധം അവന്റെ മൂക്കിനുള്ളിലൂടെ കയറിയിറങ്ങി. അവനതും തിരിച്ചറിയാനാവുന്നില്ല. ഒരുമനുഷ്യൻ മനുഷ്യനല്ലാതായിരിക്കുന്നു. നിർവ്വികാരതയുടെ തീക്ഷ്ണതയിൽ ആർത്തട്ടഹസിക്കണമെന്നുപോലും അവനോർമ്മയില്ലാതായിരിക്കുന്നു.
കൈകളും കാൽ വിരലുകളും കീഴ്ത്താടിയും ചേർത്തുകെട്ടപ്പെട്ടിരിക്കുന്ന അവന്റെ ദേഹം, നിറഞ്ഞ ആൾകൂട്ടങ്ങൾക്കും അട്ടഹാസങ്ങൾക്കും നടുവിൽ കിടത്തപ്പെട്ടിരിക്കുന്നു.
പരിശുദ്ധതയുടെ വെള്ളത്തുണിയിൽ അവന്റെ കണ്ണുകൾ എക്കാലത്തേക്കുമായി അടയ്ക്കപ്പെട്ടിരുന്നു.
കാലചക്രം നിലയ്ക്കുന്നതോടെ തിരുത്തലുകൾക്ക് അവസരമില്ലാതാവുന്നു. ശ്രമം നേരത്തെയാവേണ്ടതുണ്ട്. എന്റെയും നിങ്ങളുടേയും.
ശുഭം.