കാടൊഴിയൽ

കാടായിരുന്നു കണ്ണിനുചുറ്റും
വഴികൾ തെളിയാത്ത
ഉൾക്കാട്...
ലക്ഷ്യങ്ങൾ ഇല്ലാത്തവർക്ക്
എല്ലാ വഴികളും ഒന്നുപോലെ,
എല്ലാ വളവുകളും
ഇടവഴികളും
തന്നോളം പഴക്കത്തിൽ
മുഷിഞ്ഞു നിൽക്കും പോലെ.
ലക്ഷ്യങ്ങളുടെ ഭാരത്തെ
താനുള്ളിടത്ത് ഉപേക്ഷിച്ച്
അവർ വിശ്രമിക്കുന്നു.
പിന്നീടൊരിക്കൽ
വഴി വെട്ടി വന്നവരിൽ
ചിലർ നിങ്ങളെ
ലക്ഷ്യമാക്കുന്നു.
പിന്നെ കാടൊഴിയലാണ്.
കാടൊഴിയൽ
ഒടുവിലത്തെ
അഭയമാണ്.
അഭയാർത്ഥികളാകൽ...
അപ്പോൾ ഉള്ളിൽ
ഒരു കാട് വന്നു നിറയും.
പക്ഷികളുടെ ഒച്ചയാൽ
നിങ്ങൾ കണ്ണുപൊത്തും.
ഉള്ളറകളിലെ കാട്ടിൽ
നിങ്ങൾ...
വിടർന്ന ചിരിയാൽ
മലർന്നു കിടക്കും.
Photo courtesy: Mayhemandmuse
വഴികൾ തെളിയാത്ത
ഉൾക്കാട്...
ലക്ഷ്യങ്ങൾ ഇല്ലാത്തവർക്ക്
എല്ലാ വഴികളും ഒന്നുപോലെ,
എല്ലാ വളവുകളും
ഇടവഴികളും
തന്നോളം പഴക്കത്തിൽ
മുഷിഞ്ഞു നിൽക്കും പോലെ.
ലക്ഷ്യങ്ങളുടെ ഭാരത്തെ
താനുള്ളിടത്ത് ഉപേക്ഷിച്ച്
അവർ വിശ്രമിക്കുന്നു.
പിന്നീടൊരിക്കൽ
വഴി വെട്ടി വന്നവരിൽ
ചിലർ നിങ്ങളെ
ലക്ഷ്യമാക്കുന്നു.
പിന്നെ കാടൊഴിയലാണ്.
കാടൊഴിയൽ
ഒടുവിലത്തെ
അഭയമാണ്.
അഭയാർത്ഥികളാകൽ...
അപ്പോൾ ഉള്ളിൽ
ഒരു കാട് വന്നു നിറയും.
പക്ഷികളുടെ ഒച്ചയാൽ
നിങ്ങൾ കണ്ണുപൊത്തും.
ഉള്ളറകളിലെ കാട്ടിൽ
നിങ്ങൾ...
വിടർന്ന ചിരിയാൽ
മലർന്നു കിടക്കും.
Photo courtesy: Mayhemandmuse