മരുമരങ്ങൾ മഴ നനയുമ്പോൾ

മരുഭൂമിയിൽ മരങ്ങൾക്ക് മാത്രം കാണാനാവുന്ന ഒറ്റത്തുള്ളി മഴയെ കുറിച്ച് പറഞ്ഞാണ് മുസാഫർ അഹമ്മദ് മരുമരങ്ങൾ അഥവാ മരുഭൂമിയുടെ കഥ ആരംഭിക്കുന്നത്. എപ്പോൾ വേണമെങ്കിലും മൃതമാവാൻ പാകത്തിലുള്ള ഒരു ഗാഫ് മരത്തിൽ ഒരു ഇലയെങ്കിലും കിളിർപ്പിക്കുന്ന ഒരു പച്ച ഞരമ്പിനെയെങ്കിലും ബാക്കി നിർത്തുന്ന അത്ഭുത മഴ.
മരുഭൂമിയിൽ മഴക്ക് എപ്പോഴും പ്രതീക്ഷയുടെ മുഖമാണ്. അത് മണ്ണിലേക്ക് ആണ്ടുപോയ വിത്തുകളെ മുളപ്പിച്ച് പുതിയ തണലുകൾ ഉണ്ടാക്കുന്നു. റഫീഖ് അഹമ്മദിന്റെ വരികൾ ഓർത്തു പോയി, "മഴകൊണ്ടു മാത്രം മുളക്കുന്ന വിത്തുകൾ ചിലതുണ്ട് മണ്ണിൻ മനസ്സിൽ..."
പുറം ലോകത്തിന് ഇന്നും അന്യമായ പലതും മരുഭൂമി തന്നിൽ ഒളിപ്പിച്ചു വച്ചിട്ടുണ്ട്. പ്രകൃതിയുടെ നിഗൂഢതയെ അടുത്തറിയാനായി എഴുത്തുകാരൻ നടത്തിയ യാത്രകളാണ് മരുമരങ്ങളുടെയും മരുഭൂമിയുടെ ആത്മകഥയുടെയും (ഈ കൃതി 2010 ൽ കേരള സാഹിത്യ അക്കാദമിയുടെ മികച്ച സഞ്ചാര സാഹിത്യ കൃതിക്കുള്ള അവാർഡ് നേടിയിട്ടുണ്ട്) രചനയ്ക്കു വഴിയൊരുക്കിയതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.
എല്ലാം അവസാനിച്ച ഒരു ഇടം എന്നർത്ഥത്തിൽ മരുഭൂമിയെ മനസ്സിലാക്കിയവർക്ക് ഒരു തിരുത്ത് കൂടിയാണ് ഈ കൃതി. പലതിന്റെയും തുടക്കമായിരുന്നു ഈ ഭൂമി. സംസ്കൃതികളും സാഹിത്യവും ഇവിടെ ജനിക്കുകയും തിടം വെക്കുകയും ചെയ്തു. ചരിത്രം വർത്തമാനം പറയുന്ന അറേബ്യൻ മണൽപ്പരപ്പിലെ വിശേഷങ്ങൾ ചിലപ്പോൾ നമുക്ക് അവിശ്വസനീയം ആയി തോന്നിയേക്കാം. അല്ലെങ്കിലും നമ്മൾ അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് കെട്ടുകഥകൾ ആയി തോന്നിയേക്കാം എന്ന് ബെന്യാമിൻ തന്റെ ആടുജീവിതത്തിൽ പറഞ്ഞിട്ടുണ്ടല്ലോ.
ജലത്തിന്റെ പിൻവാങ്ങലാണ് ഒരു കാലത്ത് ഹരിതാഭമായിരുന്ന ഈയിടം മരുപ്പറമ്പ് ആക്കി മാറ്റിക്കളഞ്ഞത്. ജലദൗർലഭ്യം കാരണം ആളുകൾ ഉപേക്ഷിച്ചു വിജനമായിത്തീർന്ന ഗ്രാമങ്ങൾ, വറ്റി വരണ്ടു പോയ തണ്ണീർ പന്തലുകൾ എന്നിവയെല്ലാം മരുഭൂ ജീവിതത്തിൻറെ പൊള്ളുന്ന യാഥാർത്ഥ്യങ്ങളാണ്. എന്നിരുന്നാലും മരുഭൂമി മരീചികയിലൂടെ തന്റെ സമ്പന്നമായ ഭൂതകാലം ഇടയ്ക്കിടെ അയവിറക്കുന്നു. ഇല്ലാത്ത ജലസമൃദ്ധി തേടുന്ന ഒരാളോട് ഇനിയും മുന്നോട്ടു പോകൂ എന്നാണ് മരീചിക പറയുന്നത്. പിന്തുടർന്നെത്തുന്ന ചിലരെങ്കിലും മരുപ്പച്ചകളിൽ എത്തിപ്പെടാറുമുണ്ട്. ഇത്രയധികം പ്രചോദനം തരുന്ന മറ്റൊരു പ്രകൃതി പ്രതിഭാസം ഉണ്ടോ എന്ന് സംശയമാണ്.
മരുഭൂമിയിലെ നാറാണത്തു ഭ്രാന്തൻ ആയ കാറ്റിനെക്കുറിച്ചും, മണലാരണ്യത്തെ കുളിര് പുതപ്പിക്കുന്ന മഞ്ഞിനെക്കുറിച്ചും, നിലാവിനെക്കുറിച്ചും ഹൃദ്യമായി വിവരിക്കുന്നുണ്ട് ഈ കൃതിയിൽ. പ്രകൃതി അതിൻറെ പല ഭാവങ്ങളും മരുഭൂമിയിൽ ആടാറുണ്ടെന്ന് ചുരുക്കം.
തീവ്രമായ കാലാവസ്ഥാ അനുഭവങ്ങൾക്കിടയിലും സംതൃപ്തരായി മരുഭൂമിയിൽ കഴിച്ചുകൂട്ടുന്നവരുണ്ട്, ബദവികൾ. മരുഭൂമിയെ ആഴത്തിൽ അറിഞ്ഞ് സ്നേഹിച്ച് ജീവിക്കുന്ന ബദവികളുടെ മരുഭൂ അറിവുകൾ സമ്പന്നമാണ്. അതുകൊണ്ടാവണം എഴുത്തുകാരൻ അവരെ വിശേഷിപ്പിക്കുന്നത് പ്രപഞ്ച നിഗൂഢതയുടെ കാമുകന്മാർ എന്നാണ്.
ജീവിതത്തിൽ എത്ര മഴ കണ്ടിട്ടുണ്ട്? തൻറെ മരുഭൂയാത്രയ്ക്കിടെ പരിചയപ്പെട്ട നൂറ്റാണ്ട് പിന്നിട്ട ഒരു ബദവി എഴുത്തുകാരനോട് ചോദിക്കുന്നു. കാലവർഷവും തുലാവർഷവും അനുഭവിക്കുന്ന മലയാളിക്ക് അത് എണ്ണി പറയാനാവുമോ. അമ്പതിൽ താഴെ എന്ന് വൃദ്ധ ബദുവിന് കൃത്യമായി ഉത്തരം ഉണ്ട്. ഈ മരു മനുഷ്യൻ നമ്മുടെ മഴവിചാരങ്ങളെ ഒന്നിരുത്തി ചിന്തിപ്പിക്കുന്നില്ലേ...
വായനക്കാരന്റെ താത്പര്യമനുസരിച്ച് മരുമരങ്ങൾ അവരോട് സംവദിക്കുന്നു.
ചരിത്രകുതുകികളോട്, ഇനിയും വെളിപ്പെടാത്ത രഹസ്യങ്ങൾ ഗർഭംധരിച്ച മണ്ണാണ് അറേബ്യയിലേത്. അന്വേഷണം തുടരുക.
വായനപ്രിയരോട്, ഒരുപാട് സാഹിത്യസൃഷ്ടികൾക്ക് പ്രചോദനമായ ലൈലാമജ്നുവിന്നാധാരം ഇവിടമായിരുന്നു. പറഞ്ഞു തീരാത്ത അത്ഭുതങ്ങൾക്ക് തലമുറകൾ കാതുകൂർപ്പിച്ച ആയിരത്തൊന്ന് രാവുകൾക്ക് ഈ മരുഭൂമിയും സാക്ഷിയാണ്. ഹാത്തിം അൽ താഇയെ പോലുള്ള മാതൃകാ വ്യക്തിത്വങ്ങൾ ജീവിച്ചു മറഞ്ഞത് ഇവിടെയായിരുന്നു. ആധുനിക കാലത്തെ പല മതങ്ങളും തത്വശാസ്ത്രങ്ങളും വളർന്നതും വേരോടിയതും ഈ മണ്ണിൽ തന്നെ.
സഞ്ചാരപ്രിയരോട്, ജീവന്റെ തുടിപ്പുകൾ എവിടെയും ഉണ്ട്. അവ അന്വേഷിച്ചു കണ്ടെത്തുന്നതാണ് ജീവിതയാത്രയുടെ സാഫല്യം എന്ന് ഓർമ്മപ്പെടുത്തുന്നു.
പ്രതീക്ഷയാണ് മരുമരങ്ങൾ നൽകുന്ന പാഠം. താൻ എന്നെങ്കിലും പഴയ പുൽമേട് ആകുമെന്ന് മരുഭൂമി സ്വപ്നം കാണുന്നതുപോലെ... നിധി തേടി വരുന്ന സാൻഡിയാഗോവിൻറെ പിന്മുറക്കാർ ഹൃദയം തുരക്കുന്നുണ്ട് എങ്കിലും...
The shawshank redemption എന്ന സിനിമയിൽ പറയുന്നുണ്ട്, "hope is a good thing, maybe the best of things, and no good thing ever dies."