പേരറിയാത്തവർ

1.

കഥ പറഞ്ഞു തീരാത്ത ഒരു പാട് പേരുടെ പടങ്ങൾ ഞാൻ എടുത്തിട്ടുണ്ട്, ചിലപ്പോൾ ഒന്നും മിണ്ടാതെ ഒരു പാട് കഥ പറഞ്ഞവരുടെയും. മുസഫർ നഗർ 2013- കലാപം, ഡൽഹി CARAVAN Magazine ഇൽ ഫോട്ടോഗ്രാഫി internship സമയത്താണ്. ഫോട്ടോ ജേർണലിസത്തോടുള്ള വല്ലാത്ത ഒരു പ്രണയം കൊണ്ട് തന്നെ അല്ലറ ചില്ലറ ഫ്രീ ലാൻസ് വർക്കും അതിനിടക്ക് ചെയ്തു കൊണ്ടിരുന്നു, INDIANEXT എന്ന ഒരു മാഗസിൻ assignment കിട്ടാറുണ്ട് ഇടയ്ക്ക്. അവർക്കു വേണ്ടി ആണ് മുസഫർ നഗറിൽ പോകുന്നത്. കൂടെ തേജസ് പത്രത്തിലെ റിപ്പോർട്ടർ അനീബും നാസർ എന്ന സുഹൃത്തും. ഡൽഹിയിൽ നിന്നും 150 km ഉണ്ട് മുസഫർ നഗറിലേക്ക്. മീററ്റ് വരെ ബസിൽ, അവിടെ നിന്നും പോപ്പുലർ ഫ്രണ്ട് കാരുടെ ഒരു കാറിൽ. എനിക്ക് ആദ്യം ഒക്കെ കലാപത്തിന്റെ വ്യാപ്തി മനസിലാക്കാൻ സാധിച്ചിരുന്നില്ല. പക്ഷെ, അങ്ങോട്ട് അടുക്കും തോറും ചെറിയ ഒരു ഭയം മനസ്സിൽ വന്നു തുടങ്ങി. കാരണം കാറിന്റെ ഡ്രൈവർ പറയുന്ന കഥകൾ കേട്ടിട്ടു തന്നെ. ഉത്തർ പ്രദേശിലെ കരിമ്പ് പാടങ്ങളിൽ കലാപകാരികൾ ആളുകളെ കൊന്നു വലിച്ചെറിഞ്ഞ കഥ പറയുന്നത് ഒരു കരിമ്പ് പാടത്തിലൂടെ കാർ പോകുന്ന സമയത്താണ്. മനസ് പാകപ്പെടുത്തുകയാണ് ഞാൻ ആ സമയം. വലിയൊരു വെല്ലു വിളിയിലേക്കാണ് ഞങ്ങളുടെ വണ്ടി പോയിക്കൊണ്ടിരിക്കുന്നത് എന്ന യാഥാർഥ്യവും.
അവിടെ എത്തിയിട്ടുള്ള കാഴ്ചകൾ എല്ലാം അതിഭീകരം തന്നെ ആയിരുന്നു. ഞങ്ങൾ അഭയാർത്ഥി ക്യാമ്പുകളിൽ ആണ് പോയത്. സ്കൂളുകൾ, മദ്രസകൾ, വലിയ ഹാളുകൾ എല്ലാം അഭയാർത്ഥികളാൽ നിറഞ്ഞിരുന്നു. സ്ത്രീകളും കുട്ടികളുമൊക്കെ ഒരു ക്യാമ്പിൽ, പുരുഷന്മാർ വേറെ ക്യാമ്പുകളിൽ.
ഒരു കൂട്ടം സ്ത്രീകൾ ഉള്ള ഒരു അഭയാർത്ഥി ക്യാമ്പ്. അനീബ് അവരോട് സംസാരിച്ചു വാർത്തകൾ ശേഖരിക്കുന്നു. ഞാൻ പടം എടുത്തു കൊണ്ടിരിക്കുന്നു. സ്ത്രീകളിൽ ചിലർ കരയുന്നുണ്ട്. എൻ്റെ കണ്ണുകൾ ചിത്രങ്ങൾക്കു വേണ്ടി ചുറ്റും പരതിക്കൊണ്ടിരുന്നു. പെട്ടെന്നാണ് ഈ സ്ത്രീ കണ്ണിൽ പെടുന്നത്. ഒക്കത്ത് ഒരു കുട്ടി ഉണ്ട്. പക്ഷെ ഞാൻ കാണുന്നത് മുഴുവൻ അവരുടെ മുഖം ആയിരുന്നു. ആ നിമിഷം ഞാൻ എൻ്റെ പടം കണ്ടു, ക്യാമറ ഉയർത്തി ആ മുഖത്തേക് ഫോക്കസ് ചെയ്തു, നോട്ടം അതിരൂക്ഷമായിരിക്കുന്നു. ഒക്കത്തുള്ള കുട്ടിയെ crop ചെയ്തു ഞാൻ ആ മുഖത്തെക്കു zoom ചെയ്തു ഒറ്റപടം. ഒറ്റ പടം മാത്രം ഞെക്കി ഞാൻ ക്യാമറ താഴ്ത്തി. അതിൽ കൂടുതൽ എനിക്ക് ആ സ്ത്രീയെ view finderil കൂടി നോക്കാൻ സാധിച്ചില്ല. ഞാൻ കണ്ടത് വലിയ ഒരു പ്രതിഷേധം ആയിരുന്നു, തീക്ഷ്ണനോട്ടത്തിൽ അവൾ പറയുന്നത് മുഴുവൻ ഞാൻ കേട്ടുകൊണ്ടിരുന്നു. അധികാരികളോട് ഉള്ള അമർഷവും കണ്ടു. കലാപത്തിൽ ഭർത്താവ് നഷ്ടപെട്ട ഒരു സ്ത്രീ, അല്ലെങ്കിൽ അനിയനെ അതും അല്ലെങ്കിൽ അച്ഛൻ. ഉറ്റവർ എവിടെയാണ് എന്ന് പോലും അറിയാതെ ഒരു കുഞ്ഞുമായി ആ ക്യാമ്പിൽ മറ്റനേകം സ്ത്രീകളുടെ കൂടെ അവിടെ കഴിയുന്ന ആ സ്ത്രീ.
ഒരു ഫോട്ടോ യെക്കാൾ എനിക്ക് എൻ്റെ മുഴുവൻ വികാര-വിചാരങ്ങളിലേക്കും ഉള്ള ഒരു വെളിച്ചം കൂടി ആയിരുന്നു അത്. മുസഫർ നഗറിൽ നിന്നും തിരിച്ചു പോരുമ്പോഴും ആ നോട്ടം മനസ്സിൽ പതിഞ്ഞു കിടക്കുന്നുണ്ടായിരുന്നു.
ഓഫീസിൽ എത്തി പടങ്ങൾ ഫയൽ ചെയ്യുന്ന സമയത്ത് കുറച്ചു സമയം ഞാൻ ഈ പടം നോക്കി ഇരുന്നു. ഞാൻ അനുഭവിച്ച എല്ലാ വികാരങ്ങളും കാഴ്ചക്കാരിലേക്ക് എത്തുമോ എന്ന ചിന്തയിൽ, എന്നെ ഭസ്മമാക്കിയ നോട്ടത്തിന്റെ, എൻ്റെ ഇതുവരേക്കും ഉള്ള ഏറ്റവും പ്രിയപ്പെട്ട ഫോട്ടോയുടെ മുഖം ഞാനപ്പോൾ കണ്ടു.
2.

രാജസ്ഥാൻ അത്ഭുതങ്ങളുടെ സംസ്ഥാനം ആണ്. പിങ്ക് നഗരവും ബ്ലൂ നഗരവും എല്ലാം എന്നെ അതിശയിപ്പിച്ചിട്ടുണ്ടൊരുപാട്. ജയ്പൂർ ഹവാ മഹൽ തൊട്ട് ജൈസാൾമീർ കോട്ട വരേക്കും എല്ലാം അനുഭവങ്ങളുടെ വലിയ പുസ്തകങ്ങൾ ആണ്. മരുഭൂമിയിലെ മനുഷ്യർ, നാളെകളെക്കുറിച്ച് ഭയമില്ലാത്തവർ. ഒരു നവംബർ മാസം ആണ് ആദ്യമായി രാജസ്ഥാനിലേക് വണ്ടി കയറുന്നത്. പുഷ്കർ മേള ആയിരുന്നു ലക്ഷ്യം. ചരിത്ര പ്രാധാന്യമേറെയുള്ള 2016 നവംബർ 8 നു ആണ് ഞങ്ങൾ അജ്മീറിൽ ട്രെയിൻ ഇറങ്ങുന്നത്. നോട്ടുകൾ നിരോധിച്ച ദിവസം. പുഷ്കർ മേളയും കഴിഞ്ഞു ജൈസാൾമീരിൽ dessert ക്യാമ്പിന് പോകാൻ വരെ ഉള്ള ധൈര്യം ഞങ്ങൾക്ക് കിട്ടിയതും അവിടെ ഉള്ള ആൾക്കാരിൽ നിന്നും തന്നെ ആകാം. ജൈസാൾമീർ കോട്ടയുടെ മുകളിൽ കയറി ഒരു ഡിന്നർ കഴിച്ചതും, മരുഭൂമിയുടെ നടുവിൽ ഒരു രാത്രി തണുത്തു വിറച്ചു ഉറങ്ങിയതും എല്ലാം ആ യാത്രയിൽ രാജസ്ഥാൻ തന്ന വലിയ ഓർമ്മകൾ ആണ്.
രണ്ടാമതും 2017 ൽ രാജസ്ഥാനിലേക്ക് പോകാനുള്ള കാരണവും അതാണ്. കോട്ടകളും കൊട്ടാരങ്ങളും കാണണം, അനുഭവിക്കണം, പുഷ്കറിൽ ഒന്നൂടെ നടക്കണം, ആൾക്കാരുടെ കൂട്ടത്തിൽ വെറുതെ... പുഷ്കറിൽ നിറങ്ങളാണ് പടങ്ങൾ. മലകളാൽ ചുറ്റപ്പെട്ട ഒരു ചെറു പട്ടണം. ആ താഴ്വാരം നിറയെ ഒട്ടകങ്ങൾ മേയുന്ന അതിമനോഹര ദൃശ്യം ആണ് പുഷ്കർ മേള സമയത്ത്. ഒട്ടകങ്ങളോടൊപ്പം നല്ല മുഖം ചുളിഞ്ഞ കൊറേ വല്ലിപ്പമാരും ഉണ്ടാകും. എവിടെ നോക്കിയാലുംപോസിറ്റീവ് എനർജി . 2000 രൂപയുടെ ആട് മുതൽ 2 കോടിയുടെ കുതിര വരെ കച്ചവടത്തിനായി എത്തും അങ്ങോട്ട്.
രാവിലെത്തന്നെ വെറുതെയുള്ള ഒരു നടത്തം. അതായിരുന്നു മൂഡ്. ക്യാമറ കൈയിൽ ഉണ്ടായിരുന്നു. ബ്രഹ്മക്ഷേത്രത്തിന്റെ അടുത്തുള്ള പുഷ്കർ തടാകത്തിന്റെ അരികിലുള്ള ചെറിയ ഇടുങ്ങിയ റോഡിലൂടെ ഞാൻ നടന്നു തുടങ്ങി. കുറച്ചു ചെന്നപ്പോൾ തടാകത്തിലേക്കുള്ള ഒരു വഴിയിൽ കുറച്ചു വയസായ സ്ത്രീകൾ ഇരിക്കുന്നത് കണ്ടു. വെറുതെ നോക്കിയപ്പോഴതാ ഈ ഉമ്മ ഇരുന്നു നല്ല ബീഡി വലിയാണ്. വേഗം അങ്ങോട്ട് ചെന്ന് രണ്ടു പടം അടിച്ചു. പക്ഷെ ശെരിയായില്ല. അപ്പോയെക്കും ബീഡി തീർന്നിരുന്നു. ഞാൻ അവിടെത്തന്നെ ചുറ്റിപ്പറ്റിയിരുന്നു. ഉമ്മ അടുത്ത ബീഡി എടുക്കും എന്ന പ്രതീക്ഷയിൽ. പക്ഷെ എനിക്ക് ക്ഷമ ഇല്ലായിരുന്നു. ഞാൻ ഉമ്മയോട് പറഞ്ഞു ഒന്നൂടെ ബീഡിവലിക്കുമോ എനിക്ക് ഫോട്ടോ എടുക്കാൻ വേണ്ടിയാണ്. പറഞ്ഞപ്പോഴേക്കും ഒരു മടിയും ഇല്ലാതെ ഒരു ബീഡി കൂടി എടുത്തു കത്തിച്ചു നല്ല സ്റ്റൈൽ ആയിട്ട് പൊക വിടാൻ തുടങ്ങി. ഞാൻ ഫോട്ടോ എടുത്തുകൊണ്ടേയിരുന്നു. കൊറേ പടങ്ങൾ അടിച്ചു. ബീഡി തീർന്നപ്പോൾ എന്നോട് ചോദിച്ചു ഇനിയും വേണോന്ന്, ഞാൻ ചിരിച്ചു മറുപടി പറഞ്ഞു വേണ്ട ഇത് മതി. കുറച്ചു നേരം അവരുടെ കൂടെ ഇരുന്നു, വെറുതെ പുഷ്കർ തടാകത്തിലെ തണുത്ത കാറ്റു കൊണ്ട്...
രാജസ്ഥാനി സ്ത്രീകൾ ജീവിതം ബാലൻസ് ചെയുന്നവരാണ്. മൂന്ന് കുടം തലയിൽ വെച്ച് വെള്ളം എടുത്തു വരുന്നവർ. ഇനി ഒരിക്കലും കാണുമോ എന്ന് പോലും അറിയാത്ത ആ ഉമ്മയുടെ കൂടെ കുറച്ചു സമയം ഇരുന്നു നല്ലൊരു പടം കിട്ടിയ സന്തോഷത്തിൽ ഞാൻ വീണ്ടും നടന്നു തുടങ്ങി.
3.

ബർസാനയിൽ പോകണം, ഹോളി ആഘോഷങ്ങളിൽ ചേരണം. കുറെ കാലമായിട്ടുള്ള ഒരാഗ്രഹമായിരുന്നു അത്. ഉത്തർപ്രദേശിലെ മതുരയിൽ ട്രെയിൻ ഇറങ്ങി ആദ്യം പോയത് വൃന്ദാവനിൽ ആണ്. അവിടെ നിന്നും അടുത്ത ദിവസം രാവിലെ തന്നെ ബർസാനയിലേക് പുറപ്പെട്ടു. കൃഷ്ണൻന്റെ രാധ ജനിച്ചു എന്ന് വിശ്വസിക്കുന്ന ഒരു ഗ്രാമം. എല്ലാ വീടുകളിലും കന്നുകാലികൾ ഉണ്ട്. പാലും പാലുല്പന്നങ്ങളും എല്ലായിടത്തും സുലഭമാണ്. അവിടെയെത്തി ഞങ്ങൾ റൂം തപ്പിക്കൊണ്ടിരുന്നു. പക്ഷെ അത്ര വലിയ ഹോട്ടലുകൾ ഒന്നും അവിടെ ഉണ്ടായിരുന്നില്ല. ഒരു ചെറിയ മന്ദിർ പോലെ ഒരു സ്ഥലം കണ്ടു. ഞങ്ങൾ അവിടെച്ചെന്ന് റേറ്റ് ഉറപ്പിച്ചു 100 രൂപ ഒരാൾക്കു താമസിക്കാൻ കൊടുക്കണം, പ്രാതലും രാത്രി ഭക്ഷണവും അതിലുൾപ്പെടും. ഞങ്ങൾ ഉറപ്പിച്ചു, അവിടെത്തന്നെ നിൽക്കാം. ആ കെട്ടിടത്തിൻറെ മുകളിലത്തെ നിലയിൽ ഒരു ചെറിയ മുറി ഞങ്ങൾക്കായി തന്നു. പുറത്തെ വരാന്തയിൽ ഇറങ്ങിയാൽ രാധ റാണി ക്ഷേത്രം കാണാം. ഒരു മലയുടെ മുകളിൽ, അവിടെയാണ് ഹോളി ആഘോഷങ്ങൾ തുടങ്ങുന്നത്. ഞങ്ങൾക്ക് നാളെ അങ്ങോട്ടാണ് പോകേണ്ടതും. അനാട്ടുകാർ ഇപ്പോഴും വളരെ ലളിതമായി ജീവിക്കുന്നവരാണ്. കാളവണ്ടികളിലും ചെറിയ ബൈക്കുകളിലുമൊക്കെയാണ് ആളുകൾ പോയിക്കൊണ്ടിരിക്കുന്നത്.
പിറ്റേന്ന് അതി രാവിലെ എണീറ്റ് ഞാൻ അത്യാവശ്യം കുറച്ചു സാധങ്ങൾ വാങ്ങാൻ പുറത്തിറങ്ങി. മന്ദിറിൽ നിന്നും കുറച്ചു നടക്കണം അടുത്തുള്ള കടയിലേക്ക്, പോകുന്ന വഴിയിൽ പല നിറത്തിലുള്ള ഹോളി പൊടികൾ വില്പനക് വെച്ചിട്ടുണ്ട് ആ തെരുവ് മുഴുവൻ. തെരുവ് നിറങ്ങൾകൊണ്ട് നിറയും ഹോളി തീരുമ്പോഴേക്ക്. ഒരു ഉന്തുവണ്ടിയിൽ ഇരുന്ന് ഈ പയ്യൻ ഹോളി പൊടികൾ വിൽക്കുകയായിരുന്നു. മുഖത്തു ലേശം ചായം പൂശിയിട്ടുണ്ട്. സാധനങ്ങൾ വാങ്ങാനിറങ്ങിയത് കാരണം ക്യാമറ എടുത്തിട്ടില്ലായിരുന്നു. വളരെ പെട്ടെന്ന് എൻ്റെ നോട്ടം അവന്റെ കണ്ണുകളിലേക്ക് പോയി, നല്ല പച്ചക്കണ്ണ്. ഞാൻ ഒരു നിമിഷം പോലും കളയാതെ ക്യാമറയെടുക്കാൻ തിരിച്ചു മന്ദിറിലേക് ഓടി. ക്യാമറ എടുത്തു തിരിച്ചു വരുമ്പോയേക്കും അവൻ അവിടെ നിന്നും പോയാലോ എന്ന് ശങ്ക ഉണ്ടായിരുന്നു. പക്ഷെ ചെക്കൻ അവിടെ തന്നെ ഇരുന്നു കച്ചോരി തിന്നുകയായിരുന്നു. ഞാൻ പടമെടുക്കാൻ റെഡിയായി. ആ സമയം ഒരാൾ വന്നു വെറുതെ ഇടങ്കോൽ ഇടാൻ തുടങ്ങി. അടുത്തുള്ള കച്ചവടക്കാരൻ ആയിരുന്നു. ഫോട്ടോ എടുക്കാൻ പറ്റില്ല എന്ന് പറഞ്ഞു എന്നോട്. പക്ഷെ എനിക്ക് ആ പടം വേണമായിരുന്നു. ഞാൻ പറഞ്ഞു ഒറ്റ ഫോട്ടോ മതി എനിക്ക് ഇവൻന്റെ കണ്ണ് ഇഷ്ടമായി. ഒരു ഫോട്ടോ എടുത്തോട്ടെ? ആവശ്യം എന്റേതായതു കാരണം ഞാൻ താഴ്ന്നു കൊടുത്തു. ഒരു ഫോട്ടോ എടുത്താ മതി, അയാൾ സമ്മതിച്ചു. ആദ്യം ഞാൻ eye contact ഉണ്ടാക്കി ചെക്കനെ comfortable ആക്കി. ചെക്കൻ നല്ല അടിപൊളി പോസ് തന്നു. ഞാൻ പയ്യന്റെ മുഖത്തിന്റെ close പോയി കണ്ണിൽ ഫോക്കസ് ചെയ്തു ഈ പടം അടിച്ചു. അയാൾക്ക് കാണിച്ചു കൊടുത്തു. "അച്ഛാ ഹെ" അയാൾ എന്നോട് പറഞ്ഞു. വേണമെങ്കിൽ ഇനിയും ഫോട്ടോ എടുത്തോളൂ അയാൾ അല്പം അയഞ്ഞു. ഞാൻ പല ആംഗിളിലും മതിയാകുന്നത് വരെ അവൻ്റെ മുഖം എടുത്തു. അവസാനം കച്ചറ ഉണ്ടാക്കിയ ആളുടെയും സുഹൃത്തുക്കളുടെയും കൂടി ഫോട്ടോ എടുത്താണ് മടങ്ങിയത്.
പടം എടുക്കണ്ട എന്ന് പറഞ്ഞ നേരത്തു പിന്മാറിയിരുന്നെങ്കിൽ നല്ലൊരു പടം നഷ്ടമാകുമായിരുന്നു എന്ന് തോന്നി. പിന്നീട് InstaCHAT എന്ന ഒരു ഇൻസ്റ്റാഗ്രാം പ്രൊഫൈൽ ഈ പടം repost ചെയുകയും, ഒരുപാട് പേരുടെ നല്ല അഭിപ്രായം കിട്ടുകയും ചെയ്തു.
4.

കുവൈറ്റിൽ product ഫോട്ടോഗ്രാഫർ ജോലി കിട്ടിയതിന് ശേഷം കണ്ണിൽ കണ്ട എല്ലാ ആൾകാരുടെയും ഫോട്ടോയെടുക്കൽ പരിപാടി തൽക്കാലത്തിന് ഞാൻ നിർത്തിയിരുന്നു. നാട്ടിൽ കിട്ടുന്ന freedom ഇവിടെയില്ല എന്ന തോന്നൽ തന്നെയാകാം കാരണം. എന്നാലും പലപ്പോഴും ഓരോ ഫോട്ടോ ഫോണിൽ എടുക്കാറുണ്ടായിരുന്നു. ഉച്ചയ്ക്കുള്ള ബ്രേക്ക് സമയത്ത് ഇടക്ക് ഞാൻ പുറത്തിറങ്ങി നടക്കും. ക്യാമറ എടുക്കാറില്ല. ഫോട്ടോ ഫോൺ വെച്ച് എടുക്കും. അങ്ങനെയുള്ള ഒരു നടത്തത്തിലാണ് ഞാനിയാളെ കാണുന്നത്. ഞങ്ങളുടെ ഓഫീസിന്റെ മുന്നിൽത്തന്നെ അല്പം മാറി ഒരു ഉന്തു വണ്ടിയിൽ ഐസ്ക്രീം വിൽക്കുന്ന ഒരാൾ. ആദ്യം കാണുമ്പോൾ തന്നെ കണ്ണിലേക്കാണ് എൻ്റെ നോട്ടം പോയത് (കണ്ണ് എനിക്ക് ഒരു വീക്നസ്സ് ആണ്). കുവൈറ്റിൽ വന്നിട്ട് ആദ്യം കാണുന്ന നീലക്കണ്ണ്. മിസിരി (egyptian) അറബിയാണ്. സ്റ്റീവ് മാക്ക്യൂറി ഒരു ഇന്റർവ്യൂവിൽ പറഞ്ഞിട്ടുണ്ട്, തനിക്കിപ്പോഴും ഒരു അപരിചിതന്റെ നേരെ ക്യാമറ വെക്കാൻ ചമ്മലാണെന്ന്, അതെ, ചമ്മൽ ഞാനാ നിമിഷം അനുഭവിച്ചു. കൈയിലുള്ളത് ഫോൺ മാത്രമാണ്. പെട്ടെന്ന് അയാളെ ഫോട്ടോ എടുക്കുമ്പോ ചിലപ്പോ എതിർത്താലോ എന്നൊരു തോന്നൽ മനസ്സിൽ വന്നു. ഞാൻ പടമെടുക്കാതെ അവിടെ നിന്നും നടന്നു.
പിറ്റേന്നും അയാൾ അവിടെത്തന്നെ നിൽക്കുന്നുണ്ട്, കച്ചവടം ചെയ്യാൻ. ഞാൻ അയാളെ കണ്ട് ഒന്ന് ചിരിച്ചു. അയാളും തിരിച്ച് ഒരു ചെറുപുഞ്ചിരി തന്നു. എന്നാൽ ഫോട്ടോ എടുക്കാനുള്ള ധൈര്യം അപ്പോഴും ഉണ്ടായിരുന്നില്ല. മൂന്നാമത്തെ ദിവസം ഞാൻ എന്തായാലും ഫോട്ടോ എടുക്കാൻ മനസ്സിലുറപ്പിച്ചു. ഇന്ന് ഫോട്ടോ എടുത്തിരിക്കും. ചെറിയ ഒരു ഐഡിയ തോന്നി, അയാളുടെ കൈയിൽ നിന്നും ഒരു ഐസ്ക്രീം വാങ്ങുക. അങ്ങനെ പരിചയപെട്ടു ഫോട്ടോ എടുക്കാം. അടുത്തുചെന്ന് ഐസ്ക്രീമിന്റെ വില ചോദിച്ചു. മൂപ്പർ മെനു എടുത്തുകാണിച്ച് ഏത് വേണം എന്ന് ചോദിച്ചു. ഈ സമയം തന്നെ ഞാൻ ഫോണിൽ ക്യാമറ ഓണാക്കി അയാൾ കാണാത്ത ഒന്ന് രണ്ടു പടങ്ങൾ അടിച്ചു. പക്ഷെ, എനിക്ക് മുഖം നന്നായി എടുക്കാൻ പറ്റിയില്ല. പിന്നെ ഞാനൊന്നും നോക്കിയില്ല. അറിയുന്ന അറബിയിൽ അയാളോട് ചോദിച്ചു, "നിങ്ങളുടെ കണ്ണ് എനിക്ക് ഇഷ്ടായി, ഞാൻ ഒരു ഫോട്ടോ എടുക്കട്ടേ?" അതെ നിമിഷത്തിൽ തന്നെ ഞാൻ അയാൾക്കു നേരെ ഫോൺ വെച്ച് രണ്ടു പടം എടുത്തു. അയാൾ ആ സമയം അത്ഭുതത്തോടെ എന്നെ നോക്കി. അതായിരുന്നു moment ഞാൻ ഫോട്ടോ എടുത്തു കൊണ്ടിരിന്നു. ചറ പറ അടിച്ചു. അപ്പോഴേക്കും അയാൾക്ക് കാര്യം മനസ്സിലായി. അയാൾ എനിക് വേണ്ടി പോസ് ചെയ്യാൻ തുടങ്ങി, ഞാൻ വീണ്ടും പടങ്ങൾ എടുത്തു. ഒരു നാൽപ്പതോളം ചിത്രങ്ങൾ എടുത്തു. എന്നാൽ പോസ് ചെയ്തു നിന്നപ്പോഴുള്ള ഫോട്ടോയെക്കാൾ ജീവനുള്ളത് ആ പെട്ടെന്നുള്ള ഇമോഷൻ പടത്തിനായിരുന്നു. ഞാൻ തിരിച്ചു നടന്നു.
പേര് ചോദിക്കാതെ, പേര് പറയാതെ ഫോട്ടോ എടുത്ത ആൾക്കാരുടെ കൂട്ടത്തിലേക്ക് ഒരാൾ കൂടി - പേരറിയാത്തവർ...