സമരങ്ങളുടെ സൗന്ദര്യശാസ്ത്രം
രാഷ്ട്രീയത്തിന്റെ സൗന്ദര്യശാസ്ത്രത്തിന്റെ ഒരു അടിസ്ഥാനം ഇതാണ്. പുതിയ അർത്ഥങ്ങളും മാനങ്ങളും രാഷ്ട്രീയത്തിലൂടെ ലഭിക്കുമെങ്കിലും ആത്യന്തികമായി നിലനിൽക്കുന്ന ഭാവനകളിലൂടെയാണ് സംഘടിത പ്രവർത്തനങ്ങൾ രൂപംകൊള്ളുന്നത്. പ്രയോഗത്തിലൂടെ ഇവ ചിലപ്പോൾ മറ്റൊന്നായി പരിണമിക്കാം എന്നത് പ്രതീക്ഷ മാത്രമാണ്.

നമ്മൾ ഒരിക്കലും പ്രതീക്ഷിക്കാത്ത വഴിയിലൂടെ സഞ്ചരിക്കുക എന്ന വികൃതിയാണ് ചരിത്രത്തിന്റെ എക്കാലത്തെയും അടയാളം. നമ്മൾ എന്തെങ്കിലും ചരിത്രത്തിൽ നിന്ന് പ്രതീക്ഷിച്ചാൽ, ആഗ്രഹിച്ചാൽ ആ ഭാവനയിലെ പ്രത്യേകതകൾ നിരസിക്കപ്പെടും എന്ന പൂർണ്ണ ഉറപ്പ് നമുക്കുണ്ടാകേണ്ടതിനെ കുറിച്ച് ഫ്രെഡ്രിക് ജെയിംസൺ ഒരിടത്ത് എഴുതുന്നുണ്ട്. കുറച്ചുകൂടെ നല്ല രൂപകം നൽകുക അന്താരാഷ്ട്ര പ്രശസ്തി നേടിയ പാരസൈറ്റ്ന്റെ സംവിധായകൻ ബോങ് ജൂൻ ഹൊവിന്റെ സിനിമകൾ ആയിരിക്കും. ഒരു ദിശാബോധമുള്ള കഥയാണ് നമ്മൾ കാണുന്നത് എന്ന ധാരണ ഉണ്ടാക്കിക്കൊണ്ടാണ് അദ്ദേഹത്തിന്റെ സിനിമകൾ തുടങ്ങുന്നത്, എന്നാൽ പകുതിയോളം ആകുമ്പോൾ ഉദ്ദിഷ്ട ദിശയിൽ നിന്ന് മാറാൻ തുടങ്ങും. കലഹങ്ങളും പുതിയ തിരിച്ചറിവുകളും സിനിമയുടെ ആന്തരിക ലോകത്തെ താറുമാറാക്കിയ ശേഷം ഓരോ സിനിമയും അവസാനിക്കുന്നത് പല അർത്ഥങ്ങളിൽ തകർന്നുപോയ ഒരു കുടുംബം നിശബ്ദരായി ഒരുമിച്ച് ഇരിക്കുന്നതിലാണ്. ഈ രംഗം ഒരു സിനിമയുടെ തുടക്കമായി പുനർവിചിന്തനം ചെയ്യാൻ ബുദ്ധിമുട്ടില്ല. ജൂൻ ഹോയും അങ്ങനെയൊരു ബന്ധം കണ്ടെത്തുന്നുണ്ട് എന്ന് കരുതാം. ഒരു കുടുംബം ഒരുമിച്ച് ഭക്ഷണം കഴിക്കുന്ന രംഗം നിരവധി സിനിമകളുടെ തുടക്കത്തിൽ വന്നിട്ടുണ്ട്. എന്നാൽ ജൂൻ ഹൊവിന്റെ കുടുംബങ്ങൾ അർത്ഥമോ പ്രയോജനമോ ഇല്ലാത്ത മരണങ്ങളിലൂടെയും നഷ്ടങ്ങളിലൂടെയും പ്രവർത്തികളിലൂടെയും സംഭവങ്ങളിലൂടെയും സിനിമയിലുടനീളം കടന്നുപോയ ശേഷം ഇരിക്കുന്നവർ ആണ്. ദൈനംദിന ജീവിതത്തിലേക്ക് തിരിച്ചു പോവുകയല്ല, പുതിയ ദൈനംദിന ജീവിതവുമായി പൊരുത്തപ്പെടുകയാണ്. അവരെ പിടികൂടിയിരിക്കുന്നത് മൗലികമായ ഒരു അനിശ്ചിതത്വമാണ്.
പൗരത്വ സമരവും കോറോണയും വന്ന ശേഷം നമ്മളിൽ പലരുടെയും ജീവിതത്തിൽ ഇത്തരമൊരു മാറ്റമാണ് ഉണ്ടായിട്ടുള്ളത്. പൗരത്വ സമരം കേരളത്തിൽ ജീവിതങ്ങൾ വലിയതോതിൽ മാറ്റിമറിച്ചില്ലെങ്കിലും ദേശീയ രാഷ്ട്രീയത്തിൽ അതൊരു പ്രധാന സംഭവമായി മാറി. പല സംസ്ഥാനങ്ങളിൽ പോലീസ് ഭീകരതക്ക് ഇടവരുത്തുകയും ഡൽഹിയിൽ ഒരു മുസ്ലിംവിരുദ്ധ കലാപത്തിൽ കലാശിക്കുകയും ചെയ്തു. പതിറ്റാണ്ട് തോറും സംഭവിക്കുന്ന കലാപങ്ങളിൽ നിന്ന് ഒട്ടും തന്നെ വ്യത്യസ്തമല്ല എന്ന് പറയാവുന്ന ഡൽഹി കലാപത്തിന്റെ പേരിൽ ഇപ്പോൾ നിരന്തരമായി രാഷ്ട്രീയ പ്രവർത്തകർ വേട്ടയാടപ്പെടുന്നു, അറസ്റ്റ് ചെയ്യപ്പെടുന്നു. അതേ സമയം, ഭരണകക്ഷിയുടെ അനുഗ്രഹമുള്ള കലാപകാരികൾ ഒന്നൊന്നായി രക്ഷപ്പെടുന്നു.
എന്നിരുന്നാലും പൗരത്വ സമരം രാജ്യത്തെ വളരെ കുറച്ച് കുടുംബങ്ങൾക്ക് മാത്രമാണ് ഒരു ബോങ് ജൂൻ ഹോ സിനിമയായി മാറിയത്. കൊറോണ പക്ഷെ അങ്ങനെ അല്ല. ജോലിയും അതിജീവനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വന്ന മാറ്റങ്ങൾ മുതൽ ഉയർന്ന സാംസ്കാരിക പ്രവർത്തികളെയും സൗഹൃദങ്ങളെയും മുരടിപ്പിക്കുക എന്നത് വരെ കൊറോണ വന്നത് കൊണ്ട് സംഭവിച്ചു. മുന്നോട്ടുള്ള ജീവിതത്തിൽ അനിശ്ചിതത്വം എല്ലാ വർഗ്ഗങ്ങളും അനുഭവിക്കാൻ സാധ്യതയുണ്ട്. പിരിച്ചുവിടലുകൾ മുതൽ ശാരീരികമാനസിക ആരോഗ്യം പോലെയുള്ള ബുദ്ധിമുട്ടുകളുടെ മാസങ്ങളായിരിക്കും നമുക്ക് മുന്നിൽ. ഇത് ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടും പല തോതുകളിൽ സംഭവിക്കാൻ ഇരിക്കുന്ന ഒന്നാണ്. കോവിഡ്അനന്തര ലോകത്തെ കുറിച്ചുള്ള വിചാരങ്ങൾ ഇംഗ്ലീഷിലും മലയാളത്തിലും വിരളമല്ല.
എന്നാൽ, കോവിഡ് നമുക്ക് കാട്ടിത്തന്ന മറ്റൊരു കാര്യമുണ്ട് അത് സമരങ്ങളുടെ സൗന്ദര്യശാസ്ത്രത്തിലേക്ക് ഒരു ഉൾകാഴ്ച്ചയാണ്. അമേരിക്കൻ ഐക്യനാടുകളിൽ ജോർജ് ഫ്ലോയ്ഡ് എന്ന കറുത്തവർഗക്കാരനെ പോലീസ് കൊലപ്പെടുത്തിയതിനെ തുടർന്ന് അവിടെ നടന്നുകൊണ്ടിരിക്കുന്ന സമരങ്ങളെ തലമുറകൾ ഓർത്തുവെക്കാൻ സാധ്യത അവ അവിടത്തെ അടിമത്ത അനുകൂലികളും അടിമക്കച്ചവടത്തിൽ ഏർപ്പെട്ടവരും ആയവരുടെ ശിൽപ്പങ്ങളോട് ചെയ്തത് വെച്ച് ആയിരിക്കും. പ്രതിമകളെ അട്ടിമറിക്കുകയും കഴുത്ത് അറുക്കുകയും ചെയ്തതിലൂടെ സമരക്കാർ ആ ദേശത്തിന്റെ ചരിത്രത്തിലാണ് വെട്ട് വീഴ്ത്തിയിരിക്കുന്നത്. ഇതിനോടൊപ്പം തന്നെ മൂർത്തമായ സാമൂഹിക മാറ്റങ്ങളും സമരങ്ങൾക്ക് കൊണ്ടുവരാൻ കഴിഞ്ഞു.
ജോക്കർ എന്ന സിനിമയും ബ്ലാക്ക് ലൈവ്സ് മാറ്റർ സമരങ്ങളും തമ്മിൽ സാമ്യതകൾ കാണാം, ഒരു ജനതയുടെ രോഷം ഒരു ചെറിയ സംഭവം കാരണം അണപൊട്ടി ഒഴുകുന്നതും അത് എടുക്കുന്ന രൂപങ്ങളും ജോക്കറിൽ വ്യക്തമായി ചിത്രീകരിക്കപ്പെട്ടിരുന്നു. എന്നാൽ, സിനിമ പുറത്ത് വന്നപ്പോൾ ഉണ്ടായിരുന്ന ആശങ്കകൾ അത് വെളുത്തവർഗ്ഗക്കാരുടെ പ്രതിലോമപരമായ രാഷ്ട്രീയത്തെയാണ് ചിത്രീകരിക്കുന്നത് എന്നായിരുന്നു. ഇത്തരം ആശങ്കകൾ അസ്ഥാനത്തല്ല. ജോക്കറിന് പിൻഗാമി ആയത് ഒരു പുരോഗമനപരമായ സമരം ആണെന്നത് തികച്ചും യാദൃഛികമായ കാര്യമാണ്.
രാഷ്ട്രീയത്തിന്റെ സൗന്ദര്യശാസ്ത്രത്തിന്റെ ഒരു അടിസ്ഥാനം ഇതാണ്. പുതിയ അർത്ഥങ്ങളും മാനങ്ങളും രാഷ്ട്രീയത്തിലൂടെ ലഭിക്കുമെങ്കിലും ആത്യന്തികമായി നിലനിൽക്കുന്ന ഭാവനകളിലൂടെയാണ് സംഘടിത പ്രവർത്തനങ്ങൾ രൂപംകൊള്ളുന്നത്. പ്രയോഗത്തിലൂടെ ഇവ ചിലപ്പോൾ മറ്റൊന്നായി പരിണമിക്കാം എന്നത് പ്രതീക്ഷ മാത്രമാണ്. ഇന്ത്യയുടെ രാഷ്ട്രീയം ഇത്തരത്തിൽ ഇവിടെയുള്ള സാമൂഹിക ഭാവനകളിൽ അടിസ്ഥാനപ്പെടുത്തി തന്നെയാണ് മുന്നേറുന്നത്.
2007 ൽ അന്ന്യൻ എന്ന തമിഴ് സിനിമ പുറത്ത് വന്നപ്പോൾ അതിനെ ആസ്പദമാക്കി രാജൻ കൃഷ്ണനും എം എസ് എസ് പാണ്ഢ്യനും ചേർന്ന് ഒരു പഠനം പുറത്തിറക്കിയിരുന്നു. ബ്രാഹ്മണനും പൗരനും എന്ന പേരിൽ പ്രസിദ്ധീകരിക്കപ്പെട്ട ഈ ചെറിയ പഠനം ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ സമകാലിക പ്രശ്നങ്ങളെ നേരത്തെ തന്നെ തിരിച്ചറിഞ്ഞ ഒന്നാണ്. അതിൽ രാജനും പാണ്ഢ്യനും വാദിച്ചത് അന്ന്യൻ ആത്യന്തികമായി ബ്രാഹ്മണ്യത്തിന്റെ യുക്തിക്കുള്ളിൽ നിൽക്കുന്ന ഒന്നാണെങ്കിൽ പോലും അതിനുള്ളിലെ വൈരുധ്യങ്ങൾ അതിന് പരിഹരിക്കാൻ കഴിയാതെ പോയത് കൊണ്ട് അതൊരു പുരോഗമനപരമായ പുനർവായനക്ക് സാധ്യത നൽകുന്നു എന്നാണ്. പക്ഷെ ജോക്കറിന് സംഭവിച്ചതിന്റെ വിപരീതമാണ് അന്ന്യന് സംഭവിച്ചത്.
നിയമപരമായി ജീവിക്കുന്നു എന്ന് സ്വയം കരുതുന്ന ഉപരിജാതികൾ നിയമമില്ലാതെ ജീവിക്കുന്ന അപരന്മാരെ സങ്കൽപ്പിക്കുകയും അവർക്കെതിരെ നിയമേതര ഹിംസക്ക് ആഹ്വാനം നടത്തുകയും ചെയ്യുന്നത് സിനിമകളിലൂടെ സ്ഥാപനവൽക്കരിക്കപ്പെട്ടു കഴിഞ്ഞു. ഡൽഹി കലാപത്തിൽ പ്രവർത്തിച്ചത് ഇതേ യുക്തിയാണ്. ഹിന്ദു എന്ന പേരിൽ സംഘടിച്ച ഡൽഹിയിലെ ഓരങ്ങളിൽ ജീവിക്കുന്ന, അധികാരത്തിൽ നിന്ന് പുറംതള്ളൽ അനുഭവപ്പെട്ട ഉപരിജാതികൾ തങ്ങളുടെ അധികാരപരിധിയിലേക്ക് ഇരച്ചു കയറുന്നവരായി മുസ്ലിംകളെ സങ്കൽപ്പിച്ചു കൊണ്ടായിരുന്നു അക്രമം അഴിച്ചു വിട്ടത്. പാണ്ഢ്യനും രാജനും ആഗ്രഹിച്ച പോലെ ഈ ഭാവനയിലെ ആന്തരിക വൈരുധ്യങ്ങൾ പുതിയ ഭാവനക്ക് ജന്മം കൊടുക്കുകയല്ല ചെയ്തത്, സിനിമയിലെ ഭാവനയെ പോലെ തന്നെ ബലപ്രയോഗത്തിൽ തൃപ്തി നേടുകയാണ് ഉണ്ടായത്.
മറുവശത്തെ സമരക്കാരിൽ പ്രവർത്തിച്ച ഭാവനകളെയും ഇത്തരത്തിൽ പ്രശ്നവൽക്കരിക്കാവുന്നതാണ്. ഷഹീൻ ബാഗിൽ ആളെക്കൂട്ടാൻ ഒരു സംഘം ആളുകൾ ഉപയോഗിച്ച തന്ത്രം ഭീതി പടർത്തുക എന്നതായിരുന്നു. സാമൂഹിക മാധ്യമങ്ങളിൽ വരാനിരിക്കുന്ന ഒരു അപായത്തെ കുറിച്ച് പറയുകയും എത്രയും വേഗം ആളുകൾ അവിടെ എത്തണം എന്ന് അഭ്യർത്ഥിക്കുകയും ചെയ്ത സന്ദേശങ്ങളുടെ പുറത്ത് ഉണ്ടായ വിഭ്രാന്തി ഡൽഹിയിലെ സമര ഇടങ്ങളിൽ പടർന്നു പിടിച്ചിരുന്നു. എല്ലായ്പ്പോഴും തങ്ങളെ ആരോ ആക്രമിക്കാൻ നിൽക്കുന്നു എന്ന ഭയത്തിൽ നിന്നിരുന്ന സമരക്കാർക്ക് യഥാർത്ഥ ആക്രമണം വന്നപ്പോൾ കാണാൻ കഴിയാഞ്ഞത് വിരോധാഭാസമായി നിലനിൽക്കുന്നു.
പൗരത്വ സമരത്തിന്റേത് മാത്രമല്ല, ഇന്ത്യയിലെ ഭൂസമരങ്ങളുടേത് ആയാലും മറ്റ് ഒട്ടുമിക്ക പുരോഗമന സമരങ്ങളുടേത് ആയാലും, ഇവയുടെ സൗന്ദര്യശാസ്ത്രം മിക്കപ്പോഴും നിർണ്ണയിക്കുന്നത് ഒരു ജനാധിപത്യപരമായ സാമൂഹിക ഭാവനയെക്കാൾ ഒരു അടഞ്ഞ വർഗ്ഗത്തിന്റെ ഭാവനകൾ ആയിരിക്കും. പൗരത്വസമരം തന്നെ നോക്കിയാൽ, സാമൂഹ്യമാധ്യമ വ്യക്തിത്വങ്ങളും വക്കീൽമാരും മാധ്യമപ്രവർത്തകരും സാമൂഹിക പ്രവർത്തകരും ചേർന്ന് ഉണ്ടാക്കിയെടുത്ത പ്രതിച്ഛായയാണ് സമരത്തിന് ദേശീയ മുഖം നൽകിയത്. അതിൽ ഈ കൂട്ടർക്കും സ്വീകാര്യം അല്ലാത്തവയൊക്കെ സെൻസർ ചെയ്യപ്പെട്ടു. ഷഹീൻ ബാഗ് അങ്ങനെ അവരുടെ കൈകളിൽ ഒരു റോഡ്ബ്ലോക്ക് തന്നെ അല്ലാതായി. ഷഹീൻ ബാഗ് കാരണമല്ല വാഹനതടസ്സം ഉണ്ടാകുന്നത് എന്ന് തെളിയിക്കാൻ ഇവർ കഠിന പരിശ്രമങ്ങൾ നടത്തി. കടലാസ് കാണിക്കാതിരിക്കലാണ് പൗരത്വ പട്ടികക്ക് എതിരെയുള്ള ഏക ചെറുത്തുനിൽപ്പ് മാർഗം എന്ന പ്രചരണം നടത്തുകയും അതിനെ സൗന്ദര്യവൽക്കരിക്കുകയും ചെയ്തു. കാഗസ് നഹി ദിഖായേങ്കെ എന്ന പാട്ട് മുതൽ നിരവധി മുദ്രാവാക്യങ്ങളും പോസ്റ്ററുകളുമാണ് ഇതുമായി ബന്ധപ്പെട്ട് പുറത്ത് വന്നത്. ദസ്തൂർ എന്ന ഹബീബ് ജാലിബിന്റെ കവിത തന്നെ ഈ വർഗങ്ങളുടെ പാപബോധത്തിന്റെ പ്രതീകമായി പരിണമിച്ചു.
നാഗരികരായ കുറച്ച് ഉപവർഗങ്ങളുടെ ആശയങ്ങളും സെൻസറിങ്ങുമാണ് പൗരത്വ സമരത്തിന്റെ ഈ സൗന്ദര്യശാസ്ത്രത്തെ നിർണ്ണയിച്ചത്. അത് തനതായ ഒരു പ്രശ്നവുമല്ല. എല്ലായ്പ്പോഴും ഇത്തരം ഉപവർഗങ്ങൾ തന്നെയാണ് സാമൂഹിക ഭാവനയുടെ ഉറവിടങ്ങൾ. അറുപതുകളിലെ യൂറോപ്യൻ പ്രക്ഷോഭങ്ങൾക്ക് തീ കൊളുത്തിയത് ഇത്തരത്തിൽ ഒരു ഉപവർഗം തന്നെയായിരുന്നു, ഹെർബർട്ട് മാർക്കൂസയുടെ നേതൃത്വത്തിലുള്ള ഒരു പറ്റം ബുദ്ധിജീവികൾ. ഇന്ത്യയുടെ കാര്യത്തിൽ കുഴപ്പം ആയത് ഈ സങ്കൽപ്പങ്ങൾ പരാജയപ്പെടുകയും ചെയ്തു പൗരത്വ വിഷയത്തിൽ ഒരു തീരുമാനം ആയതുമില്ല, എന്നാൽ അതിന് ശേഷം സംഭവിച്ച കോവിഡ്പ്രതികരണവുമായി ബന്ധപ്പെട്ട ഭരണകൂടത്തിന്റെ ഗുരുതരമായ വീഴ്ചകളോടുള്ള പ്രതിഷേധവുമായി അത് സമന്വയിച്ചതുമില്ല. കുടിയേറ്റ തൊഴിലാളികൾ നടത്തിയ പ്രക്ഷോഭങ്ങൾ അടിച്ചമർത്തപ്പെടുകയും സംസാരശേഷി ഇല്ലാതെ പോവുകയും ചെയ്തു. മധ്യവർഗക്കാരായ മുസ്ലിംകളുടെ പേര് ഉപയോഗിച്ച് നാഗരിക ബുദ്ധിജീവി വർഗം നടത്തിയ സർക്കാർവിരുദ്ധ പ്രചാരണങ്ങൾക്ക് ഈ കുടിയേറ്റ തൊഴിലാളികളുടെ സമരത്തെ ഉൾകൊള്ളാൻ കഴിയാതെ പോയി. കുടിയേറ്റക്കാരുടെ പ്രശ്നം ഇപ്പോഴും ദേശീയ ഭാവനയിൽ സഹതാപം ഉളവാക്കാൻ മാത്രം പാകത്തിനുള്ളതാണ്, ഒരു സമര സാധ്യതയല്ല. സമാനമായ സംഭവമാണ് ഡൽഹി കലാപത്തിന് തൊട്ട് മുൻപ് അരങ്ങേറിയ സംവരണസംരക്ഷണ സമരം. ഏകോപനശ്രമങ്ങൾക്ക് പകരം സംവരണത്തെ കുറിച്ച് നിശബ്ദതയാണ് ഈ ബുദ്ധിജീവി വർഗം കാഴ്ചവെച്ചത്.
ഇങ്ങനെ ഓരോ ഘടകം നോക്കുമ്പോഴും കോവിഡ്പൂർവ്വ, കോവിഡ്കാല സമരങ്ങളിൽ നിലനിൽക്കുന്നത് ഒരുതരം പൊരുത്തക്കുറവാണ്. സംഘടിതപ്രവർത്തനങ്ങളിലും ഇത് കാണാം. ജാമിഅ ഏകോപന സമിതിയുടെ രൂപീകരണത്തെ തുടർന്ന് നിരവധി ഏകോപന സമിതികളാണ് ഡൽഹിയിലും മറ്റ് ചില നഗരങ്ങളിലും രൂപംകൊണ്ടത്. എന്നാൽ ഏകോപനസമിതി എന്ന സംഘടനാരൂപത്തിന്റെ സാധ്യതകളെ പൂർണ്ണമായി അവഗണിച്ചുകൊണ്ടാണ് സമരത്തെ കുറിച്ചുള്ള ഭാവനകൾ മുന്നോട്ട് പോയത്. മാധ്യമങ്ങളിലും പ്രചാരണങ്ങളിലും പൗരത്വ സമരം ഒരു അസംഘടിത സമരമായി തന്നെ തുടർന്നു.
ഇതാണ് ഇന്ത്യൻ പുരോഗമന രാഷ്ട്രീയത്തിലെ ബോങ് ജൂൻ ഹോ നിമിഷം. നൂറുകണക്കിന് മരണങ്ങൾ (മുസ്ലിംകളും ബഹുഭൂരിപക്ഷം ദളിതരായ കുടിയേറ്റ തൊഴിലാളികളും) ഉണ്ടാവുകയും ഭരണകൂട പരാജയങ്ങൾ കാരണം ജീവിതത്തിന്റെ സുസ്ഥിരത നഷ്ടപ്പെട്ട ഒരു വലിയ വർഗം ആളുകൾ ഉണ്ടാവുകയും സാമൂഹിക പ്രവർത്തകരുടെ അറസ്റ്റ് ദിനംപ്രതി വർധിച്ചുവരികയും പോലീസ് ഭീകരത പണ്ടത്തേക്കാൾ ശക്തമാവുകയും അധ്വാനവർഗത്തെ സംരക്ഷിക്കുന്ന നിയമങ്ങൾക്ക് വലിയ ക്ഷതം ഏൽക്കുകയും ദേശമെമ്പാടും സർക്കാർവിരുദ്ധ ബോധം ഉയർന്നുവരികയും ചെയ്യുന്ന ഘട്ടം ആയിട്ടുപോലും നമ്മൾ ബോങ് ജൂൻ ഹോ സിനിമയിലെ കുടുംബത്തെ പോലെ അനിശ്ചിതത്വത്തിൽ നിൽക്കുകയാണ്. സമരങ്ങളുടെ കാലഘട്ടമായി മാറേണ്ട ഈ ദിവസങ്ങൾ തീർത്തും ശാന്തമായി കിടക്കുന്നതിനു പുറകിൽ സാമൂഹിക ഭാവനകളുടെ പോരായ്മകൾക്ക് വലിയ പങ്കുണ്ട്.
പൗരത്വ സമരങ്ങളിൽ നിന്ന് ആരംഭിച്ച സമരങ്ങളുടെ പുരാവൃത്തം അനിശ്ചിത്വത്തിൽ കുടുങ്ങി അകാലമായ അന്ത്യം പ്രാപിക്കാതിരിക്കണമെങ്കിൽ നമുക്ക് ആവശ്യം സമരങ്ങൾക്കൊരു പുതിയ സൗന്ദര്യശാസ്ത്രമാണ്. അതിന് ഒരു നേതൃത്വം, ഉദ്ദേശം, ഏകോപനം, ചിഹ്നശാസ്ത്രം തുടങ്ങിയ ഘടകങ്ങൾ നൽകുന്ന ഒരു സമഗ്ര സൗന്ദര്യശാസ്ത്രത്തിന്റെ അഭാവത്തിൽ ഈ അശാന്തിയുടെ കാലഘട്ടം വഴിയൊരുക്കുക ഇപ്പോൾ നടക്കുന്ന ഫാഷിസ്റ്റ് പ്രതിവിപ്ലവത്തിന്റെ മൂർച്ഛയിലേക്കാണ്.
Photo courtesy: Marc Riboud / Magnum Photos