ഭൂമിയും ശ്വസിക്കട്ടെ, ഒരിക്കൽകൂടി...

ശ്വസിക്കുന്നു നാമിന്ന്,
ഏകാന്തത തൻ മൂടുപടങ്ങളിൽ,
ഇതളുകൾ പൂവിട്ട ചിരിയൊന്നടച്ച്,
നിറമേറുമാടയാൽ മറച്ചൊതുക്കി.
ചിറകറ്റുപോയ ജടായുകൾ നാം,
കൂടുനെയ്തു സ്വയമടച്ച് താഴിട്ടവർ.
ഉയർന്ന സ്വപ്നങ്ങൾ ചാക്കിട്ടുമൂടി,
കൂനിക്കൂടി കൂരയിൽ ഒതുങ്ങിയടിഞ്ഞവർ.
ഓർമകളാൽ വിദൂരതയെ ചുംബിച്ച്,
പുതപ്പിനടിയിൽ നാം വാക്കുകോർക്കുമ്പോഴും,
അവസാന അരിതൻ സ്മരണയെ ലാളിച്ച്,
ഉമിനീരിറക്കുന്നു നാമല്ലാതോർ.
മരവിച്ച പാദങ്ങൾ ചൂടുകായുമ്പോൾ,
അടിപൊട്ടിയെരിഞ്ഞ ചിലവ നടന്നകലുന്നു.
ശ്വാസത്തിനാണീ വാവിട്ട അലമുറ,
മോഹങ്ങൾക്ക് ചാക്ക്പൊട്ടിച്ച് ശ്വസിക്കാൻ,
ചിലർക്ക് മറന്ന പ്രാതലിന്റെ ചൂരറിയാൻ,
ജനിച്ചനാടിൻ ഗന്ധമറിയാൻ,
അങ്ങിനെ അങ്ങിനെ...
വിളമ്പുകയിത്തിരി ചൂടുകരങ്ങളിൽ,
ശ്വാസമടക്കുക ഇനിയൊരിക്കൽ കൂടി,
ഭൂമിയും ശ്വസിക്കട്ടെ ഒരിത്തിരിനേരം,
അവസാന ശ്വാസം അവളെന്നോ മറന്നിരുന്നു.
ഏകാന്തത തൻ മൂടുപടങ്ങളിൽ,
ഇതളുകൾ പൂവിട്ട ചിരിയൊന്നടച്ച്,
നിറമേറുമാടയാൽ മറച്ചൊതുക്കി.
ചിറകറ്റുപോയ ജടായുകൾ നാം,
കൂടുനെയ്തു സ്വയമടച്ച് താഴിട്ടവർ.
ഉയർന്ന സ്വപ്നങ്ങൾ ചാക്കിട്ടുമൂടി,
കൂനിക്കൂടി കൂരയിൽ ഒതുങ്ങിയടിഞ്ഞവർ.
ഓർമകളാൽ വിദൂരതയെ ചുംബിച്ച്,
പുതപ്പിനടിയിൽ നാം വാക്കുകോർക്കുമ്പോഴും,
അവസാന അരിതൻ സ്മരണയെ ലാളിച്ച്,
ഉമിനീരിറക്കുന്നു നാമല്ലാതോർ.
മരവിച്ച പാദങ്ങൾ ചൂടുകായുമ്പോൾ,
അടിപൊട്ടിയെരിഞ്ഞ ചിലവ നടന്നകലുന്നു.
ശ്വാസത്തിനാണീ വാവിട്ട അലമുറ,
മോഹങ്ങൾക്ക് ചാക്ക്പൊട്ടിച്ച് ശ്വസിക്കാൻ,
ചിലർക്ക് മറന്ന പ്രാതലിന്റെ ചൂരറിയാൻ,
ജനിച്ചനാടിൻ ഗന്ധമറിയാൻ,
അങ്ങിനെ അങ്ങിനെ...
വിളമ്പുകയിത്തിരി ചൂടുകരങ്ങളിൽ,
ശ്വാസമടക്കുക ഇനിയൊരിക്കൽ കൂടി,
ഭൂമിയും ശ്വസിക്കട്ടെ ഒരിത്തിരിനേരം,
അവസാന ശ്വാസം അവളെന്നോ മറന്നിരുന്നു.