അരക്കിറുക്കൻ
പക്ഷേ, അത് മനസ്സിലാക്കാൻ അവർക്ക് അയാളുടെ തിരോധാനം വരെ കാത്തിരിക്കേണ്ടിവന്നു. ഇനി അയാൾ മടങ്ങിവരാനുള്ള കാത്തിരിപ്പാണ്.

ആ വാർത്ത കേട്ടുകൊണ്ടാണ് മിക്ക നാട്ടുകാരും ഉറക്കമുണർന്നത്. ഭയചകിതമായ, ഉറക്കം വിട്ടുമാറാത്ത കണ്ണുകളിൽപോലും ആ വാർത്തയുടെ ഭീകരത വായിച്ചെടുക്കാമായിരുന്നു. അറിഞ്ഞവരും, കേട്ടറിഞ്ഞവരും, ഒന്നും അറിയാതെ പിന്നാലെ കൂടിയവരും, ആ പ്രഭാതത്തിന്റെ പ്രശാന്തതയെ കീറിമുറിച്ചുകൊണ്ട് നടന്നുനീങ്ങി. അത് അവസാനിച്ചത് കേശവൻനായരുടെ ചായക്കടയുടെ വടക്കുമാറി നിൽക്കുന്ന പടുകൂറ്റൻ പുളിമരത്തിന്റെ ചുവട്ടിലാണ്.
ഉള്ളാളൂർ എന്ന ഗ്രാമത്തിന്റെ മുഖമുദ്രയായ അതേ പുളിമരം. ആ പുളിമരത്തിനൊപ്പം ചേർത്തുവായിക്കപ്പെടുന്ന ഒരു പേരുണ്ട്. അരക്കിറുക്കൻ മമ്മദ്. ഒരു പിരി ലൂസ് ആണെങ്കിലും കക്ഷി നാട്ടുകാരുടെ കണ്ണിലുണ്ണിയാണ്. ലെനിനെപ്പറ്റിയും ദാസ് ക്യാപിറ്റലിനെ പറ്റിയും വാതോരാതെ സംസാരിക്കുന്ന ഒരു ഇടതുപക്ഷചായ്വുള്ള അരക്കിറുക്കനായ ബുദ്ധിരാക്ഷസൻ. അദ്ദേഹമാണ് ഇന്നത്തെ സംസാരവിഷയം. തന്റെ കിറുക്കുവർത്തമാനങ്ങളുമായി ആളുകളെ ശല്യം ചെയ്യുന്ന, വാഹനങ്ങൾക്ക് പിന്നാലെ ഓടുന്ന, സർവ്വോപരി, ഉള്ളാളൂർ എന്ന ഗ്രാമത്തിനെ സജീവമായി നിലനിർത്തുന്ന മമ്മദിനെ പുളിമരച്ചുവട്ടിൽ കാണ്മാനില്ല. രാവിലെ പതിവുള്ള ചായയുമായി കേശവൻനായർ ചെന്നപ്പോഴാണ് ആ വിടവിന്റെ ആഴം ഗ്രാമമറിഞ്ഞത്. അരക്കിറുക്കൻ മമ്മദ് അത്രമാത്രം ഗ്രാമവാസികളുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. പക്ഷേ, അത് മനസ്സിലാക്കാൻ അവർക്ക് അയാളുടെ തിരോധാനം വരെ കാത്തിരിക്കേണ്ടിവന്നു. ഇനി അയാൾ മടങ്ങിവരാനുള്ള കാത്തിരിപ്പാണ്.
പത്രത്തിൽ പരസ്യം കൊടുക്കാനും, പോസ്റ്ററുകൾ പതിപ്പിക്കാനും ആ വമ്പിച്ച പൗരാവലി തീരുമാനിച്ചു. അതിനുവേണ്ടി കമ്മിറ്റികൾ രൂപീകൃതമായി. അരക്കിറുക്കൻ മമ്മദ് തിരോധാന സംഘ് എന്ന ഒരു സംഘടന തന്നെ പിറവിയെടുത്തു. അതിന് നേതാക്കളായി. അടുത്ത ഇലക്ഷന് മത്സരിക്കാമെന്നും ധാരണയായി. നാട്ടുകാർ അവരുടെ തനിനിറം കാണിച്ചുതുടങ്ങി. അവർ വിഷയത്തിൽ നിന്ന് തെന്നിമാറിത്തുടങ്ങിയിരുന്നു. അവർക്കുള്ളിൽ കുടിയേറിയ സ്വാർത്ഥത പുറത്തുവന്നു. അങ്ങനെ നേതാക്കൾ തമ്മിൽ കലഹമായി, അണികൾക്കിടയിൽ അടിപിടിയായി, രണ്ടുപേരുടെ ചുണ്ടുപൊട്ടി, ഒരാളുടെ തലയും. ആകാശത്തുപോലും ആ ചോരയുടെ ചുവപ്പുരാശി പടർന്നു.
പെട്ടെന്ന് ഒരു ഹോണടി ശബ്ദം എല്ലാവരുടെയും ശ്രദ്ധപിടിച്ചുപറ്റി. ഒരു ലോറി ആ ജനാവലിയുടെ ഒത്ത നടുക്ക് വന്നു നിന്നു. ആ കാഴ്ച്ചകണ്ട് നാട്ടുകാരെല്ലാം അത്ഭുതപരവശനായി. ലോറി കണ്ടല്ല, അതിൽനിന്നും ഇറങ്ങിവന്ന ആ ആജാനുബാഹുവിനെ കണ്ട്. സാക്ഷാൽ അരക്കിറുക്കൻ മമ്മദ്.
ഡ്രൈവർ വാസുവിന്റെ ലോറി ആണ്. പുള്ളി പുലർച്ചെ അവറാച്ചന്റെ പലചരക്കുപീടികയിലേക്ക് ലോഡും കൊണ്ട് വന്നതായിരുന്നു. ലോഡിറക്കി വണ്ടി കാലിയായപ്പോൾ മമ്മദിന്റെ വാഹനഭ്രമം അങ്ങ് മൂത്തു. വാസു കാണാതെ അയാൾ ഓടിയെത്തി ലോറിയിൽ ചാടിക്കേറി. എന്നിട്ട് കിടന്നുറങ്ങി. താഴേതടിയൂർ കഴിഞ്ഞ് വീണ്ടും ലോഡ് കേറ്റാൻ ലോറി തുറന്നപ്പോഴാണ് വാസു വിശ്വവിഖ്യാതനായ മമ്മദിനെ കണ്ടത്. കയ്യോടെപിടിച്ച് ഇങ്ങ് കൊണ്ടുവന്നു.
നാട്ടുകാർക്കെല്ലാം സന്തോഷമായി. കേശവൻനായരുടെ കടയിൽ നിന്ന് എല്ലാവരും ചായ കുടിച്ചു. ശേഷം അവരുടേതായ ലോകങ്ങളിലേക്ക് തിരിച്ചുപോയി. കമ്മിറ്റിയും സംഘടനയും പിരിച്ചുവിട്ടു. നേതാക്കൾ രാജിവെച്ചു. എല്ലാം പഴയപടിയായി. ഒരുദിനം മൊത്തം ഭ്രാന്തമായി ജ്വലിച്ച സൂര്യനും പടിയിറങ്ങി. ഇതൊന്നും കൂസാതെ അരക്കിറുക്കൻ മമ്മദ് പുളിമരച്ചുവട്ടിലിരുന്ന് അസ്തമയസൂര്യനെ സാക്ഷിയാക്കി മാർക്സിസം പറയാൻ തുടങ്ങിയിരുന്നു.