ആത്മഹത്യ ചെയ്തു 'മരിക്കു'ന്നവരുടെ കല്ലറകളിൽ എഴുതേണ്ടത്

കഴിഞ്ഞ ഞായറാഴ്ചയാണ് ആ മരണം സംഭവിച്ചത്.
ഒരു പെൺകുട്ടി ആത്മഹത്യചെയ്തു 'മരിച്ചു'!
ഞെട്ടിയോ?
ഞെട്ടിയില്ലേ?
ഞാനിടക്കിടക്ക് ഞെട്ടാറുണ്ട്.
ആരെപ്പോൾ മരിച്ചാലും ഞാൻ ഞെട്ടാറുണ്ട്. ഞെട്ടുന്നതുകൊണ്ടെന്താണ്?!
തൂങ്ങിമരിച്ചതാണ്.
ഒരു കറുത്ത ലുങ്കി
ജനലഴികളിൽക്കെട്ടി-
ക്കഴുത്തിൽക്കുരുക്കിമുറുക്കി-
ശ്ശ്വാസംമുട്ടിമുട്ടി-
ക്കാലുകളിളക്കിക്കൈകൾക്കോച്ചിയപ്പോളാ-
ത്മഹത്യ ചെയ്തു 'മരിച്ചു'.
ആളുകൾ ആത്മഹത്യ ചെയ്ത് 'മരിക്കു'ന്നതിതാദ്യമല്ല.
മനുഷ്യനും
മനുഷ്യബന്ധങ്ങളുമുണ്ടായപ്പോൾ മുതൽ
ഇവിടെ അനുഷ്ഠിച്ചുവരുന്ന അതിസാധാരണമായ
ഒരാചാരമാണീ ആത്മഹത്യ.
മനുഷ്യർ മാറുന്നു.
ചിന്തകൾ മാറുന്നു.
മോഹങ്ങളും
നഷ്ടബോധങ്ങളും
കരച്ചിലും ചിരിയും മാറുന്നു.
എന്റെ ഞെട്ടൽ മാത്രം മാറുന്നില്ലെന്നേ.
ഒടുവിലകത്തേക്കെടുത്ത ശ്വാസത്തിൽ
അവൾ ചേർത്തുപിടിച്ചവരെയാണോ
തള്ളിക്കളഞ്ഞവരെയാണോ
ഓർത്തുകാണുക എന്ന് ചിന്തിച്ച്
ഈ രാത്രി ഉറക്കമില്ലാത്തവരുടെ
അപഥസഞ്ചാരകേന്ദ്രങ്ങളിൽ
ഞാനെന്നെ മേയാൻ വിട്ടു.
തള്ളിക്കളഞ്ഞിരുന്നു.
ഒന്ന് ചേർത്തുപിടിക്കേണ്ടിയിരുന്നപ്പോളൊക്കെയും
അവളിൽനിന്നോടിയൊളിക്കുകയായിരുന്നു.
കരച്ചിൽ കേൾക്കാതിരിക്കുകയായിരുന്നു.
ചിരിക്കുമ്പോൾ കൂടെ കൂട്ടാതിരിക്കുകയായിരുന്നു.
ഒരു പെൺകുട്ടി ആത്മഹത്യചെയ്തു 'മരിച്ചു'!
ഞെട്ടിയോ?
ഞെട്ടിയില്ലേ?
ഞാനിടക്കിടക്ക് ഞെട്ടാറുണ്ട്.
ആരെപ്പോൾ മരിച്ചാലും ഞാൻ ഞെട്ടാറുണ്ട്. ഞെട്ടുന്നതുകൊണ്ടെന്താണ്?!
തൂങ്ങിമരിച്ചതാണ്.
ഒരു കറുത്ത ലുങ്കി
ജനലഴികളിൽക്കെട്ടി-
ക്കഴുത്തിൽക്കുരുക്കിമുറുക്കി-
ശ്ശ്വാസംമുട്ടിമുട്ടി-
ക്കാലുകളിളക്കിക്കൈകൾക്കോച്ചിയപ്പോളാ-
ത്മഹത്യ ചെയ്തു 'മരിച്ചു'.
ആളുകൾ ആത്മഹത്യ ചെയ്ത് 'മരിക്കു'ന്നതിതാദ്യമല്ല.
മനുഷ്യനും
മനുഷ്യബന്ധങ്ങളുമുണ്ടായപ്പോൾ മുതൽ
ഇവിടെ അനുഷ്ഠിച്ചുവരുന്ന അതിസാധാരണമായ
ഒരാചാരമാണീ ആത്മഹത്യ.
മനുഷ്യർ മാറുന്നു.
ചിന്തകൾ മാറുന്നു.
മോഹങ്ങളും
നഷ്ടബോധങ്ങളും
കരച്ചിലും ചിരിയും മാറുന്നു.
എന്റെ ഞെട്ടൽ മാത്രം മാറുന്നില്ലെന്നേ.
ഒടുവിലകത്തേക്കെടുത്ത ശ്വാസത്തിൽ
അവൾ ചേർത്തുപിടിച്ചവരെയാണോ
തള്ളിക്കളഞ്ഞവരെയാണോ
ഓർത്തുകാണുക എന്ന് ചിന്തിച്ച്
ഈ രാത്രി ഉറക്കമില്ലാത്തവരുടെ
അപഥസഞ്ചാരകേന്ദ്രങ്ങളിൽ
ഞാനെന്നെ മേയാൻ വിട്ടു.
തള്ളിക്കളഞ്ഞിരുന്നു.
ഒന്ന് ചേർത്തുപിടിക്കേണ്ടിയിരുന്നപ്പോളൊക്കെയും
അവളിൽനിന്നോടിയൊളിക്കുകയായിരുന്നു.
കരച്ചിൽ കേൾക്കാതിരിക്കുകയായിരുന്നു.
ചിരിക്കുമ്പോൾ കൂടെ കൂട്ടാതിരിക്കുകയായിരുന്നു.