പ്രതിയെ നോക്കി പ്രതികരിക്കുന്നവർ
ജനസംഖ്യയുടെ വലിയൊരു ശതമാനം യുവാക്കളായിരിക്കുന്ന ഇന്ത്യ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ ഭാവി നിർണയിക്കുന്നത് എവിടെ എപ്പോൾ പ്രതികരിക്കണം എന്ന വിവേകപൂർണമായ തീരുമാനത്തിന്റെ കരുത്തിനനുസരിച്ചായിരിക്കും എന്നതിൽ സംശയമില്ല.

പ്രതികളെ നോക്കി പ്രതികരിക്കുന്ന സമൂഹം പ്രതികരണശേഷിയില്ലാത്തവരെക്കാൾ അപകടകാരികളാണ്. പാതി വെന്ത പത്രക്കുറിപ്പുകളെയും, ഉള്ളുപൊള്ളയായ ചാനൽ ചർച്ചകളെയും, തിരമാല പോലെ ഒന്നിനുപിറകെ ഒന്നായി വരുന്ന വാട്സാപ്പ് ഫോർവേഡുകളെയും പിൻപറ്റി അഭിപ്രായരൂപീകരണം നടക്കുന്ന ഇക്കാലത്ത് proactive ആയിരിക്കുക എന്നതിനേക്കാൾ എളുപ്പം reactive ആയിരിക്കുകയാണെന്ന് പലരും തിരിച്ചറിഞ്ഞിരിക്കുന്നു. ആമസോൺ വനാന്തരങ്ങൾ കത്തി നശിക്കുന്നതിനെക്കുറിച്ചും അമേരിക്കയിലെ വർണവിവേചനത്തെക്കുറിച്ചും ഹാഷ്ടാഗിടുന്ന അതേ 'പ്രമുഖർ' ആസാമിൽ ഇന്ത്യ ഓയിൽ ലിമിറ്റഡിന്റെ ഗ്യാസ് ലീക്കേജിനെത്തുടർന്നുണ്ടായ വൻ തീപിടുത്തമോ പൗരത്വഭേദഗതി ബില്ലിലെ വിദ്വേഷമോ കണ്ടതായി പോലും ഭാവിക്കുന്നില്ല. സാമൂഹിക പ്രതിബദ്ധത തെളിയിക്കാൻ ഏറ്റവും എളുപ്പം ഏവരെയും തൃപ്തിപ്പെടുത്തുന്ന, തന്റെ മാർക്കറ്റ് വാല്യുവിന് ഇടിവ് സംഭവിക്കാത്ത വിഷയങ്ങളിലെ പ്രതികരണമാണെന്ന് പ്രമുഖർ തിരിച്ചറിഞ്ഞിരിക്കുന്നു. ആന പന്നിപ്പടക്കം കടിച്ചു മരിച്ചത് കാണുന്നവർ ആസാമിൽ ഒരു സംരക്ഷിത വനമേഖല തന്നെ ഖനനത്തിനായി വിട്ടുകൊടുക്കുന്നത് അറിഞ്ഞിട്ടുപോലുമില്ല. തിരസ്കരിക്കപ്പെടുന്ന വാർത്തകൾ വിസ്മരിക്കപെടുന്ന മനുഷ്യരുടെ ജീവിതം കൂടിയാണ്.
ജനസംഖ്യയുടെ വലിയൊരു ശതമാനം യുവാക്കളായിരിക്കുന്ന ഇന്ത്യ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ ഭാവി നിർണയിക്കുന്നത് എവിടെ എപ്പോൾ പ്രതികരിക്കണം എന്ന വിവേകപൂർണമായ തീരുമാനത്തിന്റെ കരുത്തിനനുസരിച്ചായിരിക്കും എന്നതിൽ സംശയമില്ല.
ഒന്നു രണ്ടു സംഭവങ്ങൾ വിലയിരുത്താം. 2017 ൽ പൊലീസ് വെടിവെപ്പിൽ അഞ്ചു കർഷകർ കൊല്ലപ്പെട്ടപ്പോൾ, തന്നെ തടഞ്ഞ അധികാരികളെ വകവെയ്ക്കാതെ അവിടേയ്ക്കു ഒരു ദേശിയ നേതാവ് പുറപ്പെട്ടു. അന്നത്തെ അന്തിച്ചർച്ച അയാളെന്തു കൊണ്ടു ബൈക്കിൽ സഞ്ചരിച്ചപ്പോൾ ഹെൽമെറ്റ് വച്ചില്ല എന്നതായിരുന്നു. കർഷകരുടെ മരണം വിഷയമേ അല്ലാതായി. കഴിഞ്ഞ വർഷമാണ് ഒരു പെൺകുട്ടിയെ ബലാത്സംഗം ചെയ്തു തീകൊളുത്തിയ പ്രതികളെ പൊലീസ് വെടിവച്ചു കൊന്നത്. ജനക്കൂട്ടം അവർക്കു ആർപ്പു വിളിച്ചപ്പോൾ എന്തു കൊണ്ട് ആ കുട്ടിക്ക് രാത്രിയിൽ സുരക്ഷിതമായി സഞ്ചരിക്കാൻ കഴിഞ്ഞില്ല എന്നത് അധികമാരും ചോദിച്ചു കണ്ടില്ല. പ്രശ്നത്തിന്റെ വേരുകളിലേക്ക് ഇറങ്ങാതെ വൈകാരികമായി പ്രതികരിച്ചു ആത്മസംതൃപ്തി അടയാനാണ് പൊതുവെ എല്ലാവർക്കും താൽപര്യം. സോഷ്യൽ മീഡിയയിൽ കിട്ടുന്ന ലൈക്കുകളുടെ എണ്ണം, ലഭിക്കുന്ന പുരോഗമന ഇമേജ് ഒക്കെ ഒരുപാടു ആക്ടിവിസ്റ്റുകളെ ദിനം പ്രതി സൃഷ്ടിക്കുന്നു. നിറഞ്ഞു നിൽക്കുന്ന വാർത്താതാരങ്ങൾക്കു ചാനലുകൾ അവാർഡ് വരെ കൊടുക്കുന്നു.
ഇന്ത്യയിൽ ഒരുപക്ഷെ ഒരിടവേളയ്ക്കു ശേഷം ഒരു മുന്നേറ്റമെന്ന രീതിയിൽ ഉയർന്നു വന്ന ഒന്നായിരുന്നു, നിർഭയ സംഭവത്തിന്റെ ബാക്കി പത്രമായി പച്ച പിടിച്ച അഴിമതി വിരുദ്ധ കൂട്ടായ്മ. അരാഷ്ട്രീയം എന്ന് പലരും വിലയിരുത്തിയ ആ ആൾക്കൂട്ടം പക്ഷെ ഇന്ത്യൻ യുവതയ്ക്ക് വലിയ പ്രതീക്ഷയാണ് കൊടുത്തത്. 2020 ൽ എത്തി നില്ക്കുമ്പോൾ പക്ഷെ കാര്യങ്ങൾ മാറിമറിഞ്ഞിരിക്കുന്നു. ഇന്ത്യയിലെ ക്യാമ്പസുകൾ പുകയുമ്പോഴും ആ ഗേറ്റുകൾക്കപ്പുറത്ത്, തെരുവുകളിലേക്ക് കത്തുന്ന വിഷയങ്ങൾ പലതും എത്തുന്നുപോലുമില്ല. മധ്യവർഗ ഇന്ത്യയുടെ മൗനം മുൻപെങ്ങുമില്ലാത്തവണ്ണം രാജ്യത്തിന്റെ അടിസ്ഥാനശിലകളെ ഇളക്കിത്തുടങ്ങിയിരിക്കുന്നു.
എന്താണീ മൗനത്തിന്റെ അടിസ്ഥാനകാരണം? അഴിമതി ആരോപണങ്ങളും, പണപ്പെരുപ്പവും, സ്ത്രീസുരക്ഷയുമൊക്കെ വിരൽ ചൂണ്ടിയത് ഭരിക്കുന്നവർക്ക് നേരെയാണ്, ഭരണസംവിധാനത്തിന്റെ പാളിച്ചകൾക്ക് നേരെയുയർന്ന ചോദ്യങ്ങളായിരുന്നു പലതും. രാജാവിനു നേരെയുയരുന്ന ചോദ്യങ്ങളെ രാജ്യത്തിനു നേരെ തിരിച്ചുവിട്ട് രാജ്യദ്രോഹപ്പട്ടം ചാർത്തുന്ന വിരുതിൽ, ഉയർന്ന വിരലുകളൊക്കെ മടങ്ങിയിരിക്കുന്നു. ദൈവം തന്റെ പ്രതിപുരുഷന്മാരായി നാട് കാക്കാൻ ഏൽപ്പിച്ചവരാണ് രാജാക്കന്മാർ എന്നതാണ് പണ്ടത്തെ Divine Rights Theory. ഇവിടെ രാജ്യത്തിന്റെ പുതിയ ചൗക്കീദാറിന് (കാവൽക്കാരന്) പുരാതനസംസ്കാരിക ഇന്ത്യയുടെ പ്രതിപുരുഷനാകാനുള്ള നിയോഗമാണ്.
രാജ്യമെന്നാൽ ജനമല്ല, അതിർത്തിയാണെന്ന് വരുമ്പോൾ പട്ടാളവും യുദ്ധവും ഭൂപടവും ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളേക്കാൾ പ്രാധാന്യത്തോടെ ചർച്ച ചെയ്യപ്പെടുന്നു. 2014 ൽ ഉണർവിന്റെ വെളിച്ചമെന്ന് കരുതിയിരുന്ന യുവത്വമാണ് ഇപ്പോൾ കോവിഡ് കാലത്തും രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് അഴിക്കുള്ളിലാകുന്നത്. വിരോധാഭാസമെന്നവണ്ണം അന്ന് യുവജനതയെ തെരുവിലിറക്കാൻ മുന്നിൽ നിന്നവരാണ് ഇന്ന് രാജ്യതലസ്ഥാനത്ത് അധികാരം പങ്കുവെക്കുന്നത്. കനയ്യ കുമാറിനെ രാജ്യദ്രോഹക്കുറ്റത്തിന്റെ പേരിൽ പ്രോസിക്ക്യൂട്ട് ചെയ്യാൻ അനുമതികൊടുത്തത് കെജ്രിവാൾ ഗവൺമെന്റാണ് എന്നതുംകൂടെ ചേർത്തുവായിക്കാം.
മൗലികാവകാശങ്ങളും Directive Principles of State Policy യും തമ്മിലുള്ള മൽപ്പിടുത്തം ഇന്ത്യ ഉണ്ടായ കാലം മുതൽ (1947 ൽ രൂപീകൃതമായ രാഷ്ട്രമെന്ന് ഇന്ന് പ്രത്യേകം എടുത്തുപറയേണ്ടിയിരിക്കുന്നു) കേശവാനന്ദഭാരതി കേസിലും മിനർവ മിൽ കേസിലും മറ്റും കാണുന്നതാണ്. വിദ്യാഭ്യാസവും ഭക്ഷ്യസുരക്ഷയും അവകാശമാകുന്നത് ഇരുപത്തി ഒന്നാം നൂറ്റാണ്ടിലാണ് (ആർട്ടിക്കിൾ 21A - Fundamental Right, 2002, National Food Security Act, 2013- Legal Entitlements for Existing Food Security Programmes in India). തൊഴിലുറപ്പുപദ്ധതിയും വിപ്ലവകരമായ വിവരാവകാശ നിയമവും ജനത്തിന് നിയമപരമായി സർക്കാർ കൊടുക്കുന്ന വാഗ്ദാനങ്ങൾ കൂടിയാകുന്നു. സ്റ്റേറ്റിന്റെ അധികാരത്തെക്കാളുപരി ജനത്തിന്റെ അവകാശങ്ങളെക്കുറിച്ച് പൊതുമണ്ഡലത്തിൽ ഏറെ ചർച്ച നടന്നിരുന്ന നൂറ്റാണ്ട്. കൂടംകുളവും ആണവക്കരാറുമൊക്കെ തലക്കെട്ടായപ്പോഴും ജനാധിപത്യത്തിന്റെ അടിസ്ഥാനശിലകൾ Institutional Structure ഇളക്കം തട്ടാതെയിരുന്നു.
ഏകീകൃത സിവിൽ കോഡ്, ആർട്ടിക്കിൾ 370, ഗോരക്ഷ, ദേശീയചിഹ്നങ്ങളോടും ദേശീയപതാകയോടും ഉള്ള ബഹുമാനം തുടങ്ങി ഇപ്പോൾ കത്തുന്ന വിഷയങ്ങളൊക്കെ Fundamental ഡ്യൂട്ടീസ് ലും Directive Principles of State Policy യിലും ഉൾപ്പെട്ട വിഷയങ്ങളാണെന്നത് യാദൃശ്ചികതയല്ല. അതേസമയം, വിഭിന്നസമൂഹങ്ങൾ തമ്മിലുള്ള പരസ്പര ഐക്യം, ബഹുമാനം എന്ന പ്രധാനഭാഗം പാടേ വിസ്മരിക്കപ്പെടുകയും ചെയ്യുന്നു. ഇവിടെയാണ് വിലയ്ക്കെടുത്ത മാധ്യമങ്ങൾ കൊട്ടിയടച്ച ജനത്തിന്റെ വായ, അവനവന്റെ അവകാശങ്ങൾക്ക് പകരം സ്റ്റേറ്റിനു വേണ്ടി ഉറക്കെ കരയുന്നത്. പൗരത്വം പോലുള്ള അടിസ്ഥാനവിഷയങ്ങളിലേക്ക് ജനാധിപത്യത്തിലെ ചർച്ചകൾ എത്തിനിൽക്കുന്നു.
അപരസ്വത്വത്തെ നിർമ്മിച്ചെടുക്കുന്നതിലൂടെ ജനതയെന്ന രീതിയിലെ ഐക്യം എളുപ്പം തകർന്നടിയുകയാണ്. പശുമാംസം കൈവശം വെച്ചതിന് ആളെക്കൊന്നു എന്ന വാർത്ത വന്നാൽ, അയാളുടെ ജീവിക്കാനുള്ള അവകാശമല്ല ചർച്ചാവിഷയം, അത് പോത്തിന്റെയോ, പശുവിന്റെയോ മാംസം എന്നതാണ്. ഫീസ് വർധനയ്ക്കെതിരെ സമരം ചെയ്യുന്ന വിദ്യാർത്ഥികളെ പരിഹസിക്കാൻ മുന്നിലുള്ളത്, ഇതേ വർധനയുടെ ഇരകളായി നാളെ മാറാനിരിക്കുന്ന രക്ഷിതാക്കളൊക്കെത്തന്നെയാണ് എന്നതാണ് രസകരം. ഒരു ജനത എന്ന നിലയിൽ അവകാശങ്ങളെപ്പറ്റിയുള്ള ബോദ്ധ്യം പാടേ മായുന്ന കാഴ്ചയാണ് മുന്നിൽ. ഡൽഹിയിലേക്ക് നീളുന്ന ചൂണ്ടുവിരലിനെ നേരെ ഉറിയിലേക്കും ലഡാക്കിലേക്കും പാക്കിസ്ഥാനിലേക്കും വഴിതിരിച്ചുവിടുന്ന തന്ത്രം. North East ൽ കൂടുതൽ സ്ഥലങ്ങൾക്ക് ഇന്നർ ലൈൻ പെർമിറ്റ് നിർബന്ധമാക്കുന്ന അതേ ഗവൺമെന്റാണ് ആർട്ടിക്കിൾ 370 എടുത്തുകളയാൻ തിടുക്കം കാണിച്ചത്. കോവിഡ് കാലത്ത് സ്വരാജ്യത്തിലെ തൊഴിലാളികളെ വീടുകളിലെത്തിക്കാൻ പോലും മെനക്കെടാതിരുന്നവർ തന്നെയാണ് അന്യരാജ്യങ്ങളിലെ അഭയാർത്ഥികൾക്കായി (മുസ്ലിം ഒഴിച്ച്) നിയമം പാസ്സാക്കിയിരിക്കുന്നത്. ഷാഹീൻബാഗിൽ റോഡ് തടയുന്നത് നിയമലംഘനമാണെന്ന് മനസ്സിലാക്കുന്നവർക്ക്, “ഗോലി മാരോ സാലോം കോ” എന്ന് കൊലവിളി നടത്തിയവർ ഒരു വിലങ്ങും വീഴാതെ മാസങ്ങൾ കഴിഞ്ഞിട്ടും അധികാരസ്ഥാനത്തിരിക്കുന്നതിലെ നിയമപ്രശ്നം മനസ്സിലാകുന്നേയില്ല. അനക്കമില്ല, പ്രതികരണവുമില്ല, ധാർമ്മികരോഷമില്ല. ഹാഷ്ടാഗ് ആനയ്ക്ക് മതിയല്ലോ.
ഇന്ത്യയിൽ പാർലമെന്ററി കമ്മിറ്റികളോ പാർലമെന്റോ കൂടിയിട്ട് മാസങ്ങളാകുന്നു. കോവിഡ് കാലത്ത് കാനഡ, ഫ്രാൻസ്, ഇറ്റലി, അർജന്റീന, ബ്രിട്ടൻ തുടങ്ങിയ ജനാധിപത്യ രാജ്യങ്ങളൊക്കെ നവീനസാങ്കേതികവിദ്യ ഉപയോഗിച്ചും മറ്റും തൽസ്ഥിതി പാർലമെന്റിനെ ബോധിപ്പിച്ചിരിക്കുന്നു. ഇന്ത്യയിൽ അതിനെപ്പറ്റി ചർച്ച പോലും ഇല്ല. കാര്യക്ഷമമായ ഭരണപക്ഷ പ്രതിപക്ഷ ഐക്യമില്ല. പാർലമെന്ററി കമ്മിറ്റികൾ കൂടി യോഗം ചേരാത്തതോടെ ഒരു വിധത്തിലുള്ള ചർച്ചകളും ഇല്ല, പ്രധാനമന്ത്രി മാധ്യമങ്ങളോട് സംവദിക്കുന്ന പതിവേയില്ല. പറയും, നമ്മൾ ടിവിയിൽ കേട്ടുകൊള്ളുക, ദീപം തെളിയിക്കുക, പാത്രം കൊട്ടുക, ആത്മനിർഭർഭാരതിൽ അഭിമാനിക്കുക.
നമ്മളെ ഏറ്റവുമധികം ബാധിക്കുന്ന വിഷയങ്ങളിലാണ് സ്വാഭാവികമായും നമ്മൾ ഏറ്റവുമധികം പ്രതികരിക്കുക. ഒരു മാസം ലോക്ക്ഡൗണിൽ ആകുമ്പോഴേക്കും കുട്ടികളുടെ വിദ്യാഭ്യാസവും ജോലി സ്ഥിരതയും ഒരു സാധാരണ ഇന്ത്യക്കാരന്റെ /ഇന്ത്യക്കാരിയുടെ ആകുലതകൾ ആകുമ്പോൾ, ഏകദേശം ഒരു വർഷമായി ഭാഗികമായോ മുഴുവനായോ അടച്ചിട്ട കാശ്മീർ കൂടി പോതുമണ്ഡലത്തിൽ ചർച്ച ആകേണ്ടതാണ്. ആകാത്തതിന്റെ കാരണം "അവിടെ സ്ഥിതി വ്യത്യസ്തമല്ലേ, അവിടെ ഇന്ന ഇന്ന പ്രശ്നങ്ങൾ ഇല്ലേ" എന്ന വാദമാണ്. ഏതു സാഹചര്യത്തിലായാലും നമ്മളെ പോലുള്ള മനുഷ്യർ അവിടെ പ്രശ്നമനുഭവിക്കുന്നുണ്ടെന്ന തിരിച്ചറിവ് പോലും അസാധ്യമാക്കുന്നത് മുൻധാരണകളും അപരരെന്ന ബോധവുമാണ്. പ്രശ്നമുണ്ടെന്ന് അംഗീകരിക്കാതെ പ്രശ്നപരിഹാരമില്ലല്ലോ. ഉന്നതകുല ജാതരുടെ അമ്പലത്തിൽ കയറിയ ദളിത് യുവതിയെ അടിച്ചു കൊന്നത് ഉൾപേജ് വാർത്ത മാത്രമായത് അതിവിടെ 'നോർമൽ' ആയതിനാലാവാം. അവിടെയാണ് ഒരു സമൂഹം/ജനത എന്ന നിലയിൽ മൗലികാവകാശങ്ങൾക്കായി തോളോട് തോൾ ചേർന്ന് നിൽക്കേണ്ട ആവശ്യം. ഇല്ലായെങ്കിൽ അവനവൻറെ മേൽ പതിക്കും വരെ കഴുത്തിനു മുകളിൽ തൂങ്ങിയാടുന്ന വാൾ കാണാതെ താഴെവീണ മറ്റുള്ളവരുടെ ചോര മാത്രം കണ്ടു ചിരിക്കുന്ന വിഡ്ഢികളാകും നമ്മൾ. അവകാശങ്ങളെക്കുറിച്ച് അറിവുള്ള ജനതയ്ക്കാണ് മൗലിക കർത്തവ്യങ്ങളെകുറിച്ചും തികഞ്ഞ ബോധ്യമുണ്ടാവുക. മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായി യുടെ വാക്കുകൾ കടമെടുത്താൽ "രാജ്യത്തിനും സൈന്യത്തിനും ഒപ്പം നിൽക്കുന്നതും സർക്കാറിനും വ്യക്തികൾക്കുമൊപ്പം നിൽക്കുന്നതും ഒന്നല്ല എന്ന് നമ്മൾ തിരിച്ചറിയുന്ന ദിവസം നമ്മൾ കൂടുതൽ രാജ്യസ്നേഹമുള്ള പൗരന്മാരുടെ സ്ഥാനത്തെത്തുന്നു". രാജ്യവും ഭരണാധികാരിയും സമൂഹത്തിന്റെ ചലനത്തിന് നാം സൃഷ്ടിച്ച സംവിധാനങ്ങൾ ആണെന്ന ബോധം ഉണ്ടായിരിക്കട്ടെ.