ഇനി എന്തിനായിരിക്കും കൂടുതൽ സ്കോപ്പ്?
പുതിയ തലമുറയിലെ വിദ്യാർഥികൾ ചില കാര്യങ്ങളിൽ വൈദഗ്ധ്യം നേടൽ അനിവാര്യമാണ്. ഇന്ത്യയിലെ വിദ്യാഭ്യാസ രീതിയിൽ നൈപുണ്യ വികസനത്തിന് കൂടുതൽ പ്രാധാന്യം നൽകേണ്ടതുണ്ട്. യൂണിസെഫ് 2019 ഒക്ടോബറിൽ പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം 2030 ൽ ഇന്ത്യയിലെ 47% യുവാക്കൾക്ക് മാത്രമേ ജോലി നേടിയെടുക്കാൻ ആവശ്യമായ നൈപുണ്യം ലഭിക്കുകയുള്ളൂ.

ഏത് കോഴ്സെടുത്താൽ ആണ് കൂടുതൽ സ്കോപ്പ് ഉള്ളത്? ഏറ്റവും കൂടുതൽ ശമ്പളം ലഭിക്കുന്ന ജോലി എന്താണ്? ഇത്തരം ചോദ്യങ്ങൾ കരിയർ ഗൈഡൻസ് രംഗത്തു പ്രവർത്തിക്കുന്ന ആൾ എന്ന നിലയിൽ നിരന്തരം കേൾക്കാറുണ്ട്. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ഭാവിയെക്കുറിച്ചുള്ള ആശങ്കകളിൽ നിന്നുയരുന്ന ചോദ്യങ്ങളാവാം അത്. പലരും വളരെ ലാഘവത്തോടെയോ അല്ലെങ്കിൽ മറ്റുള്ളവരുടെ പ്രേരണയാലോ ആണ് അവരുടെ കരിയർ സംബന്ധമായ തിരഞ്ഞെടുപ്പ് നടത്താറുള്ളത്. പക്ഷെ ഇനിയുള്ള കാലം വളരെ ഗൗരവത്തോടെ ചിന്തിച്ച് ബോധപൂർവം എടുക്കേണ്ട തീരുമാനം ആണ് കരിയർ തിരഞ്ഞെടുപ്പ് എന്നുള്ളത്. വരാനിരിക്കുന്ന ലോകത്തെ തൊഴിൽ മേഖലകൾ ഒരേസമയം പ്രതിസന്ധി നിറഞ്ഞതും പ്രതീക്ഷാ നിർഭരവുമാണ്. സാങ്കേതിക രംഗത്തു വലിയ രീതിയിലുള്ള കുതിച്ചുചാട്ടം സംഭവിക്കുന്നത് നാം കാണുന്നുണ്ട്. നമ്മുടെ നിത്യജീവിതത്തിൽ സാങ്കേതിക ജ്ഞാനം നേടിയെടുക്കൽ അനിവാര്യമായി തീർന്നിരിക്കുന്നു. ഈ അവസരത്തിൽ കോവിഡിന് ശേഷമുള്ള കരിയർ തിരത്തെടുപ്പുമായി ബന്ധപ്പെട്ട് എന്തെല്ലാം കാര്യങ്ങൾ വിദ്യാർഥികളും രക്ഷിതാക്കളും മനസ്സിലാക്കണം എന്ന് പറയാൻ ശ്രമിക്കുകയാണ്.
ഭാവിയെക്കുറിച്ച് നാം ആശങ്കപ്പെടേണ്ടതുണ്ടോ? നിലവിലുള്ള പല ജോലികളും ഇല്ലാതാവുമെന്നും പുതിയ ജോലികൾ രൂപപ്പെടുമെന്നും നേരത്തേ തന്നെ പല പഠനങ്ങളിലും പറയുന്നുണ്ട്. ഉദാഹരണത്തിന് ഡ്രൈവർ എന്നത് ഒരു സങ്കൽപ്പം മാത്രമാവാൻ സാധ്യതയുണ്ട് എന്നാണ് പറയപ്പെടുന്നത്. ഓട്ടോമറ്റെഡ് കാറുകളും ബസുകളും മറ്റു വാഹനങ്ങളും നമ്മുടെ നിരത്തുകൾ കീഴടക്കും. ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്ന് നാം ചോദിച്ചേക്കാം. പക്ഷേ ലോകത്തിന്റെ പല ഭാഗങ്ങളിലും അതിന്റെ ഗവേഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. നാലാം വ്യവസായ വിപ്ലവത്തിലേക്കാണ് ലോകം കുതിച്ചുകൊണ്ടിരിക്കുന്നത്. അത് ലോകത്തെ ജോലിയുടെ ഘടനയെയും സ്വഭാവത്തെയും മാറ്റിമറിക്കും. ഒരിക്കൽ ഒരു ജോലിയിൽ പ്രവേശിച്ചാൽ ജീവിതകാലം മുഴുവൻ ആ ജോലിയിൽ തന്നെ തുടരാം എന്ന സമ്പ്രദായം തന്നെ ഇല്ലാതാവാൻ പോകുകയാണ്. ഇത്തരം ഒരു സാഹചര്യത്തിൽ പുതിയ തലമുറയിലെ വിദ്യാർഥികൾ ചില കാര്യങ്ങളിൽ വൈദഗ്ധ്യം നേടൽ അനിവാര്യമാണ്. ഇന്ത്യയിലെ വിദ്യാഭ്യാസ രീതിയിൽ നൈപുണ്യ വികസനത്തിന് കൂടുതൽ പ്രാധാന്യം നൽകേണ്ടതുണ്ട്. യൂണിസെഫ് 2019 ഒക്ടോബറിൽ പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം 2030 ൽ ഇന്ത്യയിലെ 47% യുവാക്കൾക്ക് മാത്രമേ ജോലി നേടിയെടുക്കാൻ ആവശ്യമായ നൈപുണ്യം ലഭിക്കുകയുള്ളൂ. വലിയ രീതിയിലുളള തൊഴിലില്ലായ്മയിലേക്കും ദാരിദ്ര്യത്തിലേക്കും നമ്മുടെ രാജ്യം നീങ്ങാൻ ഇതു കാരണമായേക്കാം. വിദ്യാർത്ഥികൾ പഠനത്തോടൊപ്പം നൈപുണ്യ വികസനത്തിന് കൂടുതൽ പ്രാധാന്യം നൽകണം. വേൾഡ് ഇക്കണോമിക് ഫോറം റിപ്പോർട്ട് പ്രകാരം 2020ൽ പ്രധാനമായും നേടിയെടുക്കേണ്ട പത്ത് കരിയർ സ്കില്ലുകൾ താഴെ ചേർക്കുന്നു.
മുകളിൽ സൂചിപ്പിച്ച സ്കില്ലുകൾ വികസിപ്പിച്ചെടുക്കുന്നത് പോലെ തന്നെ പുതിയ ടെക്നോളജികളെ മനസ്സിലാക്കാനും അവയിൽ വൈദഗ്ധ്യം നേടാനും വിദ്യാർത്ഥികൾ നിരന്തരം ശ്രമിക്കേണ്ടതുണ്ട്. മികച്ച ആസൂത്രണവും മെച്ചപ്പെട്ട തയ്യാറെടുപ്പുമുണ്ടെങ്കിൽ നമ്മുടെ ഭാവിയെ നമുക്ക് നിർണയിക്കാൻ കഴിയും.
(ഇൻക്യൂബേഷൻ ചീഫ് കരിയർ കോച്ചാണ് ലേഖകൻ)

- Complex Problem Solving: ബുദ്ധിമുട്ടേറിയ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശേഷി. പ്രശ്നങ്ങൾ കണ്ടെത്താനും അവ ക്ഷമയോടെ വിശകലനം ചെയ്യാനും ഏറ്റവും മികച്ച പരിഹാരം കണ്ടെത്താനുമുള്ള ശേഷി ആർജ്ജിച്ചെടുക്കേണ്ടതുണ്ട്.
- Critical Thinking: വിമർശനാത്മകമായ ചിന്ത എന്നാൽ ആഴത്തിലുള്ള ചിന്തയാണ്. കാര്യങ്ങളെ വിമർശനാത്മകമായി പഠിക്കണം എങ്കിൽ വസ്തുനിഷ്ഠമായി മനസ്സിലാക്കാൻ ശീലിക്കണം. ഏതൊരു കാര്യത്തിനും നിങ്ങളുടെ സമീപനം നിർണായകമാകും.
- Creativity :സർഗാത്മക കഴിവുള്ളവർക്ക് എപ്പോഴും പുതിയ സാധ്യതകൾ മുന്നിൽ തുറക്കപ്പെടും. ലോകത്തെ വ്യത്യസ്തമായ കോണിലൂടെ കാണാനും കാര്യങ്ങൾ പുതിയ രൂപത്തിൽ അവതരിപ്പിക്കാനും പഠിക്കണം.
- People Management: പലരും പരാജയപ്പെടുന്ന ഒരു മേഖലയാണിത്. ആളുകളുമായി കൂടുതൽ ഇടപഴകാനും അവരുടെ ശക്തിയും ദൗർബല്യവും മനസ്സിലാക്കിയെടുക്കാനും അവരെ ലക്ഷ്യത്തിലെത്താൻ സഹായിക്കാനുമുള്ള കഴിവ് ആർജിച്ചെടുക്കാൻ ശ്രമിക്കണം.
- Coordinating with Others : മറ്റുള്ളവരുമായി ഏകോപനത്തിന് സാധിക്കണമെങ്കിൽ യോജിച്ച പ്രവർത്തനതിനുള്ള വൈദഗ്ധ്യം വേണം. ഒന്നിച്ചു നിൽകുമ്പോൾ കൂടെ നിൽക്കുന്നവരെ മനസ്സിലാക്കാൻ കൂടെ സാധിക്കണം
- Emotional Intelligence: മറ്റുള്ളവരുടെ പ്രശ്നങ്ങൾ നമ്മുടെ പ്രശ്നങ്ങൾ ആയി മനസ്സിലാക്കാൻ കുട്ടികൾ ചെറുപ്പം മുതലേ ശീലിക്കണം.സഹാനുഭൂതി ആവശ്യമുള്ള തൊഴിൽ മേഖലകൾക്ക് ഭാവിയിൽ വലിയ ജോലി സാധ്യതകൾ ഉണ്ട്.
- Judgement and Decision Making: മികച്ച തീരുമാങ്ങൾ എടുക്കാനുള്ള കഴിവ് നല്ല തീർപ്പ് ഉണ്ടാക്കുന്നത് പോലെയാണ്. പല തൊഴിൽ മേഖലകളിലും മികച്ച തീരുമാനങ്ങൾ എടുക്കാൻ ശേഷിയുള്ളവർക്ക് മുന്നേറ്റം ഉണ്ടാക്കാൻ സാധിക്കും.
- Service Orientation: സേവനതല്പരത ഉണ്ടാവുക എന്നത് വളരെ പ്രധാനപെട്ടതാണ്. അത്തരം സ്വഭാവമുള്ള ജോലികൾക്ക് കൂടുതൽ പ്രാധാന്യം വരും. ഉദാഹരണത്തിന് നഴ്സിങ് ജോലി ഡോക്ടറുടെ ജോലിയേക്കാൾ സാധ്യതയുള്ളതാവും.
- Negotiation: പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ അവ രമ്യമായും സർഗാത്മകമായും പരിഹരിക്കാനുള്ള കഴിവ് നേടിയെടുക്കണം. മൂല്യങ്ങളെയും മുൻഗണനകളെയും പരിഗണിച്ചുകൊണ്ടാവണം അത്.
- Cognitive Flexibility: ബഹുമുഖമായ ചിന്താ മേഖലകൾ രൂപപ്പെടുത്തിയെടുക്കേണ്ടതുണ്ട്. ഒരേ സമയം വൈവിധ്യമാർന്ന ചിന്തകളെയും ആശയങ്ങളെയും മനസ്സിലാക്കുകയും പരിസരത്തെ അറിയാനും ശ്രമിക്കേണ്ടതുണ്ട്.