ജീവിതത്തിനും മരണത്തിനുമിടയിലെ പാലം
എന്ത് കൊണ്ടാണ് താങ്കൾ തീരുമാനം മാറ്റിയത്? എന്താണതിന് പ്രചോദനമായത്?" ആ യുവാവ് പറഞ്ഞ മറുപടി ഒറ്റ വാക്യമായിരുന്നു. "നിങ്ങളെന്നെ കേട്ടു.

കാലിഫോർണിയയിൽ പ്രശസ്തനായ ഒരു പോലീസ് ഓഫീസറുണ്ട്. പേര് 'കെവിൻ ബ്രിഗ്സ്'. അദ്ദേഹം പ്രസിദ്ധമായ ഗോൾഡൻ ഗേറ്റ് ബ്രിഡ്ജിൽ സ്ഥിരമായി പട്രോളിംഗിൽ ഉണ്ടാവുന്ന ഓഫീസർ ആയിരുന്നു. അദ്ദേഹത്തിന്റെ പ്രശസ്തിയുടെ കാരണവും മറ്റൊന്നുമല്ല . ലോകത്തിലെ ഏറ്റവും ഭംഗിയേറിയതും വലിപ്പമേറിയതുമായ പാലമാണ് ഗോൾഡൻ ഗേറ്റ് ബ്രിഡ്ജ്. കൂടാതെ ഏറ്റവും കൂടുതൽ ആളുകൾ ജീവനൊടുക്കാൻ തിരഞ്ഞെടുക്കുന്ന സ്ഥലവും ഇത് തന്നെ . പാലത്തിലൂടെ ദിവസേന ഉള്ള തന്റെ പട്രോളിംഗിനിടയിൽ ഇരുന്നൂറോളം ആളുകളെ ജീവനൊടുക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കാൻ കഴിഞ്ഞു എന്നതാണ് അദ്ദേഹത്തെ അതുല്യനാക്കുന്നത്.
ജീവിതമെന്ന ഒരുപാട് കാലത്തെ തത്രപ്പാടിനുള്ളിൽ ഒരാളോടെങ്കിലും സംസാരിച്ചു അവരുടെ ജീവിതത്തിൽ പ്രതീക്ഷയുടെ ചെറിയൊരു തിരിവെട്ടമെങ്കിലും കാണിച്ചു കൊടുക്കാൻ നമ്മളിൽ പലർക്കും കഴിയാറില്ല. അങ്ങനെ ചിന്തിക്കുമ്പോൾ അദ്ദേഹത്തിന്റെ ജീവിതം എത്രയോ മഹത്തരമാണ്.
2005 മാർച്ച് മാസത്തിലെ ഒരു പുലർകാലത്തു കെവിൻ ബ്രിഗ്സ് ജോലിക്ക് പുറപ്പെട്ടത്, ഏതോ ഒരു യുവാവ് ഗോൾഡൻ ഗേറ്റ് പാലത്തിന്റെ കൈവരിയിൽ ജീവിതം അവസാനിപ്പിക്കുവാൻ ഒരുങ്ങി നിൽക്കുന്നു എന്ന റേഡിയോ സന്ദേശം കേട്ടിട്ടാണ് . ഉടൻ തന്നെ സ്ഥലത്തെത്തിയ അദ്ദേഹം കാണുന്നത് ഒരു യുവാവ് പാലത്തിന്റെ കമ്പിവരിയിൽ പിടിച്ചു താഴേക്കു ചാടാൻ ഒരുങ്ങി നിൽക്കുന്ന രംഗമാണ്. പെട്ടെന്ന് തന്നെ അദ്ദേഹം യുവാവിനടുത്തെത്തി അയാളെ പിന്തിരിപ്പിക്കാനുള്ള ശ്രമം തുടങ്ങി. ആ ശ്രമത്തിനിടയിലെപ്പോഴോ കെവിൻ ബെർത്യ എന്നു പേരുള്ള ആ ഇരുപതുകാരൻ പൊട്ടിക്കരഞ്ഞു കൊണ്ട് അയാളുടെ ജീവിതത്തിലെ തീരാ പ്രശ്നങ്ങളെ പറ്റിയും പ്രതീക്ഷയില്ലായ്മയെ പറ്റിയും അദ്ദേഹത്തോട് സംസാരിച്ചു.
ഒന്നര മണിക്കൂറോളം നീണ്ട സംഭാഷണത്തിനൊടുവിൽ അദ്ദേഹത്തിന് കൈ കൊടുത്തു കൊണ്ട് കെവിൻ തന്റെ ഉദ്യമത്തിൽ നിന്ന് പിൻവാങ്ങുകയും പാലത്തിനു മുകളിലേക്ക് കയറി വരികയും ചെയ്തു. യുവാവിനെ അഭിനന്ദിച്ചതിനു ശേഷം "എന്ത് കൊണ്ടാണ് താങ്കൾ തീരുമാനം മാറ്റിയത്? എന്താണതിന് പ്രചോദനമായത് ?" എന്ന അദ്ദേഹത്തിന്റെ ചോദ്യത്തിന് ആ യുവാവ് പറഞ്ഞ മറുപടി ഒറ്റ വാക്യമായിരുന്നു.
"നിങ്ങളെന്നെ കേട്ടു."
പിന്നീടൊരവസരത്തിൽ അദ്ദേഹം പറയുകയുണ്ടായി "എനിക്കയാളെ കേട്ടു കൊടുക്കുക മാത്രമേ ചെയ്യേണ്ടിയിരുന്നുള്ളു. അയാളുടെ പ്രശ്നങ്ങൾക്കുള്ള പോംവഴിയോ മറുപടികളോ എന്റെ പക്കൽ ഉണ്ടായിരുന്നില്ല. എന്റെ കേൾക്കാനുള്ള മനസും സമയവും മതിയായിരുന്നു അയാളുടെ ഒരായുസിന്റെ മുഴുവൻ പ്രശ്നങ്ങളും അലിഞ്ഞില്ലാതാവാൻ".
ജീവിതത്തിനെ വീണ്ടും സ്വീകരിച്ച കെവിൻ ബെർത്യ, ഇന്നൊരുപാട് വ്യക്തികളെ ആത്മഹത്യയിൽ നിന്ന് ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തുന്നതിനായി ജീവിതം ഉഴിഞ്ഞു വച്ച സാമൂഹിക പ്രവർത്തകനും അഭിഭാഷകനും ആണ്.
ജീവിതം സ്വയം തീർപ്പ് കല്പിച്ചു പോകുന്നവരുടെ ഒരു നീണ്ട നിര തന്നെ ഈ കോവിഡ് കാലത്ത് നമ്മുടെ മുന്നിലുണ്ട്. വിഷാദമെന്ന അധികമാരും മനസിലാക്കാതെ പോയ മാനസികാവസ്ഥയുടെ കാണാപ്പുറങ്ങൾ തിരഞ്ഞു കൊണ്ട് ചർച്ചകളും വാഗ്വാദങ്ങളും ചൂടുപിടിക്കുന്ന ഈ അവസരത്തിൽ ഈ ഒരനുഭവ കഥ നമുക്ക് പറഞ്ഞു തരുന്നത് 'ഇമ്മിണി വല്യൊരു' പാഠമാണ്. മനസികാരോഗ്യത്തെക്കുറിച്ച് കാമ്പുള്ള ചർച്ചകൾ നടക്കേണ്ടതുണ്ട്.
നമുക്കെപ്പോഴും മറ്റുള്ളവരുടെ സങ്കടങ്ങളിൽ നിന്നവരെ മുക്തരാക്കാനായി അവരുടെ പ്രശ്നങ്ങൾക്കുള്ള പോംവഴി കണ്ടെത്തി കൊടുക്കണമെന്നില്ല. അവരെ ഉദ്ബോധിപ്പിക്കാനായി കുറെ തത്വജ്ഞാനവും ജീവിതാനുഭവങ്ങളും വേണമെന്ന നിർബന്ധവും ഇല്ല. ഒരുപാട് വർഷം കൊണ്ട് ഒരു വ്യക്തി ജീവിതത്തിൽ ആകെ സമ്പാദിച്ച മടുപ്പും പ്രതീക്ഷയില്ലായ്മയും അയാളുടെ നിസ്സഹായാവസ്ഥയും ഇല്ലാതാക്കി, ജീവിതം വീണ്ടെടുപ്പിക്കാൻ മൂന്നു ഉപകരണങ്ങൾ ദൈവം നമുക്ക് നൽകിയിട്ടുണ്ട്.
"നല്ലൊരു ചെവിയും, വലിയൊരു ഹൃദയവും, ഒരുപാട് സമയവും."
"There is no greater thing than being able to stand up for those who are only temporarily weak to stand up for themselves".
(ഇൻകുബേഷനിലെ കൺസൾട്ടന്റ് സൈക്കോളജിസ്റ് ആണ് ലേഖകൻ)
Photo courtesy: npr.org