മാറുന്ന വിദ്യാഭ്യാസവും മാറ്റം മടിക്കുന്ന വ്യവസ്ഥയും
വിദ്യാഭ്യാസം എന്നത് അവകാശമായി നിലനിൽക്കുന്ന രാജ്യത്ത് ജനസംഖ്യയുടെ 20 ശതമാനത്തിൽ താഴെ മാത്രമാണ് ഓൺലൈൻ വിദ്യാഭ്യാസത്തിനുതകുന്ന സൗകര്യം ലഭ്യമായിട്ടുള്ളത്. വൈദ്യുതി, ഇന്റർനെറ്റ് കണക്ഷനുകൾ മുതൽ കമ്പ്യൂട്ടർ അല്ലെങ്കിൽ സ്മാർട്ട്ഫോണുകൾ പോലുള്ള ഉപകരണങ്ങളുടെ അസമത്വമാണ് ഓൺലൈൻ പഠനത്തിന്റെ പ്രധാന വെല്ലുവിളി.

“വിദ്യാഭ്യാസം സമൃദ്ധിയുടെ ഒരു അലങ്കാരവും പ്രതികൂല സാഹചര്യങ്ങളിൽ അഭയവുമാണ് ” - ലോകം കണ്ട പ്രഗൽഭനായ ഗ്രീക്ക് തത്വശാസ്ത്രജ്ഞനായ അരിസ്റ്റോട്ടിൽ വിദ്യാഭ്യാസത്തെ നിർവചിച്ചതാണ് മുകളിൽ കൊടുത്തിട്ടുള്ളത്.
ഇന്ത്യ 2020 കളിലേക്ക് കടക്കുമ്പോൾ, നമ്മൾ ഒരു പുതിയ ഉത്കണ്ഠയിലേക്കാണ് നീങ്ങുന്നതെന്ന് വിശ്വസിക്കാൻ കാരണമുണ്ട്. സാമ്പത്തിക വളർച്ച ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പു കുത്തി; വർഷങ്ങളോളം നീണ്ടു നിൽക്കുന്ന കർശന സാമ്പത്തികപരിഷ്കരണങ്ങളിലൂടെ മാത്രമേ വീണ്ടെടുക്കാൻ കഴിയുകയുള്ളു എന്നാണ് പല സാമ്പത്തിക വിദഗ്ധരും വാദിക്കുന്നത്. വംശീയവും മതപരവുമായ പിരിമുറുക്കങ്ങൾക്ക് മൂർച്ചകൂടി.
കഴിഞ്ഞ മൂന്നു മാസക്കാലമായി ലോകം മുഴുവൻ കോവിഡ്-19 എന്ന മഹാമാരിയെ ചെറുത്തു നിൽക്കുകയെന്ന അതി കഠിനമായ പ്രയത്നങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്. ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ജനസംഖ്യയുള്ള നമ്മളും ഈ ചെറുത്തു നിൽപ്പിന്റെ ഭാഗമാണ്.
കോവിഡ്-19 അണുബാധ നിരക്കിൽ രാജ്യങ്ങൾ വ്യത്യസ്ത സ്ഥാനങ്ങളിലാണെങ്കിലും, ലോകമെമ്പാടും 186 രാജ്യങ്ങളിലെ 1.2 ബില്യണിലധികം (ഏകദേശ കണക്ക് 120 കോടി) കുട്ടികൾ കൊറോണ വൈറസ് മൂലം സ്കൂൾ, കോളേജ് അടച്ചുപൂട്ടലിൽ ബാധിക്കപെട്ടിരിക്കുന്നുവെന്നാണ് യു എൻ കണക്ക് സൂചിപ്പിക്കുന്നത്. രാജ്യവ്യാപകമായ ഈ അടയ്ക്കൽ ലോകത്തെ വിദ്യാർത്ഥി ജനസംഖ്യയുടെ 72% ത്തിലധികം പേരെ ബാധിക്കുന്നു.
ലോകത്തിന്റെ പല ഭാഗങ്ങളിലും പാരമ്പരാകൃത ക്ലാസ് മുറി വിദ്യാഭ്യാസത്തിൽ നിന്ന് പെട്ടെന്നുള്ള മാറ്റം മൂലം, ഓൺലൈൻ (ഇ-ലേണിംഗ്) സ്വീകരിക്കുന്നത് എത്രത്തോളം അദ്ധ്യാപനത്തെയും പഠനത്തെയും സ്വാധീനിക്കുമെന്ന് കണ്ടറിയേണ്ടതാണ്. കോവിഡാനന്തര വിദ്യാഭ്യാസവും ഈ രീതിയിൽ തുടരുമോ എന്നും അത്തരമൊരു മാറ്റം ലോക വിദ്യാഭ്യാസ സമ്പ്രദായത്തെ എങ്ങനെ ബാധിക്കുമെന്നുമുള്ള ചർച്ചകളിലാണ് വിദ്യാഭ്യാസ ചിന്തകർ ഏർപ്പെട്ടിരിക്കുന്നത്.
ഇ-ലേണിംഗ് വിദ്യാഭ്യാസവും അത് നടപ്പിൽ വരുത്താനുതകുന്ന ഇലക്ട്രോണിക് ഗാഡ്ജെറ്റുകൾ, സോഫ്റ്റ്വെയർ എന്നിവ ഗൗരവമായി പരിഗണിക്കാൻ അദ്ധ്യാപകരെയും രക്ഷിതാക്കളെയും നിർബന്ധിതരാക്കുന്നതിനാൽ അതിന്റെ ശക്തിയും അവസരങ്ങളും വിലയിരുത്തുന്നതിനും പുതിയ സാഹചര്യങ്ങളിൽ പൊരുത്തപ്പെടുന്നതിനുമുള്ള നല്ല സമയമാണിത്.
1947 ൽ സ്വാതന്ത്ര്യലബ്ധിക്കുശേഷം സർക്കാർ, വിദ്യാഭ്യാസ സമ്പ്രദായത്തിൽ ക്രിയാത്മക സമീപനം കൊണ്ടുവരികയും ജനസംഖ്യയുടെ വലിയൊരു വിഭാഗത്തിന് വിദ്യാഭ്യാസം നൽകുക എന്ന വെല്ലുവിളി ഏറ്റെടുക്കുകയും 2011 സെൻസസ് പ്രകാരം 95% ത്തോളം വിദ്യാർത്ഥികളെ പ്രാഥമിക വിദ്യാഭ്യാസത്തിൽ എൻറോൾമെന്റ് ഉറപ്പു വരുത്താനും സർക്കാരുകൾക്ക് കഴിഞ്ഞിട്ടുണ്ട്.
1.5 ദശലക്ഷത്തിലധികം സ്കൂളുകളുള്ള ഇന്ത്യയിൽ, 8.7 ദശലക്ഷത്തിലധികം പ്രൈമറി, സെക്കൻഡറി അധ്യാപകരും അതിൽ കൂടുതൽ 260 ദശലക്ഷം എൻറോൾമെൻറുകൾ എന്നിവ കൊണ്ടും ലോകത്തിലെ തന്നെ ഏറ്റവും സങ്കീർണ്ണമായ വിദ്യാഭ്യാസ സമ്പ്രദായമാണ് ഇന്ത്യയിലുള്ളത്.
ഇന്ത്യ മുന്നേറിക്കൊണ്ടിരിക്കുന്ന ഒരു യുവ രാജ്യമാണ്. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന, അതിന്റെ സമഗ്രവും ഉയർന്ന നിലവാരമുള്ളതുമായ വിദ്യാഭ്യാസം ഭാവിയിലെ അഭിവൃദ്ധിക്കായി വളരെയധികം പ്രാധാന്യമർഹിക്കുന്നു. രാജ്യം നിലവിൽ ഒരു യുവജനഘട്ടത്തിലാണ്. ലോകത്തിലെ ഏറ്റവും വലിയ യുവജനസംഖ്യയുള്ള രാജ്യമാണിത്, 25 വയസ്സിന് താഴെയുള്ള 600 ദശലക്ഷം ചെറുപ്പക്കാരുടെ ഒരു വലിയ നിര തന്നെ അവകാശപ്പെടാവുന്നതാണ്. ജനസംഖ്യയുടെ 8 ശതമാനം 14 വയസ്സിന് താഴെയുള്ളവരാണ്. ഓരോ മിനിറ്റിലും 30 ൽ കൂടുതൽ കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ, ജനസംഖ്യാ വളർച്ചാ നിരക്ക് വർഷത്തിൽ ഒരു ശതമാനത്തോളം തുടരുമെന്ന് പ്രതീക്ഷിക്കുന്നു.
സാമൂഹ്യ, സാമ്പത്തിക, രാഷ്ട്രീയ ചലനാത്മകതയുടെ ഒരു പ്രധാന ഘടകമായി വിദ്യാഭ്യാസം ഇപ്പോഴും കണക്കാക്കപ്പെടുന്നതിനാൽ ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളിലെ വിദ്യാഭ്യാസത്തിന്റെ ആവശ്യം ഉയർന്നുവരികയാണ്. കോവിഡ് -19 ന്റെ വ്യാപനം തടയുന്നതിനുള്ള അടിയന്തര നടപടിയായി, മാർച്ച് അവസാനം മുതൽ മിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചുപൂട്ടി. സ്കൂളുകളും കോളേജുകളും സർവ്വകലാശാലകളും എപ്പോൾ വീണ്ടും തുറക്കുമെന്ന് പ്രവചിക്കാൻ പ്രയാസമാണ്. ക്ലാസ് റൂം പഠനത്തിന്റെ പരമ്പരാഗത മുഖാമുഖ മോഡിൽ നിന്ന് ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലേക്ക് മാറുകയല്ലാതെ തത്കാലം മറ്റു ഓപ്ഷനുകൾ നമ്മളുടെ മുമ്പിലില്ല. വെർച്വൽ പ്രഭാഷണങ്ങളിലൂടെയോ ഓപ്പൺ ഓൺലൈൻ കോഴ്സുകൾ പോലുള്ള പോർട്ടലുകളിലൂടെയോ വിദ്യാർത്ഥികളുമായി ആശയവിനിമയം തുടരാൻ അധ്യാപകരോടും സ്കൂൾ രക്ഷാധികാരികളോടും സർക്കാരിന്റെ ഉന്നതാധികാര സമിതി നിർദ്ദേശിക്കുന്നു. എന്നിരുന്നാലും, ശാരീരിക ക്ലാസ് മുറികളുടെയും ശരിയായ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിന്റെയും അഭാവത്തിൽ അധ്യാപകരും വിദ്യാർത്ഥികളും അഭൂതപൂർവമായ വെല്ലുവിളികൾ നേരിടുന്നു.
വിദ്യാഭ്യാസം എന്നത് അവകാശമായി നിലനിൽക്കുന്ന രാജ്യത്ത് ജനസംഖ്യയുടെ 20 ശതമാനത്തിൽ താഴെ മാത്രമാണ് ഓൺലൈൻ വിദ്യാഭ്യാസത്തിനുതകുന്ന സൗകര്യം ലഭ്യമായിട്ടുള്ളത്. വൈദ്യുതി, ഇന്റർനെറ്റ് കണക്ഷനുകൾ മുതൽ കമ്പ്യൂട്ടർ അല്ലെങ്കിൽ സ്മാർട്ട്ഫോണുകൾ പോലുള്ള ഉപകരണങ്ങളുടെ അസമത്വമാണ് ഓൺലൈൻ പഠനത്തിന്റെ പ്രധാന വെല്ലുവിളി. കേന്ദ്ര ഗ്രാമവികസന മന്ത്രാലയം 2017-'18 ൽ ഗ്രാമങ്ങളിൽ നടത്തിയ സർവേയിൽ (മിഷൻ അന്ത്യോദയ), ഇന്ത്യയിലെ 16% കുടുംബങ്ങൾക്ക് ദിവസവും ഒന്ന് മുതൽ എട്ട് മണിക്കൂർ വരെ വൈദ്യുതി ലഭിക്കുന്നുണ്ടെന്നും 33% പേർക്ക് 9-12 മണിക്കൂർ ലഭിക്കുന്നുവെന്നും 47% പേർക്ക് മാത്രമാണ് ഒരു ദിവസം 12 മണിക്കൂറിൽ കൂടുതൽ വൈദ്യുതി ലഭിക്കുന്നതെന്നും കണ്ടെത്തി.
കേരളത്തിൽ ഇക്കഴിഞ്ഞ ജൂൺ ഒന്നിന് വിദ്യാഭ്യാസ മേഖലയിൽ പുതിയൊരു മാതൃക കാണിക്കുവാൻ നമുക്ക് കഴിഞ്ഞെങ്കിലും വളരെ വേദനിപ്പിക്കുന്ന വാർത്തയാണ് മലപ്പുറം ജില്ലയിൽ നിന്ന് നമ്മൾ കേട്ടത്. പത്താം തരത്തിൽ പഠിക്കുന്ന വിദ്യാർത്ഥിനി ഓൺലൈൻ വിദ്യാഭ്യാസത്തിനുതകുന്ന പഠന സാമഗ്രികളില്ലാത്തതിന്റെ പേരിലാണ് ആത്മഹത്യ ചെയ്തത് എന്ന വാർത്ത ഏവരെയും കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. ഇന്ത്യയിലെ സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക, ആരോഗ്യ മേഖലകളിൽ കേരളം എന്നും വേറിട്ട് നിൽക്കുന്നു എന്നത് പ്രത്യേകം എടുത്തു പറയേണ്ടതാണ്. കേരള മോഡൽ വികസനം കഴിഞ്ഞ മൂന്നു ദശാബ്ദത്തിലേറെയായി പൊതു സമൂഹത്തിൽ ചർച്ച ചെയ്യപ്പെട്ടതാണ്. എങ്കിലും വിദ്യാഭ്യാസം സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും ഉറപ്പാക്കുക എന്നത് സർക്കാരുകളുടെ ബാധ്യതയാണ്. ഇനിയൊരു വിദ്യാർത്ഥി പോലും പഠിക്കാനുള്ള സാഹചര്യമില്ലാത്തിന്റെ പേരിൽ ജീവനൊടുക്കാൻ നമ്മൾ അനുവദിക്കരുത്.
നൂതന ചിന്തയുടെ അഭാവം, അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത, പരിശീലനം ലഭിക്കാത്ത അധ്യാപകർ, പരീക്ഷാ കേന്ദ്രീകൃത വിലയിരുത്തൽ, പഠിതാക്കൾക്ക് ലഭിക്കേണ്ട സ്വയം നിര്ണയാവകാശങ്ങളുടെ അഭാവം എന്നിവ ഇന്ത്യയുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ബലഹീനതകളിൽ ഉൾപ്പെടുന്നു. പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായി ഓൺലൈൻ ക്ലാസുകൾ നടത്തുമെന്ന് അടുത്തിടെ ദില്ലി സർക്കാർ പ്രഖ്യാപിച്ചിരുന്നുവെങ്കിലും മിക്ക വിദ്യാർത്ഥികൾക്കും ആവശ്യമായ സൗകര്യങ്ങൾ ലഭ്യമല്ലാത്തതിനാൽ ഇത് അപ്രായോഗികമാണെന്ന് സ്കൂൾ അധ്യാപകർ പറയുന്നു.
ഡിജിറ്റൽ ഇ-ലേണിംഗ്, പരിചയസമ്പന്നരായ അധ്യാപകർ നടത്തുന്ന ക്ലാസുകൾ, വീഡിയോ കോൺഫറൻസിംഗിലൂടെ സംവേദനാത്മക ക്ലാസുകൾ തുടങ്ങിയ സവിശേഷതകളും സൗകര്യങ്ങളുമുള്ള ഒരു ഇക്കോസിസ്റ്റം പ്രാപ്തമാക്കുന്നതിൽ സാങ്കേതികവിദ്യയ്ക്ക് ഒരു പ്രധാന പങ്ക് വഹിക്കാൻ കഴിയും. സ്മാർട്ട് സാങ്കേതികവിദ്യകൾക്ക് പഠനത്തെ കൂടുതൽ ഉദാത്തമാക്കാനും പഠിതാക്കളെ പ്രചോദിപ്പിക്കാനും കഴിയും. അധ്യാപകർ അവരുടെ അദ്ധ്യാപന രീതികൾ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികൾക്കാണ് പൂർണമായ ഓൺലൈൻ വിദ്യാഭ്യാസത്തിലേക്ക് പോവുന്നതിന് മുൻപ് സർക്കാരും സമൂഹവും ഊന്നൽ നൽകേണ്ടത്.
രാജ്യത്ത് സ്കൂൾ അടച്ചുപൂട്ടലിന്റെ പ്രത്യാഘാതങ്ങൾ വിദ്യാഭ്യാസത്തെ മാത്രമല്ല; ഈ ഡിജിറ്റൽ വിഭജനത്തിൽ കുട്ടികളുടെ ഹ്രസ്വകാല, ദീർഘകാല ഭാവിയെ ബാധിക്കുകയും ചെയ്യുന്നു. ഗവൺമെന്റും സ്വകാര്യ ഏജൻസികളും സർക്കാരിതര സംഘടനകളും ശ്രദ്ധ ചെലുത്തിയാൽ അഭൂതപൂർവമായ ഒരു സാമൂഹിക ദുരന്തം ഒഴിവാക്കാനാകും.
ചുരുക്കത്തിൽ, വിദ്യാഭ്യാസം തുടരണം. വിദ്യാർത്ഥികൾ പഠനം തുടരണം. ലോക്ക്ഡൗൺ കാലയളവ് ഉൽപാദനക്ഷമമായിരിക്കണം. അധ്യാപകർ ക്രിയാത്മകമായി ചിന്തിക്കുകയും നൂതന പഠന മാർഗങ്ങൾ അവതരിപ്പിക്കുകയും വേണം. ഇന്റർനെറ്റിലേക്കുള്ള ആക്സസും, കണക്ടിവിറ്റി പ്രശ്നങ്ങളുമുള്ള രാജ്യത്ത് വെല്ലുവിളികളെ അഭിമുഖീകരിക്കേണ്ടത് പ്രധാനമാണ്. വിദ്യാഭ്യാസ ആസൂത്രണത്തിലും ഭരണത്തിലും ഏർപ്പെട്ടിരിക്കുന്നവർ രാജ്യത്തെ ഡിജിറ്റൽ വിഭജനം കുറയ്ക്കുന്നതിനും ഡിജിറ്റൽ പഠനത്തെ ജനപ്രിയമാക്കുന്നതിനും ഗൗരവമായി ചിന്തിക്കണം.
പ്രായോഗികതയ്ക്കും അടിസ്ഥാന യാഥാർത്ഥ്യങ്ങൾക്കും അനുസൃതമായി ശ്രദ്ധാപൂർവ്വമായ ആസൂത്രണത്തെയും അതിന്റെ ശരിയായ നടപ്പിൽവരുത്തലിനെയും ആശ്രയിച്ചിരിക്കും വിജയം. ആ വിജയത്തിൽ കേരളത്തിന് മറ്റൊരു കേരളാ മോഡൽ ആവാൻ സാധിക്കുമെന്ന വിശ്വാസമുണ്ട് ഈ വിനീതന്.
(ടീം ഇൻക്യൂബേഷനിലെ എഡ്യൂക്കേഷണൽ പ്ലാനറും നീലഗിരി കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസസിലെ അസിസ്റ്റന്റ് പ്രൊഫസറുമാണ് ലേഖകൻ.)
Photo courtesy: Pexels