ദേശീയ വിദ്യാഭ്യാസ നയം 2020; സാധ്യതകളും ആശങ്കകളും
ലോകത്തെ തന്നെ വിപുലമായ വിദ്യാഭ്യാസ സംവിധാനത്തെയാണ് വിദ്യാഭ്യാസ നയം 2020 പ്രധാനമായും ഉടച്ചുവാർക്കാൻ ലക്ഷ്യമിടുന്നത്. പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് കാര്യമായ പരിഷ്ക്കാരങ്ങൾ കൊണ്ടുവരുന്നതിന് ഒപ്പം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിവിധ വിഷയങ്ങളുടെ വിദഗ്ധ പരിശീലന കേന്ദ്രങ്ങൾ ആക്കി മാറ്റാൻ ലക്ഷ്യമിട്ടുള്ളതാണ് പുതിയ വിദ്യാഭ്യാസ നയം.

രാജ്യത്തെ വിദ്യാഭ്യാസ മേഖലയുടെ സമൂലമായ ഉടച്ചു വാർക്കൽ ലക്ഷ്യമിട്ട് ദേശീയ വിദ്യാഭ്യാസ നയം2020ന് കേന്ദ്ര മന്ത്രിസഭ ജൂലൈ 27 ന് അംഗീകാരം നൽകിയിരിക്കുന്നു. സ്വതന്ത്ര ഇന്ത്യയിലെ മൂന്നാമത് ദേശീയ വിദ്യാഭ്യാസ നയം ആണ് NEP 2020. UGC ചെയർമാനായിരുന്ന ഡോക്ടർ ദോലത് സിംഗ് കോത്താരി കമ്മീഷനാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വിദ്യാഭ്യാസ നയം തയ്യാറാക്കിയത്. 1968 ലെ വിദ്യാഭ്യാസ നയരേഖ പ്രൈമറി തലം മുതൽ ഉന്നത വിദ്യാഭ്യാസ മേഖല വരെയുള്ള മേഖലയിൽ മൗലികമായ മാറ്റങ്ങൾ വരുത്തിയപ്പോൾ, 1986 ലെ രണ്ടാമത്തെ വിദ്യാഭ്യാസ നയ രേഖ തുല്യതക്കും വിദ്യാഭ്യാസത്തിന്റെ ലഭ്യതക്കും ഊന്നൽ നൽകി. മാനവവിഭവശേഷി മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന 66 പേജുള്ള 'ദേശീയ വിദ്യാഭ്യാസ നയം 2020' എന്ന രേഖ നാലു ഭാഗങ്ങളിൽ 27 അധ്യായങ്ങളിൽ ആയി, a) സ്കൂൾ വിദ്യാഭ്യാസം b) ഉന്നത വിദ്യാഭ്യാസം c) പ്രാധാന്യം കൊടുക്കേണ്ട മറ്റു മേഖലകൾ d) നടപ്പാക്കാനുള്ള നിർമ്മാണം എന്ന രീതിയിലാണ് വിദ്യാഭ്യാസ നയത്തെ വിശദീകരിച്ചിട്ടുള്ളത്.
രാജ്യത്തെ വിദ്യാഭ്യാസമേഖലയുടെ സമഗ്രമായ അഴിച്ചുപണിയാണ് ഈ വിദ്യാഭ്യാസ നയം മുന്നോട്ടുവയ്ക്കുന്നത്. 26 കോടി വിദ്യാർത്ഥികൾ, 15 ലക്ഷം സ്കൂളുകൾ, ഒമ്പതുലക്ഷം അദ്ധ്യാപകർ, തുടങ്ങിയവർ ഉൾക്കൊള്ളുന്ന സ്കൂൾ വിദ്യാഭ്യാസ മേഖലയും, 993 സർവ്വകലാശാലകളും, 39931 കോളേജുകളും, 10725 സ്റ്റാൻഡ് എലോൺ കോളേജുകളും, 3.3 കോടി വിദ്യാർഥികളും, 14 ലക്ഷം അദ്ധ്യാപകരും അടങ്ങിയ ലോകത്തെ തന്നെ വിപുലമായ വിദ്യാഭ്യാസ സംവിധാനത്തെയാണ് വിദ്യാഭ്യാസ നയം 2020 പ്രധാനമായും ഉടച്ചുവാർക്കാൻ ലക്ഷ്യമിടുന്നത്. പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് കാര്യമായ പരിഷ്ക്കാരങ്ങൾ കൊണ്ടുവരുന്നതിന് ഒപ്പം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിവിധ വിഷയങ്ങളുടെ വിദഗ്ധ പരിശീലന കേന്ദ്രങ്ങൾ ആക്കി മാറ്റാൻ ലക്ഷ്യമിട്ടുള്ളതാണ് പുതിയ വിദ്യാഭ്യാസ നയം.
വിദ്യാഭ്യാസനയം 2020 മുന്നോട്ടുവെക്കുന്ന പ്രധാന മാറ്റങ്ങൾ ഇപ്രകാരമാണ്. മാനവവിഭവശേഷി മന്ത്രാലയം വിദ്യാഭ്യാസ മന്ത്രാലയം എന്ന പേരിൽ അറിയപ്പെടും. സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഘടനാമാറ്റം ആണ് പ്രധാനസവിശേഷത.10+2 എന്ന സമ്പ്രദായത്തിനു പകരം 5+3+3+4 എന്ന ഘടന. മൂന്നു വയസ്സുമുതൽ എട്ടു വയസ്സുവരെ ആദ്യഘട്ടം, എട്ടുമുതൽ 11 വയസ്സ് വരെ രണ്ടാം ഘട്ടം, 11 മുതൽ 14 വയസ്സു വരെ മൂന്നാംഘട്ടം, 14 മുതൽ 18 വയസ്സുവരെ നാലാംഘട്ടം. മൂന്ന് വയസ്സു മുതൽ ആറ് വയസ്സുവരെയുള്ള കുട്ടികൾ ഇതുവരെ സ്കൂൾ കരിക്കുലത്തിൽ ഭാഗമായിരുന്നില്ല. അതായത് ഇനിമുതൽ അങ്കണവാടിയും പ്രീസ്കൂളുമടക്കം പതിനാലുവർഷം ആകും കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസ കാലഘട്ടം. മൂന്നു വർഷത്തെ പ്രീ പ്രൈമറി പഠനം ഉൾപ്പെടെ അഞ്ചുവർഷത്തെ ഫൗണ്ടേഷൻ, മൂന്നുവർഷത്തെ പ്രിപ്പറേറ്ററി, മൂന്നുവർഷത്തെ മിഡിൽ, നാലുവർഷത്തെ സെക്കൻഡറി വിദ്യാഭ്യാസം എന്നിങ്ങനെയാണ് രാജ്യത്തെ സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഘടന. ഈ കാലഘട്ടത്തിലെ പഠനത്തിനുവേണ്ട പാഠ്യപദ്ധതി തയ്യാറാക്കാൻ NCERT യെ ചുമതലപ്പെടുത്തി. National Curricular and Pedagogical Framework for Early Childhood Care and Education (NCPFECCE) എന്നാകും പുതിയ പാഠ്യപദ്ധതിയുടെ പേര്.
പൊതു പരീക്ഷകൾ വിദ്യാർത്ഥികളിൽ ഉണ്ടാക്കുന്ന സമ്മർദ്ദം കുറയ്ക്കാൻ ഒബ്ജക്ടീവ് പരീക്ഷയോടൊപ്പം ഡിസ്ക്രിപ്റ്റീവ് പരീക്ഷയും നടത്തും. പഠിച്ച പാഠങ്ങൾ എങ്ങനെ പൊതുജീവിതത്തിൽ നടപ്പാക്കുമെന്ന തരത്തിൽ പ്രായോഗിക അറിവും ഈ പരീക്ഷകളിൽ ഘടകം ആവും. ഗ്രേഡ് 3, 5, 8 എന്നീ ക്ലാസ്സുകളിൽ ഉള്ള എല്ലാ കുട്ടികൾക്കും പൊതുപരീക്ഷ ഉണ്ടാവും.10, +2 ക്ലാസുകളിൽ പൊതുപരീക്ഷകൾ തുടരും. പരീക്ഷകൾക്ക് എല്ലാം ഒരു പരിഷ്കരിച്ച പൊതുരീതി നിശ്ചയിക്കുകയും, ഇതിന്റെ നയങ്ങൾ രൂപീകരിക്കുന്നതിനായി PRAKAH (Performance, Assessment, Review and Analysis of Knowledge for Holistic Development) എന്ന സമിതി രൂപീകരിക്കും. വിദ്യാർഥികളുടെ പ്രോഗ്രസ് കാർഡിൽ മാർക്കുകൾക്കൊപ്പം കുട്ടി തന്റെ പ്രകടനം സ്വയം വിലയിരുത്തുന്ന ഒരു ഭാഗവും, സഹപാഠികൾ കുട്ടിയെ വിലയിരുത്തുന്ന രണ്ടാമത്തെ ഭാഗവും, ടീച്ചർമാർ കുട്ടിയെ വിലയിരുത്തുന്ന ഭാഗവും ഉണ്ടാകും. അഞ്ചാം ക്ലാസ് വരെ മാതൃഭാഷയിലുള്ള പഠനം, ആറാം ക്ലാസുമുതൽ തൊഴിൽപരിശീലനം, ത്രിഭാഷാ പദ്ധതി തുടങ്ങിയവയാണ് സ്കൂൾ വിദ്യാഭ്യാസത്തിലെ പ്രധാന മാറ്റങ്ങൾ.
ഉന്നത വിദ്യാഭ്യാസ മേഖലയിലും കാതലായ മാറ്റങ്ങൾക്കാണ് പുതിയ വിദ്യാഭ്യാസ നയം ഊന്നൽ കൊടുക്കുന്നത്. സ്പെഷ്യലൈസേഷന് പകരം സമഗ്രമായ മൾട്ടി ഡിസിപ്ലിനറി വിദ്യാഭ്യാസം, തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ സംയോജനം, വിദ്യാർഥികൾക്ക് പഠനം നിർത്തണം എന്ന് തോന്നിയാൽ ഉചിതമായ സെർട്ടിഫിക്കേഷനോട് കൂടിയ മൾട്ടിപ്പിൾ എൻട്രി എക്സിറ്റ് പോയിന്റുകൾ, ബഹുമുഖമായ പാഠ്യപദ്ധതി എന്നീ പേരുകൾ ഉൾക്കൊള്ളുന്ന മൾട്ടി ഡിസിപ്ലിനറി അണ്ടർ ഗ്രാജുവേറ്റ് വിദ്യാഭ്യാസമാണ് നയം വിഭാവന ചെയ്യുന്നത്. ബിരുദ വിദ്യാഭ്യാസം മൂന്ന് അല്ലെങ്കിൽ നാലു വർഷം ആകും എന്ന് നയം പറയുന്നു. വിദ്യാർത്ഥി ഒരു വർഷത്തിനുശേഷം പഠനം അവസാനിപ്പിക്കുകയാണ് എങ്കിൽ അത് സർട്ടിഫിക്കറ്റ് കോഴ്സ് ആയും, രണ്ടുവർഷത്തിനുശേഷം പഠനം അവസാനിപ്പിക്കുകയാണ് എങ്കിൽ അഡ്വാൻസ് ഡിപ്ലോമയായും, മൂന്നുവർഷത്തിനുശേഷം ബാച്ചിലേഴ്സ് ബിരുദവും, നാലുവർഷത്തിനുശേഷം ഹോണേഴ്സ് ബിരുദവുമായി പരിഗണിക്കും. ഘടനാപരമായി ഉന്നത വിദ്യാഭ്യാസമേഖലയിൽ നിലനിൽക്കുന്ന അഫിലിയേറ്റഡ് കോളേജ് സംവിധാനം 2035-ഓടെ നിർത്തലാക്കുകയും, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ താഴെപ്പറയുന്ന മൂന്നു വിഭാഗങ്ങളിൽ പരിമിതപ്പെടുത്തുകയും ചെയ്യുന്നു. ഒന്ന്: ഗവേഷണ പ്രാധാന്യമുള്ള സർവ്വകലാശാലകൾ, രണ്ട്: അദ്ധ്യാപന പ്രാധാന്യമുള്ള സർവ്വകലാശാലകൾ, മൂന്ന്: ബിരുദം നൽകുന്ന സ്വയംഭരണസ്ഥാപനങ്ങൾ. കോളേജുകൾക്ക് സ്വയംഭരണ അവകാശം നൽകുന്നതിന് ഘട്ടം തിരിച്ചുള്ള സംവിധാനം ഏർപ്പെടുത്തും. ഓരോ കോളേജും സ്വയംഭരണ ബിരുദം നൽകുന്ന കോളേജ് അല്ലെങ്കിൽ സർവ്വകലാശാലയുടെ ഘടക(constituent) കോളേജ് ആയി മാറും. അതുപോലെതന്നെ ഉന്നതവിദ്യാഭ്യാസമേഖലയിൽ UGC, AICTE തുടങ്ങിയ സംവിധാനങ്ങൾ ഏകോപിപ്പിച്ച് Higher Education Commission of india (HECI) എന്ന ഏജൻസി രൂപീകരിക്കും. വൈദ്യ, നിയമ മേഖല ഒഴികെയുള്ള മുഴുവൻ വിദ്യാഭ്യാസ സംവിധാനങ്ങളും, ഈ കമ്മീഷന്റെ നിയന്ത്രണത്തിലായിരിക്കും. ഉന്നതവിദ്യാഭ്യാസമേഖലയിൽ പൊതു, സ്വകാര്യ സ്ഥാപനങ്ങൾക്ക് ഒരേ മാനദണ്ഡങ്ങൾ നിലവിൽ വരുകയും, Private Philanthropic Partnership(PPP) മോഡൽ നടപ്പാക്കുകയും ചെയ്യും. ഗവേഷണ വിദ്യാഭ്യാസമേഖലയിൽ M.Phil പഠനം നിർത്തലാക്കുകയും, ഗവേഷണ പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിന് പ്രധാനമന്ത്രി അദ്ധ്യക്ഷനായ നാഷണൽ റിസർച്ച് ഫൗണ്ടേഷൻ നിലവിൽ വരികയും ചെയ്യും.
ദേശീയ വിദ്യാഭ്യാസ നയത്തിൽ മൗലികമായ മാറ്റങ്ങൾ നിർദ്ദേശിച്ചിട്ടുള്ളത് ഭാഷാപഠനത്തിൽ ആണ്. മൂന്നു വയസ്സിൽ ആരംഭിക്കുന്ന പ്രിപ്പറേറ്ററി പഠനം മുതൽ കുട്ടികളെ ഏതുഭാഷയിൽ പഠിപ്പിക്കണം എന്നു വ്യക്തമാക്കുന്നുണ്ട്. സംസ്കൃത ഭാഷാ പഠനത്തിന് വലിയതോതിൽ പരിഗണന നൽകുന്നുണ്ട്. സ്കൂൾ തലം തൊട്ട് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ വരെ സംസ്കൃതപഠനം ഉണ്ടാകും എന്നു പറയുന്നു. 2011ലെ സെൻസസ് പ്രകാരം 120 കോടി ജനങ്ങളിൽ 241821 പേർ മാത്രമാണ് സംസ്കൃതം സംസാരിക്കുന്നത്. ആധുനിക ലോകസാഹചര്യത്തിൽ അപ്രസക്തമായ, പ്രായോഗിക ജീവിതത്തിൽ യാതൊരു ഉപകാരവുമില്ലാത്ത ഒരു ഭാഷയ്ക്ക് എന്തിനാണ് അമിതപ്രാധാന്യം നൽകുന്നത്? ദേശീയ വിദ്യാഭ്യാസനയം മുന്നോട്ടുവയ്ക്കുന്ന ഭാഷാ സമീപനവും, സാംസ്കാരിക താൽപര്യങ്ങളും വിലയിരുത്തുമ്പോൾ രാഷ്ട്രീയ വർഗീയത താൽപര്യങ്ങൾ ഭാഷാനയത്തിൽ കാണാൻ കഴിയും. ബഹുസ്വര ഇന്ത്യയുടെ താൽപര്യങ്ങൾ സംരക്ഷിക്കാതെ, സംസ്ഥാനങ്ങൾ തമ്മിലുള്ള സാംസ്കാരികമായും, ഭൂമിശാസ്ത്രപരമായും ഉള്ള, വൈജാത്യങ്ങളെ പരിഗണിക്കാതെ, സാമൂഹിക നീതിയെയും, ജനാധിപത്യ മതേതര മൂല്യങ്ങളെയും കുറിച്ച് ഒരക്ഷരം ഉരിയാടാതെ, വിദ്യാഭ്യാസ മേഖലയെ ഏകീകൃത സംവിധാനത്തിലേക്ക് കൊണ്ടുപോകുന്നത് രാജ്യത്തെ ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കാം.