എഴുത്തുകാരിയുടെ ആത്മാവ്
കഥകളുടെ ഭാരം അസഹനീയമാണ് കുട്ടീ. കണ്ണുകളെ അവ ക്ഷീണിപ്പിക്കും, തോളുകളെ അത് തളർത്തും. പക്ഷെ, മനസ്സിൽ അത് പടർന്നുകൊണ്ടേയിരിക്കും.

നാലു പതിറ്റാണ്ടുകൾക്കിപ്പുറം നിന്നുകൊണ്ട് ആ എഴുത്തുകാരി അവളോട് സംസാരിക്കാൻ ആരംഭിച്ചു. മെലിഞ്ഞു നീണ്ട ശരീരം, തിളക്കം നഷ്ടപ്പെട്ടിട്ടും കനൽ അവശേഷിക്കുന്ന കണ്ണുകൾ, വലിയ നെറ്റിയിൽ അവർ നീണ്ട വിരലുകൾ ഓടിച്ചു കൊണ്ടേയിരുന്നു. ഇടറാത്ത ശബ്ദത്തിൽ അനേകായിരം ചോദ്യങ്ങളുടെ ഭാണ്ഡം അവരവിടെ അഴിക്കാൻ തുടങ്ങി. എഴുതി പൂർത്തിയാക്കാത്ത കഥകളിലെ കഥാപാത്രങ്ങൾ അവരുടെ ചുറ്റും ഇരിക്കുന്നുണ്ടായിരുന്നു. അകാലമായി പടർന്നു കയറിയ വെളുത്ത നൂലിഴകൾ അവരുടെ മുടിയിഴകളിൽ അങ്ങിങ്ങായി തിളങ്ങി.
"നാൽപ്പതു വർഷങ്ങൾ കഴിഞ്ഞിട്ടും നിങ്ങൾക്ക് ഉത്തരം കിട്ടാത്തതിൽ എനിക്കത്ഭുതമില്ല. അജ്ഞാതമായ കാരണങ്ങൾ, മനോഹരമായ ആ വാക്കുകളിൽ ഞാൻ ഉറങ്ങുകയായിരുന്നു." അവൾ അവരുടെ കണ്ണുകളിലേക്ക് മാത്രം നോക്കിക്കൊണ്ടിരുന്നു. സമുദ്രം പോലെ, അവരുടെ മനസ്സിന്റെ അടിത്തട്ടിലെ ഇരുട്ടിൽ ഉത്തരങ്ങൾ മറഞ്ഞിരിക്കുകയാണ്. നോവലുകൾ കൂട്ടിയിട്ടുകത്തിച്ചതെന്തേ എന്നവൾ ചോദിക്കാൻ തുനിഞ്ഞു, അവരുടെ കഥാപാത്രങ്ങൾ മോക്ഷം കിട്ടാതെ വീർപ്പുമുട്ടാൻ തുടങ്ങി.
"ശൂന്യതയിൽ ആരംഭിച്ച് ശൂന്യതയിൽ തന്നെയാണ് ഓരോ എഴുത്തുകാരും അവസാനിക്കുന്നത്. ശൂന്യതയിൽ അവർ കഥകൾ സൃഷ്ടിക്കുന്നു, അവരോടൊപ്പം ചിന്തിക്കുന്നു, അവരായി ജീവിക്കുന്നു. ഒടുവിൽ കഥയവസാനിക്കുമ്പോൾ എഴുത്തുകാരിയുടെ ഒരംശവും അവരോടൊപ്പം പോവുന്നു. ഓരോ കഥയും എഴുത്തുകാരിയുടെ സത്തിനെ വലിച്ചെടുത്തു കൊണ്ടേയിരുന്നു."
ചെവിയറുത്ത ചിത്രകാരന്റെ ദൈന്യവും ഭ്രാന്തിന്റെ മുരൾച്ചയും അവളുടെ കാതിൽ മുഴങ്ങാൻ തുടങ്ങി. വിളഞ്ഞ ഗോതമ്പ് പാടത്ത് കാക്കകൾ പാറുന്നു. സൂക്ഷിച്ചു നോക്കുമ്പോൾ അവർക്ക് ചുറ്റുമുള്ളവർക്കെല്ലാം അവരുടെ മുഖം. കുട്ടിയും കിഴവിയും യുവതിയും എല്ലാം ഒരാളാണ്. തണുപ്പിലും അവൾ വിയർക്കാൻ തുടങ്ങി.
"കഥകളുടെ ഭാരം അസഹനീയമാണ് കുട്ടീ. കണ്ണുകളെ അവ ക്ഷീണിപ്പിക്കും, തോളുകളെ അത് തളർത്തും. പക്ഷേ മനസ്സിൽ അത് പടർന്ന് കൊണ്ടേയിരിക്കും. ഭാരം ഇറക്കി വെക്കാൻ നദിയിലേക്ക് ഇറങ്ങി നടന്നവരുണ്ട്, അഗ്നിയായി തീർന്നവരുണ്ട്."
അവരുടെ കണ്ണുകൾ തിളങ്ങാൻ തുടങ്ങി, അവർ ധരിച്ചിരുന്നത് ചുവന്ന പൂക്കളുള്ള നീല സാരിയായിരുന്നു. അന്നേ ദിവസം കഴുത്തിൽ കുരുക്കി എന്ന് പറയപ്പെടുന്ന നീല സാരി. അഴിക്കും തോറും മുറുകുന്ന അവർ ബാക്കി വച്ചു പോയ കുരുക്ക്, ഓരോ കഥകളിലും ആവർത്തിച്ചു വരുന്ന അക്ഷരങ്ങളുടെ കുരുക്ക്.
"കഥകൾക്കൊടുവിൽ കഥാകാരിയും ഒരു കഥയായി തീരുന്നു, സ്വയം വിരാമമിട്ട കഥ. മാർച്ചിന്റെ അന്ത്യത്തിൽ നിലച്ച പാതിയെഴുതിയ കഥ."
ചുറ്റും ഇരുട്ട് നിറയാൻ തുടങ്ങി, ചുവന്ന മഷി പേപ്പറിൽ പരന്നു. ക്രമേണ ഇരുട്ട് മാത്രമായി.
ഉണരുമ്പോൾ അവൾക്കറിയാമായിരുന്നു, അവർ ബാക്കി വച്ചത് ഉത്തരങ്ങളായിരുന്നു. ചോദ്യങ്ങളില്ല, അക്ഷരത്തെറ്റുകളില്ല, ഉത്തരങ്ങൾ മാത്രം. നിലച്ച ക്ലോക്കിന്റെ സൂചിമുനകൾ പോലെ അവ ഒരിടത്തേക്ക് മാത്രം ചൂണ്ടി നിൽക്കുന്നു. ചുവന്ന പൂക്കളുള്ള നീല സാരി അവൾ തന്റെ കൈകളിൽ ഞെരിക്കാൻ തുടങ്ങി.