മഴ

പുറത്തേക്കിറങ്ങിയ ചെരിപ്പുകൾ
ഇതുവരെ മടങ്ങിയെത്തിയില്ല.
ഉമ്മറത്തിന്നു കത്തിച്ച വെളിച്ചം
എണ്ണ കുടിച്ച് മയങ്ങിയതറിയാതെ
വിയർപ്പിന്റെ കറവീണ
സാരിത്തുമ്പ് പുറത്തേക്കിഴഞ്ഞു.
പകൽ മരിച്ച വിവരം
അവൾ അപ്പോഴാണറിയുന്നത്.
ഇരുട്ടാണ്... ഒറ്റയ്ക്കാണ്...
തണുത്ത് വിറങ്ങലിച്ച കാറ്റും
കൂടെ വന്നിരുന്നു.
കറുത്തിരുണ്ട മാനം
യക്ഷിയെപ്പോലെ
മുടിയഴിച്ചാർത്തു പെയ്തു.
അടങ്ങാത്ത കലിയിൽ
ആകാശം മിന്നി
തെക്കേ മുറ്റത്തെവിടെയോ
ഒരു കുഞ്ഞാത്മാവു തേങ്ങി.
ഇടിവെട്ടി പെയ്യുന്ന
തുലാവർഷ രാത്രികളിൽ
കരഞ്ഞമ്മയുടെ
മാറുനനച്ചിരുന്ന ഒരു
തൊട്ടാവാടിയെ ഓർത്ത്
അവളുടെ നെഞ്ചുപിടഞ്ഞു
ഓർമ്മകളുടെ നെരിപ്പോടിനുള്ളിൽ
കനലുവെന്തു.
ഇരുട്ടുവീണ അകത്തളങ്ങളിൽ
നെടുവീർപ്പുനിറഞ്ഞു...
ചുമരുകളിൽ കുഞ്ഞിക്കൈ
കുത്തിവരച്ചിട്ട
ചായങ്ങൾ അവളുടെ
ഹൃദയം കുത്തി ചിരിച്ചു
മാനത്ത് മഴ തോർന്നെങ്കിലും
ഒരു മഴ തോരാതെ പെയ്തു
മനമുരുകി പെയ്തു...
ഇതുവരെ മടങ്ങിയെത്തിയില്ല.
ഉമ്മറത്തിന്നു കത്തിച്ച വെളിച്ചം
എണ്ണ കുടിച്ച് മയങ്ങിയതറിയാതെ
വിയർപ്പിന്റെ കറവീണ
സാരിത്തുമ്പ് പുറത്തേക്കിഴഞ്ഞു.
പകൽ മരിച്ച വിവരം
അവൾ അപ്പോഴാണറിയുന്നത്.
ഇരുട്ടാണ്... ഒറ്റയ്ക്കാണ്...
തണുത്ത് വിറങ്ങലിച്ച കാറ്റും
കൂടെ വന്നിരുന്നു.
കറുത്തിരുണ്ട മാനം
യക്ഷിയെപ്പോലെ
മുടിയഴിച്ചാർത്തു പെയ്തു.
അടങ്ങാത്ത കലിയിൽ
ആകാശം മിന്നി
തെക്കേ മുറ്റത്തെവിടെയോ
ഒരു കുഞ്ഞാത്മാവു തേങ്ങി.
ഇടിവെട്ടി പെയ്യുന്ന
തുലാവർഷ രാത്രികളിൽ
കരഞ്ഞമ്മയുടെ
മാറുനനച്ചിരുന്ന ഒരു
തൊട്ടാവാടിയെ ഓർത്ത്
അവളുടെ നെഞ്ചുപിടഞ്ഞു
ഓർമ്മകളുടെ നെരിപ്പോടിനുള്ളിൽ
കനലുവെന്തു.
ഇരുട്ടുവീണ അകത്തളങ്ങളിൽ
നെടുവീർപ്പുനിറഞ്ഞു...
ചുമരുകളിൽ കുഞ്ഞിക്കൈ
കുത്തിവരച്ചിട്ട
ചായങ്ങൾ അവളുടെ
ഹൃദയം കുത്തി ചിരിച്ചു
മാനത്ത് മഴ തോർന്നെങ്കിലും
ഒരു മഴ തോരാതെ പെയ്തു
മനമുരുകി പെയ്തു...