ഒരു കുഞ്ഞു വൈറസ് നമ്മോട് സംസാരിച്ചു കൊണ്ടിരിക്കുന്നത്...
നമ്മെ വലയം ചെയ്തിരിക്കുന്ന അനിശ്ചിതത്വം എന്ന യാഥാർഥ്യത്തെ ഉൾക്കൊണ്ടുകൊണ്ട് നാം സ്വീകരിക്കേണ്ടുന്ന കരുതലിനെ സക്രിയമായ ജീവിതം എന്നു വിളിക്കാം. പ്രതിസന്ധികളെയും അനിശ്ചിതത്വത്തെയും അതിജീവിച്ചു ജീവിതത്തിലേക്ക് തിരിച്ചു വരുമ്പോൾ പകച്ചുപോകാതിരിക്കാനുള്ള, ഇടറി വീഴാതിരിക്കാനുള്ള കരുതൽ.

അനിശ്ചിതത്വത്തിന്റെ നാളുകളിലൂടെയാണ് മനുഷ്യരാശി കടന്നുപോകുന്നത്. അനുഭവവും ചരിത്രവും നമ്മെ പഠിപ്പിക്കുന്നത് ഇതിനൊരു പര്യവസാനമുണ്ടാകുമെന്നു തന്നെയാണ്. അക്ബര്‍ ചക്രവര്‍ത്തിക്ക് വേണ്ടി ബീര്‍ബല്‍ എഴുതിവെച്ചത് പോലെ “ഈ സമയവും കടന്നു പോകും”. ദുഃഖങ്ങളിൽ ഇതിനപ്പുറം കരുത്ത് പകരുന്ന വാക്കുകളില്ല. അതിജീവിക്കുമെന്ന ആ പ്രത്യാശയാണ് നമ്മില്‍ പ്രതീക്ഷകളുടെ പുതു നാമ്പുകള്‍ മുളപ്പിക്കുന്നത്. അനശ്വരമായ ഒന്നും ഈ നശ്വരലോകത്തിലില്ല; ദുരന്തമായാലും സന്തോഷമായാലും. വൈറസിന്റെ താണ്ഡവത്തിന് അറുതി വരുന്നത് എപ്പോള്‍ എന്നത് മാത്രമാണ് കൃത്യമായ ഉത്തരം കിട്ടാത്ത ചോദ്യം. അതൊരു പക്ഷേ, ആറു മാസമാകാം, ഒരു വര്‍ഷമാകാം; അതിലും നീണ്ടു പോയേക്കാം. തീർത്തും അപ്രതീക്ഷിതമായാണു അനിശ്ചിതത്വത്തിന്റെ കാര്‍മേഘങ്ങള്‍ നമ്മുടെ തലക്ക് മുകളില്‍ ഇരുണ്ടു കൂടിയത്. പ്രത്യാശയുടെ കിരണങ്ങള്‍ ചക്രവാളത്തില്‍ ഇനിയും തെളിഞ്ഞിട്ടില്ല.
യാദൃച്ഛികതകളുടെ ആകെത്തുകയാണ് ജീവിതം' എന്ന് 'മഞ്ഞ വെയില് മരണങ്ങളി’ല്‍ ബെന്യാമിന് എഴുതി വെച്ചിട്ടുണ്ട്. എന്നാല്‍ നമ്മെ വലയം ചെയ്തിരിക്കുന്ന അനിശ്ചിതത്വം എന്ന യാഥാര്‍ത്ഥ്യത്തെ ഉൾക്കൊണ്ടുകൊണ്ട് നാം സ്വീകരിക്കേണ്ടുന്ന കരുതലിനെ സക്രിയമായ ജീവിതം എന്ന് വിളിക്കാം. പ്രതിസന്ധികളെയും, അനിശ്ചിതത്വത്തെയും അതിജീവിച്ചു ജീവിതത്തിലേക്ക് തിരിച്ചു വരുമ്പോൾ പകച്ചു പോകാതിരിക്കാനുള്ള, ഇടറി വീഴാതിരിക്കാനുള്ള കരുതൽ. കുറുക്കുവഴികളില്ലാത്ത, ഭദ്രതയുടെയും കരുതലിന്റെയും ഉള്ളടക്കത്തിലൂന്നിയുള്ള ജീവിത രീതിയുടെ വിട്ടുവീഴ്ചയില്ലാത്ത പാഠം. അതായിരിക്കാം കൊറോണ നൽകുന്ന ഏറ്റവും വലിയ തിരിച്ചറിവ്! The art of brave coexistence! ലോകത്തിലെ എല്ലാ രാജ്യങ്ങളെയും കൊറോണ വൈറസ് കീഴ്പ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഏകപക്ഷീയമായ ഒരു യുദ്ധമാണ് മനുഷ്യരാശിയുടെ മേല്‍ ഈ പരമാണു അഴിച്ചു വിട്ടത്. അർത്ഥവും ആയുധവും അധികാരവുമുള്ളവര്‍ തൊട്ട് അന്നന്നത്തെ അന്നത്തിനു വേണ്ടി പെടാപാടുപെടുന്ന സാധാരണ മനുഷ്യര്‍ വരെ ഈ സൂക്ഷ്മാണുവിന്റെ പടയോട്ടത്തില്‍ നിസ്സഹായരായി നിൽക്കുന്നു. നമ്മുടെ ജീവിത ശൈലിയെ തന്നെ കീഴ്മേല്‍ മറിച്ചുകൊണ്ടാണ് കൊറോണയുടെ തേരോട്ടം. സമ്പത്ത് കൊണ്ട് ആർജിക്കാവുന്നതാണ് ആരോഗ്യാവസ്ഥ എന്ന നമ്മുടെ ധാരണയ്ക്ക് കൊറോണ വിരാമമിട്ടിരിക്കുന്നു. ജീവരാശി എന്നതുവിട്ട് 'മനുഷ്യരാശി' എന്ന നിലയിലെങ്കിലുമുള്ള കരുതലുകളാണ് പ്രധാനമെന്നു രോഗത്തെ അതിജീവിച്ചുകൊണ്ടിരിക്കുമ്പോഴൊക്കെ നമ്മൾ മനസ്സിലാക്കിക്കൊണ്ടിരിക്കുന്നു.
നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമാവുമെന്ന് ഒരിക്കലും വിചാരിച്ചിട്ടില്ലാത്ത വസ്തുക്കള്‍ക്ക് വിലയും ഡിമാന്റും വര്‍ദ്ധിക്കുകയും അവയില്ലാതെ പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയിലേക്ക് നാം തള്ളിവിടപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്തിരിക്കുന്നു. സാനിറ്റൈസറും മാസ്കുമാണു ഇതില്‍ പ്രധാനം. ഡോക്ടർമാർ രോഗ ചികിത്സ നടത്തുമ്പോള്‍ സുരക്ഷക്ക് വേണ്ടി ഉപയോഗിച്ചിരുന്ന മാസ്കുകള്‍ ഇന്നു നമ്മിലോരോരുത്തരുടേയും ജീവിതത്തിന്റെ ഭാഗമായിരിക്കുന്നു. എന്‍ 95, പി2, പി100 മാസ്ക്ക് തുടങ്ങി വമ്പന്‍ തോക്കുകളുടെ പേരുകളെപ്പോലെ തോന്നിക്കുമാറാണ് വിപണികളില്‍ എത്തുന്ന മാസ്ക്കുകളുടെ പേര്. എത്ര പെട്ടെന്നാണു നമ്മുടെ ധാരണകളും വിശ്വാസങ്ങളും കീഴ്മേല്‍ മറിഞ്ഞത്! സാമൂഹിക അകലം പാലിക്കുകയാണ് ഇന്ന് സാമൂഹ്യ ജീവിയായ മനുഷ്യന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. മനുഷ്യന് എന്ന സാമൂഹ്യ ജീവി, സ്വയം തന്നിലേക്ക് ചുരുങ്ങുക എന്ന വിധിവൈപരീത്യമാണ് കൊറോണയുടെ വ്യാപനത്തിലൂടെ സംജാതമായത്. നിലനില്‍പ്പിന് വേണ്ടിയുള്ള പോരാട്ടത്തില്‍ താന്‍ മാത്രമല്ല, തനിക്കു ചുറ്റുമുള്ളവരും ഒടുങ്ങിയില്ലാതാവാതിരിക്കാന് സ്വയം മാറിയേ മതിയാകൂ എന്ന് മനുഷ്യന് തിരിച്ചറിയുന്നു.
ഈ കരുതലിനെ 'സാമൂഹിക അകലം ' എന്നു നാം തെറ്റായി വ്യാഖ്യാനിച്ചു വെച്ചിരിക്കുന്നു എന്നതും ഒരു വസ്തുതയാണ്. യഥാര്‍ത്ഥത്തില്‍ സാമൂഹ്യ അകലമല്ല, ശാരീരിക അകലമാണ് പാലിക്കേണ്ടത്. നമ്മുടെ സാമൂഹ്യ ബന്ധം ഇല്ലാതാക്കണമെന്ന് അതിന് അര്‍ത്ഥമില്ല. സാമൂഹ്യവും വൈകാരികവുമായ ബന്ധം നിലനിർത്തിക്കൊണ്ടുതന്നെ നമുക്ക് ശാരീരിക അകലം പാലിക്കാന്‍ സാധിക്കേണ്ടതുണ്ട്. ജീവിത ശൈലിയില്‍, പെരുമാറ്റത്തില്‍, യാത്രകളില്‍, വിനോദങ്ങളില്‍, അങ്ങനെ എല്ലാ മേഖലയിലും മനുഷ്യന് മാറേണ്ടിയിരിക്കുന്നു. കൊറോണ മാറ്റിവരയ്ക്കുന്ന ലോകത്ത് മനുഷ്യന്റെ പങ്ക് നിര്‍വചിക്കുന്നതിന് മനുഷ്യന് സ്വയം തയ്യാറാകണം. The art of acceptance നാം പരിശീലിക്കേണ്ടതുണ്ട്. 'നിനക്ക് യാഥാർഥ്യ ബോധമില്ലേ' എന്ന് നമ്മൾ ചോദിച്ചിടത്തുനിന്ന് യാഥാര്‍ത്ഥ്യമെന്നത് ഭാവനയായി മാറുന്ന കാലത്തിലൂടെയുമാണ് നാം കടന്നുപോകുന്നത്. യാഥാര്‍ത്ഥ്യങ്ങളൊക്കെ സ്വപ്നങ്ങളായി മാറുന്നത് മുറിപ്പെടുത്തുന്ന ഒന്നു തന്നെയാണ്. മനുഷ്യവംശമാകെ വീ(കൂ)ട്ടിലടയ്ക്കപ്പെട്ടപ്പോള് മറ്റു ജീവജാലങ്ങൾക്ക് കൈവന്ന സ്വാതന്ത്ര്യവും നിരത്തിൽ നിന്ന് വാഹനങ്ങൾ ഒഴിഞ്ഞപ്പോൾ അന്തരീക്ഷമലിനീകരണം കുറഞ്ഞതും, ഖനികളും ക്വാറികളും വ്യവസായ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കാതിരുന്നപ്പോള്‍ മരതക കാന്തിയിൽ മുങ്ങിയ മലരണി കാടുകളും കുന്നുകളുടെ ഹരിത ശോഭയുമൊക്കെ തിരിച്ചുവന്നതു നോക്കുമ്പോൾ കൊറോണ അല്ല മനുഷ്യനാണ് ഭൂമിയെ സംബന്ധിച്ച് യഥാര്‍ത്ഥ വൈറസെന്ന ചിന്ത നമുക്കിടയിൽ തന്നെ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. നമ്മൾ തന്നെയാണ് യഥാർത്ഥ വൈറസ് എന്ന തോന്നൽ നമ്മുടെ മനുഷ്യകേന്ദ്രീകൃത സ്വഭാവത്തെ തന്നെയാണ് വിളംബരം ചെയ്തുകൊണ്ടിരിക്കുന്നത്. അതാണ് The art of Knowing. നാഗരികതയ്ക്ക് സംഭവിക്കുന്ന ഏതു പരാജയത്തെയും പ്രകൃതിയുടെ വിജയമെന്ന് H Siuria അദ്ദേഹത്തിന്റെ ഒരു ലേഖനത്തില്‍ വിശേഷിപ്പിച്ചത് ഇന്നത്തെ അവസ്ഥയുമായി ചേർത്തു വായിക്കുമ്പോൾ ഏറെ പ്രസക്തമാകുന്നു.
ഓരോ പ്രകൃതി ദുരന്തങ്ങളുടെ സമയത്തും മനുഷ്യന്റെ വികസന സങ്കൽപ്പങ്ങളുടെ പോരായ്മകള്‍, പ്രകൃതി നശീകരണം, ശാസ്ത്രപുരോഗതി തുടങ്ങി എല്ലാം നമ്മൾ തന്നെ ചോദ്യം ചെയ്യാറുണ്ട് സ്വയം തിരിച്ചറിയാനും പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കാനും കഴിയുന്ന ഒരു ചേതനാ വസ്തുവാണോ പ്രകൃതി? മനുഷ്യൻ അവന്റെ കഴിവുകൊണ്ട് ആര്‍ജ്ജിച്ചെടുത്ത അറിവും ആയുധങ്ങളും തന്നെയല്ലേ ഈ സന്ദര്‍ഭങ്ങളിലെല്ലാം ഇടപെടുന്നതും വിജയിക്കുന്നതും? മനുഷ്യന്/പ്രകൃതി എന്ന ദ്വന്ദസങ്കൽപ്പമല്ല മനുഷ്യപ്രകൃതിയെന്ന നൈരന്തര്യമാണ് ഇപ്പോള്‍ പ്രസക്തമാകുന്നത് എന്ന ഡോ. വി.മോഹനകൃഷ്ണന്റെ പ്രസ്താവന ചിന്തിപ്പിക്കുന്നതാണ്. മനുഷ്യസഹജമായ ധാരാളിത്തവും, ആർഭാട ജീവിതരീതികളും, പ്രകൃതി ചൂഷണവും, കൊറോണ ഭീതിയെ തുടർന്നുണ്ടായ ലോക്ക്ഡൗൺ മൂലം ഒരു പരിധി വരെയെങ്കിലും കുറഞ്ഞതായി കാണാൻ സാധിക്കും. ഇത്തരം പുരോഗനപരമായ, ലാളിത്യത്തിലൂന്നിയുള്ള ജീവിത രീതികൾ ഈ കാലം കഴിഞ്ഞാലും മനുഷ്യർ തുടരുമെന്ന് കരുതാനാണ് നന്മേച്ഛുക്കളുടെ ആഗ്രഹം.
തിരക്കുകൊണ്ട് നമ്മൾ മാറ്റി വെച്ച എത്രയെത്ര യാത്രകൾ, കൂടിച്ചേരലുകൾ... അവയൊക്കെ ഉള്ളിൽ കിടന്ന് വേവുന്നുണ്ട്. കഴിഞ്ഞ കാലത്തെ ആ ഓർമ്മകളൊക്കെ ഡിജിറ്റല്‍ ലോകത്തിലെ ഓര്മ്മയിടങ്ങളില് സംഭരിച്ചുവെക്കുകയും അയവിറക്കുകയും ചെയ്യുന്നു. എന്നിരുന്നാലും, വീടിനുപുറത്തേക്കുള്ള ഭാവനായാത്രകള്‍ സാധ്യമായി എന്നത് കൊറോണ തന്ന അനുഗ്രഹം തന്നെയാണ്. ഉള്ളിലേക്കുള്ള യാത്ര, നമ്മിലേക്കുള്ള യാത്ര..! ഈ കൊറോണക്കാലം കഴിഞ്ഞാല്‍ നമുക്ക് നഗരങ്ങളിലേക്കും സ്വന്തം കച്ചവടകേന്ദ്രങ്ങളിലേക്കും ഓഫീസുകളിലേക്കും മാത്രമല്ല ഓടിയെത്തേണ്ടത്. കാടുകളിലേക്കും കടല്‍ക്കരയിലേക്കും മലകളിലേക്കും യാത്ര പോകേണ്ടതുണ്ട്. തെരുവുവില്പനക്കാര്ക്കും കാബൂളിവാലകൾക്കും യാചകര്‍ക്കും വേണ്ടിയും നാടും നഗരവും ഉണരേണ്ടതുണ്ട്. സിനിമാ പ്രേമികൾക്ക് തീയറ്ററുകളിലേക്ക് ഓടിപ്പോവേണ്ടതുണ്ട്, തേച്ചു മിനുക്കിയ യൂണിഫോമുകളിൽ ബാഗും തൂക്കി സ്കൂളുകളിലേക്ക് പോവേണ്ടതുണ്ട്, രണ്ടറ്റത്തിരിക്കുന്ന കമിതാക്കൾക്ക് വാരിപ്പുണരേണ്ടതുണ്ട്. അങ്ങനെ അങ്ങനെ ലോകം പലപല രൂപങ്ങളിൽ, വേഗങ്ങളില്‍ കറങ്ങിത്തുടങ്ങേണ്ടതുണ്ട്.
ഇതൊക്കെയാണ് കൊറോണ നമുക്ക് നൽകിയ ഒരൊറ്റ രാഷ്ട്രീയം. അവിടെ വാദങ്ങളില്ല. തർക്കങ്ങളില്ല. ജയിക്കേണ്ടതില്ല. തോൽപ്പിക്കേണ്ടതുമില്ല. നമ്മളൊക്കെ ഏതോ ഒരു ഒരുമയിലേക്ക് അറിയാതെ കൂട്ടിചേർക്കപ്പെട്ടതുപോലെ. ജീവിതത്തെയും ജീവിതകാഴ്ചപ്പാടുകളെയും മാത്രം ശ്രദ്ധിക്കുകയും അതിനായി എന്തിനും തയ്യാറാവുകയും ചെയ്തവർ ഇപ്പോൾ സംസാരിക്കുന്നത്, ശ്രദ്ധിക്കുന്നത് ജീവനെക്കുറിച്ചുമാത്രം..!
ഇനി ഒരിക്കലും ശരിയാവില്ലെന്നു കരുതിയ എത്രയോ പ്രശ്നങ്ങളിൽനിന്ന് എങ്ങനെയൊക്കെയോ നാം ഈ കൊറോണ കാലത്ത് കരകയറിയിട്ടുണ്ട്. എല്ലാ വഴികളും അസ്തമിച്ചെന്നുകരുതി തകർന്നിരുന്നപ്പോൾ ആരൊക്കെയോ നമ്മോട് ചേർന്നുനിന്നിട്ടുണ്ട്. അതിശയോക്തിനിറഞ്ഞ ജീവിതസങ്കല്പങ്ങളിൽനിന്നും മുക്തി ലഭിക്കുന്നതിനെക്കാൾ വലിയ മോക്ഷമില്ലെന്നു കൊറോണ നമ്മെ പഠിപ്പിക്കുന്നു. നമ്മളോട് സംസാരിച്ചു കൊണ്ടിരിക്കുന്നു.