കടലോര ജീവിതവും അവരുടെ ആയപ്പാടും
ആയപ്പാട് ഒരു അടയാളപ്പെടുത്തലാണ്. കമാൽ പഠിച്ച മുഖ്യധാരാ ചരിത്രങ്ങളിലൊന്നും എഴുതപ്പെടാതെയും പറയപ്പെടാതെയും പോയ ഒരു ജനവിഭാഗത്തിന്റെ ജീവിതസമരത്തിന്റെ അടയാളപ്പെടുത്തൽ.

കടൽക്കരയിൽ, ദൂരെ ആകാശത്തു നോക്കി, കാലിൽതൊടുന്ന തിരകളെ അറിഞ്ഞു, വെറും വെറുതെ നിൽക്കുമ്പോൾ എല്ലാവരും കാണുന്ന കാഴ്ചകൾ ഒന്നുതന്നെയാണോ? കടലിൽ ജീവിതം കണ്ടെത്തുന്നവരും കടൽക്കാഴ്ച വിനോദം മാത്രമായിട്ടുള്ളവരും അതിനെ അറിയുന്നത് രണ്ടുവിധമാവാനേ തരമുള്ളു. സുഹ്റ കൂട്ടായിയുടെ 'ആയപ്പാട്' അത്തരമൊരു വ്യത്യസ്ത കാഴ്ചയുടെ, വ്യത്യസ്ത ജീവിതത്തിന്റെ കഥയാണ്. കടലിൽനിന്ന് കരയിലേക്കും കരയിൽ നിന്ന് കടലിലേക്കും മാറി മാറി കാറ്റ് വീശും പോലെ കൂട്ടായി കടൽക്കരയിലെ ഓരോ കുടുംബങ്ങളും കടലിനു കൊടുത്തും കടലിൽ നിന്ന് എടുത്തും ജീവിതം കടൽക്കരയിൽ തന്നെ പടുക്കുന്നവരാണ്. ആയപ്പാട് (കടലിന്റെ സ്ഥിതി) നോക്കി മാത്രം ജീവിതത്തെ ക്രമപ്പെടുത്തുന്ന ഒരു പറ്റം ജനതയെ സ്വന്തം മണ്ണിൽനിന്ന്, കടലിൽ നിന്ന് ഇറക്കി വിടുന്ന ഭീകരമായൊരു അനിശ്ചിതത്വം ഈ കഥയെ വന്നു മൂടുന്നുണ്ട്. അവരുടെ സ്വൈര്യജീവിതത്തെ തകിടം മറിക്കുന്ന അധിനിവേശത്തിന്റേയും സഹനത്തിന്റേയും പ്രതിഷേധത്തിന്റേയും അതിജീവനത്തിന്റേയും കഥ കൂടിയാണിത്.
ഈ അരികുവത്കരിക്കപ്പെട്ട ജനങ്ങൾ വ്യവസ്ഥാപിത ചരിത്രങ്ങളെ, നിയമങ്ങളെ, സമ്പ്രദായങ്ങളെ നിശിതമായി ചോദ്യംചെയ്യുന്നുണ്ട്.
'ആയപ്പാട്' മുന്നോട്ടു നീങ്ങുന്നത് അതിന്റെ കഥാപാത്രങ്ങളിലൂടെയാണ്. പാത്ര സൃഷ്ടിയിൽ സുഹ്റ കൂട്ടായി പുലർത്തിയ സൂക്ഷ്മതയെ അഭിനന്ദിക്കാതെ വയ്യ. ഒരുപക്ഷെ നേർജീവിതത്തിന്റെ പകർപ്പായതിനാലാവണം അവക്കിത്ര മിഴിവ്.
"ചുണ്ണാമ്പിന്റെ വെള്ള പൂശി പുകലക്കറുപ്പിനെ വലത്തേ കോട്ടിൽ പല്ലിനടിയിൽ തിരുകിവെച്ച് അടക്ക കഷണത്തെ വായിലേക്കിട്ട് സുന്ദരമായി മുറുക്കി നീട്ടിയും കുറുക്കിയും താളത്തിൽ വർത്തമാനം പറയുന്ന," വൈകുന്നേരത്തെ പെണ്ണുങ്ങളുടെ സദസിന്റെ അധ്യക്ഷ, കൻമേനി താത്ത, ചുറ്റും നടക്കുന്ന കാര്യങ്ങളെ പുറത്തുനിന്നെന്നവണ്ണം നോക്കിക്കണ്ട് തന്റെ ജനവിഭാഗത്തിന്റെ കഷ്ടപ്പാടിൽ, മാറ്റി നിർത്തപ്പെടലുകളിൽ ആശങ്കകളും പ്രയാസങ്ങളുമനുഭവിക്കുന്ന ദേശത്തിലെ ഏക ചരിത്ര വിദ്യാർത്ഥി, കമാൽ, സ്വന്തം സർട്ടിഫിക്കറ്റുകൾ സ്ത്രീധനമായി കാണാൻ പറഞ്ഞുകൊണ്ട് കടപ്പുറത്തേക്ക് നടന്നുവന്ന അങ്ങാടിക്കാരി, കമാലിന്റെ സഹധർമിണി, തനൂജ, കൂട്ടായി കടൽക്കരയിലെ ഭ്രാന്തന്മാരായ സിറാജ്, റസാക്ക്, പിന്നെ കോയഞ്ഞി... ഇങ്ങനെ കടൽക്കരയുടെ ചൂടും തണുപ്പുമേറ്റ് കിടക്കുന്ന കഥാപാത്രങ്ങൾ.
കഥാപാത്രങ്ങളിലൂടെ കഥപറയുന്നതിനൊപ്പം തന്നെ കടൽക്കരയേയും, അതോട് ചേർന്ന ആചാരങ്ങളേയും വിശ്വാസങ്ങളെയും കൂടി വ്യക്തതയോടെ വരച്ചു വെക്കുന്നുണ്ട് കഥാകാരി. നെച്ചിക്കാടിൽ ഔലിയയുടെ ജാറവും, മഖാമിലെ പ്രാർത്ഥനകളും ആ പ്രാർത്ഥനകൾ കൊണ്ടുവരുന്ന ചാകരയുമാണ് കൂട്ടായി കടൽക്കരയുടെ അടിസ്ഥാന വിശ്വാസം. "സൊകാവുന്ന" കടലിനായുള്ള കാത്തിരിപ്പ്, വിറ്റതിന്റെ ബാക്കി മീനായ, "കൂട്ടാൻ മീനുമായെത്തുന്ന" ആണുങ്ങൾക്കായുള്ള കാത്തിരിപ്പ്... ഇത്തരം അനവധി കാത്തിരിപ്പുകളാണ് കൂട്ടായിയിലെ ആൺ പെൺ ജീവിതങ്ങളുടെ അടിയൊഴുക്ക്.
കൂട്ടായി കടൽക്കരയിലെ വരിയൊത്തുനിൽക്കുന്ന കുടിലുകളും അതിലെ മനുഷ്യരേയും അവരുടെ ചിന്തകളേയും സൂക്ഷ്മ നിരീക്ഷണത്താൽ വരച്ചിടാൻ കഥാകാരിക്കാവുന്നുണ്ട്.
ജീവിതാനുഭങ്ങളിൽ നിന്നാണ് തത്വശാസ്ത്രങ്ങൾ പിറക്കുന്നത്. കടലോരത്തെ ഭൂമിശാസ്ത്രവും ജീവിതാനുഭവങ്ങളും ചേർന്നുണ്ടാവുന്ന തത്വചിന്തകൾ 'ആയപ്പാടിൽ' കണ്ടെത്താൻ കഴിയും. വേണമെങ്കിൽ സുനാമിപോലെ ഒരു രാത്രികൊണ്ടും വിപ്ലവം വരാം എന്ന തിരിച്ചറിവും ഉത്സവങ്ങളും നേർച്ചകളുമില്ലെങ്കിൽ മനുഷ്യമനസ്സ് എത്ര വിജനമായിരിക്കുമെന്നുള്ള ചിന്തയും ഈ തത്വശാസ്ത്രത്തിന്റെ ഭാഗമല്ലാതെ വേറെയെന്താണ്? "അനക്ക് ഈ ദുനിയാവ് മുഴുവൻ പാവം തോന്നും, അടിക്കേണ്ടതിനെ അടിക്കണം മോനേ... കൊല്ലേണ്ടതിനെ കൊല്ലേം വേണം" എന്ന് ഉമ്മ കമലിനോട് പറയുന്നതും കടലോരജീവിതത്തിൽ നിന്ന് അവരാർജിച്ചെടുത്ത അറിവിൽ നിന്നാണ്.
ഭാഷയും തത്വചിന്തകൾ പോലെയാണ്. ഭൂപ്രകൃതിയോടും തൊഴിലിനോടുമെല്ലാം അതിന് അഭേദ്യമായ ബന്ധമുണ്ട്. ആയപ്പാട് നോക്കലും"സൊകാവുന്ന" കടലും കൂട്ടാൻ മീനും ചെമ്മീനിക്കും കടൽ പതവും കടൽച്ചൊരിക്കുമെല്ലാം കടപ്പുറത്തിനുമാത്രം അവകാശപ്പെടാനുള്ള വാക്കുകളാണ്. അവയുടെകൂടി രേഖപ്പെടുത്തലാണ് ഈ നോവൽ.
കടപ്പുറജീവിതം പറയുമ്പോൾ സ്ത്രീജീവിതത്തിന് പ്രത്യേക പ്രാധാന്യം കൈവരുന്നത് രചയിതാവ് സ്ത്രീ ആയതുകൊണ്ട് തന്നെ ആവണം. പൊതുസാമൂഹ്യ ഘടനയിൽ കല്യാണം സ്ത്രീ ജീവിതത്തിലെ പ്രധാന സംഭവമായി മാറുന്നതുപോലെ തന്നെയാണ് കടപ്പുറത്തെ സ്ത്രീ ജീവിതത്തിലും. കടലിന്റെ വിശാലത മുന്നിലുണ്ടായിട്ടും അവരുടെ ജീവിതം കടൽക്കരയിൽ തന്നെ ഒതുങ്ങി നിൽക്കുന്നു. കടലാണ് അവരുടെ അതിർവരമ്പ്. കടലൊഴികെ മറ്റുള്ള പലയിടത്തും അവർക്ക് സ്വാധീനമുണ്ടെങ്കിലും പരിമിതം തന്നെയാണ് കടപ്പുറത്തേയും സ്ത്രീ ജീവിതം.
മഞ്ഞ നിറത്തിലുള്ള മീൻ കറിയിലും കുന്നോളം ചോറിലും വിഭവങ്ങളെ ഒതുക്കുന്ന തീറ്റ, റമളാൻ ദിവസങ്ങളിൽ ചുട്ടുവെക്കുന്ന വെള്ള പത്തിരി, അതിലേക്കും ചെറിയ മീനുകൊണ്ടുവെച്ച "ചുവന്ന രാശിയുള്ള" മഞ്ഞക്കറി, പുലർച്ചെ സുബഹ് ബാങ്കിന് മുന്നേ അത്താഴത്തോടൊപ്പം കഴിക്കാൻ അവിലും പഴവും തേങ്ങയും ചേർത്തുള്ള പാനീയം... കടൽക്കരയിലെ ഭക്ഷണത്തിന്റെ വൈവിധ്യം ഇത്രയൊക്കെയേ ഉള്ളൂ, എങ്കിലുമവർ ഉള്ളു നിറഞ്ഞു ആഹരിക്കുന്നു.
കടപ്പുറത്തെ ഈ മനുഷ്യർ അവരുടെ ജീവിതം ഇത്തിരിവട്ടത്തിൽ ജീവിക്കുകയാണ്. എങ്കിലും മാറ്റി നിർത്തലിന്റെ വേദന അവരെ വിടാതെ പിന്തുടരുന്നുണ്ട്. ഭൂരിപക്ഷത്തിന്റെ പ്രതിനിധികളായ 'അങ്ങാടിക്കാർ' അവരെ കൂട്ടത്തിൽ കൂട്ടാതെ അകറ്റി നിർത്തുന്നതിൽ അസ്വസ്ഥനാവുന്നതും മാറ്റമാഗ്രഹിക്കുന്നതും കമാൽ മാത്രമാണ്. "റോഡിന്റെ അപ്പുറത്തുള്ള അങ്ങാടിക്കാരും ഇപ്പുറത്തുള്ള കടപ്പുറക്കാരും മണങ്ങൾകൊണ്ടുപോലും വ്യത്യസ്തരാണ്." പുച്ഛത്തോടെ കടൽ ജീവിതത്തിലേക്ക് നോക്കുന്ന അങ്ങാടിക്കാരേയും അവരുടെ ഭാഷയേയും ഉയരങ്ങളിലുള്ളതിനെ നോക്കുംപോലെ ഭയഭക്തി ബഹുമാനത്തോടെ കൂട്ടായിക്കാർ നോക്കിക്കണ്ടു. ഒരു റോഡിനിരുവശം ജീവിച്ചിട്ടുപോലും, വിവാഹബന്ധങ്ങൾക്കുപോലും പഴുതില്ലാതെ എങ്ങനെയാണ് 'അങ്ങാടിക്കാരും' കടപ്പുറക്കാരും മനുഷ്യജീവിതത്തിന്റെ രണ്ടു ധ്രുവങ്ങളിലായിപ്പോയത് എന്ന ചോദ്യം കഥയിൽ ഉയർന്നു കേൾക്കാം. ഒരേ പടച്ചവനും ഒരേ പള്ളിയുമായിട്ടുപോലും 'അങ്ങാടിക്കാർക്ക്' കടപ്പുറക്കാർ മനുഷ്യരാവാവാത്തതിന്റെ രഹസ്യം കൂട്ടായികാർക്കാർക്കും മനസിലാവുന്നില്ല, കമാലിനൊഴികെ... ആദിവാസികളും കടപ്പുറക്കാരും ദളിതരുമെല്ലാം ചരിത്രം കൈമോശംവന്നവരും അവകാശങ്ങളില്ലാത്തവരുമായി പോയതെങ്ങനെയെന്ന ചോദ്യം കൊണ്ട് വായനക്കാരെ ഇരുത്തി ചിന്തിപ്പിക്കുന്നുണ്ട് സുഹ്റയുടെ എഴുത്ത്.
ആയപ്പാട് ഒരു അടയാളപ്പെടുത്തലാണ്. കമാൽ പഠിച്ച മുഖ്യധാരാ ചരിത്രങ്ങളിലൊന്നും എഴുതപ്പെടാതെയും പറയപ്പെടാതെയും പോയ ഒരു ജനവിഭാഗത്തിന്റെ ജീവിത സമരത്തിന്റെ അടയാളപ്പെടുത്തൽ. ട്രോളിങ് സമയത്ത് കടൽ സമ്പത്ത് വളരാൻ കാത്തിരിക്കുകയും, എല്ലാ കാലത്തും കടലും ഭൂമിയും മനുഷ്യരുമെല്ലാം നിലനിൽക്കണമെങ്കിൽ മിതമായ കണക്കിനെ കടലിൽ നിന്നെടുക്കാവൂ എന്നെല്ലാം പാരിസ്ഥിതിക അവബോധമുള്ള ഈ മൽസ്യത്തൊഴിലാളികളിൽ നിന്നും ടെക്നോളജിയുടെ ബലത്തിൽ, അധികാരത്തിന്റെ ഹുങ്കിൽ കടലിനെ മുഴുവൻ തട്ടിയെടുക്കാൻ ശ്രമിക്കുകയാണ് ബഹുരാഷ്ട്ര കമ്പനികളും അവരുടെ നിയന്ത്രണത്തിലുള്ള ഭരണകൂടങ്ങളും പലപ്പോഴും ചെയ്യുന്നത്. മത്സ്യത്തൊഴിലാളി ഒരുമാസം മുഴുവൻ തന്റെ ചെറുവള്ളത്തിൽ പുറംക്കടലിൽ പോയി വലവീശി പിടിക്കുന്ന മീനുകളെ ഒരൊറ്റമണിക്കൂർ കൊണ്ട് അത്യാധുനിക സാങ്കേതിക വിദ്യകളുള്ള കപ്പലുകളാൽ ഈ ബഹുരാഷ്ട്ര കമ്പനികൾ പിടിച്ചെടുക്കുന്നു. വലയിൽ കുടുങ്ങിയ, അവർക്കാവശ്യമില്ലാത്ത കടൽ ജീവികളെ നിഷ്ഠൂരം കൊന്ന് കടലിൽ തന്നെ തള്ളുന്നു. ഈ കൊള്ളയടിയെ, കൊലപാതകത്തെ ചോദ്യം ചെയ്യാൻ ചെന്ന ചെറുവള്ളങ്ങളേയും അതിലെ 'ചെറിയ' ജീവിതങ്ങളേയും കെണി വെച്ച് പിടിച്ചു അവർക്കാവശ്യമില്ലാത്തതെന്നു കണ്ടു കടലിലേക്ക് തന്നെ കൊന്ന് തള്ളിയില്ലെന്നാരുകണ്ടു?
ജനങ്ങൾക്ക് സൗകര്യമൊരുക്കേണ്ട ഭരണ വർഗം, അവരെ ദ്രോഹിച്ച്, അവരുടെ കിടപ്പാടം വരെ തട്ടിയെടുക്കുന്ന അധിനിവേശത്തിന്റേയും കീഴ്പെടുത്തലിന്റേയും രാഷ്ട്രീയം ചർച്ചക്ക് വിധേയമാക്കുന്നുണ്ട് 'ആയപ്പാട്'.
ചൂഷണം ചെയ്യാനായി നിയമം നിർമ്മിക്കുന്നവർക്കുനേരെ കാട് ആദിവാസിയുടേതും കടൽ മൽസ്യത്തൊഴിലാളികളുടെയുമാണെന്ന പരമാർത്ഥത്തെ സമരായുധമാക്കുന്നുണ്ട് എഴുത്തുകാരി. സാറാജോസഫിന്റെ ആതി എന്ന നോവലിനെ പോലെ, എതിരെ നിൽക്കുന്നത് പണത്തിന്റെ മേലെ എന്തും കെട്ടിപ്പടുക്കാൻ ശേഷിയുള്ള അധികാരത്തിന്റെ പ്രതിനിധികളാണെങ്കിൽക്കൂടിയും കൂട്ടായിയിലെ ജനങ്ങളും തങ്ങളുടെ കിടപ്പാടം കൊള്ളയടിക്കുന്നവർക്കെതിരെ പോരാടുകയാണ്. കടലോര ജീവിതത്തിന് പകരമായി വെച്ചു നീട്ടിയ, മൂന്ന് സെന്റ് താഴ്വാരഭൂമിയുടെ പട്ടയം നോക്കികൊണ്ട്, വലവീശാൻ കടലെവിടെ എന്നു ഉറക്കെ ചോദിക്കുന്നുണ്ട് ആ ജനത. കാടിനെ വീടായിക്കണ്ട ആദിവാസികൾക്കുമേൽ ഫോറെസ്റ് റേഞ്ചുകളും ഡിവിഷനുകളും കാണിച്ച് അതിർത്തിയുടെയും അതിർവരമ്പുകളുടെയും രാഷ്ട്രീയം അടിച്ചേൽപ്പിച്ച പോലെ കടപ്പുറക്കാരേയും കടലതിർത്തികൾ പറഞ്ഞു പഠിപ്പിച്ചിരിക്കുന്നു. വിദേശകപ്പലുകളിൽ നിന്നുള്ള വെടിയുണ്ടകൾ അവരുടെ സ്വൈര്യ സഞ്ചാരത്തിന് ഭീതിയുടെ നിഴൽപരത്തിയിരിക്കുന്നു.
കയ്യേറ്റത്തിന്റെയും, തട്ടിപ്പറിക്കലിന്റെയുമെല്ലാം നേർചിത്രങ്ങൾ ഒരു മാറ്റവുമില്ലാതെ വർത്തമാനകാലത്തും കൂടുതൽ കൂടുതൽ തെളിച്ചത്തോടെ നമുക്ക് മുന്നിൽ അനാവരണം ചെയ്യപ്പെടുമ്പോൾ, ആയപ്പാട് എന്ന നോവലൈറ്റ് അരികുവൽക്കരിക്കപ്പെട്ട ഒരു കൂട്ടം ജനതയുടെ പ്രതിഷേധത്തിന്റെയും അതിജീവനത്തിന്റെയും അടയാളപ്പെടുത്തലായി മലയാള സാഹിത്യത്തിൽ വേറിട്ട ഒരിടം കരസ്ഥമാക്കുന്നുണ്ട്.