പ്രിയപ്പെട്ട ടീച്ചർക്ക്...
സെപ്റ്റംബർ 5 അദ്ധ്യാപക ദിനത്തിൽ ഇടം മാഗസിൻ നടത്തിയ 'നിങ്ങളുടെ പ്രിയപ്പെട്ട ടീച്ചർക്കൊരു കത്തെഴുതൂ' എന്ന പരിപാടിയിലേക്ക് ഒരുപാടാളുകൾ അവരുടെ പ്രിയപ്പെട്ട അദ്ധ്യാപകരെ ഓർത്തുകൊണ്ട് കത്തയച്ചു. ഞങ്ങൾ ആ കത്തുകൾ അവരുടെ പ്രിയപ്പെട്ട അദ്ധ്യാപകരിലേക്ക് എത്തിക്കുകയും ചെയ്തു. വന്ന കത്തുകളിൽ നിന്ന് തെരഞ്ഞെടുത്തവയാണ് ഈ താളിൽ...

1. ജോമിൻ ജോർജ് ടി.ടി.ഐ ലെ മിനി ടീച്ചർക്കെഴുതിയത്
താന്നിമരത്തിന്റെ ചില്ലകൾ ഇടയ്ക്ക് ടി.ടി.ഐ ലേക്ക് എത്തി നോക്കും, ടീച്ചർ ഇടയ്ക്ക് കണ്ണടയ്ക്ക് മുകളിലൂടെ ഞങ്ങളെ സൂക്ഷ്മം നോക്കും പോലെ!
അലമാരകൾ മതിൽ കെട്ടിയ സ്റ്റാഫ് റൂമിന്റെ ജനലിനരികെ ടീച്ചറുണ്ടായിരുന്നു. 'മിനി ടീച്ചറേ' എന്ന ഒറ്റവിളിയിൽ ആകാംക്ഷയോടെ 'എന്താടാ'യെന്ന് ഈണത്തിൽ ചോദിക്കുന്ന പകലുകളോർത്ത് താന്നിമരം നെടുവീർപ്പിടുന്നു!
വീണ്ടും ടീച്ചറുടെ മലയാളം ക്ലാസ്സിൽ, വിസ്മയത്തിന്റെ കണ്ണെഴുതിയവർക്കൊപ്പമിരിക്കണം! ടീച്ചറെ മാത്രം കേട്ടിരിക്കണം! പിരീഡ് കഴിഞ്ഞ് ബെല്ല് മുഴങ്ങിയതറിയാതങ്ങനെ...
ടീച്ചറും ഞങ്ങളും അവിടുന്നിറങ്ങിയെങ്കിലും താന്നിമരത്തിന്റെ ചോട്ടിൽ ഞങ്ങളിരിപ്പുണ്ട്, വേഗത്തിൽ നടന്നു വരുന്ന, അതുപോലെ ഞങ്ങൾക്കുള്ളിലേക്കിറങ്ങുന്ന ടീച്ചറെ കാത്ത്, ടീച്ചർ കഥ പറയുന്നത് കാത്ത്...
പ്രിയപ്പെട്ട മിനി ടീച്ചർക്ക്, അധ്യാപകദിനാശംസകൾ...
2. നജ്മ ടീച്ചർക്ക് ചിത്രലേഖ എഴുതിയ കത്ത്
'എന്റെ കുട്ടീ' എന്നു വിളിക്കുന്ന സ്നേഹവായ്പ്പിന്,
വികാരങ്ങൾ തിങ്ങി നിറയുന്ന കാരണത്താൽ, പേനത്തുമ്പിൽ നിന്നും, അക്ഷരങ്ങൾക്ക് പുറത്തുചാടാൻ വലിയ മടിയാണ്. ദിവസേന എന്നെ തേടി വരുന്ന സ്നേഹത്തിൽ പൊതിഞ്ഞ സന്ദേശങ്ങളിലൂടെ പരസ്പരം കുശലാന്വേഷണം നടത്തുന്ന നമ്മൾ തമ്മിൽ എന്തിനാണീ കത്ത്?
ഇതുമാത്രം കുറിക്കട്ടെ, 'നന്ദി', ഉള്ളിലെ ഇരുട്ടകറ്റിയതിന്, നന്മയുടെ വെളിച്ചമേകി കൂടെ നടന്നതിന്, ഇപ്പോഴും നടക്കുന്നതിന്, പുസ്തകങ്ങളെ കൂട്ടുകാരാക്കി തന്നതിന്, അമ്മമരം വിധിയെന്ന കാറ്റിൽ വീണുപോയപ്പോൾ ഒരു നന്മമരമായി എന്നിൽ വേരുറപ്പിച്ചതിന്...
അറിവിന്റെ ദീപമായി വിളങ്ങുക ദീർഘകാലം...
അദ്ധ്യാപകദിനാശംസകൾ...
3. അകാലത്തിൽ പൊലിഞ്ഞുപോയ സജു കെ. മാത്യു മാഷിന്, വിദ്യാർത്ഥിയായിരുന്ന നിഷ ജോൺ എഴുതുന്നു.
പ്രിയപ്പെട്ട മാഷിന്, ആദ്യമായാണ് ഞാൻ ഇത്തരത്തിലൊരു കത്തെഴുതുന്നത്. മേൽവിലാസക്കാരൻ വായിക്കില്ലെന്നുറപ്പുള്ള കത്ത്.
അന്ന് ബയോളജി ക്ലാസിൽ ഹൃദയത്തിന്റെ ചിത്രം ബോർഡിൽ വരച്ച് സിരകളും ധമനികളും അടയാളപ്പെടുത്തി മാഷ് ഞങ്ങളോടൊരു കണക്കു പറഞ്ഞു. "കൂടി വന്നാൽ ഇത്ര വർഷങ്ങൾ, ഇത്ര മണിക്കൂറുകൾ, ഇത്ര നിമിഷങ്ങൾ അത്രയേ നമ്മളുള്ളൂ എന്ന്". ആരുടെ കണക്കുകൂട്ടലുകളാണ് തെറ്റിയത്? അറിയില്ല...
അപരന്റെ കണ്ണിലെ നനവ് കാണാൻ... അറപ്പില്ലാതെ മണ്ണിൽ ചവിട്ടി നിൽക്കാൻ... സർവ്വോപരി, നല്ല മനുഷ്യനാകാൻ... അങ്ങനെ അറിവിനേക്കാൾ തിരിച്ചറിവുണ്ടാക്കിതന്ന കുറേ നല്ല പാഠങ്ങൾ ഞങ്ങളുടെ ഓർമയിലുണ്ട്. മറക്കാതിരിക്കാൻ ഇന്നും ഞങ്ങൾ അത് മറിച്ചു നോക്കുന്നു...
4. മുഹമ്മദ് അഫ്സൽ വി.എം അംഗനവാടി ടീച്ചറായിരുന്ന ഏലിയാമ്മ ടീച്ചർക്ക് 15 വർഷങ്ങൾക്കിപ്പുറം എഴുതിയത്.
പ്രിയപ്പെട്ട ഏലിയാമ്മ ടീച്ചർ,
ഞാൻ അഫ്സൽ... അബിയെന്ന് പറഞ്ഞാൽ ഒരു പക്ഷേ ടീച്ചർക്ക് പെട്ടെന്ന് മനസ്സിലായേക്കാം. പാടവരമ്പത്തൂടെ ആയിഷുമ്മയുടെ കൈയ്യിൽ തൂങ്ങി വരുന്ന മൈതാനിക്കുന്ന് കുട്ടികളിലെ, ഏറ്റവും മുന്നം നടക്കുന്ന വില്ലൻ...
അതെ വില്ലനെന്ന് തന്നെ പറയണമല്ലോ... വരുന്ന ആവേശമൊന്നും വന്നാൽ കാണില്ല... ഓർമ്മ ശരിയാണെങ്കിൽ, ഉമ്മച്ചിക്കൊപ്പം പോകാനയക്കാത്തതിന്... ആദ്യം ചവിട്ടിയത് ടീച്ചറുടെ നാഭിക്കിട്ടാണെന്ന് തോന്നുന്നു... പിന്നെയൊരങ്കം വെട്ടു തന്നെയായിരുന്നല്ലോ..! ഒടുവിൽ ഏത് കളിക്കോപ്പിലാണാ യുദ്ധം രാജിയായതെന്നോർക്കുന്നില്ല... ടീച്ചറിതൊന്നും ഓർത്തുവെക്കാനിടയില്ലെന്നറിയാം... പക്ഷേ... ഓർമ്മ വെച്ചത് മുതൽ മനസ്സിലിപ്പോഴും ഒരു തേങ്ങലാണ്... ഉമ്മയിപ്പോഴും പറയുകയും ചെയ്യും, "ഏലിയാമ ടീച്ചറായതോണ്ടാന്ന്." ക്ഷമിക്കണം... ടീച്ചറേ...
എളുപ്പത്തിൽ വായിച്ചൊടുക്കാൻ കഴിയുന്ന ചിത്രകഥകളല്ലല്ലോ... കുട്ടിക്കാലം!
വീടു മാറിയതിൽ പിന്നെ വിശേഷിച്ചൊരു വർത്തമാനവും കേൾക്കാതെയായി... വരണമെന്നും കാണണമെന്നും എപ്പോഴും വിചാരിക്കും... പക്ഷേ... കഴിയണ്ടേ... ബോർഡിങ്ങിലും കൂടി ആയതിൽ പിന്നെ വീട്ടിലും വല്ലപ്പോഴുമാണ് ഉണ്ടാവുക. മാസത്തിൽ ഒന്നോ രണ്ടോ ദിവസം...
അതിനിടക്കെങ്ങനെ ചുരം കയറാനാ..?
നേരിൽ കണ്ട് ഇതെല്ലാം ഒന്ന് പറഞ്ഞൊഴിഞ്ഞാൽ ഒരു സമാധാനമാവുമായിരുന്നു. പതിനഞ്ച് വർഷങ്ങൾക്കിപ്പുറം... ദൈവം തുണച്ചാൽ വിധിയുടെ പുസ്തകത്തിൽ എവിടെ വെച്ചെങ്കിലും കാണുകയാണെങ്കിൽ തന്നെ ടീച്ചറിനി തിരിച്ചറിയുമോ എന്നാണ് സംശയം..!
സ്റ്റേഹ പൂർവ്വം
ടീച്ചറുടെ അബി
5. കോളേജ് അദ്ധ്യാപകൻ ഷിബു സാറിന് സ്വാതി ചന്ദ്രൻ എഴുതിയ കത്ത്
പ്രിയപ്പെട്ട ഷിബുസാർ,
പിജി ക്ലാസ്സിൽ തമാശ പറഞ്ഞു ചിരിച്ചതിന് ആരോടും ദേഷ്യപ്പെടാത്ത സാർ ദേഷ്യപ്പെട്ടു, ഒരു മണിക്കൂർ കഴുത്തു പോലും അനക്കാതെ പേടിച്ചു ഇരുന്നു. ഇന്നോളം ഒരു ക്ലാസ്സിലും പിന്നെ ശല്യം ആയിട്ടില്ല.
നെറ്റും സെറ്റും കിട്ടിയപ്പോൾ,
ആർട്ടിക്കിൾ എഴുതിയപ്പോൾ, അഭിനന്ദിച്ചു പ്രചോദനം തന്നു.
ഇന്റേൺഷിപ് പോകാൻ പൈസ ഇല്ലാതായപ്പോൾ സുഹൃത്തിനോട് പൈസ തരാമെന്നു പറഞ്ഞതറിഞ്ഞിരുന്നു.
വിജയത്തിലും ദുരിതത്തിലും മകളെ പോലെ നോക്കിയ അദ്ധ്യാപകന്
അദ്ധ്യാപകദിന ആശംസകൾ...
6. KPMSMHS അരിക്കുളം, 89 ബാച്ച് വിദ്യാർത്ഥി, ജാബിർ കെ, വിജയൻ മാഷിനെഴുതുന്നു
പ്രിയപ്പെട്ട വിജയൻ സാറിന്,
സാറിന്റെ മറതിപ്പട്ടികയിൽ ഞാൻ ഉൾപ്പെടാൻ സാധ്യതയില്ല. നിങ്ങൾ ഉള്ളിലൊളുപ്പിച്ച പ്രത്യേക സ്നേഹത്തിനു പാത്രമായവരിൽ എനിക്കുമൊരു ഇടം നല്കിയിരുന്നുവെന്നത് ദീർഘ കാലത്തിനു ശേഷമുള്ള ദുബായിൽ വച്ചുള്ള കൂടിക്കാഴ്ച്ചയിൽ എനിക്കു തിരിച്ചറിവുണ്ടായി. ആ ധന്യ മുഹൂർത്തത്തിൽ 'ജാബിറെ' എന്നു പേരുചൊല്ലി വിളിച്ചപ്പോൾ അകതാരിൽ അങ്ങ് കൊളുത്തിയ പൂത്തിരി കെടാതെ ഇന്നും ഞാൻ കാത്തു സൂക്ഷിക്കുന്നുണ്ട്.
എട്ടാം ക്ലാസ്സിൽ പഠിക്കുന്ന എന്നെ പത്താം ക്ലാസ്സിലെ കുട്ടികൾക്ക് കണക്ക് ചെയ്ത് കാണിക്കാൻ ചുമതലപ്പെടുത്തി, ബോർഡിലേക്ക് ഇമവെട്ടാതെ നോക്കിനിന്നു എന്നെ സമ്മർദ്ദത്തിലാക്കിയ ആ 'നല്ല മനസ്സുണ്ടല്ലോ...' മറക്കാൻ കഴിയില്ല മാഷെ, പൊറുക്കാനും!
അന്ന് അങ്ങ് നൽകിയ ആത്മധൈര്യം എന്റെ ജീവിത വിജയത്തിന്റെ മുതൽക്കൂട്ടാണ്.
അധ്യാപക ദിനാശംസകൾ.
7. 2019 ജൂലൈ 25ന് അന്തരിച്ച, ശ്രീ കേരളവർമ്മ കോളേജ് മലയാള വിഭാഗം വകുപ്പധ്യക്ഷനായിരുന്ന ഡോ.പ്രകാശ് ബാബു മാഷെ അലീന തോമസ് ഓർക്കുന്നു.
പ്രകാശം പരത്തണ ഞങ്ങടെ മാഷിന്,
ഇങ്ങള് മാഷാണോന്നു പോലും പലപ്പോഴും സംശയം തോന്നീണ്ട്. ചില സമയത്ത് നിങ്ങക്ക് ഞങ്ങടെ അത്രപോലും പ്രായമുണ്ടായിരുന്നില്ല. ഒറ്റക്കണ്ണിറുക്കിയുള്ള ആ ചിരിയിണ്ടല്ലോ മാഷേ ദേ ഇപ്പളും കണ്ണീന്നും മനസ്സീന്നും പോണില്ല. ചിരിച്ചുകൊണ്ട് നേരിട്ടാൽ എന്തും സിംമ്പിളാന്ന് കാട്ടിത്തന്നതും കുട്ടികൾക്കൊപ്പം എങ്ങനെ നിക്കണംന്ന് പഠിപ്പിച്ചതും മാഷായിരുന്നു. എല്ലാരുടേം പ്രിയപ്പെട്ടവനായി തീർന്ന് ഉള്ളിൽ കയറിക്കൂടിയിട്ട് പൊടുന്നനെ ഒരു നിമിഷം എല്ലാരേം പറ്റിച്ചോണ്ട് എങ്ങനെ വിദഗ്ദ്ധമായി കടന്നു കളയാമെന്നും നിങ്ങൾക്കറിയാമായിരുന്നു. അന്നൊരു പുലർച്ചെ മാഷ് പരീക്ഷിച്ച ഒളിച്ചു കളിയിലെ പുതിയ തന്ത്രം ഒരിക്കലും പിടിക്കപ്പെടാത്ത ഒളിച്ചു കളിയിൽ ഞങ്ങളെ തോൽപ്പിക്കാനായിരുന്നൂല്ലേ?
പുഞ്ചിരിക്കുന്ന, പ്രകാശം പരത്തുന്ന, ഹൃദയം തൊട്ട പി.ബി മാഷിന് അധ്യാപകദിനാശംസകൾ...
8. മധു കൊഴുവിൽ ശോണിമ ടീച്ചർക്കെഴുതിയ കത്ത്
പ്രിയപ്പെട്ട SO,
ഗുരുവായൂരപ്പൻ കോളേജിൽ നിങ്ങളുടെ ജൂനിയർ ആയി പഠിക്കുമ്പോൾ ഞാൻ വിചാരിച്ചിരുന്നില്ല അന്ന് സീനിയർ ആയ, ബുദ്ധിജീവി ലുക്ക് ഉള്ള നിങ്ങൾ pg യ്ക്ക് എന്റെ ടീച്ചർ ആയി എത്തും എന്ന്. ഒരു സീനിയർ എടുക്കുന്ന സെമിനാർ സെഷൻസിൽ ഇരിക്കുന്ന ലാഘവത്തോടെയാണ് ആദ്യമൊക്കെ ഞാൻ നിങ്ങളുടെ ക്ലാസ്സിൽ ഇരുന്നത്. ശോണിമ എന്ന പേരിന്റെ ആദ്യ അക്ഷരങ്ങൾ എടുത്ത് SO എന്നു വിളിച്ചു തുടങ്ങിയതും അന്നാണ്. മുൻവിധികൾ ഇല്ലാത്തത് കൊണ്ട് തന്നെ എനിക്ക് നിങ്ങളുടെ സെഷൻസ് നല്ല ഇഷ്ടമായിരുന്നു.
നിങ്ങൾ ക്ലാസ് എടുത്ത് എന്നെ വിസ്മയിപ്പിച്ചിട്ടൊന്നുമല്ല അത്. literature ക്ലാസ് എടുക്കുമ്പോൾ നിങ്ങളുടെ വാക്ചാതുരിയിൽ മതിമറന്ന് നിലാവും നക്ഷത്രങ്ങളും ഞാൻ കണ്മുന്നിൽ കണ്ടിട്ടില്ല. നിങ്ങൾ പരിചയപ്പെടുത്തിയ ഒരു കഥാപാത്രവും പാതിരാത്രി എന്റെ ഉറക്കത്തെ ശല്യപ്പെടുത്തി അവരുടെ ആത്മ-സംഘർഷങ്ങൾ എന്നോട് പറഞ്ഞിട്ടുമില്ല.
എന്നിട്ടും എന്റെ ഏറ്റവും പ്രിയപ്പെട്ട ടീച്ചർ നിങ്ങളാകുന്നത് എന്ത് കൊണ്ടാണ്? എന്ത്കൊണ്ടാണ് ഞാൻ teaching field ൽ എത്തിയപ്പോൾ എനിക്ക് നിങ്ങളെ പോലെ ആകാൻ തോന്നുന്നത്?പെട്ടെന്നൊന്നും സോൾവ് ചെയ്യാൻ പറ്റാത്ത ഒരു സുഡോകു പോലെയാണ് SO, നിങ്ങൾ. Follow ചെയ്ത് തുടങ്ങിയാൽ അത് അപാര ത്രില്ലിംഗ് ആണ്. നിങ്ങളിൽ ideal ആയി ഞാൻ കണ്ടിട്ടുള്ളത് നിങ്ങളുടെ 101% ആത്മാർത്ഥതയും commitment ഉം ആണ്. കൃത്യമായ പ്ലാനിങ്ങോട് കൂടെയുള്ള നിങ്ങളുടെ ക്ലാസ്സുകളും വളരെ down to earth ആയ പെരുമാറ്റവും (പുറമേയ്ക്ക് വലിയൊരു പാറക്കടുപ്പം ഉണ്ടെങ്കിലും ഉള്ളിൽ വളരെ മൃദുലമാണ്) ഞാൻ എന്റെ teaching life ൽ എപ്പോളും പിന്തുടരാൻ താല്പര്യപ്പെടുന്ന സ്വഭാവ വിശേഷങ്ങളാണ്. പ്രിയപ്പെട്ട SO, നിങ്ങളുടെ കുറവുകളെ ഏറ്റവും കൂടുതൽ അറിഞ്ഞത് നിങ്ങൾ തന്നെയാണ്. നിങ്ങളെ ഭൂമിയിൽ നിൽക്കാൻ പ്രേരിപ്പിക്കുന്നതും അത് തന്നെയാണ്. ആ നിലപാട് എനിക്ക് ഭയങ്കര inspiring ആണ്. More than a teacher, you are my role model. You always be. എനിക്ക് വല്യ ഇഷ്ടമാണ് നിങ്ങളെ. എന്തോ ഒരു ഏകതാനത നമുക്കുണ്ട് എന്നെനിക്ക് തോന്നാറുണ്ട്. പൊതുവെയുള്ള അന്തർമുഖത്വവും പുസ്തകങ്ങളോടുള്ള ഇഷ്ടവും SO യ്ക്ക് ഉള്ളത് പോലെ എനിക്കും ഉണ്ട്. അത്കൊണ്ട് തന്നെ ഞാൻ എനിക്കേറ്റവും പ്രിയപ്പെട്ടവരുടെ കൂട്ടത്തിൽ നിങ്ങൾക്കും കസേര ഇട്ടു തന്നിട്ടുണ്ട്. അതി ഗാഢമായ സൗഹൃദമോ ആശയ സംവാദങ്ങളോ നമുക്കിടയിൽ സംഭവിച്ചിട്ടില്ല. നിങ്ങൾ നടന്നു പോയ വഴികളൊക്കെ എനിക്കും പരിചിതമാണ് എന്ന തോന്നലാണ് പലപ്പോളും എന്നെ energize ചെയ്യാറ്. ഇരുട്ടത്ത് നിൽക്കുമ്പോൾ ഒരു സൂര്യനെ പോലെയൊന്നും പ്രകാശിച്ചു കണ്ണ് തെളിയിക്കാൻ നിങ്ങൾക്കാകില്ല എന്നെനിക്ക് നല്ല ബോധ്യമുണ്ട്. പക്ഷെ ഒരു മിന്നാമിനുങ്ങ് വെട്ടം നിങ്ങൾ തരും. എന്റെ ഇരുട്ടിൽ ആ വെളിച്ചത്തിന് അനേക കോടി സൂര്യന്മാരെക്കാൾ മാറ്റ് കൂടും. ചിന്തകളിൽ ശ്വാസം കിട്ടാതാകുമ്പോൾ ഒരു കുമ്പിൾ ഓക്സിജൻ നിങ്ങൾ എനിക്ക് തരും എന്നെനിക്കറിയാം. ആ ബോധ്യമാണ് എന്റെ ബലം.
ഈ അധ്യാപക ദിനത്തിൽ വേറെ ഒന്നും പറയാനില്ല. ഇനിയും ആളുകളെ inspire ചെയ്തോണ്ടിരിക്കുക.
9. മറിയുമ്മ ടീച്ചർക്ക് മുഹമ്മദ് അഷ്റഫ് കരുളായി എഴുതുന്നു
ഈ ഒരു നിമിഷത്തിൽ ഞാൻ ഓർത്തുപോകുന്നത് എന്റെ പ്രിയപ്പെട്ട ടീച്ചറെ കുറിച്ചാണ്. ടീച്ചർ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു കത്തായിരിക്കും ഇത്. ടീച്ചർ ഓർമിക്കുന്നുണ്ടോ എന്നറിയില്ല, പതിനഞ്ചുവർഷങ്ങൾക്ക് മുമ്പ് ഞാൻ നാലാം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത്, ടീച്ചർ പഠിപ്പിച്ചിരുന്ന അറബി പാഠപുസ്തകത്തിലെ ഒരു മയിലിന്റെ ചിത്രം ക്ലാസിലെ എല്ലാ കുട്ടികളോടും വരയ്ക്കാൻ പറയുകയുണ്ടായി. അതിൽ ടീച്ചറെ കൂടുതൽ ആകർഷിച്ചത് എന്റെ ചിത്രമായിരുന്നു. ചിത്രരചന ഇനിയും തുടരണമെന്ന ടീച്ചറുടെ പ്രോത്സാഹനമാണ് ഇന്നിപ്പോൾ ഞാൻ ഈയൊരു നിലയിൽ എത്തിപ്പെട്ടത്, ടീച്ചറോട് ഒരുപാട് നന്ദി അറിയിക്കുന്നു.
ഈ നിമിഷത്തിൽ ടീച്ചർക്ക് നൽകാൻ കഴിയുന്ന ഏറ്റവും നല്ല സമ്മാനം ഇതാവും എന്ന് ഞാൻ വിശ്വസിക്കുന്നു.
10. അനിൽകുമാർ മാഷിന് പാറപ്പൊയിൽ MLP സ്കൂൾ വിദ്യാർത്ഥിനി ഹുസ്നാ സ്വദഫ് എഴുതിയത്.
എന്റെ പ്രിയപ്പെട്ട അനി മാഷിന്,
എന്തൊക്കെയുണ്ട് വിശേഷം? സുഖംതന്നെ എന്ന് കരുതുന്നു. എന്റെ ഓൺലൈൻ ക്ലാസ്സുകൾ നന്നായി പോകുന്നു.
മൂന്നാം ക്ലാസിലേക്ക് പുതുതായി വന്നു ചേർന്നപ്പോൾ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പഠിച്ച എനിക്ക് കാണാൻ ഒട്ടേറെ കാഴ്ചകൾ അവിടെ ഉണ്ടായിരുന്നു. മക്കളെപ്പോലെ കരുതുന്ന ഞങ്ങളുടെ അനിമാഷ് തന്നെയായിരുന്നു എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്. എൻറെ ക്ലാസ്ടീച്ചർ മാഷ് അല്ലായിരുന്നുവെങ്കിൽ എനിക്ക് ഈ വർഷത്തെ എൽ എസ് എസ് സ്കോളർഷിപ്പ് കിട്ടില്ലായിരുന്നു.
പുതിയ സ്കൂളിൽ ഞാൻ ഏറ്റവും മിസ്സ് ചെയ്യുന്നത് മാഷെ ആയിരിക്കും. പേടിയോടെ സ്കൂളിലേക്ക് വന്ന എന്നെ ചേർത്തുപിടിച്ചു ധൈര്യം നൽകിയ എന്റെ മാഷിന്
ഒരായിരം അധ്യാപകദിനാശംസകൾ.