ഹൃസ്വസന്ദർശകർ
ഉറുമ്പിനെ സൂക്ഷിച്ച് നോക്കുമ്പോൾ ഒരു വലിയ ദിനോസറിനേക്കാൾ വലുപ്പമുണ്ട്, അവൾ മനസ്സിൽ വിചാരിച്ചു. കൂനനുറുമ്പുകൾ അരിമണിയും ഗോതമ്പും പഞ്ചസാരയും താങ്ങി പോകുന്നത് ഒരു സാഹസം കാണിച്ച മട്ടിലാണെന്നും അവൾ മനസ്സിൽ ഓർത്ത് ചിരിച്ചു.

ഒരു ഉറുമ്പ് വാതിലിനരികിലൂടെ കയറി കയറി മുകളിലേക്ക് പോകുന്നത് നോക്കി നിൽക്കുകയാണ് കമല.
"കമലേ ഇങ്ങോട്ട് വന്നേ..."
അമ്മ.
ഉറുമ്പിനെ സൂക്ഷിച്ച് നോക്കുമ്പോൾ ഒരു വലിയ ദിനോസറിനേക്കാൾ വലുപ്പമുണ്ട്, അവൾ മനസ്സിൽ വിചാരിച്ചു. കൂനനുറുമ്പുകൾ അരിമണിയും ഗോതമ്പും പഞ്ചസാരയും താങ്ങി പോകുന്നത് ഒരു സാഹസം കാണിച്ച മട്ടിലാണെന്നും അവൾ മനസ്സിൽ ഓർത്ത് ചിരിച്ചു. അമ്മയുടെ വിളിയുടെ സ്വരത്തിന് കനം കൂടി: "ഡീ കമലേ... നിന്നെയല്ലേ വിളിക്കുന്നത്."
ഒരുറുമ്പ് താഴേക്ക് ചാടാനായുന്ന കാഴ്ച്ച അൽപ്പം അമ്പരപ്പോടെ നോക്കി നിൽക്കുകയാണവൾ.
സ്വരം വീണ്ടും മാറി:
"കമലേ... നിനക്കെന്താ ചെവി കേൾക്കുന്നില്ലേ, ആയിരം പ്രാവശ്യം ആയല്ലോ വിളിക്കുന്നു..!"
ഇത് മൂന്നാം പ്രാവശ്യമാണ് വിളിക്കുന്നതെന്ന് അവൾക്കറിയാം. അവൾ കണക്കിൽ മിടുക്കിയാണ്. ഓരോ വിളിയിലും വിളികേൾക്കണം എന്ന് കരുതുമ്പോഴൊക്കെയും ഉറുമ്പുകൾ പുതിയ പുതിയ വിദ്യകൾ കാണിക്കാൻ തുടങ്ങും.
കുറച്ചു നേരത്തേക്ക് പിന്നെ വിളിയൊന്നും ഉണ്ടായില്ല. ഉറുമ്പുകൾ പുതിയ അഭ്യാസങ്ങൾ കാണിച്ചതുമില്ല. വീട്ടിനകത്തേക്ക് സൂര്യപ്രകാശം അടിച്ചു കയറാൻ തുടങ്ങി. വെയിലിന്റെ വെളിച്ചത്തിൽ ഉറുമ്പ് കുഞ്ഞുങ്ങൾ വരിവരിയായി നടന്നു നീങ്ങുന്ന കാഴ്ച്ച അവൾക്ക് സന്തോഷം നൽകി. കുഞ്ഞു പ്രായത്തിലും, ഇന്നും കമലയ്ക്ക് അശ്ചര്യമാണ് ആ കാഴ്ച്ച.
ഉറുമ്പുകൾ വരിവരിയായി മുകളിലേക്ക് നടന്നു നടന്നു നീങ്ങുകയാണ്. അവൾ ഉറുമ്പിന്റെ ചെറിയ കാലുകളെ നോക്കി. നേർത്ത കാലുകൾ. അവളുടെ മുടിയുടെ കരുത്തേ കാണൂ. എന്തൊരു വേഗതയിലാണ് ആ കാലുകൾ വെച്ച് അവ നടന്നുനീങ്ങുന്നത്. കമല അവളുടെ കാലുകളിലേക്ക് നോക്കി, ചലിക്കാനാകാതെ നിശ്ചലമായി വീണുകിടക്കുന്ന കാലുകൾ. അൽപനേരം മൗനിയായി ഇരുന്ന ശേഷം അവൾ ഹോക്കിങ്ങിനെ ഓർത്തു. അമ്മ അവൾക്ക് ആത്മവിശ്വാസം നൽകാറ് സ്റ്റീഫൻ ഹോക്കിങ്ങിനെ ഉദാഹരണമാക്കിയാണ്. ഫിസിക്സ് അവളിലേക്ക് കൂടുതൽ അടുത്തതും ഹോക്കിങ്ങ് കാരണമാണെന്ന് പറയാം. കണക്ക് അവൾക്ക് ഏറെ ഇഷ്ട്ടമാണ്. കണക്ക് കൂട്ടി കണ്ടുപിടിച്ച ശാസ്ത്ര സത്യങ്ങൾ മനസ്സിൽ ഓർത്ത് ആശ്ചര്യപെട്ടിരിക്കുമ്പോൾ ശ്രദ്ധയിൽപെട്ട ഉറുമ്പ് അവൾക്ക് മറ്റു പല ചിന്തകളും സമ്മാനിച്ചു. പ്രപഞ്ചത്തിന്റെ ഈ കളികൾ മനസ്സിലാക്കാൻ ശാസ്ത്രം തന്നെ വേണം. യുക്തിപരമായേ അവൾ എന്തും വീക്ഷിക്കാറുള്ളൂ. അങ്ങനെ ചില സത്യങ്ങൾ പരുക്കനായി അവൾ ഉൾക്കൊള്ളും.
കോളേജ് കാലം, അവൾ കൂടുതൽ തന്റെ വിഷയത്തിൽ മുഴുകി സന്തോഷത്തിൽ കഴിഞ്ഞു പോരുകയായിരുന്നു. കൊറോണയുടെ കടന്നു വരവ് അവളെ വീണ്ടും ചുമരുകൾക്കുള്ളിലാക്കി. മറ്റ് കുട്ടികൾ കളിച്ച്, ചാടി, ഓടി നടന്നുപോകുന്നത് നോക്കി വീട്ടിനുള്ളിൽ തന്നെ ഇരുന്ന തന്റെ ബാല്യ കാലമാണ് അവളെ ഈ കാലം ഓർമ്മിപ്പിക്കുന്നത്. അന്ന് തന്റെ കൂട്ടിന് ഉറുമ്പുകളുടെ സാഹസങ്ങൾ മാത്രമാണുണ്ടായിരുന്നത്. ആ കാലത്തിന്റെ തിരിച്ചു വരവ് പോലെ അവൾക്ക് തോന്നി. ഉറുമ്പിന്റെ സാഹസങ്ങൾ കളി-തമാശയായല്ല അന്നും ഇന്നും അവൾ നോക്കിക്കണ്ടത്. മറിച്ച് ആശ്ചര്യത്തോടെയാണ്.
"കമലേ......."
അടുത്ത വിളി കേട്ടയുടൻ അവൾ വീൽചെയർ ഉന്തി അവളുടെ മുറിയിലേക്ക് ചെന്നു.
ദേഷ്യത്തിലായിരുന്ന അമ്മ അവളോട് കയർത്തു,
"എത്ര നേരമായി നിന്നെ ഞാൻ തൊണ്ട പൊട്ടി വിളിക്കുന്നു."
"നാലാമത്തെ പ്രാവശ്യമല്ലേ..?"
അവൾ അതൽപ്പം ഹാസ്യത്തിലൊതുക്കാൻ ശ്രമിച്ചു. എന്നാൽ അമ്മയ്ക്ക് ദേഷ്യം കലശലായി:
"നീ എണ്ണിക്കൊണ്ട് വിളികേൾക്കാതിരുന്നതാണല്ലേ?"
അവളൊന്നും പറയാതെ അമ്മയെ നോക്കി നിന്നു. അമ്മ തുടർന്നു:
"നിനക്കെത്ര വയസായി ഇപ്പോഴും കൊച്ചുകുട്ടികളുടെ സ്വഭാവം കാണിച്ച് നടന്നോ. എന്ത് മധുരം തിന്നാലും ഒരു കഷ്ണം നിനക്ക് തറയിൽ ഇടണം. എന്നിട്ട് അത് ഉറുമ്പരിക്കുമ്പോൾ ഞാൻ വന്നു വൃത്തിയാക്കണം. മടുത്തു. ഇനി മേലാൽ ഈ പണി കാണിക്കരുത്."
ഉറുമ്പിൻ കൂട്ടത്തെ അമ്മ ചൂലുകൊണ്ട് തട്ടിക്കൊണ്ടുപോകുന്നത് അവൾ നോക്കിയിരുന്നു.
അമ്മ പോയശേഷം അവൾ പോക്കറ്റിൽ നിന്ന് ഒരു മിട്ടായി പുറത്തെടുത്തു. കടലാസു കളഞ്ഞ് അവളത് തറയിലിട്ടു. അതിനെ തന്നെ നോക്കി ഉറുമ്പിൻ കൂട്ടത്തെ കാത്ത് അവൾ ഒറ്റയിരിപ്പായി...