2020; വൈറലായൊരു വർഷം
അന്നുവരെ അടുക്കള കാണാത്തവർ യൂട്യൂബ് നോക്കി ഡാൽഗോണ കോഫിയുണ്ടാക്കി പാചക പരീക്ഷണങ്ങളിലേക്ക് ദക്ഷിണവെച്ചു. പറമ്പിലെ അല്ലറചില്ലറ പച്ചക്കറികളും ഇലകളും അടുക്കളകയറി. സീസൺ ആയതു കൊണ്ട് ചക്കയും മാങ്ങയും കട്ടക്ക് കൂടെ നിന്നു.

2019 ഡിസംബർ അവസാനം ചൈനയിലെ വുഹാനിൽ അന്നുവരെ അപരിചിതമായൊരു പകർച്ചവ്യാധി ഉണ്ടാവുന്നു. കോവിഡ് 19 എന്ന പേരിൽ കൊറോണ വൈറസ് ഡിസീസ് 2020 ൻ്റെ ഇൻട്രോസീൻ മാത്രമായിരുന്നു. ആശങ്കയോടെ ലോകാരോഗ്യ സംഘടനയും ആരോഗ്യ അനുബന്ധ ഏജൻസികളും ശ്രദ്ധിക്കുന്നു. അതിർത്തി രാജ്യങ്ങൾ സ്വാഭാവികമായും ജാഗ്രതാ നിർദ്ദേശം നൽകുന്നു. ന്യൂ ഇയർ വന്നു. 2020 എന്ന ഫാൻസി നമ്പറായ വർഷം നമ്മളെ ഒരു സാങ്കൽപ്പിക ജീവിതത്തോട് സമാനമായ ഒന്നിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു കോവിഡിലൂടെ. ചൈനയുടെ പുറത്തേക്ക് മറ്റു രാജ്യങ്ങളിലേക്ക് അതിവേഗ കോവിഡ് വ്യാപനം ഉണ്ടാവുന്നു. ഇന്ത്യയിലെ ആദ്യ കോവിഡ് പോസിറ്റീവ് കേസ് കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും ഇതേ സ്ഥിതിയാവുന്നു. ലോക്ഡൗണും ക്വാറൻ്റയിനും വരുന്നു. പതിയെ മാസ്കും സോപ്പും സാനിറ്റൈസറും കൊണ്ട് ഈ നാനോ വലിപ്പം മാത്രമുള്ള കോവിഡിനെ തുരത്താം എന്ന് ആരോഗ്യ പ്രവർത്തകർ നിർദ്ദേശിക്കുന്നു. വെച്ചു മാറാൻ പറ്റാത്ത പലതും നഷ്ടപ്പെട്ടിട്ടുണ്ട്. ജീവൻ പോലും. നമ്മുടെ അവസ്ഥകൾ പാടേ മാറിയിരിക്കുന്നു. മാറ്റാൻ നിർബന്ധിതമായിരിക്കുന്നു. ഇടപെടലുകൾക്ക് മുൻപിൽ സാമൂഹിക അകലം സുരക്ഷയാണെന്ന് മനസിലാക്കിയിട്ടുണ്ട്. ആദ്യമൊന്ന് ഭയന്നെങ്കിലും നമ്മൾ കോവിഡിനെ തുരത്താൻ ഒരുങ്ങിയിരിക്കുന്നു.
മിക്കവർക്കും 'വർക്ക് ഫ്രം ഹോം' ആയിരുന്നു. മറ്റു ചിലർക്ക് ജോലി ഇല്ലാതായി. എല്ലാവരും വീട്ടിലിരുന്നു. ഹെൽമെറ്റില്ലെങ്കിലും മാസ്കിട്ട് അവശ്യസാധനങ്ങൾ വാങ്ങാനിറങ്ങി. വൈകീട്ടത്തെ പ്രസ് മീറ്റ് ഏറ്റവും റേറ്റിങ്ങ് കൂടിയ ടിവി പരിപാടിയായി. ഭക്ഷ്യകിറ്റും കമ്മ്യൂണിറ്റി കിച്ചനും ജീവിതം പിടിച്ചു നിർത്തി. എന്തിനും ഏതിനും വിളിപ്പുറത്ത് ഹെൽപ്പ് ലൈൻ നമ്പറുകളുണ്ടായി. അങ്കണവാടി ജീവനക്കാരും ആശാ വർക്കർമാരും അടക്കം പോലീസും നേഴ്സുമാരും ഡോക്ടർമാരും ആമ്പുലൻസ് ഡ്രൈവർമാരും വളണ്ടിയർമാരും ഒരുമിച്ചു നിന്നു. കേരളത്തിൻ്റെ ആരോഗ്യ മോഡൽ പിന്നെയും യുഎൻ അംഗീകരിച്ചു.
സോഷ്യൽ മീഡിയ ആക്ടീവായി. ഇ റീഡിങ് കൂടി. യാത്രാപ്രേമികളെല്ലാം സഞ്ചാരം കണ്ടും യാത്രാ വിവരങ്ങൾ വായിച്ചും നടന്നു. ലോക്ഡൗൺ സംരംഭങ്ങളുണ്ടായി. തുന്നലും വരയ്ക്കലും എംബ്രോയിഡറിയും എഴുത്തും വായനയും പാചകവുമായി പലവകയിൽ ഓരോരുത്തർ അവരവർക്കുള്ള സന്തോഷം കണ്ടെത്തി. സലൂണുകളും ബ്യൂട്ടി പാർലറുകളും അടഞ്ഞുകിടന്നപ്പോൾ പരസ്പരം മുടിവെട്ടിക്കൊടുത്ത് വീടിനുള്ളിൽ സഹകരണ സംഘമുണ്ടായി. കുട്ടികളെ പുറത്തേക്കു വിടാതെ വീട്ടിലിരുത്തൽ എന്നത് പാരന്റിങ്ങിലെ ഏറ്റവും ടഫ് ടാസ്കായി.
കോളറക്കാലത്തെ പ്രണയം എന്ന് മാർക്വേസ് എഴുതിയത് കോവിഡു കാലത്തെയെന്ന് നമ്മൾ അനുഭവങ്ങളിൽ തിരുത്തി. പ്രൈമും നെറ്റ്ഫ്ലിക്സും ഹോട്ട്സ്റ്റാറും കേറിയിറങ്ങി സിനിമയും സീരീസും കണ്ടു. കോവിഡു വന്ന അമിതാബച്ചൻ ആര്യാദയാലിൻ്റെ പാട്ടു കേട്ടു. എല്ലാവരും കേക്കുണ്ടാക്കി. അന്നുവരെ അടുക്കള കാണാത്തവർ യൂട്യൂബ് നോക്കി ഡാൽഗോണ കോഫിയുണ്ടാക്കി പാചക പരീക്ഷണങ്ങളിലേക്ക് ദക്ഷിണവെച്ചു. പറമ്പിലെ അല്ലറചില്ലറ പച്ചക്കറികളും ഇലകളും അടുക്കളകയറി. സീസൺ ആയതു കൊണ്ട് ചക്കയും മാങ്ങയും കട്ടക്ക് കൂടെ നിന്നു. മീനും പലചരക്ക് സാധനങ്ങളും ചെറിയ കടകൾ പോലും ഹോം ഡെലിവറി ചെയ്തു. തൊട്ടാൽ പകരുമെന്ന് പറഞ്ഞ് തൊട്ടതും പിടിച്ചതും ഗൂഗിൾപേ ആക്കി. എന്നിട്ടും സ്ക്രാച്ച് കാർഡുകളെല്ലാം better luck next time എന്ന ഒറ്റവരി ഫിലോസഫിയിൽ നാടുനീങ്ങി. മുഖം മറച്ചവരെ സംശയത്തോടെ നോക്കിയിരുന്ന നമ്മൾ മുഖം മറക്കാത്തവരെ സംശയിച്ചു. അത്യാവശ്യമായ സ്വന്തം വാഹനത്തിലെ യാത്രകൾക്കുപോലും യാത്രയുടെ കാര്യകാരണങ്ങൾ ബോധിപ്പിച്ച അപേക്ഷ കൈയ്യിൽ കരുതേണ്ടി വന്നു. പോസിറ്റീവ് എന്നത് ഏറ്റവും നെഗറ്റീവായി.
ഇങ്ങനെ തിന്നു നടന്നാൽ ശരിയാവില്ലെന്ന് തിരിച്ചറിഞ്ഞവർ വീട്ടിൽ വർക്ക്ഔട്ടും ഡയറ്റിങ്ങും തുടങ്ങി. സൂംബയും യോഗയും വീടിൻ്റെ താളമായി. സെമിനാറുകൾ വെബിനാറുകളായി. Zoom, Google meet തുടങ്ങിയ വീഡിയോ കോൺഫറൻസിങ് ആപ്പിക്കേഷനുകൾ മാത്രം പച്ച പിടിച്ചു. ഓൺലൈനിൽ പുതിയ അദ്ധ്യായന വർഷം മാത്രമല്ല ഡാൻസും പാട്ടും ചിത്രം വരയും ഒക്കെയും പഠിക്കാമെന്നായി. ഡാറ്റയും തീറ്റയുമായങ്ങനെ ജീവിതം നീങ്ങി.
വീട്ടിലിരിപ്പിൻ്റെ സുഖം മടുപ്പായി മാറാൻ ഒരുപാട് സമയം വേണ്ടി വന്നില്ല. അടുത്തില്ലാത്ത പ്രിയപ്പെട്ടവർ സങ്കടമായി. പലയിടത്തും പെട്ടുപോയവർ മാസങ്ങൾ കഴിഞ്ഞു മാത്രം വീടെത്തി. കല്യാണം കഴിക്കാൻ വീട്ടുകാരുടെ സമ്മതം മാത്രമല്ല പോലീസ് സ്റ്റേഷനിൽ നേരത്തെ അറിയിക്കണമെന്നുമായി. നാലു ദിവസം മുൻപേ എത്തി ആഘോഷിക്കേണ്ട, മിനിമം ആയിരം പേരുവരേണ്ട കല്യാണങ്ങൾ അൻപതു പേർ മാത്രം നേരിട്ടു കണ്ട ലളിത വിവാഹമായി. യൂ ട്യൂബ് ലൈവ് സ്ട്രീമിങ് ലിങ്ക് തലേന്നു തന്നെ അയച്ച് ഇരു കുടുംബവും കോവിഡ് കാല മാതൃകകളായി. എല്ലാ മനുഷ്യബന്ധങ്ങളിലും ലോക് ഡൗൺ ഒരുപോലെ പ്രത്യക്ഷമായ മാറ്റങ്ങൾ വരുത്തി.
2021 ന്റെ തുടക്കത്തിൽ വരാവുന്ന ബേബി ബൂം ലോക്ഡൗൺ നൽകുന്ന extended offer തന്നെയാണ്. അങ്ങനെ ഈസ്റ്ററ്റും വിഷുവും പെരുന്നാളും ഓണവും വന്നു പോയി. കലാശക്കൊട്ടിന് ബീച്ചിലേക്ക് പോകുന്ന പതിവ് മറന്നു പോയി. സോപ്പിട്ട്, ഗ്യാപ്പിട്ട്, മാസ്ക്കിട്ട് നമ്മൾ പിടിച്ചു നിന്നു.
നിപയും രണ്ട് പ്രളയങ്ങളും കഴിഞ്ഞ് നടു നിവർത്തുമ്പോൾ കോവിഡ് വന്നു. പിടിച്ചുനിർത്തിയതും പാളിപ്പോയതുമായ നിമിഷങ്ങളുണ്ട്. തീർച്ചയായും ഇതും കടന്നു പോകേണ്ടതുണ്ട്. 'പഴയ പോലെ ഇനിയെന്നാണ്' എന്ന നിരാശയുടെ വരികളിലേക്ക് വിദൂരതയിൽ അല്ലാതെ കോവിഡ് വാക്സിൻ എന്ന യാഥാർത്ഥ്യമുണ്ട്.
ലോകമാകെ ഒരേ ഭയപ്പാടോടെ നീങ്ങി. ചൈനയിൽ നിന്ന് ഇന്ത്യയിലേക്കും അവിടുന്ന് കേരളത്തിലേക്കും കോവിഡ് എത്തിയപ്പോൾ നമ്മൾ നിരാശരായി. ഇരുപതും മുപ്പതും പോസറ്റീവ് കേസുകൾ ദിനംപ്രതി ഉണ്ടാവുന്നത് നമ്മളെ മാനസികമായി തകർത്തിയിരുന്നു. അവിടെ നിന്ന് നമ്മുടെ അയൽപക്കങ്ങളിലേക്ക് കൊറോണ വന്നു. ബന്ധുക്കളും കൂട്ടുകാരും പരിചയക്കാരും പോസിറ്റീവായി. അയ്യായിരവും പതിനായിരവും കേസുകളുണ്ടാവുമ്പോഴേക്കും തുടക്കത്തിലെ ഭയം പതിയെ വിട്ടു പോകാൻ തുടങ്ങിയിരുന്നു. മറ്റ് അസുഖങ്ങൾ ഇല്ലെങ്കിൽ അതിജീവിക്കും എന്ന ധൈര്യമായി. സാനിറ്റെസർ ബാഗിലും പോക്കറ്റിലും വെച്ച് പുറത്തിറങ്ങി. തിരക്കുകളിൽ നിന്ന് വിട്ടു നടന്നു. അത്യാവശ്യമല്ലാത്ത എല്ലാ യാത്രയും ഗെറ്റുഗതറും ഒഴിവാക്കി. അപ്പോഴേക്കും സാഹചര്യത്തിനനുസരിച്ച് മാറാൻ നമ്മൾ പാകപ്പെട്ടിരിന്നു. അതു കൊണ്ടു തന്നെ വസ്ത്രങ്ങൾക്കു ചേരുന്ന മാസ്കുകൾ നമ്മൾ തിരയാൻ തുടങ്ങി. പല ബ്രാൻ്റുകളും വസ്ത്രങ്ങൾക്കൊപ്പം അനുയോജ്യമായ മാസ്കും നൽകി.
ആഴ്ച്ചകളും മാസങ്ങളും കടന്നു പോകുന്നു. നമ്മൾ ഇപ്പോഴും 2020 മാർച്ചിലെ കലണ്ടർ മറിച്ചിട്ടുപോലുമില്ല. ഈ വർഷം ജീവിതത്തിലെ ഏറ്റവും വലിയ കാര്യം ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്നത് തന്നെയാണ്. റോഡിലും കടകളിലും പൊതുയിടങ്ങളിലുമെല്ലാം നമ്മൾ വീണ്ടും സജീവമാകുന്നു. ഭയമല്ല ജാഗ്രതയാണ് ആവശ്യമെന്ന് അനുഭവങ്ങൾ നമ്മെ തിരുത്തുന്നുണ്ട്. പുതുവർഷം വാക്സിൻ കൊണ്ട് വരുന്നുമുണ്ട്.