ഉരുണ്ട് നീങ്ങിയ ജീവിതത്തിലേക്ക്
എടാ രാജാ,നീ നമ്മുടെ ഗോപനെ കണ്ടാർന്നോ?? ഇന്നലെ വൈകീട്ട് അമ്മയ്ക്ക് മരുന്ന് വാങ്ങാൻ ചിട്ടിക്കൽ കവല വരെ പോണം എന്ന് പറഞ്ഞിറങ്ങിയതാ... പിന്നെ ഒരു വിവരോം ഇല്ല..!!

തിരുവിലങ്ങാട് ഫോറസ്റ്റ് മേഖലയിലെ അതി സുന്ദരമായ മലയോരഗ്രാമമാണ് വടക്കുംപുറം. കാട്ടുചോലകളും, പുഴകളും, പൂക്കളും, വൃക്ഷലതാതികളും, തലയെടുപ്പോടെ മേഘങ്ങളെ തൊട്ടുനിൽക്കുന്ന വടക്കൻ മലയും, കോടമഞ്ഞും, ജൈവവൈവിദ്ധ്യങ്ങളും നിറഞ്ഞ പ്രകൃതിയുടെ മടിത്തട്ടിൽ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമം. ഏകദേശം രണ്ടായിരം പേർ മാത്രമാണ് വടക്കുംപുറത്തെ ജനസംഖ്യ. കുറേയധികം പേർ കുടിയേറ്റ കർഷകരും 'ഇരുളർ' ആദിവാസിക്കൂട്ടത്തിൽ ഉൾപ്പെട്ടവരുമാണ്. നാഗരികതയുടെ വളർച്ച അത്രയൊന്നും കടന്ന് ചെന്നിട്ടില്ലാത്ത കേരളഗ്രാമങ്ങളിലൊന്ന്. വൈദ്യുതി ലഭ്യതയും,ഒരു സർക്കാർ സ്കൂളും, ഫോറസ്റ്റ് ഓഫീസും, പ്രാഥമിക ആരോഗ്യ കേന്ദ്രവുമാണ് ആകെ പുരോഗതിയുടെ പ്രതീകങ്ങൾ. എല്ലാ ഗ്രാമങ്ങളിലേതും പോലെ ഒരു ചായക്കടയാണ് വടക്കുംപുറത്തിന്റെയും വാർത്താവിനിമയ കേന്ദ്രം. പ്രായഭേദമന്യേ നാട്ടുകാർ എത്തുന്ന രാഘവേട്ടന്റെ ചായക്കട. നാൽപ്പതു വർഷമായി രാഘവേട്ടനും ചായക്കടയും വടക്കുംപുറത്ത് മുഖമുദ്രയായി നിലനിൽക്കുന്നു. ആ ചായക്കടയിലെ അല്ലറ ചില്ലറ മാറ്റങ്ങളാണ് ആ ഗ്രാമത്തിലെയും പ്രധാന മാറ്റങ്ങൾ.
രാവിലെ അഞ്ചു മണിക്ക് തുറക്കുന്ന കടയിലെ രാഘവേട്ടന്റെ സ്ഥിരം പ്രധാന സന്ദർശകൻ ആണ് ഗോപൻ. നാട്ടുകാരിൽ വിദ്യാഭ്യാസവും, നന്നായി എഴുത്തും വായനയും അറിയുന്നതും ഗോപനാണ്. പ്രീഡിഗ്രി ഫസ്റ്റ് ക്ലാസ്സിൽ പാസ്സായിട്ടും പട്ടണത്തിലെ കോളേജിൽ പോയി വരാനുള്ള ചെലവും വരുമാനക്കുറവും ജീവിത പ്രാരാബ്ധവും കാരണം ഒരുപാട് വേദനയോടെയാണെങ്കിലും പഠിപ്പ് നിർത്തേണ്ടി വന്നവൻ. എന്ത് തന്നെയായാലും നാടിന്റെയും നാട്ടുകാരുടെയും ഏതൊരു ഉപകാരത്തിനും ക്ഷേമത്തിനും വേണ്ടി ഓടി നടക്കുന്ന, അദ്ധ്വാനിക്കുന്ന യുവത്വത്തിന്റെ പ്രസരിപ്പ് നിറഞ്ഞ മിടുക്കനായ ചെറുപ്പക്കാരൻ കൂടിയാണ് അയാൾ. ആകെയുള്ളത് ഒരു അമ്മയാണ്. അച്ഛൻ മലമ്പനി വന്നു ലോകത്തോട് വിട പറഞ്ഞപ്പോൾ അവനു പ്രായം പത്തു വയസ്സ്. സഹോദരങ്ങൾ എന്ന് പറയാൻ ആരുമില്ല. താൻ പോലും അറിയാതെ തന്റെ തലയിൽ ജീവിതപ്രാരാബ്ധം വന്നു വീണിരുന്നു.
കഴിഞ്ഞ ഇരുപത്തിഅഞ്ചു വർഷമായി അമ്മ കൂടാതെ അവന്റെ നന്മ ആഗ്രഹിച്ചിരുന്ന ഒരാൾ രാഘവേട്ടനാണ്. എന്നും രാവിലെ അഞ്ചു മണിക്ക് റബ്ബർടാപ്പിംഗിന് പോവാൻ തുടങ്ങുമ്പോൾ രാഘവേട്ടന്റെ കടയിൽ നിന്ന് ഒരു സ്ട്രോങ്ങ് ചായ ഗോപന് പതിവാണ്. എന്നാൽ അന്ന് അത് ഉണ്ടായില്ല.
ഒരു ശനിയാഴ്ച. രാവിലെ തന്റെ പതിവ് ചായ കുടിക്കാൻ ഗോപൻ എത്തിയില്ല. കാലങ്ങളായി മുടങ്ങാത്ത പതിവാണ്. രാഘവേട്ടൻ ആകെ പരിഭ്രാന്തിയിൽ ആയി. അതിന് വ്യക്തമായ കാരണവുമുണ്ട്. മലയോരഗ്രാമം ആയതിനാൽ ഇടയ്ക്ക് ഇടയ്ക്ക് ആനയും കുറുനരിയും കാട്ടുപന്നിയും ഒക്കെ ഇറങ്ങുന്നത് സാധാരണയാണ്. എന്നാൽ കഴിഞ്ഞ നാലു ദിവസമായി കൂട്ടത്തോടെ ഇറങ്ങിയ കാട്ടാനകളിൽ നിന്ന് വേർപെട്ട ഒരു ഒറ്റയാൻ അവിടെയും ഇവിടെയും ആയി കറങ്ങി നടക്കുന്ന കാര്യം കഴിഞ്ഞ ദിവസം വൈകീട്ടുകൂടി ഗോപൻ പറഞ്ഞിരുന്നു. നാല് ദിവസത്തിനിടെ കൊമ്പൻ കരിമ്പിൻ തോട്ടവും എസ്റ്റേറ്റിലെ വാഴ കൃഷിയും നശിപ്പിച്ചിരുന്നു. എസ്റ്റേറ്റ് തൊളിലാളികൾ പാർത്തിരുന്ന കുടിലുകൾ തകർത്ത് അതിലൊരാളെ ചവിട്ടി കൊന്നിരുന്നു. ഗോപൻ പറഞ്ഞ ഈ കാര്യങ്ങൾ ഓർത്തെടുത്തപ്പോൾ രാഘവേട്ടന് പേടി ഇരട്ടിയായി. നേരം പുലരാൻ മണിക്കൂറുകൾ ബാക്കി ഉണ്ടെന്നിരിക്കെ ആരെയും കാണാനുമില്ല. തന്റെ എല്ലാ ധൈര്യവും സമാഹരിച്ച് അയാൾ ഒരു ടോർച്ചുമായി ഗോപനെ തിരയാനായി കടയടച്ച് ഇറങ്ങിത്തിരിച്ചു. ഇഞ്ചിക്കുന്ന് കഴിഞ്ഞ് വടക്കുംപുറം എത്തുന്നത് വരെയുള്ള ഒന്നര കിലോമീറ്റർ പാതയിൽ വഴിവിളക്കുകൾ പോലുമില്ല. അതുകൊണ്ട് തന്നെ സന്ധ്യ ആറര കഴിഞ്ഞ് നാട്ടുകാർ അതിലൂടെ വഴി നടക്കാറില്ല. വാതം ബാധിച്ചു കിടക്കുന്ന അമ്മയ്ക്ക് മരുന്ന് വാങ്ങാൻ പോയതായിരുന്നു ഗോപൻ. പതിനഞ്ചു കിലോമീറ്റർ അകലെയുള്ള ചിട്ടിക്കലിലാണ് മരുന്ന് കടകളും പലചരക്കും വസ്ത്രവ്യാപാരവും ഉള്ളൂ. വടക്കുംപുറത്തുള്ളവർക്ക് ആകെ ആവശ്യ സർവീസ് ആശ്രയം അകലെയുള്ള ചിട്ടിക്കൽ കവലയാണ്. ഒരു മണിക്കൂർ കൂടുമ്പോളുള്ള കെ.എസ്.ആർ.ടി.സി ലോക്കൽ ബസ് സർവീസാണ് ഏക യാത്രാമാർഗം. സ്വന്തമായി സ്കൂട്ടറും ബൈക്കും ഉള്ളവർ വടക്കുംപുറത്ത് കുറവാണ്. കഴിഞ്ഞ വർഷമാണ് ഗോപൻ ഒരു സെക്കന്റ് ഹാൻഡ് സ്കൂട്ടർ വാങ്ങിയത്. രണ്ടു ദിവസം കൂടുമ്പോൾ അമ്മയുടെ ചികിത്സക്കായി മരുന്ന് വാങ്ങാനും റബ്ബർഷീറ്റ് വിൽക്കാനും വേണ്ടി പോകേണ്ടത് പതിവായപ്പോളാണ് അവൻ പതിനായിരം ഉറുപ്പികയ്ക്ക് വണ്ടി വാങ്ങിയത്.
ടോർച്ചുമായി ഗോപനെ തിരക്കിയിറങ്ങിയ രാഘവേട്ടന് അവനെ എവിടെ നോക്കിയിട്ടും കണ്ടെത്താനായില്ല. ഇഞ്ചിക്കുന്നിലേക്ക് നടക്കുന്നതിനിടെ അയാൾ എസ്റ്റേറ്റ് പണിക്കാരൻ രാജനെ കണ്ടു.
"എടാ രാജാ,നീ നമ്മുടെ ഗോപനെ കണ്ടാർന്നോ?? ഇന്നലെ വൈകീട്ട് അമ്മയ്ക്ക് മരുന്ന് വാങ്ങാൻ ചിട്ടിക്കൽ കവല വരെ പോണം എന്ന് പറഞ്ഞിറങ്ങിയതാ... പിന്നെ ഒരു വിവരോം ഇല്ല..!!"
"രാഘവേട്ടോ, നിങ്ങള് ഇങ്ങനെ ബേജാറാവല്ലേ! ഇന്നലെ ഓനും ഞാനും കൂടിയാണ് ചിട്ടിക്കൽ കവലയിൽ നിന്ന് പോന്നെ... എനിക്കും എസ്റ്റേറ്റിലേക്ക് കുറച്ചു വളം വാങ്ങാൻ മൊതലാളി പറഞ്ഞിരുന്നേയ്... ഇഞ്ചിക്കുന്ന് വരെ ഞങ്ങൾ ഒരുമിച്ചാണ് വന്നത്... ഓൻ ഉറങ്ങിക്കാണും."
"ഇല്ല രാജാ, ഗോപൻ എന്നും രാവിലെ എണീറ്റ് ടാപ്പിംഗിന് പോണതാ. പനിയായി കിടക്കാൻ പറഞ്ഞാൽ പോലും കേൾക്കാത്ത ചെക്കൻ ഉറങ്ങിയെന്നോ!! എന്തോ സംഭവിച്ചിട്ടുണ്ട്. എന്റെ മനസ്സ് അങ്ങനെ പറയുന്നു... ഒറ്റയാൻ ഇറങ്ങിയിട്ടുണ്ട്. നീ ആ ടോർച്ച് എടുത്ത് വാ... നമുക്കൊന്ന് നോക്കാം... ദേവീ, ചെക്കനെ കാത്തോളണേ..!!"
തിരച്ചിലിൽ രാജനും കൂടി. ഇഞ്ചിക്കുന്നിലേക്കുള്ള വളവിൽ ആനയുടെ കാൽപ്പാട് കണ്ട് ഇരുവരും ഞെട്ടി. ആർക്കായാലും സ്വന്തം ജീവനിൽ പേടിയുണ്ടാവുമല്ലോ! വളവിന് ഇടത് വശത്തായി ഗോപന്റെ സ്കൂട്ടർ കിടക്കുന്നു. അവരാകെ കിടുകിടാന്ന് വിറയ്ക്കാൻ തുടങ്ങി. ഗോപൻ ഒറ്റയാന്റെ മുന്നിൽ പെട്ടിട്ടുണ്ടെന്ന് അവർക്ക് ഉറപ്പായി. തൊട്ടടുത്തുള്ള മുളങ്കൂട്ടത്തിൽ നിന്ന് അനക്കം കണ്ട് ഒറ്റയാൻ ആണെന്ന് കരുതി രാഘവേട്ടനും രാജനും ഉള്ള ജീവനും കൊണ്ട് രക്ഷപ്പെടാൻ ശ്രമിച്ചു. പക്ഷെ അവിടെ ഒന്നും ഉണ്ടായിരുന്നില്ല. കുറച്ചു കൂടി അടുത്ത് ചെന്ന് നോക്കിയപ്പോൾ ബോധരഹിതനായി കിടക്കുന്ന ഗോപൻ. അവനെ കണ്ടതും രാഘവേട്ടൻ തട്ടിവിളിച്ചു നോക്കി.
"എടാ മോനെ ഗോപാ.. എണീക്കെടാ..."
കൈ ചെറുതായി അനങ്ങുന്നത് കണ്ടപ്പോൾ ജീവനുണ്ടെന്ന് അവർക്ക് ബോധ്യമായി. രാജനും രാഘവേട്ടനും ആശ്വാസത്തിന്റെ നെടുവീർപ്പിട്ടു. രണ്ടു പേരും വേഗം അവനെയെടുത്ത് അടുത്തുള്ള പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ എത്തിച്ചു.
"നിങ്ങൾ പേടിക്കണ്ട, കുഴപ്പമൊന്നുമില്ല. ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. കാട്ടാനയുടെ കയ്യിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ തളർന്നു വീണതായിരിക്കാം. എന്തായാലും ഒരു ദിവസം നിരീക്ഷണത്തിൽ ഇവിടെ കിടക്കട്ടെ. ഗ്ലൂക്കോസ് കൊടുത്തിട്ടുണ്ട്. ഒന്ന് നന്നായി വിശ്രമിച്ചാൽ ശരിയായിക്കോളും."
പുറത്ത് മഴ തിമിർത്തു പെയ്തു കൊണ്ടിരുന്നു. അന്ന് രാഘവേട്ടൻ ചായക്കട തുറന്നില്ല. ഒറ്റയാന്റെ കയ്യിൽ നിന്ന് ആയുസ്സിന്റെ ബലം കൊണ്ട് ഗോപൻ രക്ഷപ്പെട്ട വിവരമായിരുന്നു നാട്ടിലെ അന്നത്തെ ചൂടുള്ള വാർത്ത. വയ്യാതെ, മകനെ മാത്രം ആലോചിച്ചിരിക്കുന്ന, പ്രായമായ ഗോപന്റെ അമ്മയെ ആരും തത്കാലം വിവരമറിയിച്ചില്ല.
അത്താഴത്തിനു കഞ്ഞിയും പപ്പടവുമായി ഗോപന്റെ അടുത്ത് രാഘവേട്ടനെത്തി. അവൻ ആ നേരം കണ്ണ് തുറന്നിരുന്നു. രാഘവേട്ടനെ കണ്ടയുടനെ ഗോപൻ അയാളെ കെട്ടിപ്പിടിച്ച് കരഞ്ഞു. അവിശ്വസിനീയമായ ഒരു രക്ഷപ്പെടൽ!! അത് അവനും പ്രതീക്ഷിച്ചിരുന്നില്ല. ജീവൻ തിരിച്ചു കിട്ടിയെങ്കിലും ആ ഭീകര ചിത്രം അവന്റെ മനസ്സിൽ നിന്ന് വിട്ടുമാറിയിട്ടുണ്ടായിരുന്നില്ല. അവൻ ആഘാതത്തിൽ നിന്ന് പൂർണമുക്തനായിരുന്നില്ല. രാഘവേട്ടനോട് അവൻ ആദ്യം തിരക്കിയത് അമ്മയെ ആയിരുന്നു.
വെറുതെ പേടിപ്പിക്കേണ്ട എന്ന് കരുതി ആ സ്ത്രീയോട് ആരും ഈ കാര്യം പറഞ്ഞിട്ടില്ലെന്നും എല്ലാം ശരിയായി നീ തന്നെ നേരിട്ട് പോയി പറയുകയാവും നല്ലതെന്നും രാഘവേട്ടൻ അഭിപ്രായപ്പെട്ടു.
"ശെരിയാ, എന്തിനാ വെറുതെ ആ പാവത്തിനെ വിഷമിപ്പിക്കുന്നത്. ഒരു പക്ഷെ ആ പ്രാർത്ഥന ഒന്നുകൊണ്ടു മാത്രം ആയിരിക്കും ഞാൻ ഇപ്പോഴും ജീവനോടെ ഇരിക്കുന്നത്, എന്റെ ആയുസ്സിന് തുണയായത്..."
ഗോപന്റെ കണ്ണുകൾ വല്ലാതെ കലങ്ങിയിരുന്നു. കണ്ണുനീർ അവന്റെ കവിളിലൂടെ ഒഴുകിയിറങ്ങി.
"മോനെ ഗോപാ, എന്താണ് ഉണ്ടായേ? നീ പറയ്." രാഘവേട്ടന്റെ ചോദ്യം കേട്ട് അവൻ സംഭവം ഓർത്തെടുത്തു.
"ഇഞ്ചിക്കുന്നിൽ രാജനെ ഇറക്കി വരുന്നതിനിടെ സ്കൂട്ടറിന്റെ ഹെഡ് ലൈറ്റ് മങ്ങി, പെട്ടെന്ന് അത് ഓഫായിപ്പോയി. സമയം ഒരു ഏഴു മണി കഴിഞ്ഞ് കാണും. നല്ല മഴയും. ആകെ കൂരാകൂരിരുട്ട്. ഇഞ്ചിക്കുന്ന് മുതൽ നമ്മുടെ വടക്കുംപുറം വരെ വഴിവിളക്കുകൾ പോലും ഇല്ലാത്തത് കൊണ്ട് ഒന്നും കാണാനും വയ്യാത്ത അവസ്ഥ. ആനയിറങ്ങുന്ന സ്ഥലമായത് കൊണ്ട് വണ്ടിയിൽ നിന്ന് ഇറങ്ങാനും തോന്നിയില്ല, ഒരു സഹായത്തിന് പോലും ആരെ വിളിച്ചാലും കേൾക്കില്ല. ഞാൻ രണ്ടും കൽപ്പിച്ച് സ്കൂട്ടർ മുന്നോട്ട് എടുത്തു. കുറച്ചു ദൂരം പോയപ്പോൾ പെട്ടെന്ന് രണ്ട് കൂർത്ത വെളുത്ത കൊമ്പുകൾ കണ്ടു. കണ്ടയുടനെ ഞാൻ വണ്ടി തിരിക്കാൻ ശ്രമിച്ചതും ഒറ്റയാൻ ഓടി അടുത്തെത്തി സ്കൂട്ടറിനെ തട്ടിത്തെറിപ്പിച്ചു. ഞാൻ തെറിച്ചു റോഡിൽ വീണു. വീണിടത്തു നിന്ന് എങ്ങനെയൊക്കെയോ എഴുന്നേറ്റ് ഞാൻ പിന്നെയും ഓടി. അപ്പോഴും കാട്ടാന പിന്നാലെ വിടാതെ പിന്തുടർന്നു. ഓടുന്നതിനിടെ മുന്നിൽ ഉണ്ടായിരുന്ന വള്ളി തട്ടി ഞാൻ വീണ്ടും വീണു. ഇപ്പ്രാവശ്യം എണീക്കുന്നതിന് മുന്നേ ആന അടുത്തെത്തിയിരുന്നു. മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങൾ..!! കാലുയർത്തി ഒറ്റയാൻ ചവിട്ടാൻ തുടങ്ങിയപ്പോൾ ഞാൻ 'അമ്മേ' എന്ന് വിളിച്ച്, കണ്ണടച്ചു പിടിച്ച്, ഉരുണ്ടു നീങ്ങിയതേ ഓർമ്മയുള്ളൂ. അപ്പോഴേക്കും നെഞ്ചിടിപ്പ് കൂടി, കണ്ണിൽ ഇരുട്ട് കയറി, ഞാൻ കുഴഞ്ഞു വീണു. പിന്നെ കണ്ണ് തുറക്കുമ്പോൾ ഇവിടെയാണ്.!!"
"ദൈവം കാത്തു!! അല്ലാതിപ്പോ എന്താ പറയാ... ആയുസ്സിന്റെ ബലം തന്നെ കുട്ട്യേ... എല്ലാം തീർന്നല്ലോ, ഇതൊരു രണ്ടാം ജന്മം തന്നെ ആണേ ഉണ്ണ്യേ..." രാഘവേട്ടൻ ഗോപനെ സമാധാനിപ്പിച്ചു.
വാതം ബാധിച്ച കാലും ഏന്തി വലിച്ച് മകനെ കാണാതെ വിഷമിച്ച് കുന്നിൻചെരുവിലെ കുടിലിൽ ജാനകിയമ്മ മനസ്സുരുകി പ്രാർത്ഥിച്ചു കൊണ്ടിരുന്നു. അറുപതുകാരിയായ ആ സ്ത്രീയുടെ കണ്ണിലൂടെ ചുടുകണ്ണീർ പെയ്തിറങ്ങിക്കൊണ്ടിരുന്നു. ആ കണ്ണീരിന്റെ അനുഗ്രഹ വർഷമെന്നോണം പുറത്തെന്തൊക്കെയോ ധ്വനിപ്പിച്ച് ഇടവപ്പാതി മഴ ഇടമുറിയാതെ തിമിർത്തു പെയ്തുകൊണ്ടേയിരുന്നു.
(യഥാർത്ഥ സംഭവത്തെ മുൻനിർത്തി എഴുതിയത്.)