മസാൻ, സൈറത്, പരിയേറും പെരുമാൾ; മുന്നോട്ടു വെക്കുന്ന ദളിത് രാഷ്ട്രീയ വ്യവഹാരങ്ങൾ
രോഹിത് വെമുലയെ അനുസ്മരിപ്പിക്കുന്ന പരിയൻ എന്ന കഥാപാത്രം സംഘടിതമായ ജാതി താൽപര്യങ്ങളുടെ ഇരയാണ്. ഒരു ലോ കോളേജിൽ തന്നെ അരങ്ങേറുന്ന ക്രൂരമായ സംഭവവികാസങ്ങൾ ചോദ്യം ചെയ്യുവാൻ ഒരു നിയമവിദ്യാർത്ഥിയോ സംഘടനയോ മുന്നോട്ട് വരുന്നതായി കാണിക്കുന്നില്ല.

ദളിത് സംവിധായകർ, അഭിനേതാക്കൾ, ഇതിവൃത്തങ്ങൾ എന്നിവ മുഖ്യാധാരാ ചലച്ചിത്ര മേഖലയിൽ എത്രത്തോളം ഇടം കണ്ടെത്തുന്നു എന്നും ചർച്ച ചെയ്യപ്പെടുന്നു എന്നതും ഇന്ന് ചിന്തിക്കപ്പെടേണ്ട വിഷയമാണ്. ദളിത് രാഷ്ട്രീയചരിത്രത്തിന്റെയും അനുഭവങ്ങളുടെയും ചിത്രീകരണം സമാന്തര സിനിമകളിലേക്കും അക്കാദമിക സിനിമ പഠനങ്ങളിലേക്കും ചുരുങ്ങിപ്പോകുന്നു.
ജാതീയത എങ്ങനെ ദളിത്-സവർണ സ്ത്രീപുരുഷ വ്യവഹാരങ്ങൾ നിയന്ത്രിക്കുന്നു എന്നത് മുൻപും ഇന്ത്യൻ സിനിമകളിൽ ഇതിവൃത്തമായി അവതരിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും വിദ്യാഭ്യാസവും വിവരസാങ്കേതികതയും സമൂഹമാധ്യമങ്ങളും സമൂഹത്തിൽ പുതിയ വ്യവസ്ഥിതികളും ചുറ്റുപാടുകളും തീർക്കുമ്പോഴും തുടർന്നുപോകുന്ന ജാതിവിവേചനങ്ങൾ ചർച്ച ചെയ്യുന്ന വിരളം സിനിമകൾ മാത്രമേ ഇതുവരെ സാധ്യമായിട്ടുമുള്ളൂ. അത്തരത്തിലുള്ള മൂന്നു സിനിമകളാണ് ഹിന്ദി ചിത്രമായ മസാൻ (2015 ) മറാത്താ ചിത്രമായ സൈറത് (2016 ) തമിഴ് ചിത്രമായ പരിയേറും പെരുമാൾ (2018 ) എന്നിവ. ഇവയിൽ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന രീതിയും ശ്രദ്ധേയമായ ഒരു ഘടകമാണ്.
നിർമാണം, സംവിധാനം, അഭിനയം എന്നിവയിൽ മുഖ്യ പങ്കും വഹിക്കുന്നത് ദളിത് വിഭാഗത്തിൽ പെട്ടവർ തന്നെ ആവണം എന്ന തീരുമാനത്തിൽ ഉറച്ചു നിന്നുകൊണ്ട് നീരജ് ഗായ്വാൻ അവതരിപ്പിച്ച സിനിമയാണ് മസാൻ. മസാൻ എന്ന വാക്ക് 'ശ്മശാൻ' എന്ന ഹിന്ദി വാക്കിന്റെ ചുരുക്കമാണ്. ദോം എന്ന ദളിത് വിഭാഗത്തിൽ പെട്ട ദീപക് എന്ന യുവാവിന്റെയും ബ്രാഹ്മണ-പണ്ഡിറ്റ് വിഭാഗത്തിൽ പെട്ട ദേവി എന്ന യുവതിയുടെയും ജീവിതാനുഭവങ്ങളാണ് മസാനിന്റെ ഇതിവൃത്തം. സദാചാരം എന്ന പേരിൽ ഭരണകൂടം വ്യക്തിജീവിതത്തിൽ നടത്തുന്ന കടന്നാക്രമണത്തിലൂടെ ആത്മഹത്യയ്ക്ക് കീഴ്പ്പെടുന്ന പിയുഷ്, ദേവിയെ ആഴമേറിയ കുറ്റബോധത്തിലേക്ക് നയിക്കുന്നു. ദീപകിന്റെ കാമുകിയായ ബനിയ വിഭാഗത്തിൽ പെട്ട ശാലുവിന്റെ അപ്രതീക്ഷിതമായ മരണം ദീപക്കിനെ തളർത്തുന്നു.
ദേവിയും ശാലുവും പരമ്പരാഗത ജാതി-സദാചാര പൊതുബോധത്തിൽ നിന്നും വേറിട്ട് ചിന്തിക്കുന്നവരാണ്. എന്നാൽ അവർ ഒരേസമയം സവർണ-ഭരണകൂട സദാചാരത്തിന്റെയും പുരുഷാധിപത്യത്തിന്റെയും ഇരകളായി മാറുന്നു. തന്റെ ലൈംഗിക ചോദനകൾ തുറന്നു പരിശോധിക്കുവാൻ സാഹസികമായി മുതിരുന്ന ദേവി പിതാവിനാലും പോലീസിനാലും വേശ്യയും കൊലപാതകിയും ആയി മുദ്ര കുത്തപ്പെടുന്നു. തൊഴിലിടങ്ങളിൽ ദേവിയെ നിരന്തരം ശല്യം ചെയ്യുന്ന പുരുഷന്മാരുടെ ലൈംഗിക ആസക്തികൾ ഒരിക്കലും സദാചാര ലംഘനമായി കണക്കാക്കപ്പെടുന്നില്ല. എന്നാൽ വിദ്യാഭ്യാസത്തിലൂടെയും തൊഴിലിലൂടെയും ദേവി തന്റെ സ്വാതന്ത്ര്യപ്രഖ്യാപനം നടത്തുന്നതാണ് നമ്മൾ കാണുന്നത്.
ശാലു ദീപക്കിനോടുള്ള പ്രണയത്താൽ ജാതി-സദാചാര അതിർത്തികൾ ഭേദിക്കുവാൻ സാഹസപ്പെടുന്നു. ദീപക് തന്റെ കുലത്തൊഴിൽ മൃതശരീരങ്ങൾ ദഹിപ്പിക്കൽ ആണെന്നും തന്റെ താമസം ചിതകൾക്കിടയിൽ ആണെന്നും ശാലുവിനോട് പൊട്ടിത്തെറിക്കുമ്പോഴും ശാലുവിന്റെ മനോഭാവം മാറുന്നില്ല. എന്നാൽ ദീപക് അനുഭവിക്കുന്ന ജീവിതാവസ്ഥകൾ ശാലുവിന് അന്യമാണ്. ദളിതരുടെ തൊഴിലിടങ്ങൾ ആവശ്യപ്പെടുന്ന നിർവികാരത, പൊതുസമൂഹത്തിൽ എത്തപ്പെടുവാൻ അവർ തരണം ചെയ്യേണ്ട വെല്ലുവിളികൾ, കാലങ്ങളായി അവർ അനുഭവിക്കുന്ന അപരവത്കരണം എന്നിവയൊന്നും തന്നെ ശാലുവിന് അറിയുകയില്ല. ഈ അറിവില്ലായ്മ ശാലുവിന്റെ ജാതിയുടെ ആനുകൂല്യമാണ്. എന്നാൽ തങ്ങളെ ഒന്നിക്കുവാൻ ഒരിക്കലും തന്റെ വീട്ടുകാർ സമ്മതിക്കുകയില്ലെന്ന് ശാലു മനസിലാക്കുന്നു. അതുകൊണ്ട് തന്നെ ശാലു ജാതിയുടെ അതിർവരമ്പുകൾ പൂർണമായും ഭേദിക്കും മുൻപേ ഇല്ലായ്മ ചെയ്യപ്പെട്ടതാണോ എന്ന് പ്രേക്ഷകർക്ക് സംശയം തോന്നാം.
നാഗരാജ മഞ്ജുളെയുടെ സൈറത് അവതരിപ്പിക്കുന്നത് ഇന്ത്യയിൽ ഇന്നും ജാതിയുടെയും മതത്തിന്റെയും പേരിൽ നിലനിൽക്കുന്ന ദുരഭിമാന കൊലകളുടെ നേർചിത്രമാണ്. സൈറത് എന്ന മറാത്തി പദത്തിന്റെ അർഥം 'സ്വാതന്ത്ര്യം' എന്നാണ്. എങ്കിലും കഥയിലെ ദളിത് നായകൻ പ്രശാന്തിനും സവർണ നായിക ആർച്ചിക്കും ജാതിയിൽ നിന്നുമുള്ള സ്വന്തന്ത്ര്യം കാലങ്ങൾ കഴിഞ്ഞും അപ്രാപ്യമാണ് എന്ന് കാണാം. കാലങ്ങളെ അതിജീവിക്കുന്ന പകയും അന്യജാതിയിൽ നിന്നുള്ള പ്രണയം/വിവാഹം മേൽജാതിയെ കളങ്കപ്പെടുത്തുന്നു എന്ന പഴകി തേഞ്ഞ വിശ്വാസങ്ങളും അവരുടെ മരണത്തിലും അവരുടെ കുഞ്ഞിന്റെ അനാഥത്വത്തിലും കലാശിക്കുന്നു.

ആർച്ചി ബിറ്റർഗാവിലെ ജന്മിയുടെ മകളാണ്. നാട്ടിലെയും കോളേജിലെയും മറ്റും ദളിത് / സവർണ പുരുഷന്മാരെ ആർച്ചിക്കു തന്റെ അച്ഛന്റെ സ്വാധീനം ഉപയോഗിച്ചു നിയന്ത്രിക്കാൻ കഴിയുന്നുണ്ട്. പക്ഷെ, അതേ അച്ഛന്റെ സവർണ/രാഷ്ട്രീയ/പുരുഷ അധികാരത്തിന്റെ പരിധിയിൽ നിന്നും അവൾ ഒരിക്കലും മോചനം നേടുന്നില്ല. സവർണ സ്ത്രീ ശരീരം സദാചാരത്തിന്റെ പ്രതീകമാകുന്നത് ഇവിടെയാണ്. അവളുടെ ശരീര രാഷ്ട്രീയത്തിലാണ് സവർണ ജാതീയത നിലനിൽക്കുന്നതും മുന്നോട്ട് സഞ്ചരിക്കുന്നതും. കീഴാളന് നിഷിദ്ധമാക്കിക്കൊണ്ട് സവർണ സ്ത്രീ ശരീരം സംരക്ഷിക്കപ്പെടേണ്ടതാണ്. ഈ അതിർവരമ്പാണ് പ്രശാന്തും ആർച്ചിയും മുറിച്ചുകടക്കാൻ ശ്രമിക്കുന്നത്. അവർ ഒന്നിക്കുമ്പോൾ ജാതീയതയുടെ അച്ചുതണ്ട് ഒടിഞ്ഞു വീഴുന്നു.
അർച്ചിയുടെ പിതാവ് സ്ത്രീകളുടെ രാഷ്ട്രീയ പങ്കിനെക്കുറിച്ച് പൊതുവേദിയിൽ പ്രസംഗിക്കുന്ന രംഗത്തിന്റെ സമാന്തരമായിട്ടാണ് ആർച്ചിയുടെ കൊലപാതകം നടപ്പിലാവുന്നത്. ചിത്രത്തിന്റെ തുടക്കത്തിൽ സ്ത്രീകളെ അടക്കി നിർത്തുന്നതിനെ കുറിച്ചു പ്രസംഗിച്ച അദ്ദേഹം കാലങ്ങൾക്കിപ്പുറം സ്ത്രീകളുടെ ഉന്നമനത്തെ കുറിച്ച് സംസാരിക്കുന്നു എന്നത് വിചിത്രമായ ഒരു വിരോധാഭാസം ആയി മാറുന്നു. ലിംഗസമത്വം അംഗീകരിക്കുന്നവർക്കു ജാതിസമത്വം വിഭാവന ചെയ്യാൻ പോലും കഴിയുന്നില്ല. വർഷങ്ങൾക്ക് ശേഷവും ഒടുങ്ങാത്ത പകയാൽ ആർച്ചിയുടെ പിതാവും കൂട്ടരും നിർവ്വഹിക്കുന്ന മകളുടെയും ഭർത്താവിന്റെയും ദുരഭിമാനക്കൊല അതിലേറെ പഴക്കം ചെന്ന ജാതിവെറിയുടെ മൂർദ്ധന്യാവസ്ഥയാണ്. അവരുടെ കുഞ്ഞിന്റെ രക്തം പുരണ്ട കാൽപ്പാടുകൾ ഭാരത സംസ്കാരത്തിലെ ജാതി എന്ന അധ്യായത്തിലെ മായാത്ത മുദ്ര ആയി അവശേഷിക്കുന്നു. ജാതിയെ മറികടക്കാൻ ശ്രമിച്ചവരുടെ രക്തത്താൽ എഴുതപ്പെട്ടതാണ് ആർഷ ഭാരത പൈതൃകം എന്ന ഓർമപ്പെടുത്തൽ കൂടെ ആവുന്നു സൈരത്തിലെ അവസാനരംഗം. അവിടെ ശുഭം എന്ന ഒരു വ്യർത്ഥ പ്രതീക്ഷ അവശേഷിക്കുന്നില്ല.
പക്ഷെ, മാരി സെൽവരാജിന്റെ പരിയേറും പെരുമാളിലെ ദളിത് രാഷ്ട്രീയം മറ്റൊരു തലത്തിലാണ് പ്രവർത്തിക്കുന്നത്. 'കുതിരപ്പുറത്തേറിയ ദൈവം’ എന്നാണ് പരിയേറും പെരുമാളിന്റെ അർഥം. നായകന്റെ കറുപ്പി എന്ന വേട്ടനായയെ അവിടെയുള്ള സവർണർ തീവണ്ടിക്കു മുന്നിൽ കെട്ടിയിടുന്നു. കറുപ്പി പെരുമാളിനു മുന്നിൽ ചിന്നിച്ചിതറുന്നു. പെരുമാൾ പഠിക്കുന്ന ലോ കോളേജിൽ വെച്ച് അച്ഛൻ സെൽവരാജിനെ സവർണ സഹപാഠികൾ വസ്ത്രാക്ഷേപം ചെയ്യുന്നു. ജ്യോതി മഹാലക്ഷ്മി എന്ന സവർണ പെൺകുട്ടിയെ പ്രണയിക്കുന്നു എന്ന സംശയത്തിന്റെ പേരിൽ പെരുമാളിനെ അവർ തല്ലിച്ചതയ്ക്കുകയും മേൽ മൂത്രമൊഴിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്നു.
രോഹിത് വെമുലയെ അനുസ്മരിപ്പിക്കുന്ന പരിയൻ എന്ന കഥാപാത്രം സംഘടിതമായ ജാതി താൽപര്യങ്ങളുടെ ഇരയാണ്. ഒരു ലോ കോളേജിൽ തന്നെ അരങ്ങേറുന്ന ക്രൂരമായ സംഭവവികാസങ്ങൾ ചോദ്യം ചെയ്യുവാൻ ഒരു നിയമവിദ്യാർത്ഥിയോ സംഘടനയോ മുന്നോട്ട് വരുന്നതായി കാണിക്കുന്നില്ല.
നായികയായ ജ്യോതി മഹാലക്ഷ്മി ജാതിയെ കുറിച്ച് പൊതുവായും, തന്റെ കുടുംബത്തിലെ ജാതിവെറിയെക്കുറിച്ച് നിർദിഷ്ടമായും അജ്ഞയാണ് എന്നത് വലിയൊരു അത്ഭുതമാണ്. ദിവ്യ പ്രണയത്തിൽ വിശ്വസിക്കുന്ന, പരിശുദ്ധയും കന്യകയുമായ, 'മറ്റു ചിന്തകൾ' തൊട്ടു തീണ്ടാത്ത, പരിപൂർണ നിഷ്കളങ്കയാണ് ജ്യോതി മഹാലക്ഷ്മി. അബദ്ധത്തിൽ പോലും പെരുമാളിന്റെയും ജ്യോതിയുടെയും കൈകൾ തമ്മിലോ ശരീരങ്ങൾ തമ്മിലോ സ്പർശിക്കുന്നില്ല എന്നത് ശ്രദ്ധേയം ആണ്.
ബോധപൂർവ്വമാണോ അല്ലയോ എന്ന് വ്യക്തമാവാത്ത ഒരുതരം തൊട്ടുകൂടായ്മ അവിടെ നിലനിൽക്കുന്നുണ്ട്. ബാലിശമായ രീതിയിലാണ് ജ്യോതി മഹാലക്ഷ്മി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ളത്. ജാതി അത്രേമേൽ ശക്തമായി പ്രവർത്തിക്കുന്ന ഒരു സമൂഹ വ്യവസ്ഥിതിയിൽ അതിനെക്കുറിച്ച് ഒട്ടും തന്നെ ബോധവതി അല്ലാതിരിക്കുന്ന, വിശ്വാസയോഗ്യമല്ലാത്ത ഒരു കഥാവസ്ഥ ഇത് ഉണ്ടാക്കുന്നു.

പരിയേറും പെരുമാളിലെ ഏറ്റവും അരികുവത്കരിക്കപ്പെട്ട കഥാപാത്രം പരിയാന്റെ അച്ഛൻ സെൽവരാജ് തന്നെയാണ്. ജീവിതത്തിലും സിനിമയിലും അദ്ദേഹം ഒരു 'തെരുക്കൂത്തു' ആട്ടക്കാരൻ ആണ്. തമിഴ്നാട്ടിൽ പുരുഷന്മാർ സ്ത്രീവേഷം കെട്ടിയാടുന്ന പ്രസിദ്ധമായ ഒരു തെരുവ് കലാരൂപമാണിത്. എന്നാൽ ജാതി, നിറം, ശബ്ദം, ശരീരം, സ്ത്രൈണ പ്രകൃതം എന്നിവ കൊണ്ടും തൊഴിൽ കൊണ്ടും സെൽവരാജ് സമൂഹത്തിലെ ഏറ്റവും അടിച്ചമർത്തപ്പെട്ട വിഭാഗത്തിൽ പെടുന്നു. ജാതിയും സമൂഹവും പൊതുബോധമായി കൊണ്ട് നടക്കുന്ന കയ്യൂക്കിന്റെയും പൗരുഷത്തിന്റെയും നിർവചനങ്ങൾക്കപ്പുറം നിൽക്കുന്ന വ്യക്തിയാണ് അദ്ദേഹം. അതുകൊണ്ടു തന്നെയാണ് സെൽവരാജിനെ അപമാനിക്കുന്നതിൽ ശങ്കരലിംഗം (ജ്യോതിയുടെ മച്ചുനൻ) അതിയായ ആനന്ദം കണ്ടെത്തുന്നത്. പുരുഷത്വം പോലും മേൽജാതിയുടെ ചിഹ്നമായി മാറ്റപെടുന്നുണ്ട് ഇവിടെ.
എന്നിട്ടും 'ദൈവികമായ ഇടപെടലിൽ' കൂടി മരണത്തിൽ നിന്നും തിരിച്ചെത്തുന്ന പരിയൻ ജ്യോതി മഹാലക്ഷ്മിയുടെ പിതാവിനോടും കൂട്ടരോടും ക്ഷമിക്കുന്നു. മാത്രമല്ല ജാതിയും സാമ്പത്തിക വേർതിരിവുകളും മറന്നുകൊണ്ട് ജ്യോതിയുടെ അച്ഛനും കൂട്ടരും പെരുമാളിനെ സ്വീകരിക്കും എന്നൊരു ഉട്ടോപ്യൻ സങ്കൽപ്പവും ആണ് ചിത്രം ബാക്കി വെക്കുന്നത്. ചിത്രത്തിന്റെ തുടക്കത്തിലെ ദളിത് പ്രതിഷേധ ശബ്ദങ്ങൾ ഒന്നും തന്നെ അവസാന ഭാഗത്തിൽ ശേഷിക്കുന്നില്ല. അംബേദ്കറിനെ ആദർശപുരുഷനായി കാണുന്ന പരിയൻ അവസാനം പ്രകടിപ്പിക്കുന്ന ഗാന്ധിയൻ വിധേയത്വം ജാതീയത പറഞ്ഞു തിരുത്താവുന്ന ഒരു ചെറിയ പ്രശ്നമാക്കി ചുരുക്കുന്നു.
ഈ മൂന്നു ചിത്രങ്ങളിലും ദളിത്-സവർണ നായിക നായികമാർ ഒന്നിക്കുന്നില്ല എന്നതും കാണാം. മസാനിൽ ശാലു കൊല്ലപ്പെടുന്നു. സൈരത്തിൽ പ്രശാന്തും അർച്ചിയും കൊല്ലപ്പെടുന്നു. പരിയേറും പെരുമാളിൽ ദീപകും ദേവിയും പോലെ പെരുമാളും ജ്യോതി മഹാലക്ഷ്മിയും ഒന്നിക്കുമോ എന്നൊരു ചോദ്യം മാത്രമാണ് ബാക്കി.
ജാതിയെക്കുറിച്ചുള്ള സംസാര വ്യവഹാരങ്ങളിൽ നിന്നും സ്ത്രീ കഥാപാത്രങ്ങൾ എല്ലാം തന്നെ ഒഴിവാക്കപ്പെട്ടിരിക്കുന്നു. ദേവിയുടെ കഥാപാത്രം ജാതിയേക്കാളും പുരുഷാധിപത്യത്തെയാണ് ചോദ്യം ചെയ്യുന്നത്. ശാലു ജാതിയെക്കുറിച്ച് ഒരിടത്തു മാത്രമാണ് സംസാരിക്കുന്നത്. ആർച്ചിയും ജ്യോതി മഹാലക്ഷ്മിയും പൂർണമായ മൗനം പാലിക്കുന്നു.
മാത്രമല്ല, ഈ ചിത്രങ്ങളിൽ ഉള്ള ദളിത് സ്ത്രീ കഥാപാത്രങ്ങളെ വളരെ അപ്രസക്തരായിട്ടാണ് ചിത്രീകരിച്ചിട്ടുള്ളത്. അവരുടെ ശബ്ദങ്ങൾ തന്നെ കേൾക്കുന്നില്ല. അവരുടെ മുഖങ്ങൾ ഓർക്കപ്പെടുന്നില്ല.
എന്നിരുന്നാലും ജാതി, നിറം, ഭിന്ന ലൈംഗികത, സവർണ രാഷ്ട്രീയ പാർട്ടികളുടെ ചൂഷണം, ഭരണകൂടവും പോലീസും സവർണരും ചേർന്ന് എങ്ങനെ ദളിതരെ അടിച്ചമർത്തുന്നു, വിദ്യാഭ്യാസ രംഗത്ത് എങ്ങനെ ദളിതർ പിന്തള്ളപ്പെടുന്നു എന്നതെല്ലാം ഇവയിൽ തന്നെ മുഖ്യ വിഷയങ്ങളാണ്. രാഹുലും സിമ്രാനും ദിൽവാലെ ദുൽഹനിയയും ഇന്നും തീയേറ്ററുകൾ നിറഞ്ഞോടുന്ന, സവർണ ആധിപത്യം അരങ്ങു വാഴുന്ന ഇന്ത്യൻ മുഖ്യധാരാ ചലച്ചിത്ര മേഖലയിൽ ഈ മൂന്നു ചിത്രങ്ങൾ ഒരു അടയാളപ്പെടുത്തൽ തന്നെയാണ്.