അകിട്

പശുവിന് മാസം തികഞ്ഞു.
ആകാശം
ആലയ്ക്കുമേൽ,
നിലാവുറ്റിച്ച്
പേറിന് കൂട്ടിരുന്നു.
വീട്,റാന്തൽ കൊളുത്തിവെച്ച്
കാവൽ നിന്നു.
ആണോ,
പെണ്ണോ?
പെണ്ണുമതി.
കറന്നെടുത്താൽ
പാല്.
ഊണിനു തൈര്.
ദാഹത്തിനു മോര്.
ഈ ലോകത്തെ ,
എങ്ങും
മറന്ന് വെച്ചു
പോകാതെ,
മുലയിടുക്കിലും
മടിക്കുത്തിലും
സൂക്ഷിയ്ക്കുന്ന
പെണ്ണ്.
മൂളിപ്പറന്നെത്തിയ ഉറക്ക്
വീട്ടിലെ വെളിച്ചമെല്ലാം
ഊതിക്കെടുത്തി.
പതുക്കെ,
എഴുന്നേറ്റു നിന്ന്
പശുക്കുട്ടി തപ്പിത്തുടങ്ങുന്നു
അതിന്റെ
അമ്മയുടെ അകിട്.
ആകാശം
ആലയ്ക്കുമേൽ,
നിലാവുറ്റിച്ച്
പേറിന് കൂട്ടിരുന്നു.
വീട്,റാന്തൽ കൊളുത്തിവെച്ച്
കാവൽ നിന്നു.
ആണോ,
പെണ്ണോ?
പെണ്ണുമതി.
കറന്നെടുത്താൽ
പാല്.
ഊണിനു തൈര്.
ദാഹത്തിനു മോര്.
ഈ ലോകത്തെ ,
എങ്ങും
മറന്ന് വെച്ചു
പോകാതെ,
മുലയിടുക്കിലും
മടിക്കുത്തിലും
സൂക്ഷിയ്ക്കുന്ന
പെണ്ണ്.
മൂളിപ്പറന്നെത്തിയ ഉറക്ക്
വീട്ടിലെ വെളിച്ചമെല്ലാം
ഊതിക്കെടുത്തി.
പതുക്കെ,
എഴുന്നേറ്റു നിന്ന്
പശുക്കുട്ടി തപ്പിത്തുടങ്ങുന്നു
അതിന്റെ
അമ്മയുടെ അകിട്.