ഇടവേളകളില്ലാതെ ഇടം
ഇടം ചിലർക്കൊരു സ്വതന്ത്രമായ മുറിയാണെങ്കിൽ മറ്റുചിലർക്ക് അത് അവനവനെ അവതരിപ്പിക്കാനുള്ള ഒരു വേദിയായിരിക്കും. ഒരിടമുണ്ടാക്കിയെടുക്കുക എന്നത് പാർശ്വവത്കരിക്കപ്പെടുന്നവരെ സംബന്ധിച്ചിടത്തോളം കാലടികൾക്കിടയിലെ മണ്ണ് നിൽക്കാൻ പാകത്തിൽ ഉറപ്പിക്കുക എന്നതാണ്.

നിന്നു തളർന്നവർ, ഓടിത്തളർന്നവർ, ഇരിയ്ക്കാൻ പോലുമിടമില്ലാതെ മരിച്ച പൂർവ്വികന്റെ ഓർമ്മയിൽ കാലുറയ്ക്കാത്തവർ. ഇവർക്കെല്ലാം ഒരിരിപ്പിടം എത്രകാലം ദൂരെയാണ്. ഇടമുണ്ടാവുക എന്നത് മനുഷ്യന്റെ അടിസ്ഥാനപരമായ സമസ്യകളിലൊന്നാണ്. ഒടുവിൽ, മടുപ്പിന്റെ, യാന്ത്രികതയുടെ വിയർപ്പെല്ലാം കഴുകിക്കളഞ്ഞ് കയറിയിരിക്കാൻ ഒരിടമുണ്ടാവുക എന്നത് നിലനിൽപ്പിന്റെ തന്നെ ആവശ്യകതയാണ്. വിശാലമായ ചിന്താധാരകളില്ലാതെ, നമ്മളെ ഉൾക്കൊള്ളുന്ന ഇടങ്ങളില്ലാതെ ഈ യാത്ര എളുപ്പമല്ല. ഇടമെന്നത് ഓരോ മനുഷ്യനും വ്യത്യസ്ഥമാണ്. ജീവിത നിലവാരത്തിൽ, സാമൂഹികാധികാരത്തിൽ അന്തരമുള്ള, സോഷ്യൽ സ്പെക്ട്രത്തിന്റെ പലയിടങ്ങളിലുള്ളവർക്കും പൊതുവായി വേണ്ട ഒന്നാണിടം. ഇടം ചിലർക്കൊരു സ്വതന്ത്രമായ മുറിയാണെങ്കിൽ മറ്റുചിലർക്ക് അത് അവനവനെ അവതരിപ്പിക്കാനുള്ള ഒരു വേദിയായിരിക്കും. ഒരിടമുണ്ടാക്കിയെടുക്കുക എന്നത് പാർശ്വവത്കരിക്കപ്പെടുന്നവരെ സംബന്ധിച്ചിടത്തോളം കാലടികൾക്കിടയിലെ മണ്ണ് നിൽക്കാൻ പാകത്തിൽ ഉറപ്പിക്കുക എന്നതാണ്.
കോഴിക്കോടിന്റെ നാഗരികത, കലാസാംസ്കാരിക രംഗത്തെ കെൽപ്പുള്ള ഇടങ്ങളെയാണ് ഓർമ്മിപ്പിക്കുന്നത്. അതിന് ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ കാരണങ്ങളുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യകാലത്തേക്കെത്തുമ്പോൾ സംഗീതത്തിൽ ഹിന്ദുസ്ഥാനി പരീക്ഷണങ്ങളുമായി എം.എസ്. ബാബുരാജും, കോഴിക്കോട് അബ്ദുൽ ഖാദറും കടന്നുവരികയും പിന്നണി ഗാനരംഗത്ത് അതിന്റെ പതിവുരീതികളിൽ നിന്നു മാറി പുതിയൊരു ഭാവുകത്വം ഉടലെടുക്കുകയും ചെയ്തു. മലയാള സിനിമാ ചരിത്രത്തിൽ ഉള്ളടക്കം കൊണ്ടും ശക്തമായ രാഷ്ട്രീയം കൊണ്ടും ജോൺ എബ്രഹാമിന്റെ സ്വതന്ത്ര സിനിമകൾ ഇക്കാലത്ത് ശ്രദ്ധേയമായി. ആലപ്പുഴക്കാരനായ ജോൺ എബ്രഹാം ഈ മണ്ണിന്റെ തണുപ്പിലാണ് പടർന്നുപന്തലിച്ചതും തണലായതും. ജനകീയ സിനിമാപ്രസ്ഥാനങ്ങൾ കൊണ്ടും ചലച്ചിത്ര സമിതികൾ കൊണ്ടും വ്യത്യസ്ഥമായ വീക്ഷണ കോണിലൂടെ കലയെ സമീപിക്കുകയും അതിനുവേണ്ടി പ്രവർത്തിക്കുകയും ചെയ്തവരായിരുന്നു അക്കാലത്ത് ഇവിടെയുണ്ടായിരുന്നവർ. സത്യജിത്ത് റേ ചലച്ചിത്രമേള കൊൽക്കത്തയിൽ നടക്കുന്നതിനു മുൻപു തന്നെ കോഴിക്കോട് നടന്നിരുന്നു എന്ന് പറയുമ്പോൾ എത്രമേൽ ഗൗരവമായാണ് കലയെ ഈ നാട് സമീപിച്ചതെന്ന് വ്യക്തമാകും.
1950 നും 1980 നും ഇടയിലുള്ള കാലഘട്ടത്തിലാണ് സാഹിത്യകാരന്മാർക്കും മാധ്യമപ്രവർത്തകർക്കും നല്ലൊരു വേദിയായി കോഴിക്കോട് മാറുന്നത്. വൈക്കത്ത് ജനിച്ച് കോഴിക്കോട് ജീവിച്ച എഴുത്തുകാരനാണ് ബഷീർ. ഈ തെരുവിന്റെ യാതാർത്ഥ്യങ്ങളെ, ആൾക്കൂട്ടത്തെ പശ്ചാത്തലപ്പെടുത്തി ഒരു തെരുവിന്റെ കഥയെഴുതിയത് പൊറ്റക്കാടാണ്. കൂടല്ലൂർക്കാരനായ എം.ടി വാസുദേവൻ നായർ സാഹിത്യത്തിലും, സിനിമയിലും, മാധ്യമപ്രവർത്തനത്തിലും അതികായനായി വളർന്നത് കോഴിക്കോട്ടുനിന്നാണ്. ഉറൂബും, തിക്കോടിയനും, ചെറുകാടും, കെ. ടി. മുഹമ്മദും ഈ കണ്ണിയിൽ ചേർന്നു ചേർന്ന് കോഴിക്കോടിന്റെ സാംസ്കാരികമുഖത്തിന്റെ ഭാഗമായി നിന്നു.
സമാന്തരമായി, മാധ്യമപ്രവർത്തനരംഗത്ത് മുന്നേറ്റങ്ങൾ നടന്ന കാലമായിരുന്നു അത്. കോഴിക്കോട്ടുടലെടുത്ത കേരളത്തിലെ പ്രമുഖ മാധ്യമസ്ഥാപനങ്ങളാണ് മാതൃഭൂമിയും, ചന്ദ്രികയും, ദേശാഭിമാനിയും. പിന്നീട് ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യത്തിലാണ് സിറാജും മാധ്യമവും തേജസും കടന്നുവരുന്നത്. നവമാധ്യമരംഗത്ത് സ്വതന്ത്ര രാഷ്ട്രീയ നിലപാടുകളുമായി മുൻപോട്ടു പോകുന്ന ട്രൂകോപ്പി തിങ്കിന്റെയും, ഡൂൾ ന്യൂസിന്റെയും ശക്തമായ ഇടമാണിന്ന് കോഴിക്കോട്.
പാശ്ചാത്യരുടെ കാലിക്കറ്റ്, അറബികളുടെ കാലിക്കൂത്ത്, ചീനരുടെ കാലിഫോ, തമിഴരുടെ കല്ലിക്കോട്ടൈ, കന്നടികരുടെ കല്ലിക്കോട്ടെ. കോട്ട പോലുള്ള കൊട്ടാരമുള്ള നാട്, കോയിൽക്കോട്ടയും പിന്നെ കോയിൽക്കോടും ഒടുവിൽ കോഴിക്കോടുമായി. ഇവിടെയുണ്ടായിരുന്നവരുടെയും ഇവിടേക്ക് കടന്നുവന്നവരുടെയും മാന്ത്രികമായൊരു ചേരുവയാണ് ഈ നാട്. കലാരംഗത്ത് പലപ്പോഴും ഒരു തുടർച്ചയായല്ല, ഒരു തുടക്കമായാണ് കോഴിക്കോട് നിലകൊണ്ടത്. പ്രാദേശികമായി നിന്നുകൊണ്ട് തന്നെ ലോകനിലവാരത്തിലേക്ക് വളർന്നു വന്നവയാണ് ഇവിടെ പിറവിയെടുത്ത കലാസൃഷ്ടികൾ.
ഈ ഊർവ്വരതയിലാണ് 'ഇട'ത്തിന്റെ വിത്ത് മെല്ലെമെല്ലെ മുളച്ചുപൊന്തുന്നത്. എല്ലാ മലയാളികളിലേക്കും നവവായനാനുഭവം പകരാനാണ് ഇടം ശ്രമിക്കുന്നത്. ഇരിപ്പിടം നിഷേധിക്കപ്പെട്ടവന്, തിരക്കുകൾക്കിടയിൽ മൊബൈൽ ഫോണിന്റെ അറ്റത്ത്, ഒരു വിരൽദൂരത്ത് ചെന്നിരിക്കാനൊരിടം കാത്തിരിക്കുന്നവന്, ചരിത്രം ഇടം നിഷേധിച്ചവന് ഇടം ഒരുക്കാനുള്ള ശ്രമമാണ് ഈ മാഗസിന്റെ നിലനിൽപ്പ്. ഇടം ഇനിമുതൽ എല്ലാമാസവും മൊബൈൽ ആപ്പിലൂടെ വായനക്കാരിലേക്കെത്തുകയാണ്. ഇക്കാലത്തിന്റെ സാങ്കേതികതയ്ക്കും, വേഗതയ്ക്കുമൊപ്പം വായാനാനുഭവവും പരിണാമത്തിന് വിധേയമായിക്കൊണ്ടിരിക്കുമ്പോൾ ഈ ഉദ്യമം വായനക്കാർക്ക് കൂടുതൽ സഹായകരമാകുമെന്ന് പ്രതീക്ഷയുണ്ട്.
(Photo courtesy: Mission Kozhikode, Consultus Solutions)