ബർസാന ഹോളി: ക്യാമറക്കണ്ണുകളിൽ

ഹോളി, ഉത്തർപ്രദേശ് സംസ്ഥാനം വളരെയധികം ഉത്സാഹത്തോടും ഉന്മാദത്തോടും കൂടി ആഘോഷിക്കുന്ന നിറങ്ങളുടെ ഉത്സവം. എന്നാൽ ആഘോഷരീതികൾ പ്രാദേശികമായി വ്യത്യാസപ്പെടുന്നുണ്ട്. മഥുരയിൽ നിന്ന് 42 കിലോമീറ്റർ അകലെയുള്ള ബർസാന എന്ന ചെറുപട്ടണം ഹോളി ആഘോഷിക്കുന്നതിന്റെ ഭംഗി പകർത്താനാണ് ക്യാമറയുമായി ഇറങ്ങിയത്. ശ്രീകൃഷ്ണന്റെ പ്രിയയായ രാധയുടെ ജന്മസ്ഥലമായ ബർസാന ഓരോ വർഷവും ഹോളികാലത്ത് ധാരാളം സന്ദർശകരെ ആകർഷിക്കുന്നു.
മഥുര ട്രെയിൻ ഇറങ്ങി ഒരു പ്ലാനും ഇല്ലാതെയാണ് വൃന്ദാവനിലേക്ക് ഞങ്ങൾ എത്തുന്നത്. അന്ന് രാത്രി അവിടെ മുറി എടുത്തു നിന്ന് പിറ്റേന്ന് വേണം ബർസാനയിലേക്ക് പോകാൻ. ബർസാനയിൽ എത്തി ഒരു ചെറിയ ഗസ്റ്റ് ഹൌസ് തപ്പിപ്പിടിച്ചു ഞങ്ങൾ ഹോളി ആഘോഷങ്ങൾ പകർത്താൻ ക്യാമറയെടുത്ത് ഇറങ്ങി. ചെറിയ കുന്നിന്റെ മുകളിലുള്ള ഒരു അമ്പലം, അവിടെ ആണ് ഇന്ത്യയിലെ ഹോളി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നത്.

രാധേ എന്ന് ഉറക്കെ പറഞ്ഞു കൊണ്ട് രാധാറാണി അമ്പലം ലക്ഷ്യം വെച്ച് ആളുകൾ ആവേശത്തോടെ മുകളിലേയ്ക്ക് കയറുകയാണ്. അമ്പലത്തിൽ എത്തുമ്പോഴേക്കും നമ്മൾ പലനിറങ്ങളിൽ കുളിച്ചുകാണും. മുകളിൽ എത്തിയാൽ പിന്നെ ആഘോഷങ്ങളുടെ, സന്തോഷത്തിന്റെ ആർത്തിരമ്പലാണ്. എല്ലാം മറന്ന് ആളുകൾ പരസ്പരം നിറങ്ങൾ വാരി ഏറിയും. അവർ പാട്ടുപാടി നൃത്തം വെക്കും. ആനന്ദത്തിന്റെ അവസാനം അവർ സ്വയംമറന്ന് ആ നിറങ്ങളിൽ കിടന്നുരുളും.
എല്ലാം കഴിഞ്ഞ് ഇറങ്ങുമ്പോൾ ഒരമ്മൂമ്മ മുഖത്ത് ചായം പുരട്ടി ഞങ്ങളുടെ മുൻപിൽ നിൽക്കുന്നു. അവർ വിധവകളുടെ പ്രത്യേക ഹോളി ആഘോഷത്തിനായി എത്തിയതാണ് എന്നറിയാൻ കഴിഞ്ഞു. വളരെയധികം സന്തോഷവതിയായി അവർ ഫോട്ടോയ്ക്ക് പോസ് ചെയ്തു. ബർസാന യഥാർത്ഥത്തിൽ ഒരു തിരിച്ചറിവായിരുന്നു, ജീവിതത്തിൽ മനുഷ്യന് എത്രത്തോളം സന്തോഷങ്ങൾ കണ്ടെത്താം എന്ന മനസ്സിലാക്കൽ. ഒരപരിചിതനെ ആഘോഷവേളയിൽ നിറങ്ങൾ കൊണ്ട് ആ നാടിന്റെ താളത്തിലേയ്ക്ക് കൂട്ടിച്ചേർത്തവർ എന്റെ ജീവിതത്തിൽ പുതിയൊരേടായി.
ഹോളി ആഘോഷത്തിനായി രാധാറാണി അമ്പലത്തിൽ ആളുകൾ ഒന്നിച്ചപ്പോൾ.

വർണപ്പൊടികൾ എറിഞ്ഞും വെള്ളത്തിൽ നിറം ചാലിച്ചും ആളുകൾ അമ്പലത്തിനു മുന്നിൽ ആഘോഷം ആരംഭിക്കുന്നു.
ഹോളി ആഘോഷത്തിനായി എത്തിച്ചേർന്ന വിദേശികൾ.

നിറങ്ങളിൽ മുങ്ങി ആവേശത്തിൽ ആളുകൾ.

ഭിന്നലിംഗക്കാർ ആഘോഷത്തിൽ പങ്കെടുത്ത് നൃത്തം ചെയ്യുന്നു.

നിറങ്ങളിൽ മുങ്ങിയ രാധാഭക്തൻ ആളുകളെ തൊഴുത് സ്നേഹം പങ്കിടുന്നു.

നിറങ്ങളിൽ ആറാടി ഹോളി ആഘോഷിക്കുന്നവർ.

ആഘോഷത്തിൽ പങ്കെടുക്കുന്ന വൃദ്ധ.