കോറോണയോട് ഗോ പറഞ്ഞ് സലീം മാസ്റ്ററുടെ ഷോർട്ട് ഫിലിം
ഒരുപാട് അവാർഡുകളും നിറഞ്ഞ പ്രദർശന സദസ്സുകളും ലഭിച്ച് മുന്നേറിക്കൊണ്ടിരിക്കുകയാണ് ഈ ഷോർട്ട് ഫിലിം. ഇതിനോടകം തന്നെ ബാംഗ്ലൂർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ നിന്നും മീഡിയ സിറ്റി തിരുവനന്തപുരത്തു നിന്നും മികച്ച ഷോർട്ട് ഫിലിമിനുള്ള അവാർഡ് ലഭിച്ചു കഴിഞ്ഞു. മുംബൈ ഇന്റർനാഷണൽ ഷോർട്ട് ഫിലിം അവാർഡിലേക്ക് ക്ഷണം ലഭിക്കുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ വർഷം ചൈനയിൽ നിന്നും പൊട്ടിപ്പുറപ്പെട്ട കോവിഡ് എന്ന മഹാമാരി നമ്മുടെ സാമൂഹിക ക്രമങ്ങളെ ആകെ മാറ്റിമറിച്ചിരിക്കുകയാണ്. ജോലി, വിദ്യാഭ്യാസം, കല, കായികം, സിനിമ, രാഷ്ട്രീയം തുടങ്ങി സർവ്വ മേഖലകളിലും കോവിഡ് ഈ കാലയളവിനുള്ളിൽ സമൂലമായ മാറ്റങ്ങൾ വരുത്തിയിരിക്കുന്നു. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ഇന്റർനെറ്റ് അനുബന്ധ ടെക്നോളജികൾ അതിന്റെ വികാസം മാനംമുട്ടെ എത്തിനിൽക്കുന്നതു കൊണ്ട് തന്നെ കോവിഡിന് മനുഷ്യനെ പൂർണമായും സ്തംഭിപ്പിക്കാനായില്ല എന്ന് വേണമെങ്കിൽ പറയാം. കോവിഡ് കാലത്തെ ഓഫീസ് ജോലികൾ ഇന്റർനെറ്റിലൂടെ വീട്ടിലിരുന്നായി. കല്യാണങ്ങളും മറ്റു വിശേഷങ്ങളും വീഡിയോ കോൺഫറൻസിലൂടെയായി. അതുപോലെത്തന്നെ നമ്മുടെ സ്കൂളുകളും പൂർണമായും ഇന്റർനെറ്റിലേക്കും ദൃശ്യമാധ്യമങ്ങളിലേക്കും മാറി. ഇതുവഴി നമ്മുടെ നാട്ടിൻപുറത്തെ കുട്ടികൾക്കു പോലും അന്താരാഷ്ട്ര വിദ്യാഭ്യാസ സംസ്കാരത്തെ പരിചയപ്പെടാനായി എന്ന ഗുണമുണ്ടെങ്കിലും സ്കൂളിൽ നിന്നും ലഭിക്കേണ്ടിയിരുന്ന മറ്റു മൂല്യങ്ങൾ അവന് താൽക്കാലികമായി നിഷേധിക്കപ്പെട്ടു എന്നത് വാസ്തവമാണ്. ഈ യാഥാർഥ്യത്തിന്റെ ആഴം എത്രത്തോളമുണ്ടെന്ന് ഓരോ വ്യക്തിക്കും മുൻപിൽ അവതരിപ്പിക്കുകയാണ് സലീം പെരിമ്പലം & കെഎംഎ സലീം ടീമിന്റെ 'മലാല വീപ്സ് കൊറോണ ഗോ' എന്ന ഷോർട്ട് ഫിലിം.
കോവിഡ് കാലത്ത് തന്റെ സ്കൂൾ കാലം നഷ്ടപ്പെട്ട മലാല എന്ന വിദ്യാർത്ഥിനിയുടെ നോവുകളുടെ ദൃശ്യാവിഷ്കാരമാണ് ഇരുപത് മിനിട്ട് ദൈർഘ്യമുള്ള ഈ ഷോർട്ട് ഫിലിം. ഒരു ദിവസം രാവിലെ വീട്ടിൽ ഇരിക്കുന്ന മലാല എന്നും രാവിലെയുള്ള സ്കൂൾ ബെൽ അടിക്കുന്നതായി കേൾക്കുന്നു. തന്റെ തോന്നൽ യാഥാർഥ്യമാണെന്ന കരുതലോടെ അവൾ തന്റെ ബാഗും പുസ്തകങ്ങളുമെടുത്ത് സ്കൂളിലേക്ക് പോകുന്നു. സ്കൂളിന് മുൻപിലെത്തിയ മലാല കാണുന്നത് പൂട്ടിയ സ്കൂൾ ഗേറ്റും കാട് പിടിച്ചു കിടക്കുന്ന പരിസരവുമാണ്. എങ്കിലും തന്റെ ക്ലാസിലേക്ക് കയറണമെന്ന് തീരുമാനിച്ച അവൾ സ്കൂളിന്റെ പിറകുവശത്തിലൂടെ കോമ്പോണ്ടിലേക്ക് പ്രവേശിക്കുന്നു. മലാല ആദ്യം പോകുന്നത് അവൾ വളർത്തിയിരുന്ന മീനുകളുടെ അടുത്തേക്കാണ്. കുളത്തിലെ വെള്ളമെല്ലാം വറ്റി മീനുകൾ ചത്തുകിടക്കുന്ന കാഴ്ചയാണ് അവൾ കാണുന്നത്. തുടർന്ന് മതിലിനടുത്ത് ഒളിപ്പിച്ചുവെച്ചിരുന്ന മിഠായി എടുക്കാൻ പോകുമ്പോൾ അതെല്ലാം കേടുവന്നിരിക്കുന്നു. പുതിയ മിഠായികൾ വാങ്ങാനായി സ്കൂളിനടുത്തെ കടയിൽ പോയി നോക്കിയപ്പോൾ അവിടെയുണ്ടായിരുന്നത് കടക്കാരനില്ലാത്ത കടയും കാലിയായ മിഠായി ഭരണികളും മാത്രമാണ്. പാതി തകർന്ന മനസ്സോടെ അവൾ ക്ലാസ് മുറിയിലേക്ക് നീങ്ങുന്നു. ക്ലാസ് മുറിയിൽ അവൾ തനിച്ചാണ്. എങ്കിലും തന്റെ കണ്ണുകൾ പതിയെ അടയ്ക്കുമ്പോൾ തന്റെ ക്ലാസിലെ ശബ്ദ കോലാഹലങ്ങളും കുസൃതികളും അവൾ കേൾക്കുന്നുണ്ട്. ആ തോന്നൽ അവളെക്കൊണ്ട് പഴയതു പോലെ എല്ലാം ചെയ്യിപ്പിക്കുന്നുണ്ട്. അവൾ ഒറ്റയ്ക്ക് അസംബ്ലിയിൽ വരിയായി പോകുന്നു, തുടർന്ന് ക്ലാസിൽ വന്നിരിക്കുന്നു, തന്റെ കൂട്ടുകാരികൾക്ക് തന്റെ മൈലാഞ്ചി കാണിച്ചു കൊടുക്കുന്നു, ടീച്ചറില്ലാത്ത നേരം സംസാരിക്കുന്ന കുട്ടികളുടെ പേരെഴുതി തന്റെ ഉത്തരവാദിത്തം നിർവഹിക്കുന്നു, ഉച്ചക്കഞ്ഞിക്ക് വരി നിൽക്കുന്നു, താൻ കേൾക്കുന്ന ശബ്ദങ്ങളെല്ലാം സാങ്കൽപ്പികമാണെന്നും താനിപ്പോൾ നിൽക്കുന്നത് പഴയ സ്കൂൾ ഓർമ്മകളിലാണെന്നും പെട്ടെന്ന് തന്നെ തിരിച്ചറിയുമ്പോഴും അവൾ ആ സാങ്കൽപ്പിക നിമിഷങ്ങളെ നന്നായി ആസ്വദിക്കുന്നുണ്ട്. എങ്കിലും മലാലക്ക് പിടിച്ച് നിൽക്കാനാകാതെ പോയത് കഴിഞ്ഞ വർഷം സ്കൂൾ കലോത്സവത്തിൽ തനിക്ക് മോഹിനിയാട്ടത്തിൽ ഒന്നാം സ്ഥാനം ലഭിച്ചതിന്റെ പോസ്റ്റർ സ്കൂൾ ചുമരിൽ നിന്നും കാണുമ്പോഴാണ്. പെട്ടെന്ന് അവളുടെ ഭൂതകാലാസ്വാദനം ഒരുതരം ഭ്രാന്തമായ ഉന്മാദാവസ്ഥയിലേക്ക് നീങ്ങുന്നുണ്ട്. കഴിഞ്ഞ വർഷത്തെ കലോത്സവ വേദിയും കുട്ടികളുടെ ശബ്ദവും അനൗൺസ്മെന്റും അവളുടെ കാതുകളിൽ മുഴങ്ങുന്നുണ്ട്. ഒരേ സമയം തന്റെ സന്തോഷത്തെയും സങ്കടത്തേയും ഉന്മാദാവസ്ഥയെയും പിടിച്ചുനിർത്താനാവാതെ അവൾ സ്കൂൾ വരാന്തയിൽ ഭ്രാന്തമായി മോഹിനിയാട്ടത്തിന്റെ ചുവടുകൾ വെക്കുന്നു. തന്റെ ഉന്മാദ ലോകത്ത് നിന്നും തിരിച്ചു വരുന്നത് വരെയും തന്റെ ശരീരം ക്ഷീണിക്കുന്നത് വരെയും മലാല ചുവടുകൾ വെച്ചു കൊണ്ടേയിരിക്കുന്നു. അവസാനം അവൾ സാങ്കൽപ്പിക ലോകത്തു നിന്നും തിരിച്ചു വരുമ്പോഴാണ് നിരാശയോടെ സ്കൂളിന്റെ മുറ്റത്ത് ഇരിക്കുന്നതും അവളുടെ നല്ല സ്കൂൾ ജീവിതത്തെ ഇല്ലാതാക്കിയ കോവിഡിനെ ശപിക്കുന്നതും.
കോവിഡ് മനുഷ്യകുലത്തെയാകെ പിടിച്ചുകുലുക്കിയിട്ടുണ്ട്. അവയിൽ ഏറ്റവും കൂടുതൽ പരിക്കുകൾ സൃഷ്ടിച്ചിരിക്കുന്നത് ഒരു പക്ഷെ നമ്മുടെ വിദ്യാർത്ഥികൾക്കായിരിക്കും. സ്കൂൾ എന്നത് കേവലം ഒരു പഠന മുറിയല്ല. സ്കൂളിന്റെ ധർമ്മം കുട്ടികളെ മാർക്കുൽപ്പാദിപ്പിക്കുന്ന യന്ത്രങ്ങളാക്കുകയുമല്ല. അങ്ങനെയായിരിക്കുന്നുവെങ്കിൽ കോവിഡ് കാലം വിദ്യാർത്ഥികൾക്ക് പരിക്കുകൾ സൃഷിടിച്ചു എന്ന് പറയുന്നത് തെറ്റായിരിക്കും. കാരണം സ്കൂൾ അടഞ്ഞു കിടക്കുമ്പോഴും ക്ലാസുകൾ അവർക്ക് ഓൺലൈനായും ടിവിയിലൂടെയും ലഭിച്ചു. ലോകത്തിന്റെ ഏത് മൂലയിലുമുള്ള ക്ലാസുകളും സെമിനാറുകളും അവർക്ക് അവരുടെ വീട്ടിലിരുന്ന് ഇന്റർനെറ്റിലൂടെ കാണാനായി. ധാരാളം ഓൺലൈൻ കോഴ്സുകൾ ചെയ്ത് സർട്ടിഫിക്കറ്റുകൾ നേടാനായി. എങ്കിലും വിദ്യാലയങ്ങളിൽ നിന്നും ലഭിക്കേണ്ട ഒരുപാട് മൂല്യങ്ങളാണ് ഈ കോവിഡ് കാലം അവരിൽ നിന്നും അപഹരിച്ചെടുത്തത്. ഒരു രാജ്യത്തെ മികച്ച പൗരന്മാരെ സൃഷ്ടിക്കുന്ന ഫാക്ടറികളാണ് വിദ്യാലയങ്ങൾ. അത് കേവലം പാഠപുസ്തകത്തിലെ വിവരങ്ങൾ പകർന്നു നൽകി മാത്രമല്ല. തന്റെ സഹപാഠികളോടും ടീച്ചർമാരോടും ഇടപെട്ട് നല്ലൊരു സംസ്കാരത്തിനും മൂല്യത്തിനുമുടമയാകുമ്പോൾ മാത്രമാണ് ഈ ഫാക്ടറിയിൽ നിന്നും പുറത്തിറങ്ങുന്ന പ്രൊഡക്ടുകൾ മികച്ചതാണെന്ന് പറയാനൊക്കൂ. ഈയൊരു അവസരമാണ് യഥാർത്ഥത്തിൽ കോവിഡ് ഇല്ലാതാക്കിയത്. ഈ ആശയത്തെ തന്റെ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് അറിയിച്ച് കൊടുക്കാനും കൂടിയാണ് സിനിമയുടെ നിർമ്മാതാക്കളായ സലീം പെരിമ്പലവും കെ എം എ സലീമും ഇങ്ങനെയൊരു ആശയവുമായി മുന്നിട്ടിറങ്ങിയത്.
കോവിഡ് കാലത്തെ വിദ്യാർത്ഥി ജീവിതത്തിന്റെ കാണാപ്പുറങ്ങളെ മാത്രം പറഞ്ഞുപോകാതെ ശക്തമായ രാഷ്ട്രീയം കൂടി തന്റെ സിനിമയിലൂടെ സലിം പെരിമ്പലം ചർച്ച ചെയ്യുന്നുണ്ട്. അതിന്റെ ആദ്യ പടിയാണ് കഥാപാത്രത്തിന്റെ പേര് 'മലാല' എന്ന് നൽകിയതും സിനിമയുടെ പേരിൽ 'കൊറോണ ഗോ' എന്ന് ഉൾപ്പെടുത്തിയതും. സ്ത്രീ വിദ്യാഭ്യാസത്തിനു വേണ്ടി പോരാടി തീവ്രവാദാക്രമം വരെ നേരിട്ട പാക്ക് പെൺകുട്ടിയാണ് മലാല യൂസഫ് സായ്. അത്തരമൊരു പെൺകുട്ടിയുടെ പേര് തന്റെ കഥാപാത്രത്തിന് സംവിധായകൻ നൽകിയത് കൃത്യമായ ആശയം ഉൾക്കൊള്ളിച്ചുകൊണ്ടുതന്നെയാണ് എന്ന് കരുതാം. മലാല, വിദ്യഭ്യാസം നിഷേധിക്കപ്പെട്ട ഒരുപാട് കുട്ടികളുടെ, പ്രത്യേകിച്ചും പെൺകുട്ടികളുടെ പ്രതീകമാണ്. ഇപ്പോഴും ഈ ലോകത്തിന്റെ പല കോണുകളിലും സ്കൂളിൽ പോകാൻ സാധിക്കാത്ത കുട്ടികളുണ്ട്. അഫ്ഗാനിലും സിറിയയിലും ഫലസ്ഥീനിലും കാശ്മീരിലും കുട്ടികൾക്ക് തങ്ങളുടെ സ്കൂൾ കാലം കോവിഡ് വരുന്നതിനും മുൻപേ നഷ്ടപ്പെട്ടിട്ടുണ്ട്. സ്ത്രീ വിദ്യഭ്യാസത്തെ എതിർക്കുന്ന മത തീവ്രവാദവും ആഭ്യന്തര യുദ്ധങ്ങളും എത്രയെത്ര കുട്ടികളുടെ സ്കൂൾ അനുഭവങ്ങളാണ് ഇല്ലാതാക്കിയത്. ഉത്തരേന്ത്യൻ ഗ്രാമങ്ങളിലെ കുട്ടികളിപ്പോഴും ഒരു നേരത്തെ അന്നത്തിനു വേണ്ടി ഫാക്ടറികളിലും കൃഷിസ്ഥലങ്ങളിലും പണിയെടുത്തുകൊണ്ടിരിക്കുകയാണ്. അവിടങ്ങളിലെയും കാശ്മീരിലെയും മറ്റു പശ്ചിമേഷ്യൻ രാജ്യങ്ങളിലെയും കുട്ടികളുടെ അവസ്ഥ മലയാളിക്ക് പൂർണമായും മനസ്സിലാക്കാൻ സാധിച്ചത് ഈ കോവിഡ് കാലത്തായിരിക്കാം.
അതുപോലെ കോവിഡ് വ്യാപനത്തിൽ വ്യാപകമായി ചർച്ച ചെയ്യപ്പെട്ട കാര്യമാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചിലർ 'കൊറോണ ഗോ ' എന്ന മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തിയത്. ഇതിൽ രാജ്യം ഭരിക്കുന്നവരുടെ നേതാക്കന്മാരുമുണ്ടായിരുന്നു എന്നതാണ് വലിയ വിരോധാഭാസം. ഈ വിഷയത്തെ വിമർശനാത്മകമായി ഈ ഷോർട്ട് ഫിലിമിലൂടെ സമീപിക്കുകയാണ് സംവിധായകൻ. 'കൊറോണ ഗോ' എന്ന മുദ്രാവാക്യം വിളിക്കാൻ ഏറ്റവും കൂടുതൽ അനുയോജ്യർ കുട്ടികളാണെന്നും അല്ലാതെ വിളിക്കുന്നവരൊക്കെ സ്വയം ജാള്യരാകുകയാണ് ചെയ്തതെന്നും സംവിധായകൻ ഈ സിനിമയിലൂടെ പറഞ്ഞു വെക്കുന്നുണ്ട്.
സംഭാഷണങ്ങൾ തീരെയില്ലാത്ത ഏകകഥാപാത്രമുള്ള ഷോർട്ട് ഫിലിമാണിത്. ഒരു വിദ്യാർത്ഥിയുടെ മാനസികപ്രശ്നങ്ങൾ അറിയിക്കാൻ സംഭാഷണത്തേക്കാളുപരി ശബ്ദങ്ങൾക്ക് സാധിക്കുമെന്നാണ് സംവിധായകൻ അഭിപ്രായപ്പെടുന്നത്. അദ്ദേഹത്തിന്റെ അഭിപ്രായം ശരിവെക്കുന്ന രീതിയിലാണ് ഓരോ ദൃശ്യവും കാഴ്ചക്കാരന് നൽകുന്ന അർഥങ്ങൾ. ഓരോ കാഴ്ചയിലും കാഴ്ചക്കാരന് തന്റെ ബാല്യകാലത്തേക്കും സ്കൂൾ ജീവിതത്തിലേക്കും തിരിച്ചു ചെല്ലാൻ സാധിക്കുന്ന രൂപത്തിലാണ് ഫിലിം തയ്യാറാക്കിയിട്ടുള്ളത്. ക്യാമറയും ശബ്ദവും മികച്ച അനുഭവം കാഴ്ചക്കാരന് നൽകുന്നുമുണ്ട്. സിനിമയിൽ മലാലയായി അഭിനയിക്കുന്ന വിസ്മയ, സലിം പെരിമ്പലത്തിന്റെ വിദ്യാർത്ഥിനി കൂടിയാണ്. സിനിമ നിർമ്മിച്ചിരിക്കുന്നത് താൻ ജോലി ചെയ്യുന്ന സ്കൂളിൽ വെച്ചുതന്നെയാണ്. വർഷങ്ങളായി മലയാള സിനിമയിൽ ക്യാമറ അസോസിയേറ്റായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന പ്രവീൺ മോഹനാണ് സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തിട്ടുള്ളത്.
ഒരുപാട് അവാർഡുകളും നിറഞ്ഞ പ്രദർശന സദസ്സുകളും ലഭിച്ച് മുന്നേറിക്കൊണ്ടിരിക്കുകയാണ് ഈ ഷോർട്ട് ഫിലിം. ഇതിനോടകം തന്നെ ബാംഗ്ലൂർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ നിന്നും മീഡിയ സിറ്റി തിരുവനന്തപുരത്തു നിന്നും മികച്ച ഷോർട്ട് ഫിലിമിനുള്ള അവാർഡ് ലഭിച്ചു കഴിഞ്ഞു. മുംബൈ ഇന്റർനാഷണൽ ഷോർട്ട് ഫിലിം അവാർഡിലേക്ക് ക്ഷണം ലഭിക്കുകയും ചെയ്തിട്ടുണ്ട്. സിനിമ ഇറങ്ങി മാസങ്ങൾക്കുള്ളിൽ തന്നെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഈ ഷോർട്ട് ഫിലിം പ്രദർശിപ്പിക്കാൻ അണിയറ പ്രവർത്തകർക്ക് അവസരവും ലഭിച്ചിട്ടുണ്ട്.