ഇന്ത്യൻ രാഷ്ട്രീയത്തിൽ കേൾക്കേണ്ട 'രാഗ'ങ്ങൾ
ഈ കുറിപ്പ് രാഹുലിനെക്കുറിച്ചുള്ളതല്ല, രാഹുൽ പലവേദികളിലായി പറഞ്ഞുവെച്ചിട്ടുള്ള ഭാവി ഇന്ത്യയുടെ രാഷ്ട്രീയവാക്യമാകേണ്ട ചില നുറുങ്ങുകളെക്കുറിച്ചാണ്, അധികാരരാഷ്ട്രീയവും ആദർശരാഷ്ട്രീയവും തമ്മിലുള്ള വടംവലിയെക്കുറിച്ചാണ്.

രാഷ്ട്രീയം ഒരു ഒന്നാന്തരം ഗെയിം ആണ്. ടീം മേറ്റിന്റെ പാസ് കൃത്യസമയത്ത് സ്വീകരിച്ച്, കളം നിറഞ്ഞ് കളിക്കാനും തക്കം നോക്കി എതിരാളിയുടെ വല കുലുക്കാനും കഴിഞ്ഞാലേ ഈ കളിയിൽ വിജയമുള്ളൂ. മാസ്മരിക ഷോട്ടുകൾ ഉതിർത്താലും ഗ്രൗണ്ടിൽ കവിത രചിച്ച്, കപ്പ് സ്വപ്നങ്ങളിൽ മാത്രം കൊണ്ടുനടക്കേണ്ടി വരും.
ഇന്ത്യ കണ്ട ഏറ്റവും മികച്ച കുശാഗ്രബുദ്ധിയുള്ള രാഷ്ട്രീയക്കാരൻ ഒരുപക്ഷെ ഗാന്ധിയാവും. ഉപ്പിനെ തന്റെ ആവനാഴിയിലെ അസ്ത്രമാക്കിയതുമുതൽ, മതവും ജാതിയും വിശ്വാസവുമൊക്കെത്തന്നെ തന്റെ ലക്ഷ്യത്തിനു മുതൽക്കൂട്ടായി ഉപയോഗിക്കുന്നതിൽ ഗാന്ധിയിലെ രാഷ്ട്രീയക്കാരൻ വിജയിച്ചു. ബ്രഹ്മചര്യനിഷ്ഠയും ഗ്രാമസ്വരാജും തുടങ്ങി പല ഗാന്ധിയൻ ആശയങ്ങളും 'ഇതൊന്നും നടക്കാൻ പോണില്ല സുഹൃത്തേ' എന്ന് തോളിൽത്തട്ടി പറയാൻ നമ്മെ പ്രേരിപ്പിക്കുമെങ്കിലും ഇന്ത്യൻ ജനതയുടെ മർമ്മമറിഞ്ഞു കളിച്ച ചാണക്യനാണ് ഗാന്ധി. ഇന്ത്യയിലെ നാനാത്വം നിറഞ്ഞ ജനതയെ ഒരു കുടക്കീഴിൽ അണിനിരത്താൻ, അവരുടെ വികാരങ്ങളെ തൊടുന്ന അമ്പുകളാണ് ഗാന്ധി പ്രയോഗിച്ചത്. നെഹ്റു തന്റെ What is Religion എന്ന കുറിപ്പിൽ ഗാന്ധിയൻ രീതികളെ വിമർശനാത്മകമായി സമീപിക്കുന്നുണ്ട്.

"Again, I watched the emotional upheaval of the country during the fast, and I wondered more and more if this was the right method in politics. It seemed to be sheer revivalism, and clear thinking had not a ghost of a chance against it. All India, or most of it, stared reverently at the Mahatma and expected him to perform miracle after miracle and put an end to untouchability and get Swaraj and so on - and did precious little itself! And Gandhiji did not encourage others to think; his insistence was only on purity and sacrifice. I felt, that I was drifting further and further away from him mentally, in spite of my strong emotional attachment to him. Often enough he was guided in his political activities by an unerring instinct. He had the flair for action, but was the way of faith the right way to train a nation? It might pay for a short while, but in the long run?"
എന്നാണ് നെഹ്റു പറയുന്നത്.
അറിവിനാൽ പ്രചോദിതരായി, മൂലകാരണങ്ങളിൽ അസ്വസ്ഥരായല്ല ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാർ ഗാന്ധിക്കു പിന്നിൽ അണിനിരന്നത്. ഗാന്ധി എന്ന മാന്ത്രികനെ മുന്നിൽക്കണ്ട് സ്വയം നവീകരിക്കാതെയുള്ള ഈ പോക്ക് വിദൂരഭാവിയിൽ എങ്ങനെ പ്രവർത്തിക്കുമെന്ന് ഒരു ഘട്ടത്തിൽ നെഹ്റു സംശയം പ്രകടിപ്പിക്കുന്നുണ്ട്. സമകാലിക ഇന്ത്യയിൽ ആദർശരാഷ്ട്രീയവും പ്രയോഗികരാഷ്ട്രീയവും തമ്മിൽ വ്യക്തിപരമായ സംഘർഷം നടക്കുന്ന നേതാക്കളിൽ ഒരാളാണ് രാഹുൽ ഗാന്ധിയെന്ന് നിസ്സംശയം പറയാം.

രാഹുൽ ഗാന്ധി കഴിച്ച ബീഫിന്റെയും പൊറോട്ടയുടെയും എണ്ണവും, കടലിൽ ചാടിയത് വല പിടിക്കാനാണോ വെറും ഷോയ്ക്കാണോ എന്നൊക്കെ ചർച്ച ചെയ്യാനാണ് അദ്ദേഹത്തിന്റെ അനുയായികൾക്കും എതിരാളികൾക്കും ഒരേപോലെ താത്പര്യം. അല്ലെങ്കിൽപ്പിന്നെ, അയാളുടെ ജീനിനെ ആഘോഷമാക്കി പാരമ്പര്യത്തിൽ ഊറ്റം കൊള്ളാനുള്ള വെമ്പലും. ഇന്ത്യൻ രാഷ്ട്രീയത്തിൽ കപ്പടിക്കാത്ത ക്യാപ്റ്റനാണ് രാഹുൽ. ആഘോഷിക്കപ്പെടേണ്ട ഒരു നേട്ടവും അയാളുടെ പേരിലില്ല. അപ്പോഴും, നിലവിലെ സാഹചര്യത്തിൽ അയാൾ ചർച്ചാവിഷയമാണ്. ഇന്ത്യയൊട്ടാകെ അറിയുന്ന, ഗ്രാമങ്ങളിലും സ്വന്തം പേരുപറഞ്ഞ് പരിചയപ്പെടുത്താനുള്ള പ്രിവിലേജുള്ള പ്രതിപക്ഷത്തെ ഏക നേതാവ് അയാളാണ്. അതുകൊണ്ടുതന്നെ അയാൾ പറയുന്ന വിഷയങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. ഇന്ത്യയിലും വിദേശത്തുമായുള്ള പല കലാലയങ്ങളിലെയും, സ്കൂളുകളിലെയും വിദ്യാർത്ഥികളുമായി രാഹുൽ നടത്തുന്ന സംവാദങ്ങൾ വേണ്ട വിധം പരിഗണിക്കാൻ ഇവിടുത്തെ മുഖ്യധാരാ മാധ്യമങ്ങളോ സമൂഹമോ തയ്യാറായിട്ടുണ്ട് അഥവാ പാകപ്പെട്ടിട്ടുണ്ട് എന്ന് തോന്നുന്നില്ല.

രാഹുലിന്റെ ഏറ്റവും വലിയ ഗുണവും അതേസമയം ബലഹീനതയും ഒരുപക്ഷെ, ഇന്ത്യൻ ജനത എക്കാലവും ആഘോഷിച്ചിട്ടുള്ള ആണത്തത്തിന്റെ പ്രതിരൂപമല്ല അയാൾ എന്നതാണ്. കുറച്ചുകൂടെ ലളിതമായി പറഞ്ഞാൽ, ഘനഗംഭീര പൗരുഷ ശബ്ദം ലഭിച്ചിട്ടില്ലാത്ത, മീശ പിരിക്കാത്ത, ഹീറോയിസം കാണിച്ച് കൈയ്യടി വാങ്ങാൻ ശ്രമിക്കാത്ത 'നായകനാ'ണ് അയാൾ. ഈ കുറിപ്പ് രാഹുലിനെക്കുറിച്ചുള്ളതല്ല, രാഹുൽ പലവേദികളിലായി പറഞ്ഞുവെച്ചിട്ടുള്ള ഭാവി ഇന്ത്യയുടെ രാഷ്ട്രീയവാക്യമാകേണ്ട ചില നുറുങ്ങുകളെക്കുറിച്ചാണ്, അധികാരരാഷ്ട്രീയവും ആദർശരാഷ്ട്രീയവും തമ്മിലുള്ള വടംവലിയെക്കുറിച്ചാണ്.

പുതുച്ചേരിയിലെ ഭാരതീദാസൻ കോളേജ് ഫോർ വുമൺസിലെ സംവാദം, ചിക്കാഗോ യൂണിവേഴ്സിറ്റിയിലെ അദ്ധ്യാപകനും പോസ്റ്റ് കൊളോണിയൽ ചിന്തയിലെ വിദഗ്ധനുമായ ദീപേഷ് ചക്രബർത്തിയുമായുള്ള അഭിമുഖം, കോർണൽ യൂണിവേഴ്സിറ്റിയിലെ അദ്ധ്യാപകനും ഇന്ത്യയുടെ മുൻ സാമ്പത്തിക ഉപദേഷ്ടാവുമായിരുന്ന കൗശിക് ബസുവുമായുള്ള സംവാദം, ചെന്നൈയിലെ സ്റ്റെല്ല മേരീസ് വുമൺസ് കോളേജിലെ വിദ്യാർത്ഥികളുമായുള്ള ചോദ്യോത്തര വേള, ഏറ്റവുമൊടുവിലായി സെന്റ് തെരേസാസ് കോളേജിലെ വാക്കുകളൊക്കെ സസൂക്ഷ്മം ശ്രദ്ധിച്ചാൽ തെളിഞ്ഞുകാണുന്നത് അഗ്ഗ്രസ്സീവ് നേച്ചർ ഒട്ടുമില്ലാത്ത, കേൾക്കാൻ മനസ്സുകാണിക്കുന്ന, തിരുത്താനും പഠിക്കാനും തയ്യാറുള്ള ഒരു വ്യക്തിയെയാണ്, നായകനെയല്ല. ഇന്ത്യൻ രാഷ്ട്രീയത്തിൽ അത്തരം നേതാക്കൾ വിരളമാണെന്നു തന്നെ പറയാം.
റേപ്പിനെക്കുറിച്ച്, സ്ത്രീസമത്വത്തെക്കുറിച്ച്, സ്ത്രീകൾ സാമ്പത്തികസ്വാതന്ത്ര്യം നേടേണ്ടതിന്റെ ആവശ്യകതയെപ്പറ്റി, സ്വപ്നങ്ങൾ കണ്ട് അവ നേടി സ്വയം ശാക്തീകരിക്കേണ്ടതിനെപ്പറ്റി രാഹുൽ സംസാരിക്കുന്നു. പാട്രിയാർക്കിയെ തനിക്ക് വെറുപ്പാണ് എന്ന് തുറന്നുപറയാൻ എത്ര ഇന്ത്യൻ രാഷ്ട്രീയക്കാർ മുൻപ് ധൈര്യം കാണിച്ചിട്ടുണ്ട്? വർദ്ധിക്കുന്ന കോർപ്പറേറ്റ് രാഷ്ട്രീയ ബന്ധങ്ങളെപ്പറ്റി, പാർട്ടിക്ക് വൻഭൂരിപക്ഷം കിട്ടിയില്ലെങ്കിൽ മറുകണ്ടം ചാടുന്ന എം.എൽ.എമാരാണ് സ്വന്തം പാർട്ടിയിലെന്ന സമകാലിക കോൺഗ്രസ്സിന്റെ ഗതികെട്ട ചിത്രത്തെക്കുറിച്ച്, അടിയന്തരാവസ്ഥ തെറ്റായിരുന്നുവെന്ന ബോദ്ധ്യത്തെപ്പറ്റിയൊക്കെ തുറന്ന വേദികളിൽ സംസാരിക്കാൻ അയാൾ മടി കാണിക്കുന്നില്ല. തന്റെ അച്ഛനെക്കൊന്ന വേലുപ്പിള്ള പ്രഭാകരൻ മരിച്ചുകിടന്നപ്പോൾ, അയാളുടെ മകൻ വെടിയേറ്റുവീണപ്പോൾ, ക്രൂരമായ ആ മരണങ്ങളെക്കുറിച്ചും അപമാനിക്കപ്പെട്ട മൃതദേഹത്തെയുമോർത്ത് തനിക്ക് ദുഃഖം തോന്നിയെന്നും, അക്രമത്തിനിരയായ ഒരാൾ ഒരിക്കലും മറ്റൊരു അക്രമത്തെ പ്രോത്സാഹിപ്പിക്കില്ല എന്നുമയാൾ പറയുന്നത് ദേശത്തിന്റെ പൊതുശത്രുവിനെതിരെ യുദ്ധത്തിന് ഗ്വാഗ്വാ വിളിക്കുന്ന, സാമുദായികമായി, വംശീയമായി, 'the other' നെ സൃഷ്ടിച്ചു മാറ്റിനിർത്തലിൽ ആനന്ദം കണ്ടെത്തുന്ന ഒരു മോബിനോടാണ്. ചരിത്രത്തെ പുനർനിർമ്മിച്ച്, പുരാതന ഇന്ത്യയുടെ 'മഹത്വ'ത്തിൽ അഭിരമിക്കുന്നവർക്കിടയിലേക്കാണ്, നാം സംസാരിക്കേണ്ടത് ഭാവിയെക്കുറിച്ചാണ് എന്നയാൾ പറയുന്നത്.

വിരോധാഭാസമെന്തെന്നാൽ, ഇതേ രാഹുൽ ഗാന്ധിയാണ് പ്രതിസന്ധിഘട്ടങ്ങളിൽ മൗനത്തിലേക്കുൾവലിയുന്നതും, സഹോദരി പ്രിയങ്ക റാം മന്ദിറിന് ആശംസ അറിയിക്കുമ്പോൾ ഒന്നും പറയാത്തതും. ഉത്തരേന്ത്യയിലെ സാമുദായിക കെട്ടുപാടുകളെ പാടേ നിരാകരിച്ചാൽ രാഷ്ട്രീയചിത്രത്തിൽ അപ്രസക്തരാകുമെന്ന ഭയം ഡെമോക്ലിസിന്റെ വാൾ പോലെ തലയ്ക്കുമുകളിൽ കറങ്ങുന്ന രാഷ്ട്രീയപ്പാർട്ടിയാണ് ഇപ്പോഴും കോൺഗ്രസ്സ്. അധികാരരാഷ്ട്രീയത്തിന്റെ പ്രയോഗികതലങ്ങളിൽ ഉറച്ച നിലപാടുകളെടുക്കാനോ, അത് പ്രാവർത്തികമാക്കാൻ ഒരു സംഘടനാ സംവിധാനം താഴേ തട്ടിലൊരുക്കാനോ രാഹുലിന് പലപ്പോഴും സാധിക്കുന്നില്ല എന്നത് ഒരു സത്യമാണ്. പ്രാദേശികതലത്തിൽ പ്രതീക്ഷ നൽകിക്കൊണ്ട് ഉയർന്നുവരുന്ന ദളിത് ബഹുജൻ മുന്നേറ്റങ്ങളോടും വിദ്യാർത്ഥി പ്രക്ഷോഭങ്ങളോടും രാഹുലിന്റെ നിലപാട് എന്താണെന്നതും വ്യക്തമല്ല. വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ കളിക്കളത്തിൽ എന്ത് എവിടെ പ്രയോഗിക്കുമെന്നും, പ്രയോഗികരാഷ്ട്രീയത്തിന്റെ ചൂണ്ടുവിരൽ എങ്ങോട്ടു നീട്ടണമെന്നും അദ്ദേഹത്തിന് തിട്ടമില്ല. തൊലിപ്പുറത്തെ ചികിത്സയല്ല, ഇന്ത്യൻ ജനതയെ ബാധിച്ച ക്യാൻസറിനെയാണ് രാഹുലിപ്പോൾ അഭിമുഖീകരിക്കുന്നത്. ഇവിടെയാണ് പണ്ട് നെഹ്റു പ്രകടിപ്പിച്ച സംശയം പ്രസക്തമാകുന്നത്. ഒരു ആഹ്വാനം കൊണ്ട് ഒരു വലിയ ജനത്തെ അടക്കിനിർത്താനും ഇളക്കിവിടാനുമുള്ള മന്ത്രികവിദ്യ കൈവശമുള്ള നേതാക്കളെയാണോ, അതോ ജനതയെ സ്വയം നവീകരിക്കാൻ പ്രാപ്തരാക്കുന്ന വ്യക്തികളെയാണോ വരുംകാല ഇന്ത്യൻ രാഷ്ട്രീയം പ്രതീക്ഷിക്കേണ്ടത്.
അനുദിനം വർഗീയവത്കരിക്കപ്പെടുന്ന ഒരു രാജ്യത്തിന്റെ വലിയ യാഥാർഥ്യം നമ്മുടെ മുന്നിലുണ്ട്. നെഹ്റുവിന് ശേഷം പൊളിറ്റിക്കൽ കറക്റ്റനസ്സോടു കൂടി സംസാരിക്കുന്ന, സഹിഷ്ണുതയുള്ള ഒരു പൊളിറ്റിക്കൽ ഫിഗർ ദേശീയതലത്തിൽ വന്നിട്ടില്ലെന്ന് പറയേണ്ടി വരും. നൂറ്റാണ്ടുകൾ പഴക്കമുള്ള സ്ത്രീവിരുദ്ധതയും സാമുദായിക സാമ്പത്തിക അസമത്വങ്ങളും നിറഞ്ഞ ഇന്ത്യയിൽ, ശങ്കരാടി പറഞ്ഞ പോലെ 'റാഡിക്കലായൊരു മാറ്റം' പെട്ടെന്ന് സാധ്യമല്ല. മാറ്റത്തിന്റെ നേതാവ് രാഹുലോ മറ്റാരെങ്കിലുമാവട്ടെ, രാഹുലിപ്പോൾ സംസാരിച്ചുകൊണ്ടിരിക്കുന്ന വിഷയങ്ങളിലേക്ക് കണ്ണെത്തിയാൽ മാത്രമേ ഒരു ആധുനികരാഷ്ട്രമെന്ന നിലയിലുള്ള വളർച്ച നമ്മൾ കൈവരിക്കുകയുള്ളൂ.