കൂട്ടമരണങ്ങളുടെ മഹാദുരന്തപ്പെയ്ത്തിലും കച്ചവട തന്ത്രങ്ങൾ മെനയുന്ന ഭരണകൂടം
കോവിഡ് വ്യാപനത്തെത്തുടർന്ന് ഇതിനകം തന്നെ ജോലിയും വരുമാനവുമെല്ലാം നഷ്ടപ്പെട്ട് ഭക്ഷണത്തിന് പോലും വകയില്ലാതെ നിൽക്കുന്ന അസംഖ്യം ജനതയോട് അവരുടെ ജീവൻ രക്ഷാമരുന്നിന് ആയിരങ്ങൾ വിലയീടാക്കുന്ന പദ്ധതിയുമായാണ് സർക്കാർ വന്നിരിക്കുന്നത്. അതിനാൽ കർഷകരും തൊഴിലാളികളുമടങ്ങുന്ന രാജ്യത്തെ കോടിക്കണക്കിന് ജനങ്ങൾ വാക്സിൻ ലഭ്യതയിൽ നിന്ന് പുറത്താക്കപ്പെടുമെന്നതുറപ്പാണ്.

അതിതീവ്ര കോവിഡ് വ്യാപനം നമ്മുടെ രാജ്യത്തെ, ചരിത്രത്തിലെ ഏറ്റവും ഭീകരമായ പ്രതിസന്ധി ദിനങ്ങളിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. റോയിട്ടേഴ്സ് പുറത്തുവിട്ട ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ നിന്നുള്ള കൂട്ടശവസംസ്കാരങ്ങളുടെ ആകാശ ചിത്രങ്ങൾ ഓർമിപ്പിക്കുന്നത് പോയകാലങ്ങളിൽ മാനവരാശിയുടെ ഗതിവിഗതികളെ മാറ്റിമറിച്ച മഹാമാരികളെയാണ്. പ്ലേഗും വസൂരിയും കോളറയുമെല്ലാം ജനലക്ഷങ്ങളെ കൊന്നൊടുക്കിയ ദുരന്ത ചരിത്രം ആവർത്തിക്കുമെന്ന ഭീതിയിൽ തന്നെയാണ് ലോകം കോവിഡ് 19 വൈറസിനെയും നോക്കിക്കാണുന്നത്.

ലോകത്ത് ഏറ്റവുമധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന രാജ്യമായി ഇന്ത്യ മാറി. മൂന്ന് ലക്ഷത്തിലധികം കേസുകളാണ് പ്രതിദിനം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്നത്. പ്രതിദിന കോവിഡ് ബാധിത മരണം രണ്ടായിരത്തിന് മുകളിൽ. ലോക്ഡൗണിന് സമാനമായ സാഹചര്യമാണ് മിക്ക സംസ്ഥാനങ്ങളിലും. നിരവധി സംസ്ഥാനങ്ങൾ കടുത്ത ഓക്സിജൻ ക്ഷാമത്തിൽ വലയുന്നു. ആശുപത്രികളിൽ ബെഡുകളില്ലാത്തതിനാൽ വരാന്തകളിലും റോഡുകളിലും വരെ രോഗികൾ തിങ്ങി നിറഞ്ഞു നിൽക്കുന്ന അവസ്ഥ. അവശ്യ മരുന്നുകൾ ലഭ്യമല്ല. മിക്കയിടങ്ങളിലും വാക്സിനേഷനും താളം തെറ്റിയിരിക്കുന്നു. പല സംസ്ഥാനങ്ങളിലും കൂട്ടമായി ജനങ്ങൾക്ക് കുത്തിവെപ്പ് നൽകാനായി തുറന്ന പ്രത്യേക കേന്ദ്രങ്ങൾ വാക്സിൻ കിട്ടാത്തതിനാൽ അടച്ചിട്ടിരിക്കുകയാണ്.
ലോകരാജ്യങ്ങൾ അവരുടെ പൗരന്മാരുടെ ജീവൻ സംരക്ഷിക്കുന്നതിനായി വലിയ രീതിയിലുള്ള ശ്രമങ്ങൾ നടത്തിവരുന്നത് നാം കാണുന്നുണ്ട്. പക്ഷേ ദൗർഭാഗ്യകരമെന്ന് പറയാം കൂട്ടമരണങ്ങളുടെ മഹാദുരന്തപ്പെയ്ത്തിലും നമ്മുടെ കേന്ദ്രഭരണകൂടം അവരുടെ ലാഭക്കണ്ണുകൾ തുറന്നുവെച്ചുകൊണ്ട് കച്ചവട തന്ത്രങ്ങൾ മെനയുകയാണ്. പ്രതിദിന കോവിഡ് കേസുകൾ വലിയ രീതിയിൽ വർധിച്ചുകൊണ്ടിരുന്നപ്പോഴും ലക്ഷക്കണക്കിന് ഡോസ് വാക്സിൻ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റി അയച്ച രാജ്യമാണ് നമ്മുടേത്. 9294 മെട്രിക് ടൺ ഓക്സിജനും ഇതേ കാലങ്ങളിൽ കേന്ദ്രം മറ്റ് രാജ്യങ്ങളിലേക്ക് കയറ്റി അയച്ചു. എന്നാൽ ഇന്നിപ്പോൾ തീവ്ര രോഗവ്യാപന ഘട്ടത്തിൽ വാക്സിൻ മറ്റ് രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യാൻ പോകുന്നു. മരണത്തോട് മല്ലിടുന്ന രോഗികൾക്ക് പോലും മതിയായ ഓക്സിജനില്ലാതെ രാജ്യം നെട്ടോട്ടമോടുന്നു.

രാജ്യം നേരിടുന്ന ഈ വാക്സിൻ ക്ഷാമം ബി.ജെ.പി സർക്കാർ അവരുടെ ലാഭതാത്പര്യങ്ങൾക്ക് വേണ്ടി ആസൂത്രണം ചെയ്ത് നിർമ്മിച്ചെടുത്തതാണ് എന്ന് സംശയിപ്പിക്കുന്ന നിരവധി കാര്യങ്ങളുണ്ട്. കോവിഡ് തീവ്രത വർധിച്ചുകൊണ്ടിരുന്നതിനിടയിലും രാജ്യത്ത് ഉത്പാദിപ്പിച്ചിരുന്ന വാക്സിനുകളെല്ലാം കയറ്റുമതി ചെയ്തതും, പൊതുമേഖലയിലുള്ള പ്രധാനപ്പെട്ട വാക്സിൻ നിർമാണ കമ്പനികളെ കോവിഡ് വാക്സിൻ നിർമാണത്തിൽ പങ്കാളികളാക്കിയില്ല എന്നതുമാണ് അതിൽ പ്രധാനം.
ദിവസങ്ങൾ പിന്നിടുന്നതിനനുസരിച്ച് ലക്ഷക്കണക്കിന് പേർ കോവിഡ് രോഗികളാവുകയും ആയിരങ്ങൾ മരണപ്പെടുകയും ചെയ്യുന്ന ഈ അടിയന്തര ഘട്ടത്തിലെങ്കിലും കേന്ദ്രഭരണകൂടം സർവസന്നാഹങ്ങളോടെ ഉണർന്ന് പ്രതിരോധങ്ങൾ തീർക്കുകയും രാജ്യത്തെ പരമാവധി മനുഷ്യർക്ക് വാക്സിൻ ലഭ്യത ഉറപ്പുവരുത്താനുള്ള പ്രയത്നങ്ങൾ നടത്തുകയും ചെയ്യേണ്ടതാണ്. പ്രധാനമന്ത്രി ദുരിതാശ്വാസ ഫണ്ടിൽ നിന്നും, പുതുതായി രൂപീകരിച്ച പി.എം. കെയർ ഫണ്ടിൽ നിന്നും പണമെടുത്ത് ഈ ഘട്ടത്തിൽ ജനങ്ങൾക്കായി ചെലവഴിക്കേണ്ട അധിക ബാധ്യതയും സർക്കാറിനുണ്ട്.
എന്നാൽ, രാജ്യത്തെ ആശുപത്രികളിലെ മോർച്ചറികളിൽ ശവങ്ങൾ കുന്നുകൂടുന്ന, ശ്മശാനങ്ങളിൽ കൂട്ട ശവസംസ്കാരങ്ങൾ നടക്കുന്ന ഈ ദുരന്തദിനങ്ങളെ ഒരു അവസരമായി മുതലെടുത്ത് വാക്സിൻ ഉത്പാദന വിതരണ വിപണന മേഖലകളെ സ്വകാര്യ കുത്തകകൾക്ക് തീറെഴുതി നൽകുകയാണ് കേന്ദ്രം ചെയ്തിട്ടുള്ളത്.
ജീവിതത്തിനും രോഗവ്യാപനത്തിനും പട്ടിണിയ്ക്കും മരണത്തിനുമിടയിൽ നിസ്സഹായതയോടെ നിൽക്കുന്ന അസംഖ്യം ജനതയോട് 'ഞങ്ങൾക്കൊന്നും ചെയ്യാനില്ല നിങ്ങൾ സ്വയം യുദ്ധം ചെയ്യൂ...' എന്ന പതിവ് വാചാടോപങ്ങൾ നടത്തി മോദി കൈമലർത്തി. ഏത് പ്രതിസന്ധി ഘട്ടത്തിലായാലും തങ്ങളുടെ ലാഭ രാഷ്ട്രീയ താത്പര്യങ്ങൾ വിട്ട് മറ്റൊന്നും ചെയ്യാൻ തയ്യാറല്ല എന്ന് ബി.ജെ.പി ഭരണകൂടം ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു.
രാജ്യം നേരിടുന്ന ഈ ഗുരുതര സാഹചര്യങ്ങളെ മറികടക്കുന്നതിനുള്ള ഫലപ്രദമായ മാർഗം സുരക്ഷാ ക്രമീകരണങ്ങളും കൂട്ടമായ വാക്സിനേഷനുമാണ് എന്നിരിക്കെയാണ് വാക്സിൻ വിതരണം സ്വകാര്യ കുത്തകകൾക്ക് കൈമാറുന്ന പുതിയ നയവുമായി കേന്ദ്രം രംഗത്തുവന്നത്. വാക്സിൻ വിതരണത്തിന്റെ മുഴുവൻ ഉത്തരവാദിത്തങ്ങളിൽ നിന്നും സാമ്പത്തിക ബാധ്യതകളിൽ നിന്നും കേന്ദ്രസർക്കാർ പിൻമാറി അത് സംസ്ഥാന സർക്കാറുകളുടെ തലയിലേക്കിടുകയും ചെയ്തിരിക്കുന്നു.
കേന്ദ്രത്തിന്റെ പുതിയ നയം പ്രകാരം മെയ് 1 മുതൽ 45 വയസ്സിൽ താഴെയുള്ളവർക്കും വാക്സിൻ ലഭ്യമാക്കും. പക്ഷേ സംസ്ഥാന സർക്കാറുകളും സ്വകാര്യ ആശുപത്രികളും വാക്സിൻ കമ്പനികളിൽ നിന്ന് നേരിട്ട് വില കൊടുത്ത് വാങ്ങുകയാണ് വേണ്ടത്. വാക്സിൻ വില തീരുമാനിക്കാനുള്ള അവകാശവും സ്വകാര്യ കമ്പനികൾക്ക് നൽകുന്നു. വാക്സിൻ നിർമാതാക്കൾ ഉത്പാദിപ്പിക്കുന്ന വാക്സിന്റെ അമ്പത് ശതമാനം കേന്ദ്ര സർക്കാരിന് നൽകണമെന്നും ബാക്കി അമ്പത് ശതമാനം സംസ്ഥാന സർക്കാരുകൾക്കും സ്വകാര്യ സ്ഥാപനങ്ങൾക്കും വാങ്ങാവുന്ന തരത്തിൽ പൊതുവിപണിയിൽ ലഭ്യമാക്കണമെന്നുമാണ് കേന്ദ്ര നിർദേശം.

ഇതുപ്രകാരം വന്ന പുതിയ വില അനുസരിച്ച് സർക്കാർ നൽകുന്ന വാക്സിന് 400 രൂപയും സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള വാക്സിന് 600 രൂപയും എന്നാണ് പുറത്തുവരുന്ന വിവരം. അതായത് 5 പേരുള്ള ഒരു കുടുംബത്തിന് ഇനിയങ്ങോട്ട് വാക്സിൻ ലഭിക്കണമെങ്കിൽ രണ്ടായിരവും മൂവായിരവുമൊക്കെ തുക വേണമെന്നർത്ഥം.
കോവിഡ് വ്യാപനത്തെത്തുടർന്ന് ഇതിനകം തന്നെ ജോലിയും വരുമാനവുമെല്ലാം നഷ്ടപ്പെട്ട് ഭക്ഷണത്തിന് പോലും വകയില്ലാതെ നിൽക്കുന്ന അസംഖ്യം ജനതയോട് അവരുടെ ജീവൻ രക്ഷാമരുന്നിന് ആയിരങ്ങൾ വിലയീടാക്കുന്ന പദ്ധതിയുമായാണ് സർക്കാർ വന്നിരിക്കുന്നത്. അതിനാൽ കർഷകരും തൊഴിലാളികളുമടങ്ങുന്ന രാജ്യത്തെ കോടിക്കണക്കിന് ജനങ്ങൾ വാക്സിൻ ലഭ്യതയിൽ നിന്ന് പുറത്താക്കപ്പെടുമെന്നതുറപ്പാണ്.

ഈ മഹാമാരി കാലത്ത് വാക്സിൻ നിർമാതാക്കൾക്ക് കൊള്ളലാഭം ഉണ്ടാക്കാനുള്ള എല്ലാ അവസരവും സർക്കാർ ഒരുക്കിക്കൊടുത്തു കഴിഞ്ഞിരിക്കുന്നു. ചൊവ്വാഴ്ച വൈകീട്ട് രാജ്യത്തിനകത്തും പുറത്തുമുള്ള വാക്സിൻ കുത്തക മുതലാളിമാരുമായി യോഗം വിളിച്ചതിനുശേഷമാണ് രാത്രി 8.30 ന് നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്തതെന്നത് കൂടി ഇവിടെ കൂട്ടി വായിക്കേണ്ടതുണ്ട്.
ഇന്ത്യയിൽ രണ്ട് കമ്പനികളാണ് ഇന്ന് വാക്സിൻ ഉൽപ്പാദിപ്പിക്കുന്നത്. സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും (കോവിഷീൽഡ്) ഭാരത് ബയോടെക്കും (കോവാക്സിൻ). ഇതുവരെ 150 രൂപയ്ക്കാണ് കേന്ദ്രത്തിന് ഈ കമ്പനികൾ വാക്സിൻ നൽകിയിരുന്നത്. 150 രൂപ നിശ്ചയിച്ചാൽ തന്നെ ലാഭമാണെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉടമസ്ഥർ നേരത്തേ പറഞ്ഞതാണ്. ''ഇത്രയും ലാഭം മതി. സൂപ്പർ ലാഭം ആവശ്യമില്ല. രാജ്യത്തിന്റെ ആവശ്യം നിറവേറ്റുകയാണ് പ്രധാനം'' ഇതായിരുന്നു കമ്പനി അധികൃതർ പറഞ്ഞിരുന്നത്.
എന്നാൽ വാക്സിൻ വില നിങ്ങൾ നിങ്ങളുടെ ഇഷ്ടാനുസരണം വർധിപ്പിച്ചോളൂ. ജനങ്ങൾക്ക് വാക്സിൻ നിർബന്ധമാണ് അതിനാൽ എന്തുവില കൊടുത്തും അത് വാങ്ങാൻ അവർ തയ്യാറാകും എന്ന് കമ്പനികളോട് തിരിച്ച് പറയുന്ന മട്ടിലാണ് കേന്ദ്രം ഇടപെട്ടത്. വാക്സിൻ കമ്പനികൾക്ക് തന്നെ വിലനിയന്ത്രണത്തിനുള്ള പരിപൂർണ അധികാരം നൽകി. കേന്ദ്രത്തിന്റെ പുതിയ നയമനുസരിച്ച് ഉൽപ്പാദിപ്പിക്കുന്ന വാക്സിന്റെ അമ്പത് ശതമാനം അവർക്ക് ഇഷ്ടമുള്ള വിലയ്ക്ക് വിൽക്കാം.

ഇതുപ്രകാരം സിറം ഇൻസ്റ്റിറ്റ്യൂട്ട് വില പ്രഖ്യാപിച്ചു കഴിഞ്ഞു. സംസ്ഥാനങ്ങൾക്ക് 400 രൂപ. സ്വകാര്യമേഖലയ്ക്ക് 600 രൂപ. 150 രൂപയ്ക്ക് വിറ്റാൽത്തന്നെ ലാഭം കിട്ടുമെന്നിരിക്കെയാണ് മൂന്നും നാലും ഇരട്ടി വില ഈടാക്കാൻ കേന്ദ്രത്തിന്റെ പിന്തുണയോടെ കമ്പനികൾ മുതിർന്നത്. ഉത്പാദനശേഷി വർധിപ്പിക്കാനായി സിറം ഇൻസ്റ്റിറ്റ്യൂട്ടിന് 3000 കോടി രൂപയും ഭാരത് ബയോടെക്കിന് 1500 കോടി രൂപയും കേന്ദ്രസർക്കാർ നേരത്തെ തന്നെ മുൻകൂറായി നൽകിയിട്ടുണ്ട് എന്നിരിക്കെയാണിതെന്നത് കൂടി നാം ഓർക്കേണ്ടതുണ്ട്.
നിലവിലെ കടുത്ത വാക്സിൻ ക്ഷാമം അതേപടി നിലനിർത്തുന്നത് ആർക്കുവേണ്ടിയാണ് എന്ന ചോദ്യം ഈ സന്ദർഭത്തിലെങ്കിലും ഉന്നയിക്കാതെ നിർവാഹമില്ല. വാക്സിൻ ക്ഷാമത്തിന്റെ വാർത്തകൾ നിരന്തരം വരുമ്പോൾ തന്നെയാണ് കഴിഞ്ഞ ദിവസം മറ്റൊരു വിവരം പുറത്തുവന്നത്. രാജ്യത്തെ നാല് പൊതുമേഖലാ വാക്സിൻ നിർമാണ കമ്പനികൾ ഇപ്പോൾ പ്രവർത്തിക്കുന്നില്ല എന്നതാണത്. ഹിമാചൽ പ്രദേശിലെ കസൗളിലുള്ള സെൻട്രൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ചെന്നൈയിലെ ഗിണ്ടിയിലുള്ള ബി.സി.ജി വാക്സിൻ ലബോറട്ടറി, നീലഗിരിയിലെ കൂനൂരിലുള്ള പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യ, തമിഴ്നാട്ടിലെ ചെങ്കൽപേട്ടിലുള്ള എച്ച്.ബി.എൽ. ഇന്റഗ്രേറ്റഡ് വാക്സിൻ കോംപ്ലക്സ് എന്നിവയാണത്. പൊതുമേഖലയിലുള്ള കമ്പനികളെ കോവാക്സിൻ നിർമ്മാണത്തിൽ പങ്കാളികളാക്കിയിരുന്നെങ്കിൽ ഇന്നനുഭവപ്പെടുന്ന ക്ഷാമം വലിയൊരു പരിധി വരെ ഒഴിവാക്കാമായിരുന്നു. എന്നാൽ അതിന് സർക്കാർ തയ്യാറായില്ല എന്ന് മാത്രമല്ല പകരം വിദേശ കമ്പനികൾക്ക് ഇന്ത്യയിലേക്ക് വാക്സിൻ ഇറക്കുമതി ചെയ്യുന്നതിനുള്ള ഇറക്കുമതി തീരുവ ഒഴിവാക്കുന്നതിനും കേന്ദ്രനീക്കം നടന്നുവരുന്നുണ്ട്.
അതായത് പൊതുമേഖലയിലുള്ള വാക്സിൻ കമ്പനികളെ കൊവിഡ് വാക്സിൻ നിർമാണത്തിൽ പങ്കാളികളാക്കിയും, കയറ്റുമതി ഒഴിവാക്കിയും, സർക്കാർ തലത്തിൽ തന്നെ രാജ്യത്തെ പൗരന്മാർക്ക് മുഴുവൻ വാക്സിൻ എത്തിക്കാനുള്ള സാഹചര്യങ്ങൾ ഉണ്ടായിരുന്നിട്ടും അതിന് തുനിയാതെ ഇത്തരമൊരു അടിയന്തര സാഹചര്യം രാജ്യത്ത് സൃഷ്ടിച്ചെടുത്തത് സർക്കാറിന്റെ ലാഭതാത്പര്യങ്ങൾ തന്നെയാണെന്ന് പറയേണ്ടി വരും.

രാജ്യത്തെ പ്രതിദിന രോഗബാധ മൂന്ന് ലക്ഷത്തിലെത്തിക്കഴിഞ്ഞു. ഓക്സിജൻ ലഭ്യതയടക്കമുള്ള അടിയന്തര ചികിത്സാ സംവിധാനങ്ങളുടെ അപര്യാപ്തത മിക്ക സംസ്ഥാനങ്ങളെയും വലയ്ക്കുകയാണ്. മരണസംഖ്യ കുതിച്ചുയരുന്നു. ഇത്തരമൊരു ഗുരുതര സ്ഥിതിവിശേഷം നേരിടുന്നതിൽ സംസ്ഥാന സർക്കാരുകൾക്ക് ആവശ്യമായ സഹായം നൽകുന്നതിൽ കേന്ദ്ര സർക്കാർ തികഞ്ഞ പരാജയമായി മാറിയിരിക്കുകയാണ് എന്ന് മാത്രമല്ല കൂട്ടമരണങ്ങൾ രാജ്യത്തെ ഭീതിപ്പെടുത്തുന്ന ഈ ദിനങ്ങളിലും അവർ ലാഭക്കണ്ണുകൾ തുറന്നുവെച്ചിരിക്കുന്നു. ഭയക്കേണ്ടതുണ്ട്. അക്ഷരാർത്ഥത്തിൽ അവർ മരണത്തിന്റെ വ്യാപാരികളാണ്.