സൂക്ഷിക്കണം! ഇനിയൊരു അപായമണി മുഴങ്ങാനില്ല.
എയിംസിനും, രാം മനോഹർ ലോഹ്യ ഹോസ്പിറ്റലിനു മുമ്പിലുമെല്ലാം ഒരു ബെഡിനു വേണ്ടി മനുഷ്യർ ആശുപത്രി അധികൃതരോട് യാചിക്കുകയാണ്. എമർജൻസി വാർഡിന് മുമ്പിൽ ഒരു 'ഓക്സിജൻ സിലിണ്ടറെങ്കിലുo തരണേ' എന്ന് കരഞ്ഞപേക്ഷിക്കുന്നവരുടെ എണ്ണം മിനുട്ട് വച്ച് കൂടി വരുന്നു.

കോവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷമാണ്. അതിന്റെ പാരമ്യതയിലാണ് രാജ്യതലസ്ഥാനം. രാത്രി വിളിക്കുമ്പോൾ എന്നും റസീൽക്ക ഓർമ്മിപ്പിക്കും: "അസറൂ... ഓടി നടക്കുന്നതിനിടയിൽ സൂക്ഷിക്കണേ..."
എയിംസിനും, രാം മനോഹർ ലോഹ്യ ഹോസ്പിറ്റലിനു മുമ്പിലുമെല്ലാം ഒരു ബെഡിനു വേണ്ടി മനുഷ്യർ ആശുപത്രി അധികൃതരോട് യാചിക്കുകയാണ്. എമർജൻസി വാർഡിന് മുമ്പിൽ ഒരു 'ഓക്സിജൻ സിലിണ്ടറെങ്കിലുo തരണേ' എന്ന് കരഞ്ഞപേക്ഷിക്കുന്നവരുടെ എണ്ണം മിനുട്ട് വച്ച് കൂടി വരുന്നു. ഒടുവിൽ ഹോസ്പിറ്റൽ മുറ്റത്ത് ചലനമറ്റ പ്രിയപ്പെട്ടവരുടെ മൃതശരീരങ്ങൾക്ക് കാവൽ കിടക്കുന്ന നിഷ്കളങ്കരായ അനേകം മനുഷ്യരുടേതടക്കം എല്ലാ മുഖങ്ങളിലും ഇപ്പോൾ നിരാശ മാത്രമാണ്. ഒരാളുടെ മുഖത്തും പ്രതീക്ഷയുടെ ഒരു നിഴൽ പോലും കാണാനാകുന്നില്ല.

ആഷിഷ് യെച്ചൂരി, മൗലാന വഹീദുദ്ദീൻ ഖാൻ... ഡൽഹിയിൽ കോവിഡ്, ജീവനും കൊണ്ടുപോകുന്ന അറിയുന്ന മനുഷ്യരുടെ പട്ടിക നീളുകയാണ്. അത്രമേൽ പ്രിയപ്പെട്ടവരൊക്കെ ഓരോ ദിവസവും മരിച്ചു വീണുകൊണ്ടിരിക്കുന്നു.
ദിവസങ്ങൾക്ക് മുമ്പ് എന്റെ ക്ലാസ്സിലെ സാദിയയുടെ ഉപ്പ മരിച്ചു. പാവം അവളെങ്ങനെയായിരിക്കും ആ പ്രതിസന്ധിയെ അതിജീവിച്ചിട്ടുണ്ടാകുക? ജാമിഅഃയിലെ ലോ ഫാക്കൽറ്റിക്കു മുമ്പിൽ കാവൽ നിന്നിരുന്ന സെക്യൂരിറ്റി ഗാർഡ് കലാം സാബ് മരണപ്പെട്ടിട്ട് മൂന്നു നാല് ദിവസങ്ങൾ കടന്നു പോയി. അലക്കിത്തേച്ച സെക്യൂരിറ്റി യൂണിഫോം ധരിച്ച്, ക്ലീൻ ഷേവ് താടിയിൽ മുറി മീശ വെച്ച അദ്ദേഹം കാണുമ്പോഴെല്ലാം ഹൃദ്യമായി പുഞ്ചിരിച്ചു കൊണ്ട് പതിഞ്ഞ താളത്തിൽ സൈക്കിൾ ഓടിച്ചു പോകുമായിരുന്നു. ഇപ്പോൾ നൂർനഗറിലേക്കിറങ്ങുമ്പോഴെല്ലാം ആ മനുഷ്യൻ സൈക്കിൾ ഓടിച്ചു വരുന്ന കാഴ്ച ഒരു മരീചികയെന്ന പോലെ മുന്നിൽ തെളിയും.
ഒരു ദിവസം രാവിലെത്തന്നെ കേട്ടത് പൊളിറ്റിക്കൽ സയൻസ് HOD സാവിത്രി മാഡവും കോവിഡിന് കീഴടങ്ങിയിരിക്കുന്നുവെന്ന വാർത്തയാണ്. ഒരു വല്ലാത്ത സ്നേഹമനസ്സിന്റെ ഉടമയായിരുന്നു. സെക്കന്റ് സെമെസ്റ്ററിലാണ് ഞങ്ങൾ പരിചയപ്പെടുന്നത്. വളരെ പെട്ടെന്ന് ഞങ്ങൾ അടുത്തു. 'തസ്നീം മീണായിയുടെ മോനേ' എന്നാണ് അവരെന്നെ വിളിച്ചിരുന്നത്. ലോക്ക്ഡൗൺ കാലത്തെല്ലാം അവർ ഇടതടവില്ലാതെ മെസ്സേജ് അയച്ചിരുന്നു.
ഈ വർഷം കോവിഡ് കാലത്ത് ജാമിഅഃയിൽ അഡ്മിഷൻ ലിസ്റ്റിൽ പേരുണ്ടായിട്ടും ക്വാറന്റൈനിൽ കഴിയുന്നത് കാരണം നേരിട്ട് അഡ്മിഷൻ എടുക്കാൻ സാധിക്കാത്ത നിരവധി പേരുടെ ആവശ്യങ്ങളുമായി ഞാൻ മാഡത്തിന്റെ മുമ്പിൽ പോയിട്ടുണ്ട്. ഓരോ തവണ കാണുമ്പോഴെല്ലാം ശാസനാരൂപത്തിൽ ഒരമ്മയുടെ വാത്സല്യത്തോടെ "ഇവർക്കെല്ലാം അഡ്മിഷൻ എടുക്കാൻ നീ മാത്രമേയുള്ളൂ ജാമിഅഃയിൽ..? എന്ന് ചോദിക്കും.

അഡ്മിഷൻ ഫോമിൽ ഒപ്പിടുന്നതിനിടെ ചിരിച്ചു കൊണ്ട് തമാശയായി പറയും: "ഇങ്ങനെ പോയാൽ രണ്ടു കൊല്ലം കൊണ്ട് നീ ജാമിഅഃ മലയാളികളെക്കൊണ്ട് നിറക്കുമല്ലോ അസ്ഹറുദ്ധീൻ... അവസാനം നീയും നിന്റെ പിള്ളേരും കൂടെ ഇതെല്ലാം കെട്ടിപ്പെറുക്കി കേരളത്തിലേക്ക് കൊണ്ടു പോയേക്കരുത് കെട്ടോ..?"
നൈറ്റ് കർഫ്യു വരുന്നതിനു മുന്നോടിയായി ക്യാമ്പസിലേക്കുള്ള പ്രവേശനത്തിന് കടുത്ത നിയന്ത്രണമേർപ്പെടുത്തും മുമ്പ് ഒരു തവണ ഞങ്ങൾ കണ്ടിരുന്നു. ഞാൻ ഏഴാം നമ്പർ ഗേറ്റ് കടന്നു അകത്തേക്ക് വരുന്നതു കണ്ടതും അവരെന്നെ മാടി വിളിച്ചു. അടുത്തെത്തിയതും അവർ വല്ലാത്തൊരു ആഹ്ലാദത്തോടെ എന്നോട് പുഞ്ചിരിച്ചു. മാസ്കിനുള്ളിൽ അവർ ശ്വാസമെടുക്കാൻ നന്നേ പണിപ്പെടുന്നുണ്ടായിരുന്നു. ബുദ്ധിമുട്ടാണെങ്കിൽ എന്തിനാണ് ഡിപ്പാർട്മെന്റിൽ വരുന്നതെന്ന് ഞാൻ ചോദിച്ചു. അതിനു മറുപടിയായി അവരൊന്നു പുഞ്ചിരിച്ചു. പിന്നെ പതിയെ വിഷയം മാറ്റി. "നിന്റെ കേരളത്തിൽ ഇലക്ഷൻ ആണല്ലോ അസ്ഹറുദ്ധീൻ... ഈ കോവിഡൊക്കെ കഴിഞ്ഞ് ഒരു തവണ കൂടെ കേരളത്തിൽ വരണമെന്ന് ആഗ്രഹമുണ്ട്. പിന്നെക്കാണാം." അതും പറഞ്ഞ് അവർ പതിയെ തന്റെ കാർ ലക്ഷ്യമാക്കി വേച്ചു വേച്ചു നടന്നു പോയി. ആ കാഴ്ച നോക്കി ഞാൻ കുറേ നേരം അങ്ങനെ നിന്നു. അത് ഞങ്ങളുടെ അവസാനത്തെ കൂടിക്കാഴ്ച്ചയായിരുക്കുമെന്ന് സ്വപ്നനേവി വിചാരിച്ചില്ല. കോവിഡ് വന്നത് അറിഞ്ഞിരുന്നു. ആ നമ്പറിലേക്ക് പല തവണ വിളിച്ചപ്പോൾ സ്വിച്ച് ഓഫ് ആയിരുന്നു. അനേകം മനുഷ്യരിലേക്ക് അറിവിന്റെ നവോന്മേഷം പകർന്ന എന്റെ സാവിത്രി മാഡം ഒരിറ്റു ശ്വാസം അകത്തേക്കെടുക്കാൻ ദിവസങ്ങളോളം ഹോസ്പിറ്റൽ കിടക്കയിൽ മല്ലിട്ടുവെന്നറിഞ്ഞപ്പോൾ എന്റെ ഹൃദയം വെന്തു നീറി. ഇനി ksavithri എന്ന മെയിൽ ഐഡിയിലേക്കയക്കുന്ന എന്റെ സന്ദേശങ്ങൾക്ക് ക്ഷണനേരത്തിൽ മറുപടി തരാൻ അപ്പുറത്ത് ആരുമില്ല.
പ്രിയമുള്ളവരേ, "കോവിഡല്ലേ അതിപ്പോ വന്നാലും മാറിക്കോളും" എന്ന ധാരണയൊക്കെ മാറ്റാൻ സമയമായിരിക്കുന്നു. നമ്മളാരും സുരക്ഷിതരല്ല. അത്രമേൽ കോട്ട കെട്ടിയടച്ച പ്രതിരോധ സംവിധാനമൊന്നും ഒരു ഗവൺമെന്റിനുമില്ല. കോവിഡ് രക്ഷാമരുന്നുകൾ കിട്ടാനില്ലാത്തതു കാരണം മെഡിക്കൽ സ്റ്റോറുകൾ കയറിയിറങ്ങി ക്ഷീണിച്ചു പോയ വ്യക്തിപരമായ എത്രയോ അനുഭവങ്ങൾ ഡൽഹിയിലുണ്ടായിട്ടുണ്ട്.

ഒരിറ്റ് പ്രണവായുവിന്, ഒരു തുള്ളി മരുന്നിന്, ഒരു കിടക്കയ്ക്കു വേണ്ടി യാചിച്ചു യാചിച്ച് ഒടുങ്ങിപ്പോകേണ്ടി വരുന്ന ഉത്തരേന്ത്യൻ മനുഷ്യരുടെ അനുഭവങ്ങളിൽ നിന്ന് അനേകം പ്രിവിലേജുകളിൽ അഭിരമിക്കുന്ന നമ്മിലേക്കുള്ള ദൂരം വെറുമൊരു രോഗാണു മാത്രമാണെന്നോർക്കുക. ലോക്ക്ഡൗൺ എന്നോ, നൈറ്റ് കർഫ്യൂ എന്നോ കേൾക്കുമ്പോൾ നമുക്ക് ഞെട്ടലുണ്ടാവാറില്ല. അടച്ചു പൂട്ടി വീട്ടിലിരുന്നാലും ഏതെങ്കിലുമൊരാൾ പൊതിച്ചോറുമായി വാതിലിൽ മുട്ടുമെന്ന ആത്മവിശ്വാസം തന്നെയാണ് നമ്മുടെ ഏറ്റവും വലിയ പ്രിവിലേജ്. പക്ഷേ, ഒരു റൊട്ടി കിട്ടിയാൽ അടുത്തത് എപ്പോൾ കിട്ടുമെന്ന് ഊഹിച്ചു പറയാൻ കഴിയാതെ യാഥാർഥ്യങ്ങളുടെ പൊരിവെയിലത്തു നിൽക്കുന്ന അനേകം മനുഷ്യജീവനുകളുടെ കൂടിയാണ് ഈ രാജ്യം. ഇത്ര നാൾ വരെ നമുക്ക് പല കാരണങ്ങൾ ഉണ്ടായിരുന്നു. മത്സരിച്ചു പരസ്പരം കുറ്റപ്പെടുത്തിയിട്ടുമുണ്ട്. പക്ഷേ, ഇനിയൊരു അപായ സൂചനക്ക് സമയം ലഭിച്ചെന്നു വരില്ല.
സൂക്ഷിക്കണം, പ്രതിസന്ധിയുടെ ഒരു ക്യൂവിലാണ് നമ്മൾ. അറിയുന്ന പലരും മരിച്ചുപോകുമ്പോഴാണ് കണക്കുകൾക്കപ്പുറത്തുള്ള മരണത്തിന്റെ യാഥാർഥ്യം ബോദ്ധ്യമാവുന്നത്. നമുക്ക് തൊട്ടു മുന്നേ ആരായിരിക്കും..?!! എന്തായാലും ആ ക്യൂവിൽ അടുത്തത് നമ്മളാകാതിരിക്കട്ടെ.
(ജാമിഅഃ മില്ലിയ്യ ഇസ്ലാമിയയിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയാണ് ലേഖകൻ)