പ്രിയപ്പെട്ട ബംഗാൾ: സൈബർ ജീവിതം, വ്യക്തികൾ, രാഷ്ട്രീയ സമരങ്ങൾ
അങ്ങനെ പതുക്കെ ബംഗാൾ യുവത്വം കൊൽക്കത്തയെ പിടികൂടിയ ആശങ്കകൾക്ക് എതിരെ പ്രവർത്തിച്ചു തുടങ്ങിയിട്ടുണ്ട്. ബി ജെ പിക്ക് പെട്ടെന്ന് അധികാരം പിടിക്കാൻ സാധിക്കും എന്നു കരുതിയ ബംഗാൾ, യുവതയുടെ കരുത്തിൽ പതുക്കെ തിരിച്ചു വരികയാണ്. ഇടതുപക്ഷ പാർട്ടികളുടെ സ്വാധീനം തിരികെപ്പിടിക്കാൻ ശ്രമങ്ങൾ ശക്തമായി നടക്കുന്നു.

കൊൽക്കത്തയിലെ ഒരു ഹോട്ടൽ മുറിയിൽ രണ്ടായിരത്തിമൂന്ന് ഫെബ്രുവരി ആറിന് വല്യച്ഛൻ മരിച്ചു കിടക്കുന്നതായി നാട്ടിലേക്ക് ഫോൺ വരുന്നു. തുടർന്ന് നിയമ നടപടികൾ. സ്വാഭാവികമരണം എന്ന കണ്ടെത്തൽ. എന്നിട്ടും എട്ടു ദിവസങ്ങൾ കഴിഞ്ഞു പോയിരിക്കുന്നു. മൃതദേഹം വിമാനത്തിൽ കയറ്റി കേരളത്തിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുമ്പോൾ പരാജയപ്പെടുന്നു. ഒടുവിൽ സഹായിക്കാനായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുടെ ഓഫീസ് ബന്ധപ്പെടുന്നു. അങ്ങനെ വിമാന അധികൃതരുടെ അനുമതി ലഭിക്കുന്നു. എല്ലാ നൂലാമാലകൾക്കും ശേഷം ബോഡി കേരളത്തിലെത്തിച്ചു ശാന്തമായി സംസ്കരിക്കുന്നു.
ഈ സംഭവം നടക്കുമ്പോൾ വീട്ടിലെ വരാന്തയിൽ അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തി ബംഗാളി ഭാഷയിൽ നിരന്തരം അച്ഛൻ സംസാരിച്ചു കൊണ്ടിരുന്നു. ലാൻഡ് ഫോൺ കയ്യിൽ പിടിച്ചിരിക്കും. മുഖത്ത് ക്ഷീണമുണ്ട്. കിട്ടാനുള്ള നഷ്ട പരിഹാരം മുതൽ വല്യച്ഛൻ ജോലി ചെയ്തിരുന്ന റെയിൽവേയിൽ ആശ്രിത നിയമനത്തിനുള്ള അപേക്ഷ വരെ ശരിയാക്കാനുള്ള തിടുക്കം. പിന്നീട് പതുക്കെ ഏട്ടൻ ബംഗാളിലേക്ക് പോകുന്നതും ഒരു ബംഗാളി പെൺകുട്ടിയെ വിവാഹം കഴിക്കുന്നതും അവർക്കൊരു കുട്ടി ഉണ്ടാകുന്നതും വെക്കേഷന് നാട്ടിൽ വരുമ്പോൾ അവന്റെ വായിൽ നിന്നും ആ ഭാഷ പുറത്തേക്ക് വരുന്നതും കൗതുകത്തോടെ ഞാൻ നോക്കിയിരുന്നിട്ടുണ്ട്.

അങ്ങനെ ആ നഗരവുമായുള്ള ജൈവിക ബന്ധം ഞാൻ ശ്രദ്ധിച്ചു തുടങ്ങി. അതൊരിക്കലും ഗൃഹാതുരത്വം നിറഞ്ഞ ഓർമ്മകളുടെ നഗരമായല്ല, വിപ്ലവം ജ്വലിക്കുന്ന മറ്റൊരു വൻകര എന്ന പോലെ സമാന്തരമായി നിലകൊണ്ടു. അക്കാലത്ത് രാഷ്ട്രീയം ഉള്ളിലേക്ക് പതുക്കെ കടന്നുകയറി. കോവിഡിന്റെ ആരംഭം മുതൽ മൂർദ്ധന്യം വരെ വേട്ടയാടിയത് ഏകാന്തതയായിരുന്നുവെങ്കിൽ അതിനെ മറികടക്കാൻ കണ്ടെത്തിയ സമാന്തര വഴികൾ പലതായിരുന്നു. അങ്ങനെയാണ് വീണ്ടും പ്രിയപ്പെട്ട ബംഗാൾ ഉള്ളിൽ നിറയുന്നത്.
മുൻപ് കോളേജ് കഴിഞ്ഞ ഒരു സമയം ഞാനും ഡോക്ടറായ മറ്റൊരു സുഹൃത്തും വേദാന്തം പഠിക്കാൻ കാലടിയിൽ പോയതും പിന്നീട് അതെല്ലാം ഉപേക്ഷിച്ച് തിരികെ വന്നതുമായ ഒരു സംഭവമുണ്ട്. അന്നും ബംഗാൾ ഉള്ളിൽ മുഴങ്ങി, ശ്രീ രാമ കൃഷ്ണ പരമ ഹംസരുടെ പേരിൽ. ബംഗാളി സാഹിത്യം നിർമിച്ച ഈ പ്രേമമാണ് പിന്നീട് രാഷ്ട്രീയ ജീവിതത്തിന്റെ തുടർച്ചയെ നിർമിച്ചത്.
രണ്ടായിരത്തി ഇരുപതിന്റെ ആദ്യം ഭരണകൂടം മഹാമാരിയെ തങ്ങളുടെ നയങ്ങൾ എളുപ്പത്തിൽ നടപ്പാക്കാനുള്ള മാർഗ്ഗമായി കണ്ടു. ഷഹീൻ ബാഗിലെ സമരം ഉദാഹരണം. ദേശീയ പൗരത്വ രജിസ്ട്രേഷൻ ബിൽ പാസ്സാക്കിയതോടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ശക്തമായ പ്രതിഷേധമിരമ്പിയപ്പോൾ കൊൽക്കത്ത യൂണിവേഴ്സിറ്റിയിലെ രണ്ടു വിദ്യാർത്ഥിനികൾ ഇടക്കിടെ ഉണ്ടാകുന്ന വാർത്തകൾ അറിയിച്ചു കൊണ്ടിരിക്കുന്നു. ഇന്ത്യയിൽ ചിതറിക്കിടക്കുന്ന നിരവധി സർവ്വകലാശാലകളിലെ വിദ്യാർഥികൾ ഇടക്കിടക്ക് ഇങ്ങനെ സംസാരിക്കുന്നുണ്ട്. ശരിക്കും പറഞ്ഞാൽ ഈ രാത്രികൾ ഉറക്കില്ലാത്തതാണ്.

കൊൽക്കത്ത യൂണിവേഴ്സിറ്റിയുടെ അടുത്ത് ഒരു തെരുവിൽ പുരാതനമായ കെട്ടിടങ്ങളുടെ ഇടയിൽ കുടുസ്സുമുറിയിൽ കടുകെണ്ണയിൽ വറുക്കുന്ന ഒരു പലഹാരത്തിന്റെ ചിത്രം ഷെയർ ചെയ്ത് ചന്ദ്ര സർക്കാർ എന്ന പെൺകുട്ടി ദീദി (മമതാ ബാനർജി) യുടെ ഇന്നത്തെ പ്രസംഗത്തെപ്പറ്റി സംസാരിച്ചു. അവൾ ഇപ്പോഴും ഇടതു പക്ഷം തിരിച്ചു വരുന്നതിനെ കാത്തിരിക്കുന്നു. അവരുടെ വെളുത്ത പൂച്ച കോറിഡോറിൽ ചുറ്റിത്തിരിഞ്ഞു നിലവിളിക്കുന്നു.
''എന്റെ പൂച്ചയെ വീട്ടിൽ നിന്നും പുറത്താക്കണമെന്ന് വീട്ടുകാർ പറഞ്ഞാൽ ഞാൻ അതിനെ ഉപേക്ഷിക്കുമോ? വേറൊരു വർഗ്ഗത്തിലുള്ള ജീവിയാണെങ്കിലും അതിന് പൂച്ചയുടേതായ വ്യക്തിത്വവും ജീവിതവുമുണ്ടല്ലോ. ഇന്ത്യയുടെ കാര്യത്തിലും ഇതു ബാധകമാണ്.''

കൊൽക്കത്ത യൂണിവേഴ്സിറ്റി ഹോസ്റ്റൽ മുറിയിൽ നിന്നും ശുഭം കർമാക്കർ എന്ന അവളുടെ കാമുകൻ തൊട്ടു മുൻപ് വിളിച്ചിരുന്നു. പത്തു മണി മുതൽ പ്രൊട്ടസ്റ്റ് ഉണ്ട് പെട്ടെന്ന് എത്തണം എന്ന്. പതുക്കെ പതുക്കെ കൊൽക്കത്ത അതിന്റെ വിപ്ലവ കാലങ്ങളിലേക്ക് തിരിച്ചു പോകുന്നതുപോലെ തോന്നുന്നു. പഴകി ദ്രവിച്ച കെട്ടിടങ്ങൾക്ക് കീഴെ ചെറിയ വഴികളിൽ യുവാക്കളും യുവതികളും സമര കാഹളം മുഴക്കുന്നു. കല്പനാ ദത്തു മുതൽ വിഭൂതി ഭൂഷൻ ബന്ദോപാധ്യായ വരെയുള്ള വിപ്ലവകാരികളെയും എഴുത്തുകാരെയും ഓർമ്മ വരുന്നു. അടുക്കളയിൽ മൊരിയുന്ന പലഹാരത്തിൽ ഒരു പങ്ക് പൊതിഞ്ഞു കെട്ടി ചന്ദ്ര സർക്കാർ യൂണിവേഴ്സിറ്റിയിലേക്ക് നടക്കുകയാണ്.
ചന്ദ്രക്കൊപ്പം പഹേലി എന്നൊരു പെൺകുട്ടിയും നിരന്തരം സംസാരിച്ചു കൊണ്ടിരുന്നു. അവൾ കേരളത്തെ സ്നേഹിക്കുന്നുവെന്ന് ഇടക്കിടക്ക് ആവർത്തിക്കും. കേരളത്തിന്റെ സ്കൂളുകളെപ്പറ്റി, വിദ്യാഭ്യാസ പുരോഗതിയെപ്പറ്റി തന്റെ കാഴ്ചപ്പാടുകൾ പങ്കുവെക്കാൻ ഉത്സാഹം കാട്ടും.
പഹേലി ഘോഷൽ പറയുന്നത്, അപ്പാർട്ട്മെന്റിനു താഴെയുള്ള മുസ്ലിം കുടുംബം രണ്ടു ദിവസമായി പുറത്തിറങ്ങിയിട്ട്. അവരും ഭീതിയിലാണ്. കലാപം ഉണ്ടാകുമോയെന്ന് അവർ ഭയപ്പെടുന്നു. രോഹിൻഗ്യകൾ തിങ്ങിപ്പാർക്കുന്ന ചേരികളിലും ഈ ഭയപ്പാടുണ്ട്. കോളേജിന് അവധിയായതിനാൽ അവൾ വീട്ടിൽ തന്നെയുണ്ട്. രാഷ്ട്രീയത്തിൽ ഇതുവരെ താൽപര്യം കാണിക്കാതിരുന്ന പഹേലിയുടെ ഫേസ്ബുക്ക് മുഴുവൻ ബില്ലിന്മേലുള്ള പ്രതിക്ഷേധങ്ങളാണ്. അങ്ങനെ തങ്ങളെ വിഭജിക്കാൻ അനുവദിക്കില്ലെന്ന് പഹേലിയും പറയുന്നു. അങ്ങനെ പതുക്കെ ബംഗാൾ യുവത്വം കൊൽക്കത്തയെ പിടികൂടിയ ആശങ്കകൾക്ക് എതിരെ പ്രവർത്തിച്ചു തുടങ്ങിയിട്ടുണ്ട്. ബി ജെ പിക്ക് പെട്ടെന്ന് അധികാരം പിടിക്കാൻ സാധിക്കും എന്നു കരുതിയ ബംഗാൾ, യുവതയുടെ കരുത്തിൽ പതുക്കെ തിരിച്ചു വരികയാണ്. ഇടതുപക്ഷ പാർട്ടികളുടെ സ്വാധീനം തിരികെപ്പിടിക്കാൻ ശ്രമങ്ങൾ ശക്തമായി നടക്കുന്നു.
2.
ന്യാദോഷ് ഒരു പശുവാണ്.
അസാധാരണക്കാരിയായ ഒരു ബംഗാളി പശു. പശുവിനെ സൂചിപ്പിക്കുമ്പോൾ പോലും ഇപ്പോൾ ദേശത്തെ സൂചിപ്പിക്കണം എന്നാണ്. ഒരു പക്ഷെ, വ്യത്യസ്ത മതക്കാർ വളർത്തുന്ന ജീവികൾ അവരുടെ മതത്തിൽ പെട്ടതാണ് എന്ന ചിന്ത പോലും വന്നിരിക്കുന്നു. അതൊരു ഭരണകൂട ചിന്തയാണ്.
ഒരുപക്ഷെ, ഈ സമയത്താണ് ന്യാദോഷ് ജീവിച്ചിരുന്നെങ്കിൽ നിലവിലുള്ള എല്ലാ വ്യവസ്ഥിതികളോടും അത് കലഹിക്കുകയും പോരാടുകയും ചെയ്യുമായിരുന്നു. മഹാശ്വേതാദേവി പറയുന്നതു വിശ്വസിക്കാമെങ്കിൽ സ്വാതന്ത്ര്യത്തിനും കുറച്ചുമുൻപ് കൽക്കത്തയിലെ വീട്ടിൽ അവരുടെ അച്ഛൻ കൂട്ടിക്കൊണ്ടുവന്ന തന്റേടിയായ പശുവായിരുന്നു ന്യാദോഷ്... മാംസാഹാരം കഴിക്കുന്ന, തനിക്കിഷ്ടമുള്ളതുപോലെ ജീവിച്ച ഒരു പശു. നോൺവെജ് പശുവും മറ്റു കഥകളും എന്ന കഥാസമാഹാരത്തിൽ മഹാശ്വേതാദേവി ഇങ്ങനെ ഒരു കഥാപാത്രത്തെ എഴുതുമ്പോൾ വർത്തമാനകാല സർക്കാസമായി അതിനൊരു പരിണാമം ഉണ്ടാകുമെന്ന് കരുതിയിരിക്കില്ല. ഞങ്ങൾ ന്യായ്ദോഷ് എന്ന പശുവിനെ ഹീറോയായി കരുതി. നോൺവെജ് കഴിക്കുന്ന, വിപ്ലവം നിർമിക്കാൻ ശേഷിയുള്ള ഒരു പശു.
3.
ശുഭം കർമാക്കർ പല രാത്രികളിൽ പശ്ചിമ ബംഗാൾ രാഷ്ട്രീയം സംസാരിക്കാൻ ഓൺലൈനിൽ വരാറുണ്ട്. ഈയിടെ അയാൾ ബംഗാളി ഭാഷ സംസാരിക്കുന്ന എന്റെ അച്ഛനോട് ഫോണിൽ സംസാരിക്കുകയുണ്ടായി. അച്ഛന് അറിയേണ്ടിയിരുന്നത് സുരേഷ് ജെയിൻ എന്ന തന്റെ പഴയൊരു സുഹൃത്തിനെപ്പറ്റിയായിരുന്നു. ശരിക്കും പറഞ്ഞാൽ മുപ്പതു വർഷങ്ങൾക്ക് ശേഷമുള്ള ഒരന്വേഷണം. അവർ ഒരുമിച്ച് ജോലിചെയ്തിരുന്നു. അയാളുടെ മകളുടെ ആദ്യ ജന്മദിനത്തിന് സുഹൃത്തുക്കൾ നടത്തിയ പാർട്ടിയെപ്പറ്റി ഇടയ്ക്കിടെ പറയാറുണ്ടായിരുന്നു. കോവിഡിന്റെ ആദ്യ പകുതിയിൽ തുടങ്ങിയ ഒരേകാന്തത പതിയെ തന്റെ പഴയ നഗരത്തിലേക്ക് അച്ഛനെ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു.
ശുഭവും കാമുകി ചന്ദ്രയുമായി രാഷ്ട്രീയം ചർച്ച ചെയ്യുന്ന സമയത്തെല്ലാം ഭക്ഷണവും കടന്നു വരുന്നത് യാദൃശ്ചികമായിരുന്നില്ല. വീട്ടിൽ അച്ഛൻ ചെറിയ സദസ്സുകളിൽ ആവർത്തിക്കുന്ന അതേ കാര്യം തന്നെ. ഞങ്ങൾ നിങ്ങളുടെ ഇരട്ട സഹോദരങ്ങളാണ് എന്നാണ് അവർ ആവർത്തിക്കുന്നത്. ശരിയാണ് പല കാര്യങ്ങളിലും ആ സാമ്യതയുണ്ട്. ഞങ്ങൾ ഇന്റർനെറ്റിൽ നിന്നും പഴയ വിശാൽ ബുക്സ് എന്ന പുസ്തകശാലയുടെ വിലാസം തപ്പിയെടുത്ത് ശുഭത്തെ കാണിച്ചു. അയാൾ എങ്ങനെയൊക്കെയോ സുരേഷ് ജെയിന്റെ നമ്പർ കണ്ടെത്തി. കഴിഞ്ഞ ജനുവരി ആദ്യ ആഴ്ച ആ നമ്പറിലേക്ക് ഫോൺ ചെയ്തു. ആദ്യതവണ ആരും ഫോൺ എടുത്തില്ല. എന്നാൽ രണ്ടാമത്തെ തവണ സുരേഷ് ജെയിന്റെ ഭാര്യ ഫോൺ എടുക്കുകയും അച്ഛൻ സ്വയം പരിചയപ്പെടുത്തിയപ്പോൾ പൊട്ടിക്കരയുകയും ചെയ്തു.
അവർ കുറച്ചു നേരം കരഞ്ഞു. പിന്നീട് മൂന്നു മാസങ്ങൾക്കു മുൻപ് മരിച്ചുപോയ തന്റെ ഭർത്താവിന്റെ അവസാന കാലങ്ങളെപ്പറ്റി സംസാരിച്ചു. ''സമാധാനമായി അദ്ദേഹം മരിച്ചു. സമാധാനമായ മരണം ഒരനുഗ്രഹമാണ്.'' ഇങ്ങേ തലക്കൽ അച്ഛൻ നിശബ്ദനായി അതെല്ലാം കേട്ടു. പിന്നീട് കുറച്ചു മണിക്കൂർ ഒറ്റക്കിരുന്നു. നഗരങ്ങളിൽ പഴയ തലമുറ മണ്ണടിയുന്നു, പുതിയവ വരുന്നു.
4.
ഇവിടെ നട്ടുച്ചക്ക് ഒരു പൂവൻ കോഴി കൂവുന്നു. മഹാ റാലികൾ നഗരത്തെ ചുറ്റി ആളുകളെ ആകർഷിക്കാൻ ശ്രമിക്കുകയാണെന്ന് ഇടക്ക് സുഹൃത്തുക്കൾ സന്ദേശങ്ങൾ അയക്കുന്നു. അവർ വലതുപക്ഷ ഫാസിസത്തെ ചെറുക്കാൻ ആഗ്രഹിക്കുകയാണ്. ബുദ്ധദേവിനെ അവർ ഇഷ്ടപ്പെടാൻ തുടങ്ങിയിരിക്കുന്നു. രണ്ടു വർഷമായി അദ്ദേഹം പൊതു വേദികളിൽ പ്രത്യേക്ഷപ്പെടാറില്ല. തെരുവുകൾ ഗുണ്ടകൾ നിറയുകയും ഹിംസ തുടരുകയും ചെയ്യുന്നുണ്ട്. എങ്കിലും സംഘപരിവാറിനെ ബംഗാൾ ഉൾക്കൊള്ളില്ല എന്ന് അവർ പ്രതീക്ഷിക്കുന്നുണ്ട്.

ചെറുതായി കവിതകൾ എഴുതുകയും കാർട്ടൂണുകൾ വരക്കുകയും ചെയ്യുന്ന ചന്ദ്രയും ശുഭമും ഒരുമിച്ചു ജീവിക്കാൻ വരുമാനം കണ്ടെത്താനുള്ള ശ്രമത്തിലാണ്. ഓൺലൈൻ മീഡിയകളിൽ അപേക്ഷകൾ നൽകി അവർ കാത്തിരിക്കുന്നു. കേരളവും ബംഗാളും അങ്ങനെ പല രാത്രികളിലും ആകുലതകൾ പരസ്പരം കൈ മാറുന്നു. പ്രതീക്ഷയുടെ വൻകര ഒട്ടും അകലെയല്ല എന്ന വിശ്വാസത്തിൽ.