അയാൾ അവശേഷിപ്പിച്ച കാഴ്ചാശീലങ്ങൾ
കഥകൾ ഒളിപ്പിച്ച കണ്ണിൽ, കനം തൂങ്ങിയ ശബ്ദത്തിൽ, ആറടി നീളത്തിന്റെ ആകാരത്തിൽ അയാൾ മൂന്ന് ദാശാബ്ധത്തിലധികം കാലം ആടിത്തീർത്ത സിനിമാജീവിതത്തിന്റെ നീക്കിയിരിപ്പായി ഇവിടെ ബാക്കി വെച്ചത് ഇർഫാൻ മാനറിസങ്ങൾ കൊണ്ട് ശ്രദ്ധേയമായ ലഞ്ച്ബോക്സും, നൈംസെയ്കും, പാൻ സിംഗ് തോമറും, ലൈഫ് ഓഫ് പൈയും തുടങ്ങി നിരവധി സിനിമകളാണ്.

അയാൾ ഇന്ത്യൻ സിനിമക്ക് വേണ്ടി അവശേഷിപ്പിച്ചത് ഒരു കാഴ്ചാശീലത്തെയാണ്. ബോളിവുഡിൻറെ സാമ്പ്രദായിക രീതികളിൽ നിന്ൻ വഴി മാറിനടന്ന നടൻ, ലോക സിനിമയിലെ ഇന്ത്യൻ മുഖം. കാഴ്ചയിൽ നമുക്ക് ചുറ്റിലുമുള്ള ആരോ എന്നപോലെ കാഴ്ചക്കാരൻ സാദൃശ്യങ്ങൾ കണ്ടെത്തിയ ഒരാൾ. 54ാം വയസ്സിൽ അരങ്ങൊഴിയുമ്പോൾ അയാൾ ബാക്കിവയ്ക്കുന്നത് ഒരു കാഴ്ചാശീലത്തെയാണ്.

എൺപതുകളുടെ അവസാനം ടെലിവിഷൻ സീരിയലുകളിൽ നിന്നു തുടങ്ങി ഏറ്റവുമൊടുവിൽ 2020 ൽ പുറത്തു വന്ന അംഗ്രേസിമീഡിയം വരെയുള്ള യാത്ര ഇർഫാൻഖാൻ എന്ന പ്രതിഭയുടെ മുപ്പതു വർഷക്കാലത്തെ സിനിമാജീവിതത്തിൻറെ ദൂരമാണ്. ആ ദൂരം ബോളിവുഡിൻറെ പതിവ് ഗ്ലാമർ കാഴ്ചകളല്ല, ആരാധനാവൃത്തങ്ങളുടെ കയ്യടികളുടെയും ആർപ്പുവിളികളുടെയും മാത്രം മുഴക്കങ്ങളല്ല. ബോളിവുഡിൽ പാരമ്പര്യത്തിന്റെ പകിട്ടുകളില്ലാതെ സാഹബ്സാദെ ഇർഫാൻ അലി ഖാൻ തൻറെ അഭിനയജീവിതം കൊണ്ടു നേടിയെടുത്ത ഔന്നത്യത്തിലേക്കുള്ള ദൂരമാണ്. ഇർഫാൻഖാൻ എന്ന പ്രതിഭയുടെ സ്വീകാര്യതക്ക് പിന്നിൽ അയാൾ തെരഞ്ഞെടുത്ത, അയാളെ തെരഞ്ഞെടുത്ത ശക്തമായ കഥാപാത്രങ്ങളുടെ സ്വാധീനമുണ്ട്. തിയേറ്ററുകളിൽ നിന്നിറങ്ങുമ്പോൾ മറന്നു പോകുന്ന നായകൻറെ അമാനുഷികപ്രകടനങ്ങളോ, ഡാൻസോ ആക്ഷൻ രംഗങ്ങളോ അല്ല അവ. വൾനറബിളായ, നിസ്സഹായനായ, ജീവിതത്തിന്റെ ഒറ്റപ്പെടലുകളിലൂടെ സഞ്ചരിച്ച, പക്വമായ പ്രണയങ്ങളും ഹാസ്യവും അവതരിപ്പിച്ച, വിവിധ പ്രായങ്ങളിലൂടെ, വിവിധ വൈകാരിക അവസ്ഥകളിലൂടെ കടന്നുപോയ കഥാപാത്രങ്ങൾ. കാഴ്ചക്കാരന് എളുപ്പത്തിൽ റിലേറ്റ് ചെയ്യാവുന്ന മിതമായ ശരീര ചലനങ്ങളിലൂടെ, സൂക്ഷ്മമായ നോട്ടങ്ങളിലൂടെ, സംഭാഷണങ്ങളുടെ വൈകാരികമായ വിനിമയത്തിലൂടെ, അയാൾക്ക് മാത്രം സാധ്യമായ നിശബ്ധതയിലൂടെ സാജൻ ഫെർണാണ്ടസും യോഗിയും അശോക് ഗാംഗുലിയും റാണാ ചൗധരിയും പൈ പട്ടേലും മഖ്ബൂലും താരപ്രഭയുടെ സ്വാധീനങ്ങളില്ലാതെ ഇന്ത്യൻ സിനിമയിൽ ബാക്കിയാവുന്നുണ്ട്. അവരിലെല്ലാം ഇർഫാൻ മാനറിസങ്ങൾ പ്രകടവുമായിരുന്നു.

വാണിജ്യ സിനിമകളുടെ അരങ്ങായ ബോളിവുഡിൽ അയാൾ സമാന്തരസിനിമകളുടെയും മുഖമായി മാറി. റിതേഷ് ബത്രയുടെ ലഞ്ച്ബോക്സ് എന്ന സിനിമയിലുടനീളം പ്രേക്ഷകനനുഭവിക്കുന്ന വൈകാരികമായ ഒരു ആഴമുണ്ട്. മധ്യവയസ്കനായ സാജൻ ഫെർണാണ്ടസിന്റെ ഒറ്റപ്പെട്ട ജീവിതവും പ്രണയവും അതിവൈകാരികപ്രകടനങ്ങളുടെ അകമ്പടിയില്ലാതെ തന്നെ ഏറ്റവും ഇമോഷണലായി പ്രേക്ഷകനുമായി സംവദിച്ചത് സംവിധായകൻ അതിനുപയോഗിച്ച ടൂൾ ഇർഫാൻ എന്ന നടൻ ആയിരുന്നു എന്നതുകൊണ്ടു കൂടെയാണ്. മുംബൈയിലെ പകലുകളിലെ തിരക്കുപിടിച്ച ആ പാസഞ്ചർ ട്രെയിനിലെ ഒരു പതിവു യാത്രക്കാരൻ, അല്ലെങ്കിൽ ജോലി സമയങ്ങളിൽ ഓഫീസ് ഫയലുകൾക്കുള്ളിൽ സ്വയം നഷ്ടപ്പെട്ട അന്തർമുഖനായ ഒരു ഉദ്യോഗസ്ഥൻ എന്നതിലപ്പുറം ഇർഫാൻഖാൻ എന്ന താരത്തെ പ്രേക്ഷകൻ മറന്നുപോകുന്നുണ്ട്. അത് ലഞ്ച്ബോക്സ്എന്ന സിനിമയുടെ മാത്രം പ്രത്യേകത അല്ല. തൻറെ കഥാപാത്രങ്ങൾക്ക് ഇർഫാൻ വഴങ്ങിയ രീതിയതായിരുന്നു. അമേരിക്കയിൽ ജീവിക്കുന്ന ബംഗാളിയായ അശോക് ഗംഗുലിയായും, പികുവിനും അച്ഛനുമൊപ്പം യാത്ര പുറപ്പെട്ട റാണാ ചൗധരിയായും, ചമ്പൽ കാടുകളെ വിറപ്പിച്ച ദേശിയ ചാമ്പ്യൻ പാൻസിംഗ് തോമർ ആയും, ലൈഫ് ഓഫ് പൈയിലെ പൈ പട്ടേലായും അയാൾ വിസ്മയിപ്പിച്ചു കൊണ്ടേയിരുന്നു. ഫിലിം ഫെയർ അവാർഡും ദേശിയ പുരസ്കാരവും പത്മശ്രീയും കാലക്രമത്തിൽ അയാളെ തേടിയെത്തി. 2001 മുതൽ അയാൾ അന്താരാഷ്ട്ര സിനിമകളിലെ ഇന്ത്യൻ സാന്നിദ്ധ്യമായി. തെരഞ്ഞെടുപ്പുകളിലെ പ്രത്യേകതകൾകൊണ്ട്, അഭിനയത്തിലെ അതി സാധാരണത്വം കൊണ്ട് അഭ്രപാളിയിലെ ഇർഫാൻ കഥാപാത്രങ്ങൾക്കും പ്രേക്ഷകനും ഇടയിലെ അകലം കുറഞ്ഞു. അയാൾ നമുക്ക് എളുപ്പത്തിൽ കണക്ട് ചെയ്യാവുന്ന ആരോ ഒരാളായി മാറി. ഇർഫാൻ ഖാൻറെ സിനിമകൾ എന്നപോലെ മരണവും പ്രേക്ഷകർക്ക് പേർസണൽ ആവുന്നതങ്ങനെയാണ്.

I suppose, in the end, the whole of life becomes an act of letting go. But what always hurts the most is not taking a moment to say goodbye.
ഈ വാചകം സ്ക്രീനിൽ ഏറ്റവും ഇമോഷണൽ ആയി പറഞ്ഞുവച്ചത് ഇർഫാനാണ്. ഒടുവിൽ ആ വാക്കുകൾ പൂർണമായിരിക്കുന്നു. ഇറങ്ങാനുള്ള സ്റ്റേഷൻ ആയില്ല, ഇനിയും സഞ്ചരിക്കാനുണ്ട് എന്ന ഇർഫാന്റെ പ്രതിരോധത്തിന് കാലം കാത്തു നിന്നില്ല. അയാൾ കടന്നുപോയി. കഥകൾ ഒളിപ്പിച്ച കണ്ണിൽ, കനം തൂങ്ങിയ ശബ്ദത്തിൽ, ആറടി നീളത്തിന്റെ ആകാരത്തിൽ അയാൾ മൂന്ന് ദാശാബ്ധത്തിലധികം കാലം ആടിത്തീർത്ത സിനിമാജീവിതത്തിന്റെ നീക്കിയിരിപ്പായി ഇവിടെ ബാക്കി വെച്ചത് ഇർഫാൻ മാനറിസങ്ങൾ കൊണ്ട് ശ്രദ്ധേയമായ ലഞ്ച്ബോക്സും, നൈംസെയ്കും, പാൻ സിംഗ് തോമറും, ലൈഫ് ഓഫ് പൈയും തുടങ്ങി നിരവധി സിനിമകളാണ്. പല തലമുറകൾക്ക്, സിനിമാ ചരിത്രത്തിന് അയാൾ അവശേഷിപ്പിക്കുന്നത് ഒരു കാഴ്ചാശീലമാണ്, അഭിനയ പാഠങ്ങളാണ്...