എന്നെ ചുംബിക്കൂ, എൻ്റെ കണ്ണുകളിലല്ല...
സിനിമയുടെ അവസാനത്തിൽ കൈറോയെ പശ്ചാത്തലമാക്കി അതിനു മുകളിൽ നിന്നുകൊണ്ട് ദുനിയ തൻ്റെ മികവാർന്ന വഴക്കത്തോടുകൂടി ബെല്ലി ഡാൻസ് കളിക്കുന്ന ഒരു രംഗമുണ്ട്. കൈറോയുടെ തന്നെയല്ല ലോകത്തിലെതന്നെ മുഴുവൻ സ്ത്രീകളുടെയും പ്രതിനിധിയായികൊണ്ട് മേധാവിത്വങ്ങളുടെ തലക്കു മുകളിൽ കയറി നിന്നുള്ള താണ്ഡവനൃത്തമായാണ് കാഴ്ച്ചക്കാരനത് അനുഭവപ്പെടുക.

ലബനനിലെ സ്ത്രീ സംവിധായകരുടെ സ്ത്രീപക്ഷ സിനിമകൾ, അത് കൈകാര്യം ചെയ്യുന്ന വിഷയംകൊണ്ടും അതിൻ്റെ നിർമ്മാണരീതികൊണ്ടും നിരന്തരം നമ്മെ അത്ഭുതപ്പെടുത്തുന്നതാണ്. നാദിനെ ലബേക്കിയുടെ കാരമൽ, വേർ ഡൂ വി ഗോ നൗ എന്നിവ അതിനുള്ള മികച്ച ഉദാഹരണങ്ങളാണ്. അത്തരത്തിലുള്ള സിനിമകൾക്കുവേണ്ടി രാജ്യങ്ങളോട് നിരന്തരം കലഹിക്കേണ്ടി വന്ന ലബനീസ് ജേണലിസ്റ്റും ഫിലിം ഡയറക്ടറുമായ Jocelyne Saabൻ്റെ രചനയിലും സംവിധാനത്തിലും 2005ൽ പുറത്തിറങ്ങിയ ഈജിപ്ഷ്യൻ ചലച്ചിത്രമാണ് Dunia - Kiss Me Not on the Eyes. പ്രശസ്ത ഈജിപ്ഷ്യൻ ഗായകൻ മുഹമ്മദ് അബ്ദൽ വഹാബിൻ്റെ വരികളിൽനിന്നാണ് സാബ് Kiss Me Not on the Eyes എന്ന വാചകം കടമെടുത്തിട്ടുള്ളത്. സിനിമ, അത് പറയുന്ന വിഷയംകൊണ്ടുതന്നെ ഈജിപ്ഷ്യൻ സെൻസർഷിപ്പിന് കാരണമാക്കപ്പെട്ടിരുന്നു. എന്നാൽ സംവിധായികയുടെ കൃത്യമായ ഇടപെടൽമൂലം ഈജിപ്ഷ്യൻ പ്രസിഡൻ്റ് ഹൊസ്നി മുബാറക്കിൽ നിന്നും ദുനിയക്ക് പ്രദർശനാനുമതി ലഭിക്കുകയായിരുന്നു. കൂടാതെ നിരവധി പ്രതിഷേധങ്ങൾക്കും വിവാദങ്ങൾക്കും സിനിമ കാരണമായി. 2005 ലെ കൈറോ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവെല്ലിലെ ഹോണറബിൾ അവാർഡും 2006ൽ അൽഗ്രേവ് ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവെല്ലിൽ ബെസ്റ്റ് ഫിലിമിനുള്ള ഇൻ്റർനാഷണൽ ജ്യൂറി അവാർഡുകളടക്കം നിരവധി അക്കാദമിക് അവാർഡുകൾ ഈ ചിത്രത്തിന് ലഭിച്ചിട്ടുണ്ട്.

ദുനിയ എന്ന കേന്ദ്രകഥാപാത്രത്തിൻ്റെ പ്രണയമാണ് സിനിമയുടെ പ്രധാന പ്ലോട്ടെങ്കിലും അത് പറഞ്ഞുവെക്കുന്ന രാഷ്ട്രീയം വളരെ ഗൗരവമേറിയതാണ്. Female genital mutilation ഒരു സ്ത്രീയിൽ എങ്ങനെയെല്ലാം ബാധിക്കുന്നു എന്നത് സിനിമ കൃത്യമായി കാണിച്ചു തരുന്നു. WHOയുടെ നിർവചന പ്രകാരം "വൈദ്യപരമല്ലാത്ത കാരണങ്ങളാൽ, സ്ത്രീയുടെ ബാഹ്യ ജനനേന്ദ്രിയം ഭാഗികമായോ പൂർണ്ണമായോ നീക്കംചെയ്യലോ സ്ത്രീയുടെ ജനനേന്ദ്രിയ അവയവങ്ങൾക്ക് വരുന്ന മറ്റെന്തെങ്കിലും മുറിവോ ഉൾപ്പെടുന്ന എല്ലാ നടപടിക്രമങ്ങളെയുമാണ് ഫീമെയിൽ ജനിറ്റൽ മ്യൂട്ടിലേഷൻ എന്ന് പറയുന്നത്”. ഈജിപ്തിലെ വലിയ വിഭാഗം സ്ത്രീകളും ജനിറ്റൽ മ്യൂട്ടിലേഷൻ ചെയ്യപ്പെട്ടവരാണെന്നത് ഞെട്ടിക്കുന്ന വാസ്തവമാണ്. ലോകത്ത് 200 മില്യൺ സ്ത്രീകൾ ഇത്തരത്തിൽ ജനനേന്ദ്രിയ ഛേദനത്തിന് ഇരയാക്കപ്പെട്ടു എന്നാണ് WHO പുറത്തുവിട്ട കണക്ക്.

ദുനിയ എന്ന സ്ത്രീയിലൂടെ ഈജിപ്തിലെ സ്ത്രീകളിലെ ഫീമെയിൽ ജനിറ്റൽ മ്യൂട്ടിലേഷനെ അഭിമുഖീകരിക്കാനാണ് ജോസലിൻ സാബ് ശ്രമിക്കുന്നത്. കൃത്യമായും പുരുഷാധിപത്യത്തിനുള്ള അടിമപ്പെടലാണ് മ്യൂട്ടിലേഷൻ പോലൊരു ആചാരം. സ്ത്രീകളെ അവരുടെ കൈപ്പിടിയിൽ നിർത്താൻ അവരെ ഇരകളാക്കിതീർക്കുന്ന ഇത്തരം ചടങ്ങുകൾക്ക് യാതൊരു പ്രാമാണികതയോ ശാസ്ത്രീയതയോ ഇല്ലെന്നുള്ളതാണ് വാസ്തവം. കൃത്യമല്ലാത്ത രീതിയിലുള്ള ഛേദനങ്ങളാവട്ടെ മരണത്തിനുവരെ കാരണവുമാണ്. ഇത്തരത്തിലുള്ള ലിംഗ ഛേദനയിലൂടെ തൻ്റെ ലൈംഗിക ചോദനകളെ നഷ്ടപ്പെട്ടു പോകുന്ന അനേകം സ്ത്രീകളുടെ റെപ്രസൻ്റേഷനാണ് ദുനിയ എന്ന കഥാപാത്രം. ചെറുപ്പത്തിൽതന്നെ ജനിറ്റൽ മ്യൂട്ടിലേഷൻ്റെ വിക്ടിം അയിട്ടുള്ള ദുനിയ അവളുടെ ശാരീരികവികാരങ്ങളെ എങ്ങനെ പ്രതിഫലിപ്പിക്കുന്നു എന്നതാണ് ഈ സിനിമ. സ്ത്രീകളിൽ ജനിറ്റൽ മ്യൂട്ടിലേഷൻ മൂലം സംഭവിക്കുന്ന ലൈംഗികാസക്തിയുടെ കുറവും മാനസിക പ്രശ്നങ്ങളും ദുനിയയുടെ ജീവിതത്തെ സാരമായി ബാധിക്കുന്നുണ്ട്. ലൈംഗിക സുഖങ്ങളെയും ചോദനകളെയും കുറിച്ചുള്ള അറബിക് കവിതകൾ ദുനിയയിൽ ഭ്രമം സൃഷ്ടിക്കുന്നുണ്ട്. എന്നിരുന്നാലും തന്നിൽ നഷ്ടപ്പെട്ട ലൈംഗികാസക്തികൾ മൂലം സ്വന്തം ശരീരംപോലും കാണാത്തവളായി ജീവിക്കുന്ന ദുനിയ ബെല്ലി ഡാൻസിൻ്റെ വശ്യതയിലൂടെയാണ് തൻ്റെ സ്വാതന്ത്ര്യം കണ്ടെത്താൻ ശ്രമിക്കുന്നത്. നഷ്ടപ്പെട്ടുപോയൊരു വികാരത്തിൻ്റെ വീണ്ടെടുപ്പിൻ്റെ സാധ്യതകൾ പ്രകടമാകുന്നത് തങ്ങളുടെ ശരീരത്തിൻ്റെ ചോദനയെയും അനുഭവത്തെയും ചലനത്തെയും തിരിച്ചറിയുന്നതിലൂടെയാണെന്ന് ജോസലീൻ സാബ് നിർവചിക്കുന്നു. ഒരാൾക്ക് അവരുടെ ശരീരവും സെക്ഷ്വൽ ഐഡൻ്റിറ്റിയും തമ്മിലുള്ള ബന്ധത്തെ പ്രേമവും കലയും വഴി പുനർ നിർവചിക്കാനാവുമെന്ന ബോധ്യമാണ് ദുനിയ മുന്നോട്ട് വെക്കുന്നത്. ഈജിപ്തിലെ പ്രശസ്ത ബെല്ലി ഡാൻസറായ അമ്മയുടെ ഓർമകളിലും തൻ്റെ ശരീരത്തിൻ്റെ ചോദനകളിലും ചലനങ്ങളിലുമുള്ള താദാത്മ്യപ്പെടലിലുമാണ് ദുനിയ സ്വതന്ത്രയാവുന്നത്. എന്നിരുന്നാലും അതൊരു പൂർണ്ണ സ്വാതന്ത്ര്യവുമല്ലതാനും.

കഥയും കവിതയും സന്ധിക്കുന്ന ഒരു പോയിൻ്റിലാണ് Dunia - Kiss Me Not on the Eyes സൃഷ്ടിക്കപ്പെട്ടത്. അതിനാൽ തന്നെ ഇതൊരു കവിതയാണോ ചലച്ചിത്രമാണോ എന്ന് തിരിച്ചറിയാനാകാത്ത വിധം ബന്ധിക്കപ്പെട്ടുകിടക്കുന്നു. ഒട്ടനവധി സൂഫി കവിതകളിലൂടെ സിനിമ കടന്നു പോകുമ്പോൾ അതിൻ്റെ ആസ്വാദനത്തെ ഒരുവേള മറന്ന് അറബി സാഹിത്യത്തിൻ്റെ വശ്യതയിൽ മുഴുകിപ്പോകും തരത്തിലുള്ള തിരക്കഥ ദുനിയയുടെ പ്രത്യേകതയാണ്. അതിനെ ശക്തിപ്പെടുത്തും വിധം Jean-Pierre Mas, Patrick Legonie എന്നിവരുടെ സംഗീതവും എടുത്തു പറയപ്പെടേണ്ടതാണ്. സിനിമ കണ്ടുകഴിഞ്ഞാലും അവനവൻ്റെയുള്ളിൽ ചിന്തകളുടെ ബെല്ലി ഡാൻസ് തീർക്കാൻ ഈ പശ്ചാത്തല സംഗീതംകൊണ്ട് സാധ്യമാവുന്നുണ്ട്. സിനിമയുടെ അവസാനത്തിൽ കൈറോയെ പശ്ചാത്തലമാക്കി അതിനു മുകളിൽ നിന്നുകൊണ്ട് ദുനിയ തൻ്റെ മികവാർന്ന വഴക്കത്തോടുകൂടി ബെല്ലി ഡാൻസ് കളിക്കുന്ന ഒരു രംഗമുണ്ട്. കൈറോയുടെ തന്നെയല്ല ലോകത്തിലെതന്നെ മുഴുവൻ സ്ത്രീകളുടെയും പ്രതിനിധിയായികൊണ്ട് മേധാവിത്വങ്ങളുടെ തലക്കു മുകളിൽ കയറി നിന്നുള്ള താണ്ഡവനൃത്തമായാണ് കാഴ്ച്ചക്കാരനത് അനുഭവപ്പെടുക. ദുനിയയെ കേവലമൊരു സിനിമ മാത്രമായി പറഞ്ഞുവെക്കാൻ സാധിക്കില്ല. ഒരു സമൂഹത്തിൻ്റെ വിമോചനത്തിനായി ചുണ്ടുകൾ നിരന്തരം മന്ത്രിച്ചുകൊണ്ടിരിക്കുന്ന വിപ്ലവ കവിതയായി നമുക്കതിനെ കണക്കാക്കാം.