സിൽക്ക് റൂട്ട്; പഴയ വഴികൾ, പുതിയ കാഴ്ചകൾ
യാത്രക്കിടയിൽ താൻ കണ്ട കാഴ്ചകൾ വായനക്കാരുമായി പങ്കുവെക്കുന്നതോടൊപ്പം ആ സ്ഥലങ്ങളുടെ ഹ്രസ്വമായ ചരിത്രവും രാഷ്ട്രീയ പശ്ചാത്തലവും ആഖ്യാനരീതിയുടെ ഭംഗിക്ക് ഒട്ടും കോട്ടം തട്ടാത്ത രീതിയിൽ ലളിതവും സുന്ദരവുമായ ഭാഷയിലാണ് അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്.

യാത്രകൾ അനുഭവങ്ങളുടെ നേർചിത്രങ്ങളായിട്ടാണ് യാത്രക്കാരൻ വിലയിരുത്തുക. ഒരു നാടിന്റെ സ്പന്ദനങ്ങളെ ദൃശ്യാവിഷ്ക്കാര രൂപത്തിൽ യാത്രക്കാരൻ നമുക്ക് മുന്നിൽ അവതരിപ്പിക്കുന്നു. ഒരു ദേശത്തിന്റെ സംസ്കാരത്തെയും ജീവിത രീതിയെയും യാത്രാവിവരണങ്ങളിലൂടെ പരിചയപ്പെടുത്തുന്ന യാത്രക്കാരുണ്ട്. യാത്രയെ ജീവിതമാക്കി മാറ്റിയ ചിലരുണ്ട്. ഉല്ലാസത്തിനും സന്തോഷത്തിനും വേണ്ടി യാത്രയെ പ്രണയിക്കുന്നവരുമുണ്ട്. യാത്രാനുഭവങ്ങൾ വായിക്കുമ്പോൾ വായനക്കാരന് ഒരു യാത്ര ചെയ്തു വരുന്ന പ്രതീതിയാണ് ഉണ്ടാകാറുള്ളത്. യാത്രാ വിവരണത്തിന് കേരളസാഹിത്യ അക്കാദമി പുരസ്കാരം നേടിയ ബൈജു എൻ. നായർ എന്ന യാത്രാപ്രേമിയുടെ "സിൽക്ക് റൂട്ട് " എന്ന പുസ്തകം പുരാതന സിൽക്ക് പാതയിലെ പുതിയകാഴ്ചകളിലൂടെ സഞ്ചരിപ്പിക്കുന്നു. ഡി. സി. ബുക്സാണ് പ്രസാധകർ.

പുരാതന സിൽക്ക് റൂട്ടിലെ അതിപ്രധാനമായ നഗരങ്ങൾ സ്ഥിതി ചെയ്യുന്ന ഉസ്ബക്കിസ്ഥാനിലേക്കാണ് ഈ പുസ്തകം നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്. ഒരു കാലത്ത് ലോകത്തിന്റെ വാണിജ്യ ഭൂപടത്തിലെ നിർണായക സ്ഥാനം ഉണ്ടായിരുന്ന സിൽക്ക് പാതകളെ കുറിച്ചും ചരിത്ര പ്രസിദ്ധമായ സഹസ്രാബ്ദങ്ങളുടെ വാണിജ്യ കൈമാറ്റങ്ങളുടെ നിലവറയായ ബുഖാറയുടെയും, സമർഖണ്ഡിന്റെയും താഷ്കന്റിന്റെയും വീരനായകൻ അമീർ തിമൂറിന്റെ ജന്മനാടിന്റെ സൗന്ദര്യഭംഗിയും, കല, വാസ്തു വിദ്യയേയും എഴുത്തുകാരൻ പരിചയപ്പെടുത്തുന്നുണ്ട്.
യാത്രക്കിടയിൽ താൻ കണ്ട കാഴ്ചകൾ വായനക്കാരുമായി പങ്കുവെക്കുന്നതോടൊപ്പം ആ സ്ഥലങ്ങളുടെ ഹ്രസ്വമായ ചരിത്രവും രാഷ്ട്രീയ പശ്ചാത്തലവും ആഖ്യാനരീതിയുടെ ഭംഗിക്ക് ഒട്ടും കോട്ടം തട്ടാത്ത രീതിയിൽ ലളിതവും സുന്ദരവുമായ ഭാഷയിലാണ് അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്. വെർച്വൽ രീതിയിൽ വിവര സാങ്കേതിക വിദ്യയുടെ കണ്ടുപിടുത്തം മൂലം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ കാലാവസ്ഥയും ജനസംഖ്യയും ഭൂപ്രകൃതിയും പ്രകൃതി വിഭവങ്ങളും ഭാഷാശുദ്ധിയും സംസ്കാരവും എല്ലാം അറിയാൻ സാധിച്ചിട്ടും അവകളെ അടുത്തറിയാൻ വേണ്ടിയാണ് യാത്രക്കാരൻ ശ്രമിക്കുന്നത്.
ഉസ്ബകിസ്ഥാൻ, ഖസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, താജികിസ്ഥാൻ എന്നീ രാജ്യങ്ങളുടെ ചരിത്ര - പാരമ്പര്യങ്ങളെ കുറിച്ച് നാം അജ്ഞരാണ്. പുസ്തകത്തിൽ അവയുടെ തനത് അസ്തിത്വത്തെ എഴുത്തുകാരൻ വ്യക്തമാക്കിത്തരുന്നുണ്ട്. സഹസ്രാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന വാണിജ്യ കേന്ദ്രമായ ബുഖാറ, സമർഖന്ധ് എന്നീ പുരാതന നഗരങ്ങൾക്ക് പുറമെ ഇന്ത്യൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയുടെ ദുരൂഹ മരണം കൊണ്ട് ഇന്ത്യൻ ചരിത്രത്തിൽ ഇടം പിടിച്ച താഷ്കന്റും അമീർ തിമൂറിന്റെ ജന്മദേശമായ സഹ്രിബ്സും ഗ്രന്ഥകാരൻ നമുക്ക് അടുത്തറിയിപ്പിച്ചു തരുന്നുണ്ട്. ഉസ്ബക്കിലെ ജീവിതരീതിയും അവിടുത്തെ വാഹനങ്ങളുടെ തരവും നമുക്ക് കാണാൻ സാധിക്കുന്നു. ഷെവർലെ മാത്രമുള്ള നഗരങ്ങൾ, അവരുടെ ഇന്ത്യൻ പ്രണയങ്ങൾ, എല്ലാവരും സ്വർണപ്പല്ലുകാരായതിന്റെ പിന്നാമ്പുറം, ഷിംഗൺ മലനിരകളുടെയും ചർവ്വാക് തടാകത്തിന്റെയും സൗന്ദര്യം, മിനോർ മോസ്ക്, താഷ്കന്റ് ടവർ, ഭൂകമ്പസ്മാരകം, ഫ്രീഡം സ്ക്വയർ എന്നിവയുടെ ചരിത്രപ്രാധാന്യം, വഴിയാഹാരങ്ങളുടെ രുചി, ടൂറിസ്റ്റ് - ഗൈഡ് മേഖലകളിലെ തട്ടിപ്പുകൾ, ഉസ്മാന്റെ വിശേഷങ്ങൾ, താഷ്കന്റ് പാലസിലെ അഞ്ഞൂറ്റിനാല്പത്തിയഞ്ചാം മുറിയിലെ നിഗൂഢതകൾ എന്നിങ്ങനെയുള്ള അനേകം കൈവഴികളിലൂടെയാണ് ഈ യാത്ര പൂർത്തിയാവുന്നത്. ഒരു മനുഷ്യനെ യാത്രയിലേക്ക് അല്ലങ്കിൽ ഉസ്ബക്കിലേക്ക് ആകർഷിക്കുന്നതിന് ഈ സഞ്ചാരവിവരണം വഴിവെക്കും.
താഷ്കന്റിൽ, മഞ്ഞിന്റെ സാമ്രാജ്യത്തിൽ, അഭിമാന ഗോപുരങ്ങൾ, ഒരു മരണത്തിന്റെ പിന്നാലെ, ചരിത്രപഥങ്ങൾ, ബുഖാറയുടെ നിധികൾ, ഓർമ്മത്തെരുവുകൾ, ടിമൂറിന്റെ ജന്മനാട്ടിൽ, വിടപറയും മുമ്പ്, മ്യാൻമർ, ധനുഷ്കോടി, കവാപുത്തി, ഫിലിപ്പിൻസിലേക്കൊരുയാത്ര, ഗുയിലിൻ, പൈതൃകപ്പെരുമയുമായി കോത്തതുവ തുടങ്ങിയ അധ്യായങ്ങളിലൂടെയാണ് യാത്രക്കാരൻ വായനക്കാരനെയും കൊണ്ടു പോകുന്നത്. സിൽക്ക് റൂട്ടിന്റെ ഭൂവദനത്തിൽ യാത്ര ചെയ്ത് മടങ്ങുന്ന ഒരു പ്രതീതിയാണ് ഈ പുസ്തകം വായിച്ചു തീരുമ്പോൾ അനുഭവപ്പെടുക.

ഒന്നാമത്തെ അധ്യായമായ "താഷ്കന്റിൽ" എന്ന ഭാഗത്ത് മുൻ ഇന്ത്യൻ പ്രധാന മന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയുടെ മരണവുമായി ബന്ധപ്പെട്ടിട്ടുള്ള ചരിത്ര സംഗ്രഹമാണ് അടങ്ങിയിരിക്കുന്നത്. ഉസ്ബക്കിസ്ഥാനിലെ ജനങ്ങൾ ഇന്ത്യക്കാരോട് സ്നേഹം പ്രകടിപ്പിക്കുകയും അവരോടൊപ്പം സെൽഫി എടുക്കുന്നതിനും ചങ്ങാത്തം കൂടുന്നതിനും വളരെയധികം താൽപര്യപ്പെട്ടവരായിരുന്നു എന്ന് കാണാം.
"മഞ്ഞിന്റെ സാമ്രാജ്യത്തിൽ" എന്ന അധ്യായത്തിൽ മഞ്ഞിൽ കുളിച്ചുനിൽക്കുന്ന ഉസ്ബക്കിസ്ഥാന്റെ പ്രകൃതിഭംഗിയും മനോഹാരിതയുമാണ് കാണിക്കുന്നത്. ഋതുക്കൾ അനുസരിച്ച് അവിടുത്തെ കൃഷിരീതിയിലും മാറ്റം സംഭവിക്കുന്നു. ഗോതമ്പ്, ബാർലി, ചോളം, നെല്ല് എന്നിവയടങ്ങിയ പാടങ്ങളും ഉള്ളി, കിഴങ്ങ്, കാബേജ്, തക്കാളി എന്നീ പച്ചക്കറി വർഗങ്ങളും ആപ്പിൾ, ഓറഞ്ച്, സ്ട്രോബറി, ബ്ലാക്ക്ബെറി, മുന്തിരി തുടങ്ങിയവയും ഇവിടെ കൃഷി ചെയ്യുന്നു. വേനൽക്കാലത്ത് സഞ്ചാരികളുടെ സ്വർഗ്ഗമാണ് ഷിംഗൺ. മഞ്ഞുകാലമാകുമ്പോൾ മഞ്ഞിൽ പൊതിഞ്ഞുനിൽക്കുന്ന കെട്ടിടങ്ങളും മേൽക്കൂരകളും ഭംഗിയുള്ള കാഴ്ചയാണ്.
ഏതൊരു രാജ്യത്തിന്റെയും അഭിമാന സ്തൂപമായി ചില പ്രധാന കെട്ടിടങ്ങളും സൗധങ്ങളും ഉണ്ടായിരിക്കും. ഈ യാത്രാവിവരണത്തിലെ മൂന്നാമത്തെ അധ്യായമായ "അഭിമാന ഗോപുരങ്ങളിൽ" ചർച്ച ചെയ്യുന്നത് ഉസ്ബക്കിസ്ഥാനിലെ ഗോപുരങ്ങളെയും നിർമ്മിതികളെയും കുറിച്ചാണ്. അതിൽപ്പെട്ട "മിനോർ മോസ്കി"നെ വാസ്തുശിൽപ ശാസ്ത്രജ്ഞന്മാർ വിശേഷിപ്പിക്കുന്നത് താഷ്കന്റിന്റെ താജ്മഹൽ എന്നാണ്. ഇസ്ലാമിക വാസ്തു ശിൽപകലയിൽ നൂറ്റാണ്ടുകൾക്കു മുമ്പേ നിപുണരാണ് ഉസ്ബക്കുകൾ എന്ന് സമർഖന്ധ്, ഖിവ, ബുഖാറ എന്നിവിടങ്ങളിലെ നിർമ്മിതികൾ എല്ലാം തെളിയിച്ചിട്ടുണ്ട്. താഷ്കൻ്റ് ടവർ ഇവിടുത്തെ പ്രധാന ചരിത്രസംഭവങ്ങളിൽപ്പെട്ട ഒന്നാണ്. സോവിയറ്റ് യൂണിയനിൽ നിന്നും വിട്ടുപോയ എല്ലാ രാജ്യങ്ങളിലും പൊതുവായി കാണപ്പെടുന്ന ഒരു ചത്വരമാണ് ഫ്രീഡം സ്ക്വയർ എന്നുള്ളത്, ഇവിടെയും അതുണ്ട്.
യാത്രകൾ അവസാനിക്കുന്നില്ല. ജീവിതം മുഴുവനും മരണശേഷവും മനുഷ്യൻ യാത്രയിൽ തന്നെയാണ്. ബൈജുവിൻ്റെ സിരയിൽ ലഹരിയായി പടർന്നിറങ്ങി നിൽക്കുന്ന യാത്രകൾ ജീവൻ ചോരാതെ എഴുതിപ്പിടിപ്പിക്കാൻ അദ്ദേഹത്തിന് കഴിയുന്നു എന്നത് പ്രധാനമാണ്.