നക്ഷത്രക്കണ്ണുള്ള കൂട്ടുകാർ

കോവിഡിന്റെ പിടിമുറുക്കത്തിൽ നാമെല്ലാം വീടുകൾക്കകത്തളത്തിൽ ഒതുങ്ങിക്കൂടും മുൻപ് ഭരണഘടനാവിരുദ്ധമായ രീതിയിൽ ജനജീവിതം ധ്വംസിക്കപ്പെട്ടിരുന്നു കാശ്മീരിൽ, അതായത് 2019 ഓഗസ്റ്റ് 5 മുതൽ. അതിനും ഒരു വർഷം മുൻപ്, 2018 ൽ പകർത്തിയ കശ്മീരി ജനജീവിതത്തിന്റെ നേർകാഴ്ചകളാണ് ചുവടെയുള്ളത്. കുറച്ചുകൂടി കൃത്യമായി പറഞ്ഞാൽ 2018 മെയ് 25 നും ജൂൺ 8 നുമിടയിലുള്ള ദിവസങ്ങളിലെടുത്തത്. പത്ത് കിലോമീറ്ററോളം അകലെയുള്ള സ്കൂളിലേക്ക് നടന്നുപോയി തിരിച്ചുവരുന്ന കുട്ടികൾ, നക്ഷത്രക്കണ്ണുള്ള നമ്മുടെയെല്ലാം കൂട്ടുകാർ. അവരൊക്കെ എവിടെയായിരിക്കും? എന്ത് ചെയ്യുകയായിരിക്കും അവർ? മഹാമാരികൊണ്ട് ദുസ്സഹമായ നമ്മുടെ ജീവിതങ്ങളിലും കൂടുതൽ ദുരിത ജീവിതം പേറുന്നവർ. അതിനുമപ്പുറം വെറുപ്പിന്റെ, പകയുടെ രാഷ്ട്രീയത്തിന്റെ കൈകളിൽ ഞെരിഞ്ഞമർന്നു കൂടി ജീവിക്കേണ്ടിവരുന്ന ഇന്ത്യയുടെ ജനത, അല്ലെങ്കിൽ മനോഹരമായ കാഴ്ചകളുടെ കാശ്മീരിന്റെ മറ്റൊരു മുഖം.
ലോക്ക് ഡൗണിന്റെ പ്രയാസങ്ങൾ നമ്മളനുഭവിച്ചു കൊണ്ടിരിക്കുന്നു. ഡിജിറ്റൽ ഡിവൈഡിന്റെ തീവ്രത നമ്മുടെ കുഞ്ഞുങ്ങളനുഭവിച്ചു തുടങ്ങിയിരിക്കുന്നു. അപ്പോൾ ഇനിയും ഇന്റർനെറ്റ് പൂർണമായും പുനഃസ്ഥാപിക്കപ്പെടാത്ത, സുരക്ഷിത ജീവിതം സ്വപ്നം മാത്രമായ ഒരു ജനതയുടെ, അവരുടെ പുതു തലമുറയുടെ ജീവിതം എത്രമേൽ കഠിനമായിരിക്കും? എനിക്ക് തോന്നുന്നു, കശ്മീരിന്റെ പ്രകൃതിസൗന്ദര്യത്തിലേക്കല്ല ക്യാമറ പതിപ്പിക്കേണ്ടത്. കുറച്ചു പണിപ്പെട്ടിട്ടാണെങ്കിലും ഫോക്കസ് ചെയ്തെടുക്കേണ്ടത് അവിടുത്തെ മനുഷ്യരുടെ ജീവിതമാണ്. അത്രമേൽ മനോഹരമായ ഭൂപ്രകൃതി പകർത്തി നാം എഴുതിച്ചേർക്കുന്ന കാല്പനികമായ ക്യാപ്ഷനുകൾക്കുമെത്രയോ അപ്പുറത്ത്, അത്രമേൽ ആഴമേറിയതും ദുസ്സഹവുമാണ് ആ ജീവിതങ്ങൾ. കശ്മീരിന്റെ ജനജീവിതമെന്ന യാഥാർഥ്യം നമ്മുടെയെല്ലാം ചിന്തകളേക്കാൾ ആഴമേറിയതാണ് എന്ന് സാരം.
ഈ ചിത്രങ്ങൾക്കൊന്നും തന്നെ അടിക്കുറിപ്പുകളില്ല. വളരെ റാൻഡം ആയി എടുത്ത ചില സാധാരണ ചിത്രങ്ങൾ. അതിനപ്പുറത്തേക്ക് ഒന്നുമില്ല ഇതിലൊന്നും. എങ്കിലും ഇതിലേക്ക് ഒന്നുകൂടി സൂക്ഷിച്ചു നോക്കിയാൽ ചിലർക്കെങ്കിലും ചിലതൊക്കെ വായിച്ചെടുക്കുവാൻ സാധിക്കുമായിരിക്കും.