പേയ്ഗൻ
ഒരു ഒച്ചയനക്കം പോലുമില്ലാതെ ഒരാൾക്ക് എങ്ങനെയാണ് എന്നെ പിന്തുടരാൻ പറ്റുന്നത്. IPC 354 പ്രകാരം സ്റ്റോക്കിങ് അഥവാ ഒളിച്ചു നടന്നു പേടിപ്പിക്കൽ ക്രിമിനൽ കുറ്റമാണ്. എന്നിട്ടും അവൻ എനിക്ക് പിന്നാലെ...

ഇരുട്ട്. ചുറ്റും ഇരുട്ട്...
അതൊരു സുഖമാ.
ഇരുട്ടിൽ ഒന്നുകിൽ ഞാൻ, അല്ലെങ്കിൽ നീ.
എന്തായാലും ഒരാള് ചാവും. ഞാനുറപ്പിച്ചു.
ഇരുട്ടിൽ എനിക്കെല്ലാം കാണാം. അവന്റെ മുഖത്ത് വിയർപ്പ് പൊടിയുന്നത്. അവന്റെ നെറ്റിയിൽ ഞരമ്പ് തള്ളുന്നത്. അവന്റെ നെഞ്ചിടിപ്പ് കൊണ്ട് അസ്ഥികൾ പൊങ്ങുകയും താഴുകയും ചെയ്യുന്നത്.
മാർക്കറ്റിലെ ആൾത്തിരക്കിൽ ഞാൻ നടന്നു.
എനിയ്ക്ക് പുറകെ അവനുണ്ടായിരുന്നു. ഇതേ പോലെ കറുത്ത്. ഇതേ പോലെ പതുങ്ങി.
ഒരു ഒച്ചയനക്കം പോലുമില്ലാതെ ഒരാൾക്ക് എങ്ങനെയാണ് എന്നെ പിന്തുടരാൻ പറ്റുന്നത്. IPC 354 പ്രകാരം സ്റ്റോക്കിങ് അഥവാ ഒളിച്ചു നടന്നു പേടിപ്പിക്കൽ ക്രിമിനൽ കുറ്റമാണ്. എന്നിട്ടും അവൻ എനിക്ക് പിന്നാലെ...
ഒടുവിൽ, ആ നശിച്ച കടയ്ക്ക് മുന്നിൽ ഞാൻ നിന്നു. മാംസങ്ങൾ അറുത്ത് വച്ചിരിക്കുന്നു. വില്പനയ്ക്കാണ്. ഈച്ചയരിയ്ക്കുന്നുണ്ട്...
ഇതൊക്കെ ഇപ്പോഴും ഉണ്ടോ? മനുഷ്യനെ കൊന്നു തിന്നുന്നത്..!
ചരക്ക് ലോറിയിൽ നിന്നും, തടിച്ച ഒരുത്തനെ കഴുത്തിനു പിടിച്ച് താഴെയിറക്കുന്നു.
അവന്റെ കണ്ണ് മൂടി കെട്ടിയിട്ടുണ്ട്. അവനങ്ങനെ വിറയ്ക്കുന്നു. പിന്നെ തക്കം പാത്ത് ഒരുത്തൻ കമ്പിച്ചരട് പോലുള്ള എന്തോ ഒന്നെടുത്ത് അവന്റെ കഴുത്തിൽ മുറുക്കുന്നു. ഓഹ്! കാണാൻ പറ്റില്ല. ചോര ചീറ്റി, എന്തോ ഒച്ചയുണ്ടാക്കി, പിടഞ്ഞു പിടഞ്ഞവൻ...
ഇനി അവനും സുഖമാണ്. അവനും ഇരുട്ടാണ്...
എന്നെ ഇവർ നേരത്തെ നോട്ടമിട്ട് വച്ചിട്ടുണ്ട്.
പിങ്ക് ചുവരുകൾക്കുള്ളിൽ ഒരു പെൺകുട്ടി എന്നെ വിലങ്ങിട്ടു നിർത്തി. ചാട്ട കൊണ്ട് അവൾ ഒരുപാട് തല്ലി. പിന്നെ ആസിഡ് കൊണ്ട് കുളിപ്പിച്ചു. ഞാൻ വെന്തു. അതിവർ കണ്ടിട്ടുണ്ട്. ഈ ഒളിച്ചു നിൽക്കുന്നവർ...
എനിയ്ക്ക് മുൻപിൽ ഇനി രണ്ട് പേര് കൂടി.
"ഇവരെന്താ വൈകിപ്പിക്കുന്നെ..."
അതിലൊരുത്തൻ മറ്റവനോട്.
"ഇങ്ങനെ ക്യൂ നിർത്തിയാൽ കൊല്ലുന്നതിന് രസം കൂടില്ലേ?" മറ്റവൻ പറഞ്ഞു.
"ഇതിനേക്കാൾ ഭേദം സ്വയം ചാവുന്നതാ!" ഞാൻ രണ്ട് പേരോടുമായി പറഞ്ഞു.
ആദ്യത്തെ ആളെ വിളിച്ചു.
"ചെയ്ത കുറ്റം പറ!"- കൊല്ലുന്നവൻ ചോദിച്ചു.
"മോഷണം"
"അങ്ങ് പൊയ്ക്കോ. നിന്നെക്കാൾ കുറ്റം ചെയ്തവൻ ദാ, ആ വറചട്ടിയിൽ ഉണ്ട്."- കൊല്ലുന്നവൻ പറഞ്ഞു.
രണ്ടാമത്തവനെ വിളിച്ചു.
"ചെയ്ത കുറ്റം പറ!"
"മകളെ..."
"ഒന്നും പറയണ്ട.., ദാ ആ പൊള്ളുന്ന പ്രതിമയെ ഉമ്മ വയ്ക്ക്..!" - കൊല്ലുന്നവൻ വിധിച്ചു.
എന്റെ ഊഴമെത്തി.
"ആഹ്... ഇന്നിനി വിധിയില്ല. അങ്ങോട്ട് നീങ്ങി നില്ല്..!"
ഞാൻ ഒരു ദിവസം മുഴുവൻ അവിടെ നിന്നു. എന്റെ കൺപീലികളിൽ മാറാല കെട്ടി. എന്റെ കാലുകളിൽ വേര് പടർന്നു.
പിറ്റേ ദിവസം.
"ഇയാള്..??!!"
കൊല്ലുന്നവന് സംശയം..
"ഇയാള് എഴുത്തുകാരനാ"- കണക്ക് കൂട്ടുന്നവൻ പറഞ്ഞു.
"എന്തിനാടോ ഈ ചവറുകളെ ഒക്കെ ഇങ്ങോട്ട് കൊണ്ട് തള്ളുന്നത്?" - കൊല്ലുന്നവൻ കണക്ക് കൂട്ടുന്നവനോട് ചോദിച്ചു.
"ഇവൻ മഞ്ഞപ്പത്രത്തിലാ എഴുതുന്നെ...
ഇവന്റെ വിരല് മുറിച്ച് കളയണം ശിപ്പായി..!"
കണക്ക് കൂട്ടുന്നവൻ പറഞ്ഞു..
"ഓഹോ.. എന്നാൽ അവന്റെ കണ്ണ് ചൂഴ്ന്ന് കള..!"
അങ്ങനെ എന്നെ ഒരു കസേരയിൽ ഇരുത്തി. ഒരു മുൾക്കസേര..!
ഒരുപാട് കസേരയിൽ ഞാൻ മാറി മാറിയിരുന്നു.
പോലീസായി, ക്ളാർക്കായി, വക്കീലായി, മന്ത്രിയായി, മഞ്ഞപത്രക്കാരനായി...
എല്ലാ കസേരയ്ക്കും നാല് കാലുകളുണ്ട്, ചില മൃഗങ്ങളെ പോലെ അദൃശ്യമായ കുളമ്പുകളുള്ള നാല് കാലുകൾ...
മുൾകസേരയുടെ കാലുകൾ ഭൂമിയിലോട്ട് താഴ്ന്നു. എന്നെ പിന്തുടർന്നവൻ എന്നെ വരിഞ്ഞു കെട്ടി. എന്റെ വെന്ത ദേഹത്തിലേക്ക് മുള്ളുകൾ കയറി.
എനിക്ക് വേദനിച്ചില്ല..
പിന്നെ ഒരു കോർമ്പല് കൊണ്ട് എന്റെ നാവറുത്തു, വിരലുകൾ വെട്ടിമാറ്റി.
കണ്ണുകൾ ചൂഴ്ന്നെടുത്തവൻ ദൂരെയെറിഞ്ഞു..!
ഇരുട്ട്. ചുറ്റിലും ഇരുട്ടാവുന്നത് ഒരു സുഖമാണ്..
അല്ല, തീർന്നില്ലേ..?? ഇവനെന്താ എന്റെ ദേഹത്ത് മദ്യം ഒഴിക്കുന്നത്. ഭയങ്കര ഗന്ധം.
ങേ... ഇവന് ഭ്രാന്താണ്. അരുത്... കൊളുത്തരുത്...
അവസാനം ഞാൻ ആ മുൾകസേരയിൽ ഇരുന്ന് കത്തി..!