എടിയേ...
തന്റെ അധികാരം നഷ്ടപ്പെടുന്നതിന്റെ സൂചനകൾ കണ്ട് തുടങ്ങിയ ഹാജിയാർ മനസാ മുറുമുറുത്തു. ആ കാഴ്ച കാണാനാവാതെ ഹാജിയാർ വീണ്ടും ജനൽപാളി കൊട്ടിയടച്ചു. മെല്ലെ തന്റെ ബാപ്പായുടെ പ്രായമുള്ള ചകിരിനിറച്ച് നെയ്ത ബെഡിൽ വന്ന് കിടന്നു.

അങ്ങ് ചീനാ പട്ടണത്തിൽ നിന്നാണത്രെ ഈ ദീനം വസൂലായത്, അവിടന്നങ്ങ് പടർന്ന് പിടിച്ചാണ് ഈ ദുനിയാവ് മൊത്തം ബേജാറിലായതത്രെ, വിടവാങ്ങൽ ത്വവാഫ് കഴിഞ്ഞ് റൂമിലേക്ക് മടങ്ങുമ്പോ മുക്രിച്ച പറഞ്ഞാണ് മരക്കാരാജിക്ക് കാര്യത്തിന്റെ ദത്തും പിടീം കിട്ടണത്. പിറ്റേന്നത്തെ ഫ്ലൈറ്റിൽ നാട്ടിലേക്ക് തിരിച്ചപ്പോ മുഖത്ത് കെട്ടാനൊരു മൂടിക്കെട്ടി തന്നാണ് അവര്‍ പറഞ്ഞയച്ചത്. അത് വെച്ചപ്പോ കദീശൂന്റെ മുഖത്ത് ഈമാന്റെ മൊഞ്ച് അപ്പുറത്തിരുന്ന മരക്കാരാജി മാത്രം കണ്ടു.
നാട്ടിലെത്തിയേ പിന്നെ ഒരാംബുലൻസില്‍ നേരെ ചെന്നിറങ്ങിയത് തറവാട് വീട്ടിലേക്കായിരുന്നു. മൂത്തമകളും കുഞ്ഞും നേരത്തേ അവളുടെ ഭർതൃ വീട്ടിൽ പോയിരുന്നു. മണ്ണ് തേച്ച തറവാട്ടിൽ മരക്കാരാജി കദീശുമ്മയെ ആദ്യമായി കണ്ട് മുട്ടിയ മണിയറ മുറിയാണ് ഹാജിയാർക്ക് കിട്ടിയത്. കദീശുവിന്റെ മുറി അടുക്കളയോട് ബന്ദിച്ചതും.
ഇളയ മോനും കുടുംബവും അവരുടെ പുതിയ വീടിന്റെ മുറ്റത്ത് സൊറ പറഞ്ഞിരിക്കുന്നത് കേട്ടാണ് ഹാജിയാർ ജനൽ പാളി മുഴുവനായി തുറന്നത്. ലോകം കണ്ട് തേയ്മാനം പിടിച്ച കണ്ണടയും മുഖത്ത് വെച്ചിട്ട് ഹാജിയാർ അവരെ നോക്കി നിന്നു. ന്റള്ളാ... ഞാനെന്താണീ കാണ്ന്നത്, കുഞ്ഞുട്ടിന്റെ മുടി പോലീസ് കട്ടാക്കിരിക്കേ... ആ സലാം ആ ചെക്കനെ ഹറാത്താക്കിയിരിക്കാ...
തന്റെ അധികാരം നഷ്ടപ്പെടുന്നതിന്റെ സൂചനകൾ കണ്ട് തുടങ്ങിയ ഹാജിയാർ മനസാ മുറുമുറുത്തു. ആ കാഴ്ച കാണാനാവാതെ ഹാജിയാർ വീണ്ടും ജനൽപാളി കൊട്ടിയടച്ചു. മെല്ലെ തന്റെ ബാപ്പായുടെ പ്രായമുള്ള ചകിരിനിറച്ച് നെയ്ത ബെഡിൽ വന്ന് കിടന്നു. രണ്ട് ദിവസം ഉരുണ്ടും മറിഞ്ഞും മെല്ലെ മെല്ലെ പോയിക്കിട്ടിയത് മിച്ചം. ഉച്ചച്ചോറും രാത്രിച്ചോറും കൊണ്ട് വെച്ച് തരുന്ന ഇളയ മകൻ കുശലാന്വേഷണത്തിന് പോലും പിടിതരാതെ കാറെടുത്ത് സ്ഥലം കാലിയാക്കും. പിന്നെ, മടുപ്പ് മാറ്റാൻ പഴയൊരു ഫോറീൻ റേഡിയോ കയ്യിലുള്ളത് പ്ലേ ചെയ്തിരിക്കും.
"ആകാശവാണി, വാർത്തകൾ വായിക്കുന്നത് , ഹക്കീം കൂട്ടായി..."
ആകെ സമാധാനം ആ പഹയന്റെ രസള്ള കൂറ്റായിരുന്നു. പക്ഷേ, അതിലും കേരളത്തില്‍ കൊറോണം പത്തെഴുപത്തഞ്ചുകാരുടെ മരണസഖ്യ വർധിച്ചതുമല്ലാതെ അവനും കാര്യമായിട്ടൊന്നും പറയാനില്ല. രണ്ട് ബൈപാസ് ഓപറേഷൻ കഴിഞ്ഞിരിക്കായതോണ്ട് വെർതെ ഖൽബിനെ ഇടങ്ങാറാക്കണ്ട എന്ന് കരുതി ആ ശ്രമവും ഉപേക്ഷിച്ചു. അല്ല, തനിക്കെങ്ങാനും ആ ദീനം പിടിച്ചക്ണോ എന്ന് ഹാജിയാർ സംശയിച്ചതിന് കാരണമുണ്ടായിരുന്നു, എന്നും പാലുമായി വരുമ്പോ നാട്ട് വർത്താനം പറഞ്ഞിരുന്ന് ഒന്നും രണ്ടും മണിക്കൂറ് വൈകി അടുത്ത സ്ഥലം പിടിക്കുന്ന പോക്കർ സാഹിബിനെ ഇന്നലെ ഒന്ന് ഒച്ച വെച്ച് വിളിച്ചിട്ടും കേൾക്കാത്ത മട്ടിൽ തിരിഞ്ഞ് പോയതാണ്.
അപ്പോഴാണ് ഹാജിയാർക്ക് തന്റെ സഹധർമിണി കദീശുവിനെ ഓർമ വന്നത്. തന്റെ എടിയെ ഒന്ന് കാണാൻ മൂപ്പരിലെ കാമുകന് പൂതി പെരുത്തു. എന്ത് ചെയ്യാൻ, രണ്ട് ചുമരുകളുടെ മറയുണ്ട്, ബഷീർ ചെയ്ത പോലെ കമ്പെറിഞ്ഞ് ഒന്ന് മിണ്ടീം പറഞ്ഞുമിരിക്കാൻ പോലും പറ്റാത്ത ദയനീയാവസ്ഥ. അവൾക്കെങ്ങാനും വല്ല ദീനം വന്നോ എന്തോ...
അവൾക്കൊന്നും വരുത്തല്ലേയെന്ന് കൈ നീട്ടി പ്രാർത്ഥിച്ച് മുഹ്യിദ്ധീൻ ശൈഖിന്റെ പേരിൽ ഒരു ആടിനെ നേർച്ച ചെയ്ത് മൂപ്പര് തന്റെ സ്നേഹത്തെ ആ ചുമരുകൾ തീർത്ത മൗനങ്ങളിൽ മേയാൻ വിട്ടു. തന്നെയാണ് പടച്ചോൻ നേരത്തെ വിളിക്കുന്നതെങ്കിൽ എന്റെ ആത്മാവിന് കൂട്ടിരിക്കുന്ന കദീശുവിന്റെ ഇദ്ദയുടെ നാള് ഓർത്ത് മൂപ്പരൊന്ന് നടുങ്ങി. സംസം വെള്ളം കുടിച്ചാല്‍ മാറാത്ത ദീനമൊന്നുല്യ, അവള് സംസം എടുത്ത് കുടിച്ചോളും. അപ്പോഴാണ് ലഗേജ് മുഴുവൻ തന്റെ റൂമിലാണ് വെച്ചതെന്ന് മൂപ്പർക്ക് ബോധം വന്നത്. മെല്ലെ പെട്ടി തുറന്ന് നോക്കി, തന്റെ പേരക്കുട്ടിക്ക് കൊടുക്കാനായി വാങ്ങി വെച്ച തിളങ്ങുന്ന സ്ലൈറ്റും കദീശുവിന് വാങ്ങിയ ഇരുമ്പിന്റെ ദിക്റ് മുട്ടിയും നാഥനില്ലാതെ കിടക്കുന്നത് കണ്ടു.
ന്റെ കദീശൂന്റെ നഫ്സില്‍ വല്ല ദീനവും ദണ്ണവും പിടിപെട്ടക്ണേൽ മാറ്റിക്കൊട്ക്കണേ തമ്പുരാനേ... തുരുമ്പിച്ച സ്റ്റീൽ ഗ്ലാസിൽ അൽപ്പം സംസം പകർന്ന് മരക്കാരാജി നീട്ടി വിളിച്ചു,