വാലാബാഗിൽ നിന്നുമൊരു വിരൽ

രക്തം പുരണ്ട ഒരു
തീവണ്ടിയുടെ
ഒറ്റ ബോഗിയായിരുന്നു
അതിർത്തി കടന്നു പോയത്..!
പച്ചയും വെള്ളയും താണ്ടി
കാലം കാവിതുന്നിയ
ദേശത്തിന്റെ
കറുത്ത വെളിച്ചത്തിലൂടെ...
ചരിത്രം കിതച്ചു കൊണ്ടാണ്
ആ കാഴ്ചക്കു
കണ്ണെറിഞ്ഞത്...
ശിലാലിഖിതങ്ങളിൽ
നിന്നുമൊരു നായ
കുരച്ചുകൊണ്ട്
പുറകേതന്നെയുണ്ടായിരുന്നു...
ഒപ്പം ഒറ്റരാത്രിയാൽ
നോട്ടുകെട്ടുകൾ
വിട്ടിറങ്ങിയ
കുറേ കണ്ണടകളും..!
'വെളിച്ചം വെളിച്ച'മെന്നു
പിറുപിറുത്തവന്റെ
വിയർപ്പും;
പാതി വെന്തോരപ്പത്തിൽ
വിലാപ്പുറമേന്തി കരച്ചിലുമുണ്ടായിരുന്നു
കൂട്ടിന്...
പിറകേകൂടാൻ
കെൽപ്പില്ലാതിരുന്നത്
പേടിച്ചുപോയവന്റെ
നട്ടെല്ലിനാണ്,
അവ അതിനും മുൻപേ
അമ്പലങ്ങളും മിനാരങ്ങളും
കുത്തിപ്പൊളിക്കുന്നതിനായി
കൊണ്ടുപോയിരുന്നു !
കറുത്ത തുണിക്കീറു കണ്ണിൽ
കെട്ടിയൊരുവളായിരുന്നു
ഒറ്റ ബോഗിക്കു
കാവൽ,
കൂട്ടമാനഭംഗത്തിനിരയായ
അവൾക്കറിയില്ലായിരുന്നു
അതിർത്തികൾക്കുംമീതെ
ചൂണ്ടിയ കുറേ വിരൽ മുറിഞ്ഞ
'മതദേഹ'ങ്ങളകത്തുണ്ടെന്ന്;
അവൾക്കറിയില്ലായിരുന്നു
നീതി ചൂണ്ടുവാൻ
വിരലറ്റത്തായിരംവിരലുകളുമായൊരു
കാലം
കുതിച്ചു
വരാനുണ്ടെന്ന് !!!
തീവണ്ടിയുടെ
ഒറ്റ ബോഗിയായിരുന്നു
അതിർത്തി കടന്നു പോയത്..!
പച്ചയും വെള്ളയും താണ്ടി
കാലം കാവിതുന്നിയ
ദേശത്തിന്റെ
കറുത്ത വെളിച്ചത്തിലൂടെ...
ചരിത്രം കിതച്ചു കൊണ്ടാണ്
ആ കാഴ്ചക്കു
കണ്ണെറിഞ്ഞത്...
ശിലാലിഖിതങ്ങളിൽ
നിന്നുമൊരു നായ
കുരച്ചുകൊണ്ട്
പുറകേതന്നെയുണ്ടായിരുന്നു...
ഒപ്പം ഒറ്റരാത്രിയാൽ
നോട്ടുകെട്ടുകൾ
വിട്ടിറങ്ങിയ
കുറേ കണ്ണടകളും..!
'വെളിച്ചം വെളിച്ച'മെന്നു
പിറുപിറുത്തവന്റെ
വിയർപ്പും;
പാതി വെന്തോരപ്പത്തിൽ
വിലാപ്പുറമേന്തി കരച്ചിലുമുണ്ടായിരുന്നു
കൂട്ടിന്...
പിറകേകൂടാൻ
കെൽപ്പില്ലാതിരുന്നത്
പേടിച്ചുപോയവന്റെ
നട്ടെല്ലിനാണ്,
അവ അതിനും മുൻപേ
അമ്പലങ്ങളും മിനാരങ്ങളും
കുത്തിപ്പൊളിക്കുന്നതിനായി
കൊണ്ടുപോയിരുന്നു !
കറുത്ത തുണിക്കീറു കണ്ണിൽ
കെട്ടിയൊരുവളായിരുന്നു
ഒറ്റ ബോഗിക്കു
കാവൽ,
കൂട്ടമാനഭംഗത്തിനിരയായ
അവൾക്കറിയില്ലായിരുന്നു
അതിർത്തികൾക്കുംമീതെ
ചൂണ്ടിയ കുറേ വിരൽ മുറിഞ്ഞ
'മതദേഹ'ങ്ങളകത്തുണ്ടെന്ന്;
അവൾക്കറിയില്ലായിരുന്നു
നീതി ചൂണ്ടുവാൻ
വിരലറ്റത്തായിരംവിരലുകളുമായൊരു
കാലം
കുതിച്ചു
വരാനുണ്ടെന്ന് !!!