മുത്തശ്ശി

പെയ്തൊഴിഞ്ഞ ആകാശം കാണുമ്പോ
എനിക്ക് മുത്തശ്ശിയെ ഓർമ വരും.
പെറ്റുപെറ്റ് തൂങ്ങിപ്പോയ
അരിമ്പാറകളുള്ള അവരുടെ കറുത്ത വയറ്.
മുത്തശ്ശിക്ക് പത്ത് മക്കളായിരുന്നു
അഞ്ചാണും അഞ്ചു പെണ്ണും.
ചാണം തളിച്ച കോലായിൽ
ഉച്ചയുറക്കോം കഴിഞ്ഞ്
മുത്തശ്ശി ഒറ്റക്ക് കാട് കേറും.
സന്ധ്യക്ക് തിരിച്ചിറങ്ങുമ്പോ
കോന്തലയിൽ കെട്ടി
ഞങ്ങക്ക് കറയിറ്റുന്ന
പറങ്കിമാങ്ങകൾ കൊണ്ടുവരും.
പല്ലിറുമുന്ന വല്യമ്മാവനെ കൂസാതെ
ഇറങ്കല്ലിന്മേൽ ചൂട്ടൊരച്ച്
മുത്തശ്ശി കേറിപ്പോരും.
അവര് ഞങ്ങടെയൊപ്പം കക്ക് കളിച്ചു
മഴ മാറിയ പുഴയിൽ ചൂണ്ടയിട്ടു.
എന്റമ്മേടമ്മേടെ കാലത്ത്...
ചൂണ്ടക്കൊളുത്തിൽ മുത്തശ്ശി
കഥകൾ കൊരുക്കും.
അമ്മയ്ക്കും അമ്മായിക്കും തീണ്ടിക്കൂടാത്ത
കരിമ്പൂച്ചയ്ക്ക് മുത്തശ്ശി മാത്രം
മത്തിത്തലകൾ മാറ്റി വച്ചു.
മുത്തശ്ശിയെ ഒറ്റക്കാക്കിയാണ്
എല്ലാരും പോന്നത്.
കരിമ്പൂച്ചേടൊപ്പം
പുഴക്കരേലും അടുക്കളപ്പടീലും
അവര് വെറുതേയിരുന്നു.
ഉണ്ടാക്കിയ ചോറെല്ലാം
അടുക്കളപ്പുറത്തെ കാക്കകളെ ഊട്ടി.
പള്ള വറ്റിയാണ് മുത്തശ്ശി പോയത്.
പെയ്തൊഴിഞ്ഞ ആകാശത്തിന്റെ
വിളറിയ മുഖം കാണുമ്പോഴൊക്കെ
ഞാൻ മുത്തശ്ശിയെ ഓർക്കും;
പെറ്റുപെറ്റ് തൂങ്ങിപ്പോയ
അരിമ്പാറകളുള്ള അവരുടെ കറുത്ത വയറ്.
എനിക്ക് മുത്തശ്ശിയെ ഓർമ വരും.
പെറ്റുപെറ്റ് തൂങ്ങിപ്പോയ
അരിമ്പാറകളുള്ള അവരുടെ കറുത്ത വയറ്.
മുത്തശ്ശിക്ക് പത്ത് മക്കളായിരുന്നു
അഞ്ചാണും അഞ്ചു പെണ്ണും.
ചാണം തളിച്ച കോലായിൽ
ഉച്ചയുറക്കോം കഴിഞ്ഞ്
മുത്തശ്ശി ഒറ്റക്ക് കാട് കേറും.
സന്ധ്യക്ക് തിരിച്ചിറങ്ങുമ്പോ
കോന്തലയിൽ കെട്ടി
ഞങ്ങക്ക് കറയിറ്റുന്ന
പറങ്കിമാങ്ങകൾ കൊണ്ടുവരും.
പല്ലിറുമുന്ന വല്യമ്മാവനെ കൂസാതെ
ഇറങ്കല്ലിന്മേൽ ചൂട്ടൊരച്ച്
മുത്തശ്ശി കേറിപ്പോരും.
അവര് ഞങ്ങടെയൊപ്പം കക്ക് കളിച്ചു
മഴ മാറിയ പുഴയിൽ ചൂണ്ടയിട്ടു.
എന്റമ്മേടമ്മേടെ കാലത്ത്...
ചൂണ്ടക്കൊളുത്തിൽ മുത്തശ്ശി
കഥകൾ കൊരുക്കും.
അമ്മയ്ക്കും അമ്മായിക്കും തീണ്ടിക്കൂടാത്ത
കരിമ്പൂച്ചയ്ക്ക് മുത്തശ്ശി മാത്രം
മത്തിത്തലകൾ മാറ്റി വച്ചു.
മുത്തശ്ശിയെ ഒറ്റക്കാക്കിയാണ്
എല്ലാരും പോന്നത്.
കരിമ്പൂച്ചേടൊപ്പം
പുഴക്കരേലും അടുക്കളപ്പടീലും
അവര് വെറുതേയിരുന്നു.
ഉണ്ടാക്കിയ ചോറെല്ലാം
അടുക്കളപ്പുറത്തെ കാക്കകളെ ഊട്ടി.
പള്ള വറ്റിയാണ് മുത്തശ്ശി പോയത്.
പെയ്തൊഴിഞ്ഞ ആകാശത്തിന്റെ
വിളറിയ മുഖം കാണുമ്പോഴൊക്കെ
ഞാൻ മുത്തശ്ശിയെ ഓർക്കും;
പെറ്റുപെറ്റ് തൂങ്ങിപ്പോയ
അരിമ്പാറകളുള്ള അവരുടെ കറുത്ത വയറ്.