തിരികെ നടക്കുന്നു

ചാമ്പക്കമരങ്ങൾക്കിടയിലൂടെ നടന്ന
വൈകുന്നേരങ്ങൾ,
ഇടകലർന്ന പച്ച വള്ളികളിൽ
ഒളിച്ചിരുന്ന് സ്വപ്നം കണ്ട വീട്,
ആകാശത്തിന് മേലെ
പുൽക്കൂടുമേയാൻ
ശേഖരിച്ച ബലമില്ലാത്ത കമ്പുകൾ,
മേഘങ്ങളുടെ കൈയ്യിൽ കൊടുത്തുവിട്ട
ഇൻലൻഡ് ലെറ്റർ കാർഡുകൾ,
സൂര്യോദയം കാണാൻ പോയ
തിങ്കളാഴ്ചകൾ,
മാറ്റിനി കഴിഞ്ഞ് നടന്നുവന്ന ദൂരം,
വള്ളി പൊട്ടിയ ചെരുപ്പ്,
തുന്നിക്കെട്ടിയ പിങ്ക് ഫ്രോക്ക്,
അടുപ്പിലെ കനൽ പൊട്ടിത്തെറിച്ച്
പൊള്ളിയതിന്റെ പാട്,
സിൽവിയ പ്ലാത്തിന്റെ കവിതകൾ
തന്ന
വിഷാദത്തിന്റെ ഇരുണ്ട മുഖം,
കെട്ടിപ്പിടിക്കാൻ തുനിഞ്ഞ സന്ധ്യകൾ,
മഴ ചാറി എന്ന് തോന്നിയ
നിമിഷങ്ങളത്രയും,
നീ തിരിച്ചുവന്ന രാത്രിയുടെ നിറം,
മണം,
എടുത്തുവെക്കാനാണെങ്കിൽ
ഒരുപാടുണ്ട്,
ഞാൻ ഉപേക്ഷിച്ച് തിരികെ നടക്കുന്നു...
തിരികെ നടക്കുന്നു...
വൈകുന്നേരങ്ങൾ,
ഇടകലർന്ന പച്ച വള്ളികളിൽ
ഒളിച്ചിരുന്ന് സ്വപ്നം കണ്ട വീട്,
ആകാശത്തിന് മേലെ
പുൽക്കൂടുമേയാൻ
ശേഖരിച്ച ബലമില്ലാത്ത കമ്പുകൾ,
മേഘങ്ങളുടെ കൈയ്യിൽ കൊടുത്തുവിട്ട
ഇൻലൻഡ് ലെറ്റർ കാർഡുകൾ,
സൂര്യോദയം കാണാൻ പോയ
തിങ്കളാഴ്ചകൾ,
മാറ്റിനി കഴിഞ്ഞ് നടന്നുവന്ന ദൂരം,
വള്ളി പൊട്ടിയ ചെരുപ്പ്,
തുന്നിക്കെട്ടിയ പിങ്ക് ഫ്രോക്ക്,
അടുപ്പിലെ കനൽ പൊട്ടിത്തെറിച്ച്
പൊള്ളിയതിന്റെ പാട്,
സിൽവിയ പ്ലാത്തിന്റെ കവിതകൾ
തന്ന
വിഷാദത്തിന്റെ ഇരുണ്ട മുഖം,
കെട്ടിപ്പിടിക്കാൻ തുനിഞ്ഞ സന്ധ്യകൾ,
മഴ ചാറി എന്ന് തോന്നിയ
നിമിഷങ്ങളത്രയും,
നീ തിരിച്ചുവന്ന രാത്രിയുടെ നിറം,
മണം,
എടുത്തുവെക്കാനാണെങ്കിൽ
ഒരുപാടുണ്ട്,
ഞാൻ ഉപേക്ഷിച്ച് തിരികെ നടക്കുന്നു...
തിരികെ നടക്കുന്നു...