സൂചിപ്പഴുത്

നീയൊരു
സൂചിപ്പഴുതാകുന്നു
അയഞ്ഞു തൂങ്ങിയ വിരലുകളാൽ
മുടിനാര് കോർത്ത്
സ്വയം തുന്നുന്നു
കണ്ണിമ വെട്ടാതെ, സസൂക്ഷ്മമായ്
ഇഴകളെ വേർപ്പെടുത്തുന്നു
നേരിയ ആലസ്യത്തിൽ
സൂചിയഗ്രം വിരലിനാഴങ്ങളിലെത്തുമ്പോൾ
അതിസൂക്ഷ്മമായി വലിച്ചെടുക്കുന്നു
നിണമൊഴുകുന്ന മുറിവിൽ
നീറ്റലവശേഷിപ്പിക്കാതെ
തുപ്പൽതൊട്ട് അമർത്തി ചുംബിക്കുന്നു,
അടുത്ത മുടിയിഴകളിലേക്ക്
കൈകൾ അരിച്ചിറങ്ങുന്നു
ഇഴചേർത്തു നിന്നിലെ നിന്നെ തുന്നിയെടുക്കുന്നു.
സൂചിപ്പഴുതാകുന്നു
അയഞ്ഞു തൂങ്ങിയ വിരലുകളാൽ
മുടിനാര് കോർത്ത്
സ്വയം തുന്നുന്നു
കണ്ണിമ വെട്ടാതെ, സസൂക്ഷ്മമായ്
ഇഴകളെ വേർപ്പെടുത്തുന്നു
നേരിയ ആലസ്യത്തിൽ
സൂചിയഗ്രം വിരലിനാഴങ്ങളിലെത്തുമ്പോൾ
അതിസൂക്ഷ്മമായി വലിച്ചെടുക്കുന്നു
നിണമൊഴുകുന്ന മുറിവിൽ
നീറ്റലവശേഷിപ്പിക്കാതെ
തുപ്പൽതൊട്ട് അമർത്തി ചുംബിക്കുന്നു,
അടുത്ത മുടിയിഴകളിലേക്ക്
കൈകൾ അരിച്ചിറങ്ങുന്നു
ഇഴചേർത്തു നിന്നിലെ നിന്നെ തുന്നിയെടുക്കുന്നു.