സമ്മിലൂനീ...

ആയുസിന്റെ ഇടയിൽ
ഇലയനങ്ങാത്ത
ഒഴിഞ്ഞൊരു പാടമുണ്ട്.
ആളനക്കമില്ലാതെ തരിശ്ശായി
വിരിഞ്ഞ് നിന്നൊരു പാടം.
അന്ന്,
മൂന്നക്ഷരങ്ങൾ ചേർത്ത്
ആരൊക്കെയോ
പാടത്തെ നീയുമായി ചേർത്ത് കെട്ടി...
വേരറുത്ത് മാറ്റി,
മാറ്റി നട്ടെങ്കിലും
താഴ്വേരറിയാതെ
വേരുകൾ പടർന്നിറങ്ങി,
മണ്ണിനാഴം ചികഞ്ഞറിഞ്ഞ്,
നിന്നുടലും മണവും
ചേർത്തെന്റെ കനവുകളെ
ഞാൻ ഏറെ ദൂരം പറഞ്ഞയച്ചു.
നിലാവ് പൂക്കുന്ന വൈകുന്നേരങ്ങളിൽ
അവിടമാകെ ഒരു കാട്ടുപച്ച
മണം വിടർത്തി
മുഖം മറച്ച് തളിർക്കാറുണ്ട്.
മുറതെറ്റി വിരിഞ്ഞ
ചുവന്ന പൂക്കളെ ഞാൻ
നിന്റെ കരം ചേർത്തമർത്തി
കുളിരാക്കി മയക്കാറുണ്ട്.
ചില പുലർക്കാലങ്ങളിൽ
നിന്റെ ക്ഷമ നെയ്ത് തുന്നിയ
കടലാസ് കുപ്പായം
ഞാനെന്റെ ഉടലിൽ അണിഞ്ഞിട്ടില്ലേ??
എന്റെ ചുണ്ടിലെ തേനീച്ചയിരമ്പം
നിന്റെ കാതിലെ തേനായി ഞാൻ
നിറച്ചിട്ടില്ലെ..??
ഞാൻ കതിരായി വിരിഞ്ഞിട്ടില്ലേ??
തണലായി ചമഞ്ഞിട്ടില്ലേ??
എന്നിട്ടും,
ഞാനിന്നുമൊരു പാടമാണോ..??
അല്ല ഞാനിന്നൊരു തോട്ടമാണ്.
അർദ്ധരാത്രികളിൽ
ഉഷ്ണക്കാറ്റേറ്റ് പതഞ്ഞ് പൊന്തിയ
ഉറവ വറ്റി വരണ്ട
ഹൃദയത്തിന്റെ ഭിത്തിയിൽ
ഞാൻ നിന്റെ രൂപം വരച്ചിട്ടുണ്ട്.
നിന്നുടൽ നിൻ ചിരി
എന്നിലാദ്യാന്ത്യ വിശ്രമം കൊള്ളിടുന്നു.
മഹറും സ്നേഹവും,
കരുണയും മക്കളും
ഞാനും നീയും
എല്ലാം മൂന്നക്ഷങ്ങൾ മാത്രം...
നമ്മൾ തിരയുന്നതും
തിരിഞ്ഞ് നടക്കുന്നതും
വലിയ മൂന്നക്ഷരങ്ങളാണു താനും.
ഇന്ന്,
എനിക്ക് നിന്റെ കാമം വേണ്ട..
പ്രണയം വേണ്ട...
ഉറക്കത്തിനും ഉണർവ്വിനുമിടയിൽ
നീയെന്നെ ചേർന്നിരിപ്പുണ്ടെന്ന
നിനവ് മാത്രം മതി.
നീയെന്റെ നനവാണ്,
കുളിരാണ്,
ഏറെയേറെ എന്റെ നല്ല പാതി.
അതുമല്ലെങ്കിൽ
മൊത്തമായി ഞാൻ തന്നെയാണ് നീ...
എന്റെ പുരുഷാ..
എനിക്കെന്നെ മണക്കുന്നു,
മനുഷ്യനെ വെന്ത് മണക്കുന്നു,
എങ്കിലും
ചുണ്ടു ചേർത്ത്
നിൻ കാതിലൊരു
പ്രണയ രഹസ്യം ചൊല്ലിടാം ഞാൻ...
പരിഭാഷപ്പെടുത്തുവാൻ നീ ഒരുക്കമെങ്കിൽ..
"യാ റൂഹ്...
സമ്മിലൂനീ..."
ഇലയനങ്ങാത്ത
ഒഴിഞ്ഞൊരു പാടമുണ്ട്.
ആളനക്കമില്ലാതെ തരിശ്ശായി
വിരിഞ്ഞ് നിന്നൊരു പാടം.
അന്ന്,
മൂന്നക്ഷരങ്ങൾ ചേർത്ത്
ആരൊക്കെയോ
പാടത്തെ നീയുമായി ചേർത്ത് കെട്ടി...
വേരറുത്ത് മാറ്റി,
മാറ്റി നട്ടെങ്കിലും
താഴ്വേരറിയാതെ
വേരുകൾ പടർന്നിറങ്ങി,
മണ്ണിനാഴം ചികഞ്ഞറിഞ്ഞ്,
നിന്നുടലും മണവും
ചേർത്തെന്റെ കനവുകളെ
ഞാൻ ഏറെ ദൂരം പറഞ്ഞയച്ചു.
നിലാവ് പൂക്കുന്ന വൈകുന്നേരങ്ങളിൽ
അവിടമാകെ ഒരു കാട്ടുപച്ച
മണം വിടർത്തി
മുഖം മറച്ച് തളിർക്കാറുണ്ട്.
മുറതെറ്റി വിരിഞ്ഞ
ചുവന്ന പൂക്കളെ ഞാൻ
നിന്റെ കരം ചേർത്തമർത്തി
കുളിരാക്കി മയക്കാറുണ്ട്.
ചില പുലർക്കാലങ്ങളിൽ
നിന്റെ ക്ഷമ നെയ്ത് തുന്നിയ
കടലാസ് കുപ്പായം
ഞാനെന്റെ ഉടലിൽ അണിഞ്ഞിട്ടില്ലേ??
എന്റെ ചുണ്ടിലെ തേനീച്ചയിരമ്പം
നിന്റെ കാതിലെ തേനായി ഞാൻ
നിറച്ചിട്ടില്ലെ..??
ഞാൻ കതിരായി വിരിഞ്ഞിട്ടില്ലേ??
തണലായി ചമഞ്ഞിട്ടില്ലേ??
എന്നിട്ടും,
ഞാനിന്നുമൊരു പാടമാണോ..??
അല്ല ഞാനിന്നൊരു തോട്ടമാണ്.
അർദ്ധരാത്രികളിൽ
ഉഷ്ണക്കാറ്റേറ്റ് പതഞ്ഞ് പൊന്തിയ
ഉറവ വറ്റി വരണ്ട
ഹൃദയത്തിന്റെ ഭിത്തിയിൽ
ഞാൻ നിന്റെ രൂപം വരച്ചിട്ടുണ്ട്.
നിന്നുടൽ നിൻ ചിരി
എന്നിലാദ്യാന്ത്യ വിശ്രമം കൊള്ളിടുന്നു.
മഹറും സ്നേഹവും,
കരുണയും മക്കളും
ഞാനും നീയും
എല്ലാം മൂന്നക്ഷങ്ങൾ മാത്രം...
നമ്മൾ തിരയുന്നതും
തിരിഞ്ഞ് നടക്കുന്നതും
വലിയ മൂന്നക്ഷരങ്ങളാണു താനും.
ഇന്ന്,
എനിക്ക് നിന്റെ കാമം വേണ്ട..
പ്രണയം വേണ്ട...
ഉറക്കത്തിനും ഉണർവ്വിനുമിടയിൽ
നീയെന്നെ ചേർന്നിരിപ്പുണ്ടെന്ന
നിനവ് മാത്രം മതി.
നീയെന്റെ നനവാണ്,
കുളിരാണ്,
ഏറെയേറെ എന്റെ നല്ല പാതി.
അതുമല്ലെങ്കിൽ
മൊത്തമായി ഞാൻ തന്നെയാണ് നീ...
എന്റെ പുരുഷാ..
എനിക്കെന്നെ മണക്കുന്നു,
മനുഷ്യനെ വെന്ത് മണക്കുന്നു,
എങ്കിലും
ചുണ്ടു ചേർത്ത്
നിൻ കാതിലൊരു
പ്രണയ രഹസ്യം ചൊല്ലിടാം ഞാൻ...
പരിഭാഷപ്പെടുത്തുവാൻ നീ ഒരുക്കമെങ്കിൽ..
"യാ റൂഹ്...
സമ്മിലൂനീ..."