ഈ കൊടി താഴെ വെക്കുന്നില്ല!
വിവേചനങ്ങളോട്, സവർണ്ണ സമൂഹത്തോട്, ആണത്ത അധികാരത്തോട്, വ്യവസ്ഥിതിയോട് കലഹിച്ച് കേരളത്തിന്റെ ചരിത്രത്തിൽ തങ്കലിപികളിൽ എഴുതിവെച്ച ആ നാമം ഇനി ഓർമ്മകളിൽ എഴുതുമ്പോൾ ഇല്ലാതാകുന്നത് കേരളത്തിൽ ഭൂരിപക്ഷമായ വനിതകളുടെ രാഷ്ട്രീയത്തിലെ സമാനതകളില്ലാത്ത പ്രതിനിധാനമാണ്.

ഇനി ഗൗരിയമ്മ ചിതയായി മാറും
ചിതയാളിടുമ്പോൾ ഇരുളൊട്ടു നീങ്ങും
ചിത കെട്ടടങ്ങും കനൽ മാത്രമാകും
കനലാറിടുമ്പോൾ ചുടുചാമ്പലാകും
ചെറുപുൽക്കൊടിക്കും വളമായിമാറും
കേരള രാഷ്ട്രീയത്തിൽ ചെറുപുൽക്കൊടിക്കും വളമായി മാറിയ കെ.ആർ. ഗൗരിയമ്മയെ സി.പി.എമ്മിൽ നിന്ന് പുറത്താക്കിയപ്പോൾ ബാലചന്ദ്രൻ ചുള്ളിക്കാട് എഴുതിയ 'ഗൗരി’ എന്ന കവിതയിലെ അവസാന വരികളാണിത്. അങ്ങനെയെളുപ്പം കനലാറിടുന്ന ചിതയാവില്ല ഗൗരിയമ്മയുടേത് എന്നുറപ്പാണ്. രാഷ്ട്രീയകേരളത്തിന്റെ ഒരു പാതിയാണ് ഗൗരിയമ്മയുടെ മരണത്തോടെ അവസാനിക്കുന്നത്.

ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാരിൽ മന്ത്രിസഭാംഗം. അവസാനം മന്ത്രിയായത് ഐക്യമുന്നണി മന്ത്രിസഭയിൽ. മന്ത്രിസഭാംഗം ആയിരിക്കെ സഖാവായിരുന്ന ടിവി തോമസുമായി കല്യാണം. അറുപത്തിനാലിൽ പാർട്ടി പിളർന്നപ്പോൾ അന്നുവരെ ഒന്നായിരുന്ന ജീവിതവും രണ്ടായി. തൊണ്ണൂറ്റി നാലിൽ പാർട്ടി വിരുദ്ധപ്രവർത്തനത്തിന് കമ്മ്യൂണിസ്റ്റ് പാർട്ടി പുറത്താക്കി. ജെഎസ്എസ് യുഡിഎഫിന്റെ ഭാഗമാവുകയും 2001-06 കാലത്ത് എ.കെ ആന്റണി, ഉമ്മൻചാണ്ടി മന്ത്രിസഭകളിൽ പ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തു. ഭൂപരിഷ്കരണ നിയമം, കുടിയൊഴിപ്പിക്കൽ നിരോധന നിയമം, വനിതാ കമ്മീഷൻ നിയമം, അഴിമതി നിരോധന നിയമം തുടങ്ങി കേരളത്തെ പുരോഗമന വഴിയിൽ നടത്തിച്ച സുപ്രധാന ഇടപെടലുകൾക്ക് തുടക്കമിട്ടതിൽ പ്രധാനി. ആൾക്കൂട്ടത്തെ കൂടെ നിർത്താൻ കഴിഞ്ഞ കേരളത്തിലെ ഏക വനിതാ നേതാവായിരുന്നു. കമ്മ്യൂണിസ്റ്റ് ഭാഷയിൽ രക്തനക്ഷത്രം എന്നൊരു സംജ്ഞയുണ്ടെങ്കിൽ അതിന് ഏറ്റവും അനുയോജ്യ.
കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായിരുന്ന ജ്യേഷ്ഠസഹോദരൻ സുകുമാരന്റെ കൈപിടിച്ചുകൊണ്ട് രാഷ്ട്രീയ പ്രവേശനം. കൽക്കത്ത തിസീസിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ടു. 1987 ലെ തിരഞ്ഞെടുപ്പിൽ 'കേരം തിങ്ങും കേരളനാട്ടിൽ കെ.ആർ ഗൗരി ഭരിച്ചീടും' എന്ന മുദ്രാവാക്യമുയർന്നെങ്കിലും, മലയാളി സ്ത്രീത്വത്തോട് നൽകിയ പാലിക്കപ്പെടാത്ത വാഗ്ദാനമായി ഇന്നും അത് അവശേഷിക്കുന്നു.

ഗൗരിയമ്മ തന്റെ തിരഞ്ഞെടുപ്പ് ഓർമ്മകളുമായി ബന്ധപ്പെട്ട് ഒരു കഥ പറയാറുണ്ട്. ഐക്യകേരള രൂപീകരണത്തിനുംമുമ്പ് 1948 ൽ, പ്രായപൂർത്തി വോട്ടവകാശം നടപ്പാക്കിയശേഷം തിരുവിതാംകൂറിൽ ആദ്യ തിരഞ്ഞെടുപ്പ് നടക്കുകയാണ്. ദ്വയാംഗ മണ്ഡലമായ ചേർത്തലയിൽ ജനറൽ സീറ്റിൽ മത്സരിക്കുന്നത് ഗൗരിയമ്മയാണ്. ലത്തീൻ സംവരണസീറ്റിൽ കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർഥി പി.എസ് സോളമനും. വോട്ടുചെയ്യുന്നവർ ആർക്കാണ് വോട്ട് ചെയ്തത് എന്നതിനൊപ്പം അത് വിളിച്ചുപറയുക കൂടി വേണമായിരുന്നു. നിരക്ഷരരായ അനുഭാവികൾക്കിടയിൽ ഗൗരി അടുത്തറിയുന്നവളെങ്കിലും, സോളമൻ എന്ന പേരുച്ചരിക്കാൻ അവർക്ക് അറിയില്ലായിരുന്നു. സോളമനോട് ഏറ്റവും അടുത്തുനിൽക്കുന്ന അവർക്കറിയുന്ന ഒരു വാക്ക് ചോളം എന്നതായിരുന്നു. റേഷൻകടവഴി ലഭിക്കുന്ന മഞ്ഞ നിറത്തിലുള്ള ധാന്യം ചോളമാണെന്ന തിരിച്ചറിവിലാണത്. അങ്ങനെ തങ്ങൾക്ക് വോട്ട് ചെയ്തവർ ബൂത്തിലെത്തിയാൽ ഗൗരിച്ചോളം എന്ന് വിളിച്ചുപറയും.
ഫലം വന്നപ്പോൾ രണ്ടുപേരും പതിനായിരത്തിലേറെ വോട്ടിന് തോറ്റു. പക്ഷെ ഗൗരിയമ്മ തോറ്റില്ല. തന്റെ ആദ്യ തിരഞ്ഞെടുപ്പ് എന്നതിനൊപ്പം തന്നെ കേരളരാഷ്ട്രീയത്തിൽ അവരുടെ തുടക്കവുമായിരുന്നു അത്. പലകുറി ചേർത്തലയെ കേരള നിയമസഭയിൽ പ്രതിനിധീകരിച്ചു.