ലക്ഷദ്വീപ്: എങ്ങള നാട്
എത്ര ഉറക്കെ അലറിയാലും ആരും കേൾക്കാനില്ല എന്ന ബോധ്യമുള്ളത്കൊണ്ട് തന്നെ ഭൂമിയോളം ക്ഷമിക്കാൻ പഠിച്ചവരാണ് ദ്വീപുകാർ. മണ്ണിനെയും മക്കളെയും മറന്നുകൊണ്ടുള്ള ഒരു വികസനവും ഞങ്ങളുടെ മരണം വരെയും ദ്വീപിൽ അനുവദിക്കില്ല.

അറബിക്കടലിന്റെ നീലിമയും പവിഴപ്പുറ്റും മരതക ദ്വീപുമെല്ലാമായി സാഹിത്യങ്ങളിലും സിനിമകളിലുമെല്ലാം നിറഞ്ഞു നിന്ന ലക്ഷദ്വീപ്, അവ ചാർത്തി തന്ന വിശേഷണങ്ങളല്ല എനിക്ക്. കപ്പൽ ദ്വീപിലേക്കടുക്കുമ്പോൾ ഞാൻ കാണുന്നത് അതിന്റെ സൗന്ദര്യവും പ്രത്യേകതകളും മാത്രമല്ല. അതെന്റെ വീടാണ്. എന്റെ ബാല്യകൗമാരങ്ങൾ കണ്ട മണ്ണാണ്. എന്റെ തലമുറകൾ ഉറങ്ങുന്ന മണ്ണാണ്. ദ്വീപിലെ കാറ്റും വെള്ളവും ഭാഷയും മണവും കഥകളും ചേർന്നാണ് ഞാൻ ഞാനായത്. ആ മണ്ണ് ഇന്ന് വീർപ്പുമുട്ടലിലാണ്.

ഒരു ജനാധിപത്യ രാഷ്ട്രത്തിന്റെ വിജയം എന്നത്, അതിലെ ജനങ്ങളുടെ വിയോജിപ്പിന്റെ ശബ്ദമാണ്, അവരുടെ ശബ്ദിക്കാനുള്ള സ്വാതന്ത്ര്യമാണ്. സാറാജോസഫിന്റെ 'ആതി' എന്ന കൃതിയെ ഓർമിപ്പിക്കുന്നു ലക്ഷ്വദീപിന്റെ ഇന്നത്തെ അവസ്ഥ. സ്വസ്ഥമായും സമാധാനമായും സന്തോഷത്തോടെ നിലകൊണ്ടൊരു നാട്, തനതായ സംസ്കാരവും ആചാരങ്ങളും എന്നും മുറുകെ പിടിച്ചു പോന്ന നാട്. ഇന്ന് അതിന്റെ സന്തുലിതാവസ്ഥയാകെ തകിടം മറിഞ്ഞിരിക്കുന്നു. പുറം നാട്ടുകാരന്റെ കരാള ഹസ്തങ്ങൾ അതിനെ ഞെരിച്ചുകൊണ്ടിരിക്കുന്നു. ചങ്ങലയില്ലാത്ത അടിമയായി പ്രഖ്യാപിച്ചിരിക്കുന്നു.
അറബിക്കടലിൽ ചിതറിക്കിടക്കുന്ന 35 ദ്വീപുകളുടെ കൂട്ടമാണ് ലക്ഷദ്വീപ്. കേന്ദ്രഭരണ പ്രദേശമായതിനാൽ IAS പദവിയിലുള്ള സീനിയർ ഉദ്യോഗസ്ഥരായിരുന്നു ലക്ഷദ്വീപിന്റെ ഭരണാധികാരിയായി എത്തിയിരുന്നത്. എന്നാൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി നിലനിന്നിരുന്ന ചട്ടങ്ങളിലെല്ലാം മാറ്റം വന്നിരിക്കുകയാണ്. ഇന്നത്തെ ലക്ഷദ്വീപിന്റെ അഡ്മിനിസ്ട്രേറ്റർ, കേന്ദ്രം ഭരിക്കുന്ന പാർട്ടിയിലെ അംഗമാണ്.
കൊറോണ മുക്തമായിരുന്ന ലക്ഷദ്വീപിനെ 70 ശതമാനത്തോളം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള പ്രദേശമാക്കി മാറ്റിയത് ഇന്നത്തെ അഡ്മിനിസ്ട്രേറ്ററുടെ നടപടികൾ മൂലമാണ്. പ്രോട്ടോകോളുകൾ നീക്കം ചെയ്ത്, ദ്വീപിലേക്ക് വരാൻ 48 മണിക്കൂറിന് മുമ്പുള്ള RTPCR ടെസ്റ്റ് നടത്തിയാൽ മതിയെന്നാക്കിയ അയാൾക്കെതിരെ ജനങ്ങൾ പ്രതിഷേധിച്ചു. തൽഫലമായി, കഴിഞ്ഞവർഷം CAA ക്കെതിരെ സമരം ചെയ്തെന്നാരോപിച്ച് ഒരു കൂട്ടം ആളുകളെ ജയിലിലടച്ചു. ലക്ഷദ്വീപിനെ കാത്തിരിക്കുന്നത് ഇന്നോളം നേരിട്ടിട്ടില്ലാത്തത്രയും ശക്തമായ ചുഴലിക്കാറ്റായിരുന്നു, ഒന്നല്ല, പലത്.

2018 ഇൽ ആൻഡമാൻ ദ്വീപുകളുടെയും ലക്ഷദ്വീപിന്റെയും വികസനത്തിനെന്നാരോപിച്ച് പരിചയപ്പെടുത്തിയ ജനദ്രോഹപരമായ ചില കൂറ്റൻ പദ്ധതികളുടെ ബാക്കി പത്രമായിരുന്നു പുതിയ ഭരണാധികാരി ദ്വീപിലെത്തിച്ചത്.
ആദ്യം വിചാരണ കൂടാതെ ഏതൊരാളെയും ഒരു വർഷത്തേക്ക് തുറങ്കിലടക്കാൻ പറ്റുന്ന ഗുജറാത്ത് മോഡൽ ഗുണ്ടാ ആക്റ്റ് (Lakshadweep Prevention of Anti - Social Activities Act 2021) നടപ്പിലാക്കി. രാജ്യത്ത് കുറ്റകൃത്യം ഏറ്റവും കുറഞ്ഞ ശതമാനം രേഖപ്പെടുത്തിയ പ്രദേശത്താണ് വികസനം എന്ന പേരിൽ ഈ നടപടി.
ശേഷം വന്നത് Lakshadweep Panchayat Regulation Act എന്നതായിരുന്നു. ഇതിൽ പറയുന്നത് പഞ്ചായത്ത് ഇലക്ഷനിൽ മത്സരിക്കുന്നവർക്ക് 2 കുട്ടികളിൽ കൂടുതൽ പാടില്ല എന്നതാണ്. ഇത് പ്രകാരം, ലക്ഷദ്വീപിലെ ഏക ഇലക്റ്റഡ് ബോഡി ആയിട്ടുള്ള PCC യുടെ (President Cum Chief Counsellor) കീഴിലുള്ള District Dweep Panchayat ന്റെ പരിധിയിൽ വരുന്ന അഞ്ച് പ്രധാന വകുപ്പുകൾ (വിദ്യാഭ്യാസം, കൃഷി, ആരോഗ്യം തുടങ്ങിയവ) അഡ്മിനിസ്ട്രേറ്ററുടെ മാത്രം അധികാര പരിധിയിലാക്കി. Lakshadweep Animal Preservation Act 2021 എന്ന പേരിൽ വന്ന ഗോവധ നിരോധനമായിരുന്നു അടുത്തത്. ഈ ചട്ടം ദ്വീപുകാരുടെ ഭക്ഷ്യ സ്വാതന്ത്രത്തിനുമേലുള്ള കൈകടത്തലായിരുന്നു. ആളുകളുടെ അടുക്കള കൈയേറിയ ഭരണകൂടം, സ്കൂൾ കുട്ടികളുടെ ഉച്ചഭക്ഷണത്തിന്റെ മെനുവിൽ നിന്നും പശു, ആട്, കോഴി എന്നീ വിഭവങ്ങൾ ഒഴിവാക്കിയത്, ഒന്നും രണ്ടും ആഴ്ചകൾ പഴക്കമുള്ള പച്ചക്കറികളും പഴങ്ങളും പുറത്തു നിന്ന് ദ്വീപിലെത്തുമ്പോഴാണ്. ചുഴലിക്കാറ്റുകളും മൺസൂണിന്റെ പ്രശ്നങ്ങളും കാരണം മത്സ്യബന്ധനത്തിന് അനുമതി ലഭിക്കുക വല്ലപ്പോഴുമാണ്. അങ്ങനെയുള്ള നാട്ടിൽ കുട്ടികൾക്ക് പോഷകാഹാരം ഉറപ്പുവരുത്താൻ ഭരണകൂടം സമ്മതിക്കുന്നില്ല എന്നതിനെ വികസനം എന്ന് വിളിക്കാൻ നിർവ്വാഹമില്ല.

Lakshadweep Prohibition Regulation 1979 അനുസരിച്ച് സാംസ്കാരിക പ്രശ്നങ്ങൾ കണക്കിലെടുത്ത് ലക്ഷദ്വീപിൽ മദ്യ നിരോധനം ഏർപ്പെടുത്തിയിരുന്നു. എങ്കിലും ദ്വീപ് സന്ദർശനത്തിന് വരുന്ന വിദേശികൾക്ക് ബംഗാരം എന്ന ആൾതാമസമില്ലാത്ത ദ്വീപിൽ (ബംഗാരം ടൂറിസ്റ്റ് സ്പോട്ട് ആണ്) മദ്യം വിതരണം ചെയ്തിരുന്നു. എന്നാൽ 'സന്ദർശകർക്ക് വേണ്ടി' എന്ന കാരണം കാണിച്ചുകൊണ്ട് ആൾതാമസമുള്ള ദ്വീപുകളായ കടമം, കവരത്തി, മിനിക്കോയ് ദ്വീപുകളിൽ കൂടി ബാറുകൾ തുറക്കുവാൻ ഭരണകൂടം തീരുമാനിച്ചു. റവന്യൂ വരുമാനമോ വേറെ ഏതെങ്കിലും തരത്തിലുള്ള ലാഭമോ ഈ 'അധിക' ബാറുകൾ കൊണ്ട് ഗവൺമെന്റിന് കിട്ടാൻ പോകുന്നില്ല. എന്നിട്ടും വികസനത്തിന്റെ പേരിൽ ദ്വീപിന്റെ സംസ്കാരത്തെ നശിപ്പിക്കുവാനുള്ള കരുതിക്കൂട്ടിയുള്ള നീക്കമാണിത്. മുസ്ലിംങ്ങൾ മാത്രമായിട്ട് കൂടി അമ്പലങ്ങൾ നിർമിക്കാൻ ഭൂമി വിട്ട് കൊടുത്തവരാണ് ദ്വീപുകാർ. അവരോടാണ് ഈ മതവിദ്വേഷം ഭരണകൂടം വെച്ചുപുലർത്തുന്നത്.
ദ്വീപുകാരെ സ്വന്തം ഭൂമിയിൽ വാടകക്കാരായി പ്രഖ്യാപിക്കുന്നതാണ് The Lakshadweep Development Authority Draft 2021.
സർക്കാർ തീരുമാനിക്കുന്നവർക്ക് ദ്വീപുകാരുടെ ഭൂമികൾ കയ്യേറാം, അവരെ കുടിയിറക്കാം, എല്ലാ മൂന്ന് വർഷം കൂടുമ്പോഴും സ്വന്തം വീട് തന്റേതാണെന്ന് സ്ഥാപിക്കാൻ കടലാസ് കെട്ടുകളുമായി ദ്വീപുകാർ സർക്കാർ ഓഫീസുകൾ കയറിയിറങ്ങണം, ഭൂമിയുടെ രേഖ പുതുക്കിയില്ലെങ്കിൽ കനത്ത പിഴയടക്കേണ്ടി വരും. ദ്വീപിൽ ഖനനവും ക്വാറിയിങ്ങും നടത്തും, കടലിനാൽ ചുറ്റപ്പെട്ട് കിടക്കുന്ന ലക്ഷദ്വീപിനെ റയിൽ വഴിയും നാഷണൽ ഹൈവേ മാർഗവും മെയിൻലാൻഡുമായി ബന്ധിപ്പിക്കും, എന്നിങ്ങനെ നീളുന്നു വികസന പദ്ധതികളുടെ മണ്ടൻ നിര. കൂറ്റൻ ടെന്ററുകൾ 150 കോടിയിലേറെ ആസ്തിയുള്ളവർക്ക് മാത്രം ഏറ്റെടുക്കാൻ പറ്റുന്നതാക്കി കോർപറേറ്റുകൾക്ക് വിറ്റതും, താത്കാലിക ഉദ്യോഗസ്ഥരെ പിരിച്ചു വിട്ടതും, ബേപ്പൂർ തുറമുഖം ദ്വീപുകാരിൽ നിന്നും എന്നെന്നേക്കുമായി പറിച്ചു മാറ്റി, പുറം ലോകവുമായുള്ള ദ്വീപിന്റെ ബന്ധം കുറച്ചതും, അമൂൽ ഉത്പന്നങ്ങൾ ദ്വീപുകാരുടെ വായിലേക്ക് കുത്തിത്തിരുകുന്നതുമൊക്കെ നിങ്ങൾ പറയുന്ന വികസനത്തിന്റെ ഭാഗമാണോ?

എത്ര ഉറക്കെ അലറിയാലും ആരും കേൾക്കാനില്ല എന്ന ബോധ്യമുള്ളത്കൊണ്ട് തന്നെ ഭൂമിയോളം ക്ഷമിക്കാൻ പഠിച്ചവരാണ് ദ്വീപുകാർ. മണ്ണിനെയും മക്കളെയും മറന്നുകൊണ്ടുള്ള ഒരു വികസനവും ഞങ്ങളുടെ മരണം വരെയും ദ്വീപിൽ അനുവദിക്കില്ല. ഒരു നാടിന് വേണ്ടത് നിർബന്ധിത കുടിയിറക്കത്തിന് മുറവിളികൂട്ടുന്ന തമ്പുരാക്കന്മാരെയല്ല, അവരെ അറിയുന്ന, അവരുടെ കണ്ണീരുകാണുന്ന മനുഷ്യരെയാണ്. ലക്ഷദ്വീപിന് വേണ്ടത് സിങ്കപ്പൂർ മോഡൽ വികസനമല്ല, മറിച്ച് നാടിന്റെ മിടിപ്പറിഞ്ഞുള്ള വളർച്ചയാണ്. ദ്വീപിന്റെ തെളിനീരിൽ നിന്നും ഉപ്പുനീരിലേക്കുള്ള അകലം വളരെ ചെറുതാണ്. നിങ്ങളുടെ അത്യാഗ്രഹം കൊണ്ട് വരും ദിനങ്ങളിൽ അറബിക്കടൽ ലക്ഷദ്വീപിനെ വിഴുങ്ങിയാൽ നഷ്ടപ്പെടുക രാജ്യത്തിൻറെ കാവലാണ്. അകലെനിന്ന് നോക്കിയാൽ ഈ ദ്വീപുകൾ നിങ്ങൾക്ക് ഭൂപടത്തിലെ വെറും പൊട്ടുകളായിരിക്കാം. ഞങ്ങൾക്കിതെന്നും ഞങ്ങൾ അഭിമാനത്തോടെ നെഞ്ചോട് ചേർത്തുവെച്ച വികാരമാണ്. ലക്ഷദ്വീപ് ഞങ്ങളുടെ ലോകമാണ്.
(JNU സെന്റർ ഫോർ ഇംഗ്ലീഷ് സ്റ്റഡീസിലെ വിദ്യാർത്ഥിയാണ് ലേഖിക.)
Photo Courtesy:
Mohammed Nasimudhin C K