അന്താരാഷ്ട്രനിയമങ്ങളുടെ പച്ചയായ ലംഘനമാണ് ഇസ്രായേൽ ചെയ്യുന്നത്!
അടിസ്ഥാനപരമായി നീണ്ടുനിൽക്കുന്ന ഈ സംഘട്ടനത്തിന്റെ കാരണം - അന്താരാഷ്ട്ര നിയമത്തിന് വിരുദ്ധമായ ഇസ്രായേലിന്റെ അധിനിവേശത്തിനെതിരെയും, അനധികൃതമായി പാലസ്തീൻ പ്രദേശങ്ങൾ പിടിച്ചെടുക്കുന്നതിനെതിരെയും നടപടികൾ സ്വീകരിക്കുന്നതിൽ അന്താരാഷ്ട്ര സമൂഹം പരാജയപ്പെട്ടതാണ്.

ഇസ്രായേലും പലസ്തീനും തമ്മിലുള്ള പ്രതിസന്ധിയുടെ അക്രമാസക്തമായ ഒരു ഘട്ടത്തിന് കൂടി ഇക്കഴിഞ്ഞ മാസം ലോകം സാക്ഷ്യം വഹിച്ചു. ഗാസയിൽ ഇസ്രായേലിന്റെ 11 ദിവസം നീണ്ടുനിന്ന വ്യോമാക്രമണത്തിൽ 66 കുട്ടികളടക്കം 244 പേർ കൊല്ലപ്പെട്ടു. അതേസമയം, ഹമാസ് മിലിറ്റന്റ് ഗ്രൂപ്പുകൾ നടത്തിയ വ്യോമാക്രമണത്തിൽ ഇസ്രായേൽ സ്റ്റേറ്റിലെ 2 കുട്ടികൾ ഉൾപ്പെടെ 12 ഓളം പേർക്ക് ജീവഹാനി സംഭവിച്ചു. അന്താരാഷ്ട്ര മാധ്യമങ്ങളും സമൂഹവും വ്യോമാക്രമണത്തെ ഇസ്രായേലും പലസ്തീനും തമ്മിലുള്ള ഒരു 'സംഘട്ടനമായി’ ചിത്രീകരിക്കുന്നുണ്ടെങ്കിലും, അത്തരം ചിത്രീകരണം അധിനിവേശ പലസ്തീൻ പ്രദേശങ്ങളെ അപേക്ഷിച്ച് ഇസ്രായേലിന്റെ അസമമായ സൈനിക, സാമ്പത്തിക ശക്തിയുടെ അടിസ്ഥാന യാഥാർത്ഥ്യത്തെ വളച്ചൊടിക്കുന്നതാണ്.

വ്യോമാക്രമണം സിവിലിയൻ കെട്ടിടങ്ങൾ, ആരോഗ്യ കാര്യാലയങ്ങൾ, മാധ്യമ സ്ഥാപനങ്ങൾ എന്നിവയെ തകർക്കുന്നതിലേക്ക് നീങ്ങിയപ്പോൾ, ലോകമെമ്പാടുമുള്ള വിവിധ നഗരങ്ങളിൽ വൻ പ്രതിഷേധങ്ങൾ ഉയർന്നു. എന്നിരുന്നാലും, ഇസ്രായേൽ-പലസ്തീൻ സംഘർഷത്തെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ, 'ഇസ്രായേലിന്റെയും പലസ്തീന്റെയും സ്വയം പ്രതിരോധത്തിനുള്ള അവകാശം', 'അൽ-അക്സാ പള്ളി ആക്രമണത്തിൽ നിയമപാലകരുടെ അമിതമായ സമ്മർദ്ദം', 'ഹമാസ് മിലിറ്റന്റ് ഗ്രൂപ്പും ഇസ്രായേൽ പ്രതിരോധ സേനയും തമ്മിലുള്ള സംഘർഷം' എന്നീ സമവാക്യങ്ങളിൽ പരിമിതപ്പെട്ട് നിൽക്കുന്നു.
ഗാസയിലെ ബോംബാക്രമണത്തെ അന്താരാഷ്ട്ര സമൂഹവും നിരവധി രാജ്യങ്ങളും യുദ്ധനിയമത്തിന്റെയും മനുഷ്യാവകാശ ലംഘനത്തിന്റെയും പേരിൽ അപലപിക്കുന്നുവെങ്കിലും ഈ സംഭവങ്ങളെ അന്താരാഷ്ട്ര നിയമ പ്രകാരം ഇസ്രായേലിന്റെ നിയമവിരുദ്ധമായ അധിനിവേശത്തിന്റെയും, അധിനിവേശ പലസ്തീൻ പ്രദേശങ്ങളിൽ താമസിക്കുന്ന പലസ്തീൻ ജനതയ്ക്കെതിരെ ഇസ്രായേൽ സർക്കാർ സ്വീകരിക്കുന്ന വംശീയ വിവേചന നയങ്ങളുടെയും പശ്ചാത്തലത്തിൽ നിന്ന് വേർതിരിച്ചുകൊണ്ടുള്ള ഒരു വിശകലനവും നീതിയല്ല.

11 ദിവസത്തെ കടുത്ത അന്താരാഷ്ട്ര സമ്മർദത്തിനൊടുവിൽ ഹമാസും ഇസ്രായേൽ അധികാരികളും വെടിനിർത്തലിനും ശാന്തമായ ഒത്തുതീർപ്പിനും പരസ്പരം സമ്മതിച്ചു. ഇസ്രായേലിന്റെ അന്താരാഷ്ട്ര നിയമപരമായ ബാധ്യതകളെ, ഉത്തരവാദിത്വങ്ങളെ, ഓർമ്മപ്പെടുത്തുന്നതിൽ അന്താരാഷ്ട്ര സമൂഹത്തിന്റെ നേട്ടമെന്ന നിലയിൽ വെടിനിർത്തൽ കരാറിനെ ആഘോഷിക്കുമ്പോഴും വ്യക്തിപരമായി ഞാൻ വിശ്വസിക്കുന്നത് ഇസ്രായേലും പലസ്തീനും തമ്മിലുളള പ്രശ്നങ്ങൾ താൽക്കാലികമായി സമന്വയിപ്പിച്ചതിൽ ആഘോഷിക്കാനൊന്നുമില്ല എന്നുതന്നെയാണ്.
അടിസ്ഥാനപരമായി നീണ്ടുനിൽക്കുന്ന ഈ സംഘട്ടനത്തിന്റെ കാരണം - അന്താരാഷ്ട്ര നിയമത്തിന് വിരുദ്ധമായ ഇസ്രായേലിന്റെ അധിനിവേശത്തിനെതിരെയും, അനധികൃതമായി പാലസ്തീൻ പ്രദേശങ്ങൾ പിടിച്ചെടുക്കുന്നതിനെതിരെയും നടപടികൾ സ്വീകരിക്കുന്നതിൽ അന്താരാഷ്ട്ര സമൂഹം പരാജയപ്പെട്ടതാണ്.

1967ലെ യുദ്ധത്തിനുശേഷം പതിറ്റാണ്ടുകളായി പലസ്തീൻ പ്രദേശങ്ങൾ ഔദ്യോഗികമായി കൈവശപ്പെടുത്തി, സൈനിക ഉത്തരവുകളിലൂടെ ഈ പ്രദേശങ്ങളെ ഇസ്രായേൽ ഭരിച്ചു പോരുകയാണ്. അധിനിവേശത്തെ സംബന്ധിക്കുന്ന അന്താരാഷ്ട്ര നിയമം സുവ്യക്തമാണ്. ഒന്നാമതായി, അധിനിവേശം ഒരു താൽക്കാലിക വ്യവസ്ഥയായിരിക്കുകയും അധിനിവേശം നടത്തുന്ന രാജ്യത്തിന് ഈ ഭൂപ്രദേശത്തെ പിടിച്ചെടുക്കുവാനോ, അധികാരം കൈമാറ്റം ചെയ്യുവാനോ അല്ലെങ്കിൽ പാവ ഭരണകൂടങ്ങൾ അടിച്ചേൽപ്പിക്കുന്നതുൾപ്പെടെ നിയമപരമായ മാറ്റങ്ങൾ വരുത്തുവാനോ സാധിക്കുകയില്ല. ഇത്തരത്തിലുള്ള അന്താരാഷ്ട്ര നിയമങ്ങൾ അവഗണിച്ച് ഇസ്രായേൽ പലസ്തീന്റെ ഗണ്യമായ പ്രദേശങ്ങൾ നിയമനിർമ്മാണത്തിലൂടെയും ഭരണപരമായ തീരുമാനങ്ങളിലൂടെയും കൈവശപ്പെടുത്തിയിട്ടുണ്ട്. രണ്ടാമതായി, അനധികൃത അധിനിവേശത്തിന്റെയും പിടിച്ചെടുക്കലിന്റെയും ഇസ്രായേൽ നയം പലസ്തീൻ ജനതയുടെ സ്വയം നിർണ്ണയത്തിനുള്ള അവകാശത്തെ നിഷേധിച്ചുകൊണ്ടുള്ളതും തീർത്തും നിരാശജനകവുമാണ്. അധിനിവേശം, വിദേശ ഭരണം, കൊളോണിയൽ ചൂഷണം എന്നിവയ്ക്കെതിരായ ഒരു രാഷ്ട്രീയ സമൂഹത്തിന്റെ സ്വയം നിർണ്ണയത്തിനുള്ള കൂട്ടായ അവകാശം അന്താരാഷ്ട്ര നിയമം ഉറപ്പുനൽകുന്നു. അന്താരാഷ്ട്ര സംഘടനകളായ സുരക്ഷാ സമിതി, ജനറൽ അസംബ്ലി തുടങ്ങിയവ പലതവണ പലസ്തീൻ ജനതയുടെ സ്വയം നിർണ്ണയത്തിനുള്ള അവകാശം സ്ഥിരീകരിച്ചിട്ടുള്ളതുമാണ്. 2004 ൽ, ഇന്റർനാഷണൽ കോർട്ട് ഓഫ് ജസ്റ്റിസ്, വാൾ അഡ്വൈസറി ഒപിനിയന്റെ കാര്യത്തിൽ, ഇസ്രായേൽ അധിനിവേശ പലസ്തീൻ പ്രദേശങ്ങളിലെ പലസ്തീൻ ജനതയുടെ സ്വയം നിർണ്ണയത്തിനുള്ള അവകാശം അംഗീകരിച്ചിട്ടുമുണ്ട്. എന്നിരുന്നാലും, വെസ്റ്റ് ബാങ്കിനും കിഴക്കൻ ജറുസലേമിനും ചുറ്റും വ്യാപിക്കുന്ന ഇസ്രായേലിന്റെ അനധികൃത സെറ്റിൽമെന്റ് നയം പലസ്തീൻ ജനതയുടെ സ്വയം നിർണ്ണയത്തിനുള്ള അവകാശത്തെ സാരമായി ബാധിക്കുന്നു.
ഐക്യരാഷ്ട്ര സുരക്ഷാ സമിതി പ്രമേയവും[SC Res. 252 (1968], ജനറൽ അസംബ്ലി കൗൺസിൽ പ്രമേയവും [GA Res. 2253 (ES-V]) കിഴക്കൻ ജറുസലേമിനെ തൽസ്ഥിതിയിൽ നിന്ന് മാറ്റുന്നതിനും അത്തരത്തിൽ ഏതെങ്കിലും നടപടികൾ സ്വീകരിക്കുന്നതിൽ നിന്നും ഇസ്രായേൽ സർക്കാരിനെ വിലക്കുന്നു എന്നിരിക്കെ ഇസ്രായേൽ സർക്കാർ ഈ പ്രദേശങ്ങൾ പിടിച്ചെടുക്കുന്നതിനു പുറമെ യഹൂദ ഇസ്രായേലി സമൂഹത്തെ അധിനിവേശ പ്രദേശങ്ങളിലേക്ക്, പ്രധാനമായും കിഴക്കൻ ജറുസലേമിലേക്ക്, നിയമവിരുദ്ധമായി മാറ്റുന്നതിന് നയങ്ങൾ സ്വീകരിക്കുകയും ചെയ്തു.
എറ്റവും ഒടുവിൽ നടന്ന ഗാസ ബോംബാക്രമണത്തെ വിശകലനം ചെയ്താൽ, കിഴക്കൻ ജറുസലേമിൽ സ്ഥിതി ചെയ്യുന്ന ഷെയ്ഖ് ജറായിൽ പലസ്തീൻ കുടുംബങ്ങളെ അക്രമാസക്തമായി പുറത്താക്കിയ ഇസ്രായേൽ നടപടിയാണ് ഈ അക്രമങ്ങൾക്ക് വഴിയൊരുക്കിയത് എന്ന് മനസ്സിലാക്കാം. ഈ പുറത്താക്കൽ ആകട്ടെ കിഴക്കൻ ജറുസലേമിൽ യഹൂദരും അറബ് സമൂഹവും തമ്മിലുള്ള ജനസംഖ്യാ സന്തുലിതാവസ്ഥ 60:40 എന്ന അനുപാതമായി മാറ്റുന്നതിനുള്ള ഇസ്രായേൽ സർക്കാർ നയത്തിന്റെ പരിണിത ഫലവുമാണ്. അതിനാൽ, ഇസ്രായേൽ അന്താരാഷ്ട്ര അധിനിവേശ നിയമത്തെ നിരന്തരം ലംഘിച്ചു എന്നതിലും പലസ്തീൻ ജനതയുടെ മൗലിക അവകാശങ്ങളും ആത്മാഭിമാനവും നിഷേധിക്കുന്നു എന്നതിലും സംശയമേതുമില്ല.
ഇസ്രായേലിന്റെ നിയമവിരുദ്ധമായ അധിനിവേശവും പിടിച്ചെടുക്കലും കൂടാതെ അധിനിവേശ പ്രദേശങ്ങളിൽ വംശീയവിവേചന നയങ്ങളും നടപ്പാക്കുന്നു. ഗാസയിലെ പരിമിതമായ സ്വയംഭരണ പ്രവിശ്യയൊഴിച്ച് അധിനിവേശ പ്രദേശങ്ങളിലുടനീളം ഇസ്രായേൽ സമ്പൂർണ്ണ നിയമ, രാഷ്ട്രീയ, സാമ്പത്തിക അധികാരങ്ങൾ കൈവശപ്പെടുത്തിയിട്ടുണ്ട്.
ഈ പ്രദേശത്തുടനീളം, നിയമങ്ങളും നയങ്ങളും തീരുമാനങ്ങളും നടപ്പിലാക്കി ഇസ്രായേൽ ആധിപത്യം ഉറപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു. ഒരേ പ്രദേശത്ത് താമസിക്കുന്ന പലസ്തീൻ ജനതയുടെ മേൽ ജൂതരായ ഇസ്രായേൽ ആസ്വദിക്കുന്ന അനുപാതമില്ലാത്ത അവകാശങ്ങൾ, രാഷ്ട്രീയ ശക്തി, സാമ്പത്തിക, സാമൂഹിക വിഭവങ്ങളുടെ അധിക ലഭ്യത എന്നിവ പരിശോധിക്കുന്നതിലൂടെ ഈ വാദം പൂർണമായും ശരിയാണ് എന്ന് തെളിയിക്കാൻ സാധിക്കുന്നു. അടുത്ത കാലത്തായി അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകൾ തന്നെ വംശീയവിവേചനപരമായ കുറ്റകൃത്യങ്ങൾക്ക് തുല്യമാണ് ഇസ്രായേൽ അധിനിവേശ പലസ്തീൻ പ്രദേശങ്ങളിലെ ഇസ്രായേലിന്റെ നയങ്ങൾ എന്ന് വാദിക്കുന്നുണ്ട്.

1945 ൽ യുഎൻ സ്ഥാപിതമാകുമ്പോഴും യൂറോപ്യൻ കൊളോണിയലിസം ലോകമെമ്പാടും അവസാനിച്ചിരുന്നില്ല. ഈ അവസരത്തിൽ അന്താരാഷ്ട്ര സംഘടനകളും നിയമങ്ങളും കോളനിവത്കൃത ജനങ്ങൾക്കും തദ്ദേശീയ സമൂഹങ്ങൾക്കും സ്വയം നിർണ്ണയിക്കാനുള്ള അവകാശം അംഗീകരിച്ചുകൊണ്ട് പാർശ്വവത്കൃത ജനതയുടെ പ്രതിസന്ധികളെ അഭിസംബോധന ചെയ്യുവാൻ തുടങ്ങി. പതിറ്റാണ്ടുകളായി, അന്താരാഷ്ട്ര നിയമസംവിധാനങ്ങൾ അപകോളനീകരണ പ്രക്രിയയ്ക്കും അന്താരാഷ്ട്ര അവകാശങ്ങൾ അടിസ്ഥാനമാക്കിയുള്ള സംരക്ഷണത്തിനും ഈ ജനതയെ സഹായിച്ചിട്ടുണ്ട്. എന്നിരുന്നാലും, പലസ്തീൻ ജനതയുടെ സ്വയം നിർണ്ണയത്തിനുള്ള അവകാശം ഇപ്പോഴും അവർക്ക് അന്യമായിരിക്കെ അതിനുകാരണക്കാരായ ഇസ്രായേലിന്റെ ഉത്തരവാദിത്തം തുറന്നു കാണിക്കുവാൻ അന്താരാഷ്ട്ര സമൂഹത്തിന് ഇതുവരെയും സാധിച്ചിട്ടില്ല.
(2020 ലെ ഹെൽട്ടൻ ഫെല്ലോയും ഡൽഹി ഹൈക്കോടതി, സുപ്രീം കോടതി അഭിഭാഷകനുമാണ് ലേഖകൻ.)
വിവർത്തനം: അമൃത പി.യു
Photo Courtesy: Al Jazeera