ഗാസ സംഘട്ടനവും ട്രംപ്-നെതന്യാഹു നയത്തിന്റെ സമ്പൂർണ പരാജയവും
വിഘടിപ്പിച്ചു കൊണ്ട് പലസ്തീനികളെ ക്ഷയിപ്പിക്കാം എന്ന തന്ത്രം വിപരീത ഫലമാണ് ഉണ്ടാക്കുന്നത്. ഇസ്രായേലി നേതാക്കൾക്ക് കൊറോണ മഹാമാരി പോലെ നാലു വ്യത്യസ്ത തരം ഇസ്രായേൽ/പലസ്തിൻ പ്രശ്നത്തെ ആണ് അഭിമുഖീകരിക്കേണ്ടത്. നാലും കൂടുതൽ ശക്തി ആർജ്ജിച്ചു വരികയും എപ്പോൾ വേണമെങ്കിലും വിസ്ഫോടനം ഉണ്ടാക്കുകയും ചെയ്യാം.

ഇസ്രായേലും ഹമാസും തമ്മിലുണ്ടായ 'യുദ്ധം' മേഖലയിലെ രാഷ്ട്രീയ പരിതസ്ഥിതിയിൽ വലിയ വ്യത്യാസങ്ങൾ വരുത്തിയാണ് 11 ദിവസങ്ങൾക്ക് ശേഷം പരിസമാപ്തി ആയത്. ഗാസ മുനമ്പിൽ മാത്രമായി ഒതുങ്ങാതെ ജറുസലേം, വെസ്റ്റ് ബാങ്ക്, ഇസ്രായേലിലെ വിവിധ സ്ഥലങ്ങൾ തുടങ്ങി ഏതൊരിടത്തും സംഘർഷം പൊട്ടിപ്പുറപ്പെടുന്ന അവസ്ഥയിലേക്ക് പ്രശ്നം എത്തിയിരിക്കുന്നു. ജറുസലേമിൽ ഉടലെടുത്ത സംഘർഷമാണ് ഇത്തവണത്തെ രക്തരൂക്ഷിതമായ പ്രശ്നത്തിലേക്ക് വഴിവെച്ചത്. തീവ്ര വലതുപക്ഷ ജൂതന്മാർ നഗരത്തിനുമേൽ ശക്തമായി സ്വാധീനം ചെലുത്തുകയും ഫലസ്തീനികളെ കുടിയിറക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. മുൻ ഇസ്രായേലി നയതന്ത്രജ്ഞനും US / മിഡിൽ ഈസ്റ്റ് പ്രൊജക്റ്റ് പ്രസിഡന്റുമായ ഡാനിയേൽ ലെവി പറയുന്നത് 'ഒരു തിളച്ചുമറിയലിന്റെ വക്കിലാണ് ഇപ്പോൾ രാഷ്ട്രീയാന്തരീക്ഷം നിൽക്കുന്നത്. ചെറിയ ഒരു സംഭവവികാസം മതി, അത് സംഭവിക്കാൻ.'

വെസ്റ്റ് ബാങ്കിൽ 3 ദശലക്ഷം, ഇസ്രയേലിലും ഗാസയിലും 2 ദശലക്ഷം വീതം, ജറുസലേമിൽ 30000 ആളുകൾ എന്നിങ്ങനെ തുണ്ട് തുണ്ടാക്കി വിഭജിച്ചാൽ രാഷ്ട്രീയവും ഭൂമിശാസ്ത്രപരവുമായി പലസ്തീൻ എന്ന രാജ്യം വിഘടിച്ചുപോവുമെന്നായിരുന്നു ഇസ്രായേലി നേതാക്കളുടെ കണക്കുകൂട്ടൽ. ഈ അടുത്ത കാലം വരെ ഈ തന്ത്രം വിലപോയി എങ്കിലും കഴിഞ്ഞ രണ്ടാഴ്ച കാലയളവിൽ നടന്ന സംഭവ വികാസങ്ങൾ തെളിയിക്കുന്നത്, ഒരു പ്രദേശത്തു തുടങ്ങുന്ന സംഘട്ടനം വളരെ പെട്ടെന്ന് മറ്റിടങ്ങളിലേക്ക് പടരുന്നുണ്ട് എന്നും വിഘടിക്കൽ വിലപോവുന്നില്ല ഇപ്പോൾ എന്നുമാണ്.
ഷെയ്ഖ് ജർറാഹ് എന്ന പ്രദേശത്തു നിന്നും ഇസ്രായേലി പോലീസ് പലസ്തീനികളെ കുടിയിറക്കാൻ ശ്രമിച്ചതും മസ്ജിദുൽ അഖ്സയിൽ ടിയർഗ്യാസും സ്റ്റെൻഗ്രെനേഡുകളും ഉപയോഗിച്ച് വിശ്വാസികളെ അപായപ്പെടുത്താൻ ശ്രമിച്ചതിനുമുള്ള തിരിച്ചടി ആയിരുന്നു ഗാസയിൽ നിന്നും ഹമാസിന്റെ റോക്കറ്റ് ആക്രമണം. 20 വർഷങ്ങൾക്ക് മുൻപ് നടന്ന രണ്ടാം ഇൻതിഫാദക്ക് ശേഷമുള്ള ഏറ്റവും വലിയ സമരങ്ങളാണ് ഇസ്രാഈലിനെതിരെ പലസ്തീനിൽ അരങ്ങേറിയത്. വെസ്റ്റ് ബാങ്കിൽ എല്ലാ പട്ടണങ്ങളും പ്രതിഷേധക്കാരെ കൊണ്ട് നിറയുകയും രാജ്യാന്തര അംഗീകാരമുള്ള പലസ്തീനിൽ 'ഭരണകൂടത്തെ' അവർ അവഹേളിക്കുകയും അരികുവത്കരിക്കുകയും ചെയ്യുകയുണ്ടായി.
ഇസ്രായേൽ/പലസ്തിൻ പ്രശ്നത്തിലെ നിരർത്ഥകമായ ഏക രാഷ്ട്ര/ ദ്വിരാഷ്ട്ര പരിഹാരങ്ങൾക്കപ്പുറത്ത് ഗാസയിൽ അരങ്ങേറിയ നാലാമത്തെ യുദ്ധം തെളിയിക്കുന്നത്, ജോർദാൻ നദി മുതൽ മെഡിറ്ററേനിയൻ കടൽ വരെയുള്ള ഭൂപ്രദേശം ഒരൊറ്റ രാഷ്ട്രീയ ഭൂപ്രദേശം ആണെന്ന വസ്തുതയാണ്. അതിൽ എവിടെയെങ്കിലും ഒരിടത്ത് അരക്ഷിതാവസ്ഥ ഉണ്ടായാൽ എല്ലായിടത്തും അതിനു അനുരണനങ്ങൾ ഉണ്ടാവും എന്നുമാണ്.

ഇസ്രായേലിനു സൈനികമോ രാഷ്ട്രീയമോ ആയ സുവ്യക്തമായ യുദ്ധതന്ത്രം ഇല്ല എന്നാണ് അവസാനമായി നടന്ന സംഘട്ടനത്തിൽ നിന്നും വ്യക്തമാവുന്നത്. ഹമാസിന്റെ സൈനിക സൗകര്യങ്ങൾ നശിപ്പിക്കുകയും ചില കമാൻഡർമാരെ വധിക്കുകയും തുരങ്കപാതയിലെ ചില ഇടങ്ങൾ കേടുവരുത്തുകയും ചെയ്തു എന്നാണ് ഇസ്രായേൽ പക്ഷം. പക്ഷെ, 15 വർഷത്തോളം ഗാസയിൽ മാത്രമായി ഒതുങ്ങിക്കൂടേണ്ടി വന്ന ഹമാസ് ഇസ്രായേലിലേക്ക് 3700 ഓളം റോക്കറ്റുകൾ വിക്ഷേപിച്ചത് ഇസ്രയേലിനെ തീർച്ചയായും അമ്പരിപ്പിച്ചിട്ടുണ്ട്.
ഹമാസ് നടത്തിയ സൈനിക ആക്രമണം അംഗീകരിക്കുമ്പോൾ തന്നെയും, ഗാസയിലെ വേണ്ടത്ര സജ്ജീകരണങ്ങളില്ലാത്ത സൈനിക വ്യൂഹങ്ങൾ ഇസ്രയേലിന്റെ അത്യാധുനിക സംവിധാനങ്ങളോട് ഒട്ടും കിടപിടിക്കുന്നില്ല. ഇത്രയുമധികം വികസിച്ച ശക്തി ഉണ്ടായിരുന്നിട്ടുപോലും വ്യക്തമായ വിജയം ഉണ്ടാക്കാൻ അവർക്ക് സാധിച്ചില്ല എന്നതാണ് കൗതുകകരം. വീണ്ടുമൊരു അധിനിവേശം കൂടാതെ ഹമാസിനെ ഉന്മൂലനം ചെയ്തു ഗാസയിൽ ഭരണമാറ്റം കൊണ്ടുവരാൻ ഇസ്രായേലിനു സാധിക്കില്ല. അങ്ങനെ ഒന്ന് സംഭവിച്ചാൽ, ഇതിനേക്കാൾ വലിയ അളവിൽ ചെറുത്തുനിൽപ്പ് ഉണ്ടാവുകയും ചെയ്യും. സ്ഥിരമായി പലസ്തീനികളെ ഉപരോധത്തിൽ നിർത്തുക എന്ന തന്ത്രം 15 വർഷം കഴിഞ്ഞിട്ടും ഫലം കാണുന്നില്ല എന്നതും ഇസ്രായേലിനെ സംബന്ധിച്ചു നിരാശാജനകമാണ്.
65 കുട്ടികളടക്കം 232 പലസ്തീനികളെ വധിച്ച ഇസ്രായേലി ബോംബുവർഷം ഒരുതരത്തിലുമുള്ള വിജയവും നേടിയില്ല എന്ന വസ്തുതയെ മറച്ചു വെക്കാൻ ആണ് തങ്ങൾ വിജയിച്ചിരിക്കുന്നു എന്ന് സ്വയം പ്രഖ്യാപിച്ചു കൊണ്ട് വെടിനിർത്തലിന് ഇസ്രായേൽ സമ്മതിച്ചത്. പരാജയത്തെ പാശ്ചാത്യ മാധ്യമങ്ങളെക്കാൾ നന്നായി ഇസ്രായേലി നിരീക്ഷകർ തന്നെ സമ്മതിക്കുന്നുണ്ട്. ഇസ്രായേലി പത്രമായ ഹാരെറ്റ്സിന്റെ മുഖ്യ പത്രാധിപർ സംഘട്ടനത്തിനെ വിശേഷിപ്പിച്ചത് "ഇസ്രയേലിന്റെ ഏറ്റവും പരാജയപ്പെട്ടത്തും അർത്ഥശൂന്യവുമായ ഗാസ അധിനിവേശം" എന്നായിരുന്നു. "ഇസ്രായേലി പട്ടാളത്തിന്റെ പിആറിന് സത്യത്തെ മറച്ചു വെക്കാൻ സാധിച്ചില്ല; എങ്ങനെയാണ് ഹമാസിന്റെ ശക്തിയെ നിർവീര്യമാക്കുക എന്നതിനെ കുറിച്ചോ മേഖലയിൽ അവരെ നിഷ്പ്രഭമാക്കേണ്ടത് എങ്ങനെ എന്നതിനെ കുറിച്ചോ ഒട്ടും ധാരണയില്ല. അവരുടെ തുരങ്കപാതകൾ ശക്തമായ ബോംബുകൾ ഉപയോഗിച്ചു തകർത്തത് ഇസ്രാഈലിന്റെ തന്ത്രപ്രധാനമായ കഴിവാണെങ്കിലും ശത്രുവിന്റെ പോരാട്ടവീര്യത്തെ ഇല്ലാതാക്കാൻ അതൊട്ടും സഹായിച്ചില്ല", അദ്ദേഹം കൂട്ടിച്ചേർത്തു.
സൈനികമായി അശക്തരും എന്നാൽ അപരാജിതമായ എതിരാളിയുമായുള്ള അസന്തുലിതമായ യുദ്ധത്തിൽ പല രാജ്യങ്ങളും സമാനമായ അവസ്ഥ നേരിടേണ്ടി വന്നിട്ടുണ്ട്. 1968 നും 1998 നും ഇടയിൽ വടക്കേ അയർലണ്ടിൽ അധിനിവേശം നടത്തിയ ബ്രിട്ടനും ഇതേ അവസ്ഥ ആണ് നേരിട്ടത്. സൈനികമായി മുന്നേറാൻ സാധിക്കാത്ത വിവേകമതിയായ ഒരു ഗവണ്മെന്റ് രാഷ്ട്രീയ ഇടപെടലിലൂടെ സന്ധി സംഭാഷണം നടത്തുകയാണ് ചെയ്യേണ്ടത്.
പക്ഷെ, കൃത്യമായും ഇതുതന്നെയാണ് ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും കൂട്ടാളികളും ചെയ്യാത്തത്. അവരെ സംബന്ധിച്ചിടത്തോളം, പലസ്തിനികളുമായി യാതൊരു വിട്ടുവീഴ്ചയും കൂടാതെ തന്നെ സമാധാനം കൊണ്ടുവരാം എന്ന നിലപാടാണ് 1997ൽ തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം 25 വർഷത്തോളമായി അവർക്കുള്ളത്. പലസ്തീനികൾ അമ്പേ പരാജയപ്പെട്ടുവെന്നും അവരുമായി ഒരുതരത്തിലുമുള്ള സന്ധിയും ചെയ്യേണ്ടതില്ല എന്നുമുള്ള നിലപാടാണ് സെൻട്രിസ്റ് ഇടതുപക്ഷം മുതൽ തീവ്ര വലതുപക്ഷം വരെയുള്ളവർക്കുള്ളത്. ഇത്തരമൊരു തീവ്രനിലപാടിന് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിൽ എത്തിയ അന്നുമുതൽ പൂർണമായ പിന്തുണയും നൽകിയതോടു കൂടി ഇസ്രാഈല്യരിൽ അധികപക്ഷവും നെതന്യാഹു ശെരിയായ പാതയിൽ ആണെന്ന് വിശ്വസിക്കുകയും ചെയ്യുന്നു.
ഗാസ മുനമ്പ് പരിപൂർണമായി അടക്കുകയും വെസ്റ്റ് ബാങ്ക് വിവിധ പലസ്തീനികൾ ബന്തുസ്ഥാനുകളായി വിഭജിക്കുകയും ഇസ്രായേലി കോളനികൾ അവിടെ വികസിക്കുകയും ചെയ്യുന്നു എന്ന് പുറമെ നിന്ന് തോന്നുമായിരിക്കാം. ഒപ്പം, ജെറുസലേം പലസ്തിനി വിമൂകതമാവുകയും അവരുടെ കൈകളിൽ നിന്ന് നഷ്ടപ്പെടുകയും ചെയ്തു എന്നും ഇസ്രയേലിലുള്ള പലസ്തിനിയൻ ജനത ആപത്കരമല്ലാത്ത ന്യൂനപക്ഷമായി മാറിയെന്നും തോന്നാം. ഇസ്രയേലുമായി സഹകരിക്കുകയാണ് അറബ് രാജ്യങ്ങളെന്നും പലസ്തിനിയൻ പ്രശ്നം ഒരു അന്താരാഷ്ട്ര പ്രശ്നം ആയി കാണേണ്ടതില്ല എന്നുമുള്ള പ്രതീതി ഉണ്ട്.
പക്ഷെ, ഇത്തരം വായനകളെല്ലാം കേവലം മരീചികയാണ്. ഇക്കഴിഞ്ഞ ഗാസയിലെ അധിനിവേശം 2008-09, 2012, 2014 ലും നടന്ന അധിനിവേശങ്ങളെ പോലെ തോന്നുമെങ്കിലും അവയേക്കാളെല്ലാം പ്രാധാന്യമർഹിക്കുന്നുണ്ട്. നെതന്യാഹു-ട്രംപ് നയം പരാജയപ്പെടുകയും അതിനൊരു പുതിയ ബദൽ കണ്ടെത്താൻ സാധിച്ചില്ല എന്നതുമാണ് പ്രധാനമായും ഇപ്രാവശ്യത്തെ അധിനിവേശത്തെ വ്യതിരിക്തമാക്കുന്നത്. പഴയ രൂക്ഷമായ പലസ്തിൻ/ഇസ്രായേൽ സംഘട്ടനം തിരിച്ചുവരികയും കൂടുതൽ രക്തരൂഷിതം ആവുകയും ചെയ്തിരിക്കുന്നു. അതിന്റെ ഏറ്റവും വലിയ സൂചന സമത്വം ആവശ്യപ്പെട്ടും, വിവേചനം അവസാനിപ്പിക്കണം എന്നും ആവശ്യപ്പെട്ട് ഇസ്രയേലിലുള്ള പലസ്തീനികൾ തെരുവിലേക്കിറങ്ങിയിരിക്കുന്നു എന്നതാണ്. വെസ്റ്റ് ബാങ്കിൽ അധിനിവേശം സ്ഥാപിച്ച ഇസ്രായേലി കുടിയേറ്റക്കാർ ഇസ്രായേലിലേക്ക് മടങ്ങിവരികയും ഇസ്രാഈല്യരും പലസ്തിനികളും താമസിക്കുന്ന നഗരങ്ങളിൽ പലസ്തീന് എതിരായി സമരം ചെയ്യുകയും ചെയ്യുന്നു.
ഇതെല്ലാം മേഖലയിൽ പലസ്തീന് മേൽകൈ ലഭിച്ചു എന്നല്ല സൂചിപ്പിക്കുന്നത്. മറിച്ച്, പലസ്തിനുമായി ചർച്ച ചെയ്യണം എന്ന് ഇസ്രാഈല്യരെ വീണ്ടും വീണ്ടും ഓർമിപ്പിക്കേണ്ടതായി വരുന്നത് അവർ ഇപ്പോഴും അതിന്റെ ആവശ്യമില്ല എന്ന് വിശ്വസിക്കുന്നത് കൊണ്ടാണ്. ഈ യുദ്ധത്തോട് കൂടി പലസ്തിനിയൻ ഭരണകൂടം അഥവാ ഫതഹ് കൂടുതൽ ജനസമ്മതമല്ലാതാവുകയും ഹമാസ് കൂടുതൽ ശക്തി ആർജിക്കുകയും ചെയ്തിട്ടുണ്ട് എങ്കിലും മൊത്തത്തിൽ നേതൃത്വപരമായും സംഘടനാപരമായും പലസ്തീനിൽ ഒരു ശൂന്യത ഉണ്ട്. പക്ഷെ, മറ്റെന്തിനേക്കാളും അധികാര പങ്കാളിത്തം പലസ്തിനിയൻ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഉറപ്പുവരുത്താൻ ശ്രമിക്കുന്നത് കൊണ്ടുതന്നെ ഇത് ഒരു വലിയ പ്രതികൂലസാഹചര്യം അല്ല എന്ന് പറയാം.

ഇസ്രയേലും ഹമാസും തമ്മിൽ വെള്ളിയാഴ്ച രാവിലെ പ്രാബല്യത്തിൽ വന്ന വെടിനിർത്തൽ ധാരണ ഇസ്രായേലിൽ വർദ്ധിതമായ അസ്ഥിരതയാണ് ഉണ്ടാക്കുക. ഇസ്രായേൽ കൂടുതൽ സങ്കീർണ്ണമായ അവസ്ഥയിലേക്ക് കൂപ്പുകുത്തും എന്നാണ് ഡാനിയേൽ ലെവി പ്രവചിക്കുന്നത്; എന്തെന്നാൽ ഗാസ/ഹമാസിന് എതിരെ ശക്തവും വ്യക്തവുമായ ഒരു സൈനിക പരിഹാരം ഇസ്രായേലിന് ഇല്ല. ഒപ്പം, നയതന്ത്രപരവും രാഷ്ട്രീയവുമായി പ്രശ്നപരിഹാരം നടത്താൻ തീവ്രവലതുപക്ഷ വിഭാഗങ്ങൾ ഉന്നയിക്കുന്ന പ്രത്യശാസ്ത്രപരമായ എതിർപ്പ് മറികടക്കാനും അവർക്ക് സാധിക്കുന്നില്ല.
വിഘടിപ്പിച്ചു കൊണ്ട് പലസ്തീനികളെ ക്ഷയിപ്പിക്കാം എന്ന തന്ത്രം വിപരീത ഫലമാണ് ഉണ്ടാക്കുന്നത്. ഇസ്രായേലി നേതാക്കൾക്ക് കൊറോണ മഹാമാരി പോലെ നാലു വ്യത്യസ്ത തരം ഇസ്രായേൽ/പലസ്തിൻ പ്രശ്നത്തെ ആണ് അഭിമുഖീകരിക്കേണ്ടത്. നാലും കൂടുതൽ ശക്തി ആർജ്ജിച്ചു വരികയും എപ്പോൾ വേണമെങ്കിലും വിസ്ഫോടനം ഉണ്ടാക്കുകയും ചെയ്യാം.
(ഫിനാൻഷ്യൽ ടൈംസിന്റെ മുൻ മിഡിലീസ്റ്റ് കറസ്പോണ്ടന്റും നിലവിൽ ബ്രിട്ടീഷ് പത്രമായ ഇൻഡിപെൻഡന്റിന്റെ കറസ്പോണ്ടന്റുമാണ് ലേഖകൻ.)
'ദി ഇൻഡിപെൻഡന്റി'ൽ പ്രസിദ്ധീകരിച്ച ലേഖനം വിവർത്തനം ചെയ്തത് ജാമിയ മില്ലിയ സർവ്വകലാശാലയിലെ എം.എ. ഹ്യൂമൻ ജിയോഗ്രഫി വിദ്യാർത്ഥി ബിലാൽ ഇബ്നു ശാഹുൽ
Photo Courtesy: Reuters