എന്താണ് മാനസികാരോഗ്യം? ആരൊക്കെയാണ് മാനസികാരോഗ്യപ്രവർത്തകർ?
ക്രിപ്പ്റ്റോ കറൻസിയുടെ മാർക്കറ്റ് ഷെയറും, ടെസ്ലയുടെ കാറിനെ കുറിച്ചും കൃത്യമായി അറിയാവുന്ന ഒരു തലമുറയാണ് നമ്മുടേത്. പക്ഷേ ഇന്നും മനസ്സും, മനഃശാസ്ത്രവുമൊക്കെ അന്യഗ്രഹ വിഷയങ്ങളാണ്.

"ഞാൻ ആകെ ഒരു ധർമ്മസങ്കടത്തിലാണ് വിഷ്ണു..."
"എന്തുണ്ടായി?"
"നിനക്ക് അറിയാമല്ലോ, ഞങ്ങൾ പ്രണയിച്ചാണ് വിവാഹം കഴിച്ചത്. ഞങ്ങൾ രണ്ട് പേരുടെയും വീട്ടുകാർക്ക് ഒട്ടും ഇഷ്ടമല്ലായിരുന്നു. ആകെ സപ്പോർട്ട് ഉണ്ടായിരുന്നത് സുഹൃത്തുക്കളാണ്. ഏതാണ്ട് രണ്ട് വർഷത്തോളം വീട്ടുകാർ ഞങ്ങളോട് സംസാരിക്കില്ലായിരുന്നു. അവൾ ഗർഭിണിയായ വിവരം അറിഞ്ഞതിന് ശേഷമാണ് അവർ സംസാരിച്ചു തുടങ്ങിയത്."
"എനിക്ക് ഓർമ്മയുണ്ട്. വീട്ടുകാരും ബന്ധുക്കളും ഒക്കെ പണ്ടത്തെപ്പോലെ സംസാരിച്ചു തുടങ്ങി, എല്ലാരും ഹാപ്പിയായി ഇരിക്കുന്നു എന്ന് നീ പറഞ്ഞത്. ഇപ്പോൾ എന്ത് പറ്റി വിഷമിക്കാൻ..?"
"ഡെലിവറിക്ക് ശേഷം പുള്ളിക്കാരി ആകെ മാറി. തുടക്കത്തിൽ ഉറക്കത്തിന്റെ പ്രശ്നമായിരുന്നു. പിന്നെ പിന്നെ കാര്യങ്ങൾ കൈവിട്ടുപോകാൻ തുടങ്ങി. പെട്ടെന്ന് ദേഷ്യം വരിക, എപ്പോഴും വല്ലാത്തൊരു ഇറിറ്റേഷൻ, വെറുതെ ഇരുന്നു കരയുക, അങ്ങിനെ അങ്ങിനെ… വീട്ടുകാർ വിചാരിക്കുന്നത് ഞാൻ എന്തോ പറഞ്ഞു അത് കൊണ്ടാണ് അവർക്ക് സങ്കടവും, ദേഷ്യവും ഒക്കെ എന്ന്. സത്യമായിട്ടും ഞാൻ ഒന്നും പറഞ്ഞിട്ടില്ല. എനിക്ക് ആകെ ഭ്രാന്ത് പിടിക്കുന്നു. പുള്ളിക്കാരിയോട് ചോദിച്ചാൽ അവൾക്ക് അറിയില്ല എന്നാണ് പറയുന്നത്. എനിക്ക് ഒരു ഐഡിയയും കിട്ടുന്നില്ല."
"എടോ താൻ വിഷമിക്കേണ്ട. ചിലപ്പോൾ ഇത് പോസ്റ്റ് പാർട്ടം ഡിപ്രഷൻ ആവാം. പേടിക്കേണ്ട, പ്രസവ ശേഷം ചില സ്ത്രീകളിൽ ഈയൊരു മാനസികാരോഗ്യ പ്രശ്നം ഉണ്ടാകാറുണ്ട്. നീ എത്രയും വേഗം പുള്ളിക്കാരിയെ ഒരു സൈക്യാട്രിസ്റ്റിന്റെ അടുത്ത് എത്തിക്കൂ..."
"സൈക്യാട്രിസ്റ്റോ...!!??"
"അതെ. എത്രയും വേഗം. ഈയൊരു അവസ്ഥ സ്ത്രീകളിൽ മാത്രമല്ല, പുരുഷന്മാരിലും ഉണ്ടാകാറുണ്ട്. പെറ്റേർണൽ പോസ്റ്റ് പാർട്ടം ഡിപ്രഷൻ എന്ന് വിളിക്കും. പൂർണമായും ചികിത്സിച്ചു ഭേദമാക്കാൻ കഴിയുന്ന പ്രശ്നമാണ്. പക്ഷേ വൈകിപ്പിക്കരുത്, എങ്കിൽ സംഗതി ഗുരുതരമാകും. ഞാൻ എനിക്ക് പരിചയമുള്ള ഒരു സൈക്യാട്രിസ്റ്റിന്റെ കോൺടാക്ട് ഡീറ്റെയിൽസ് തരാം. അതോടൊപ്പം ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ കൂടി കാണിക്കൂ. എല്ലാം ശരിയാകും, നീ പേടിക്കണ്ട. ഞങ്ങളൊക്കെ ഇല്ലേ ഇവിടെ."
"പാതി ജീവൻ വീണു. ഇന്ന് തന്നെ അപ്പോയ്ന്റ്മെന്റ് എടുക്കാം. താങ്ക്യൂ അളിയാ..."
എൻെറ സുഹൃത്തുമായി നടന്ന സംഭാഷണമാണിത്. ഏതൊരാളുടെയും ജീവിതത്തിൽ സംഭവിക്കാവുന്നതാണിത്. ഈയൊരു സാഹചര്യം മാത്രമല്ല, മറ്റ് പല മാനസികാരോഗ്യ പ്രശ്നങ്ങളും സംഭവിക്കാം.
എന്തുകൊണ്ടാണ് മാനസികാരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിഗൂഢമായിരിക്കുന്നത്? ഈ ചോദ്യം ശരിയാണോ. ശരിയാണെന്നാണ് എൻെറ വാദം. യഥാർത്ഥത്തിൽ "മനഃശാസ്ത്രം, മനഃശാസ്ത്രജ്ഞർ, മാനസികാരോഗ്യം, മാനസികാരോഗ്യ വിദഗ്ധർ" ഈ വാക്കുകൾ വലിയൊരു ശതമാനം ആളുകൾക്കും സുപരിചിതമാണ്; വാക്കുകൾ മാത്രം. ഇവ അല്ലെങ്കിൽ ഇവർ ആരൊക്കെയാണ്, എന്താണ് എന്നൊരു ചോദ്യം വന്നാൽ, ഈ മേഖലയിൽ ഉള്ളവർക്ക് ഒഴികെ മറ്റാർക്കും വല്യ പിടിയില്ല.
ക്രിപ്പ്റ്റോ കറൻസിയുടെ മാർക്കറ്റ് ഷെയറും, ടെസ്ലയുടെ കാറിനെ കുറിച്ചും കൃത്യമായി അറിയാവുന്ന ഒരു തലമുറയാണ് നമ്മുടേത്. പക്ഷേ ഇന്നും മനസ്സും, മനഃശാസ്ത്രവുമൊക്കെ അന്യഗ്രഹ വിഷയങ്ങളാണ്. ഇങ്ങനെ പറയാൻ ഒരുപാട് കാരണങ്ങളുണ്ട്. അതിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഒന്നാണ് മാനസികാരോഗ്യം. നമുക്കോ നമ്മുടെ വീട്ടുകാർക്കോ സുഹൃത്തുക്കൾക്കോ മാനസികമായി എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാൽ നമ്മൾ എന്ത് ചെയ്യും? തീർച്ചയായും ആദ്യ പടിയായി ഈ വിഷയം നമ്മൾ ആരെങ്കിലുമായി പങ്കുവയ്ക്കും. പക്ഷേ പലപ്പോഴും ഈ ആദ്യ പടി തന്നെ അവസാന പടിയായി മാറാറുണ്ട്. അതിനപ്പുറത്തേക്ക് അക്കാര്യം പോകാറില്ല. എന്തുകൊണ്ട്? ചിലപ്പോൾ ആ വിഷയത്തിന് വേണ്ടത്ര പ്രാധാന്യമില്ല എന്നൊരു തോന്നലാകാം, നാട്ടുകാർ എന്ത് വിചാരിക്കും എന്ന് കരുതി ഒഴിവാക്കുന്നതും ആകാം. ഈ രണ്ട് കാരണങ്ങളാണ് കൂടുതലും കേട്ടിട്ടുള്ളത്. ഇത് രണ്ടുമല്ലാതെ മൂന്നാമത് ഒരു കാരണവുമുണ്ട്, ഇത്തരം ഒരു പ്രതിസന്ധിയുണ്ടായാൽ ആരെയാണ് കാണേണ്ടത് അല്ലെങ്കിൽ ആരിൽനിന്നുമാണ് സഹായവും സേവനവും ലഭ്യമാക്കേണ്ടത് എന്ന് അറിയാതിരിക്കുക. ഈയൊരു അജ്ഞത ചികിത്സ കിട്ടാതെ വരിക എന്നൊരവസ്ഥ മാത്രമല്ല സൃഷ്ടിക്കുന്നത്, ചിലപ്പോൾ നമ്മൾ ചെന്നെത്തുന്നത് വ്യാജന്മാരുടെ കൈകളിലായിരിക്കും. അത്തരമൊരു സാഹചര്യമുണ്ടാക്കുന്ന വിപത്ത് വളരെ വലുതാണ്, എരിതീയിൽ എണ്ണയൊഴിക്കുന്ന പോലെ.
വ്യാജ ഡോക്ടർമാരെ നേരിടാൻ സർക്കാർ സംവിധാനമുണ്ട്, എന്നാൽ മാനസികാരോഗ്യ വിഷയത്തിലോ? പൊതു ജനങ്ങൾക്ക് അറിയില്ലെങ്കിലും മാനസികാരോഗ്യ മേഖലയിലെ വ്യാജന്മാരെ കണ്ടെത്താൻ മാർഗങ്ങളുണ്ട്.
ഏതൊരു വ്യക്തിയുടെയും അവകാശമാണ് മാനസികാരോഗ്യ വിഷയവുമായി നമ്മൾ സമീപിക്കുന്ന മാനസികാരോഗ്യ പ്രവർത്തകരുടെ യോഗ്യത അറിയുക എന്നത്. മാനസികാരോഗ്യ പ്രശ്നം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് മനോരോഗമല്ല. അതുകൊണ്ട് തന്നെ എന്താണ് മാനസികാരോഗ്യം എന്ന് അറിയേണ്ടതുണ്ട്. ലോകാരോഗ്യ സംഘടനയുടെ നിർവ്വചനമനുസരിച്ച് മാനസികാരോഗ്യം എന്നാൽ "ഒരു വ്യക്തിക്ക് തന്റെ കഴിവുകളെ കുറിച്ച് കൃത്യമായ ബോധ്യമുണ്ടാവുക, നിത്യജീവിതത്തിൽ ഉണ്ടാകുന്ന സമ്മർദ്ദങ്ങളെ നേരിടാനുള്ള ശേഷിയുണ്ടാവുക, ഫലപ്രദമായും ഉത്പാദനക്ഷമതയോടും കൂടി പ്രവർത്തിക്കാൻ കഴിയുക, അതോടൊപ്പം അവർ ജീവിക്കുന്ന സമൂഹത്തിന്റെ ഉന്നമനത്തിനായി തന്നാലാവും വിധം സഹായ സഹകരണങ്ങൾ നൽക്കുക." ഈ നിർവചനത്തിൽ ഒരിടത്ത് പോലും മനോരോഗത്തെക്കുറിച്ച് പരാമർശിച്ചിട്ടില്ല. കാരണം മനോരോഗം ഇല്ലാതിരിക്കുക എന്നതല്ല മാനസികാരോഗ്യത്തിന്റെ ലക്ഷണം. മനോരോഗമുള്ളവർക്കും മാനസികാരോഗ്യമുണ്ട്, അതിനെ ശക്തിപ്പെടുത്തുക എന്നതാണ് എല്ലാ മാനസികാരോഗ്യ പ്രവർത്തകരും ചെയ്യുന്നത്. അതുകൊണ്ട് തന്നെ അശാസ്ത്രീയവും അനാരോഗ്യപരവുമായ രീതിയിൽ പ്രവർത്തിക്കുന്ന വ്യാജന്മാർ ഉണ്ടാക്കുന്ന പ്രശ്നത്തിന്റെ ഗൗരവം വളരെ വലുതാണ്.
ഇനി നമുക്ക് ആരൊക്കെയാണ് മാനസികാരോഗ്യ പ്രവർത്തനത്തിന് യോഗ്യരും, പ്രാവീണ്യമുള്ളവരും എന്ന് നോക്കാം. മെന്റൽ ഹെൽത്ത് കെയർ ആക്റ്റ്, 2017 പ്രകാരം മനോരോഗ നിർണയത്തിനും ചികിത്സക്കും പുനരധിവാസത്തിനും അനുമതിയുള്ളത്,
1 . അലോപ്പതി, ആയുർവേദം, ഹോമിയോപ്പതി, യുനാനി, സിദ്ധ ചികിത്സ രീതികളിൽ മനോരോഗ ചികിത്സയിൽ ബിരുദാനന്തര ബിരുദമുള്ളവർ.
2 . ക്ലിനിക്കൽ സൈക്കോളജിസ്റ്റ് (ക്ലിനിക്കൽ സൈക്കോളജിയിൽ യു.ജി.സിയുടെയും, റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെയും അംഗീകാരമുള്ള രണ്ട് വർഷത്തെ എംഫിൽ ക്ളിനിക്കൽ സൈക്കോളജിയോ, ഒരു വർഷത്തെ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ക്ലിനിക്കൽ സൈക്കോളജിയോ, നാല് വർഷത്തെ സൈ.ഡി യോഗ്യതയോ നേടിയവർ).
3 . സൈക്ക്യാട്രിക്ക് സോഷ്യൽ വർക്കർ (സൈക്ക്യാട്രിക്ക് സോഷ്യൽ വർക്കിൽ യു.ജി.സി അംഗീകാരമുള്ള സ്ഥാപനത്തിൽ നിന്നും രണ്ട് വർഷത്തെ എംഫിൽ സൈക്യാട്രിക്ക് സോഷ്യൽ വർക്ക് യോഗ്യത നേടിയവർ).
4 . സൈക്ക്യാട്രിക്ക് നേഴ്സ് (സൈക്ക്യാട്രിക്ക് നേഴ്സിംഗിൽ ബിരുദാനന്തര ബിരുദം ഉള്ളവർ).
ഇവരൊഴികെ മറ്റാരെങ്കിലും മനോരോഗമുള്ള വ്യക്തിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചാൽ അയാൾക്കെതിരെ നിയമലംഘനത്തിന് കേസ് ഫയൽ ചെയ്യാൻ നമ്മൾ ഓരോരുത്തർക്കും അധികാരവും അവകാശവുമുണ്ട്.
ഇനി ആരാണ് മനഃശാസ്ത്രജ്ഞർ? എന്താണ് അവരുടെ പ്രവർത്തന മേഖല?
മനഃശാസ്ത്രജ്ഞർ എന്നാൽ മനഃശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദ യോഗ്യതയുള്ള ആളാണ്. അവർ ശാസ്ത്രജ്ഞരാണ്. മനഃശാസ്ത്രവുമായി ബന്ധപ്പെട്ട ഗവേഷണവും, അക്കാദമിക് പ്രവർത്തനങ്ങളും അതോടൊപ്പം ബിരുദാനന്തര ബിരുദ പഠന സമയത്ത് അവർ സ്പെഷ്യലൈസ് ചെയ്ത വിഷയവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാനും അനുവാദമുണ്ട്. ക്ലിനിക്കൽ സൈക്കോളജി, കൗൺസിലിംഗ് സൈക്കോളജി, ഹെൽത്ത് സൈക്കോളജി, സ്ക്കൂൾ സൈക്കോളജി, എഡ്യൂക്കേഷണൽ സൈക്കോളജി അങ്ങനെ പല വിഭാഗങ്ങളും ബിരുദാനന്തര ബിരുദ പഠന സമയത്ത് തിരഞ്ഞെടുക്കാം.
ഒരു വ്യക്തിയുടെ മാനസിക പ്രവർത്തനങ്ങളും പെരുമാറ്റ രീതികളും ശൈലികളുമാണ് മനഃശാസ്ത്രജ്ഞരുടെ പഠന വിഷയം. അതുകൊണ്ട് തന്നെ മനോരോഗ വിഭാഗത്തിൽ പെടാത്ത മറ്റ് വിഷയങ്ങൾ, അതായത് ദൈനംദിന ജീവിതത്തിലെ പ്രശ്നങ്ങൾ, കുടുംബ പ്രശ്നങ്ങൾ, വ്യക്തി ബന്ധങ്ങളിലെ പ്രശ്നങ്ങൾ, പഠന മേഖലയിലെ പ്രശ്നങ്ങൾ, വ്യക്തിപരമായ ബുദ്ധിമുട്ടുകൾ, ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ, വൈകാരിക പ്രശ്നങ്ങൾ, ഇവയൊക്കെ കൈകാര്യം ചെയ്യാനുള്ള അറിവും പ്രാവീണ്യവും ഇവർക്കുണ്ട്.
മറ്റൊരു വിഭാഗമാണ് സോഷ്യൽ വർക്കേഴ്സ്. ഒരു വ്യക്തിയുടെയും സമൂഹത്തിന്റെയും ഉന്നമനത്തിനും, വികസനത്തിനും, ശാക്തീകരണത്തിനും വേണ്ടി പ്രവർത്തിക്കാനുള്ള പരിശീലനം നേടിയവരാണ് സോഷ്യൽ വർക്കേഴ്സ്. മനഃശാസ്ത്രത്തിൽ എന്നപോലെ സോഷ്യൽ വർക്കിലും വ്യത്യസ്തമായ മേഖലയിൽ സ്പെഷ്യലൈസ് ചെയ്യാൻ കഴിയും. കമ്മ്യൂണിറ്റി സോഷ്യൽ വർക്ക്, മെഡിക്കൽ ആൻഡ് സൈക്യാട്രിക്ക് സോഷ്യൽ വർക്ക് അങ്ങനെ ഒരുപാട് വകഭേദങ്ങളുണ്ട്.
കൃത്യമായ പഠനത്തിലൂടെയും പരിശീലനത്തിലൂടെയും മാത്രമാണ് ഇവർ സജ്ജരാകുന്നത്. കുറഞ്ഞത് അഞ്ച് വർഷ കാലയളവെങ്കിലും ഇതിനായി വേണ്ടി വരുന്നു. ഇത്രയും കാലത്തെ പഠനത്തിനും പരിശീലനത്തിനും ശേഷവും പ്രഗത്ഭരായ മനഃശാസ്ത്രജ്ഞരുടെ കീഴിലോ സോഷ്യൽ വർക്കറുടെ കീഴിലോ വീണ്ടും ഒന്നോ രണ്ടോ വർഷം പരിശീലനത്തിന് പോകാറുണ്ട്. ഇത്രയധികം ശ്രദ്ധയോടും ആത്മാർത്ഥതയോടെയുമാണ് ഈ മേഖലയിൽ പ്രവർത്തിക്കേണ്ടതും പ്രവർത്തിക്കുന്നതും.
കോവിഡ്-19 എന്ന് മഹാമാരിയിലൂടെ ലോകജനത കടന്നുപോകുമ്പോൾ ശാരീരിക ബുദ്ധിമുട്ടുകൾ മാത്രമല്ല അനുഭവിക്കുന്നത്. മാനസിക സമ്മർദങ്ങൾ, സാമൂഹിക സാമ്പത്തിക പ്രശ്നങ്ങൾ, ഭാവിയെ കുറിച്ചുള്ള അനിശ്ചിതത്വം അങ്ങനെ മനുഷ്യർ നേരിടുന്ന പ്രശ്നങ്ങൾ അനവധിയാണ്. ഈ സമയത്ത് സാമ്പത്തിക ലാഭം മാത്രം നോട്ടമിട്ടുകൊണ്ട് മനുഷ്യ ജീവിതം ദുസ്സഹമാക്കുന്നവരെ നമ്മൾ തിരിച്ചറിയണം. ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പാണ്, കോവിഡ്-19 മഹാമാരിയോടൊപ്പം നമ്മൾ നേരിടേണ്ടി വരിക മാനസികാരോഗ്യവുമായി ബന്ധപ്പെട്ടുണ്ടാകാൻ സാധ്യതയുള്ള മഹാമാരി കൂടിയായിരിക്കും. അശാസ്ത്രീയവും വിഷലിപ്തവുമായ പ്രവർത്തിയിലൂടെ മനുഷ്യ മനസ്സിനെയും മാനസികാരോഗ്യത്തെയും നശിപ്പിക്കാൻ ഇറങ്ങിത്തിരിക്കുന്നവരെ ഈ മേഖലയിലുള്ളവരും, സർക്കാരും, പൊതുജനങ്ങളും തിരിച്ചറിയണം. അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് നമ്മുടെ സാമൂഹിക പ്രതിബദ്ധത നിറവേറ്റണം.
(ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിലെ മനഃശാസ്ത്ര ഗവേഷക വിദ്യാർത്ഥിയാണ് ലേഖകൻ.)