ഇണ
ഒരു കട്ടിൽ മാത്രമാണ് അവൾ സ്വന്തമായി ആഗ്രഹിച്ചത്. ഒരുമിച്ചുണ്ടാകുന്ന സമയങ്ങളിൽ അതിന്റെ പഞ്ഞി പോലുള്ള മാറിൽ, ഉടലോടൊട്ടി, കെട്ടിപ്പിണയുന്ന രണ്ട് സർപ്പങ്ങളാവാം അവളുടെ കിനാക്കൾ നിറയെ...

ആകാംഷയുടെയും, ഉത്സാഹത്തിന്റെയും, സന്തോഷത്തിന്റെയും ഈ പകലുകളിൽ ദുഃഖം ഇഴഞ്ഞുകയറിയത് എത്ര വേഗമായിരുന്നു. രാത്രിയും പകലും ഭൂമിക്ക് മാത്രമല്ല മാറ്റങ്ങൾ സൃഷ്ടിക്കുക, മനുഷ്യരിൽ കൂടിയാണ്. പതിനാറാം തിയതി വെളുപ്പിന് 12 മണിക്കായിരുന്നു. നാടടച്ചു കല്യാണം വിളിച്ചു. ഇരുവരും വർഷങ്ങളായി പ്രണയത്തിലായിരുന്നു. വീട്ടുകാരുടെ സമ്മതത്തോടു കൂടി വിവാഹം എന്ന ആഗ്രഹം നീണ്ട 15 വർഷങ്ങൾക്ക് ശേഷമാണ് സാധ്യമായത്. കാത്തിരിപ്പിന്റെ കനലുകൾ എരിഞ്ഞൊടുങ്ങാൻ നാഴികകൾ മാത്രം ബാക്കി നിൽക്കെ ഏതു തീരാദുഃഖത്തിന്റെ തീനാളങ്ങളാവാം അവളിലേക്ക് ആളിപ്പടർന്നു കാണുക.
രാത്രി വിളിച്ചപ്പോൾ അവൾ എന്താണ് പറഞ്ഞത്. കട്ടിൽ. അതെ, മരത്തിൽ കൊത്തിയ മനോഹരമായ ചിത്രപ്പണികളോട് കൂടിയ ഒരു വലിയ കട്ടിൽ, അതിൽ ചുവന്ന പൂവുകൾ കൊണ്ട് അലങ്കരിക്കണം, വെളുത്ത വിരിപ്പുകൾ വേണം, കട്ടിലിന്റെ കാലുകളിൽ കിലുങ്ങുന്ന മണികൾ വേണം. സ്വർണ്ണം, ആഭരണങ്ങൾ, വസ്ത്രങ്ങൾ, വിരുന്നു പോകേണ്ട ഇടങ്ങൾ എത്രയെത്ര കാര്യങ്ങൾ ആഗ്രഹിക്കാമായിരുന്നിട്ടും, ഒരു കട്ടിൽ മാത്രമാണ് അവൾ സ്വന്തമായി ആഗ്രഹിച്ചത്. ഒരുമിച്ചുണ്ടാകുന്ന സമയങ്ങളിൽ അതിന്റെ പഞ്ഞി പോലുള്ള മാറിൽ, ഉടലോടൊട്ടി, കെട്ടിപ്പിണയുന്ന രണ്ട് സർപ്പങ്ങളാവാം അവളുടെ കിനാക്കൾ നിറയെ, അരണ്ട വെളിച്ചത്തിൽ, വെളുപ്പിലേക്ക് ചുവന്ന പൂക്കൾ പടർന്നു കയറുന്നത് ചിന്തിച്ചാവും ഉറങ്ങിയിട്ടുണ്ടാവുക.
പതിനാറാം തീയതി പുലർച്ചെ ആ കട്ടിലിന്റെ ഹൃദയത്തിൽ വാടി വീണൊരു പൂവ് പോലെ അവൾ കിടക്കുകയായിരുന്നു, അനക്കമില്ല. ആളുകൾ തടിച്ചു കൂടി, വന്നവർ വന്നവർ ചോദ്യങ്ങൾ മെനഞ്ഞു. മറ്റൊരു പ്രണയം, ചെറുക്കന്റെ അവഗണന, ഗർഭം ധരിക്കില്ലായിരിക്കും, ചതിക്കപ്പെട്ടു കാണും, ഉത്തരങ്ങൾ പരസ്പരം പങ്കുവെച്ച് ചിലർ ഉമ്മറത്ത് അടക്കം പറഞ്ഞിരുന്നു. മറ്റുചിലർ അവളെ പുകഴ്ത്തി. പാവം, നല്ല കുട്ടി, വിവാഹ ദിവസം തന്നെ പോയി. ആത്മഹത്യയാവും, എന്തിന്? എങ്ങനെ? അമ്മ നിശബ്ദയാണ് കരയുന്നില്ല. അച്ഛൻ മതിലിനോട് ചേർന്ന് കാല് നീട്ടി അവളുടെ ചേതനയറ്റ ശരീരത്തിലേക്ക് നോക്കി ഇരിക്കുന്നു. മണവാളൻ മരണ വീട്ടിലേക്ക് കാല് കുത്തിയതും ആളുകളുടെ മുഖം ചുവന്നു, മരണത്തിനു കാരണക്കാരൻ അവനാണെന്നുള്ള ചർച്ചകൾ ഉയർന്നു വന്നു. നിസ്സഹായനായൊരു ദൃക്സാക്ഷിയെപ്പോലെ അവൻ ആ മുറിക്കുള്ളിലേക്ക് കടന്നുചെന്നു. നിലത്ത് ഒരു പായയിൽ അവൾ കിടക്കുന്നുണ്ട്. തേക്കാത്ത ചുമരുകൾ, ഇരിക്കാൻ രണ്ട് കസേരകൾ, ഇടുങ്ങിയ ഒരു മുറി... പാതി അടഞ്ഞ അവളുടെ കണ്ണുകളിലൂടെ ഒരു മിന്നായം പോലെ കഴിഞ്ഞ കാലം കടന്നുപോയി.
പരിഭവങ്ങളും ഓർമ്മകളും കിനാക്കളും ചുംബനങ്ങളും ചൂടും ചൂരും ചിത്രപ്പണികൾ തീർത്ത ഒടുങ്ങാത്ത പ്രണയമായിരുന്നു ആ കട്ടിൽ. നമ്മുടെ നിഴൽ വീണ ഇടങ്ങളിലെല്ലാം ഹൃദയം ചോന്നു തുടുത്ത് വിരിഞ്ഞ ചുവന്ന പൂക്കൾ, കേട്ടിട്ടും കേട്ടിട്ടും തീരാത്ത കഥകളുടെ കുറുങ്ങിയതും, ഇടുങ്ങിയതുമായ ഇടവഴിയിലെ നമ്മുടെ വീട്. ഇത്രയേറെ സമ്പന്നതയിൽ നിന്റെ നിരാശയുടെ ആഴങ്ങളിലേക്ക് എത്തി നോക്കാൻ എനിക്ക് ധൈര്യമുണ്ടായിരുന്നില്ല. ഇണചേരുന്ന സർപ്പങ്ങളിൽ ഒന്ന് അവന്റെ ഹൃദയത്തിന്റെ നിഗൂഢതയിൽ ഒളിഞ്ഞിരുന്ന കള്ളിമുൾക്കാട്ടിലേക്ക് നുഴഞ്ഞു കയറി, പാഞ്ഞു, പിടഞ്ഞു, മറഞ്ഞു.
സമയം പന്ത്രണ്ടോടടുത്തു, ആൾകൂട്ടം ഒഴിഞ്ഞു, ചടങ്ങുകൾ കഴിഞ്ഞു. വാടിയ പൂക്കളും, മുല്ലപ്പൂമാലകളും, ഇണ ചേരാത്ത സർപ്പങ്ങളും, ചുവന്ന പൂക്കൾ വിതറിയ കട്ടിലും വിഷാദത്തിന്റെ പൊടിക്കാറ്റിൽ ആടിയുലഞ്ഞു മറഞ്ഞു. അവളുടെ രൂപം മാത്രം മനസ്സിൽ ബാക്കി ആയി. മിച്ചമായ ഓർമ്മയുടെ ശ്മശാനങ്ങളിൽ, അവന്റെ കള്ളിമുൾക്കാടിനുള്ളിൽ വിഷാദം പൊഴിയുന്ന ഒറ്റമരക്കൊമ്പിൽ ഒരു ചുവന്ന പുഷ്പമായി അവൾ നിത്യം വിരിയുമായിരിക്കും!