കാടൻ ചിറ
കാൽചുവടുകൾ എണ്ണിയെണ്ണി കാടൻ നടന്നു, കുറേയധികം. ഒരോ കാൽചുവടുകളിലും ഓരോ തെറ്റുകൾ എണ്ണി, തുടച്ചു, മിനുക്കി. കാടിനു നിയമമുണ്ട്, പക്ഷെ കാടനില്ല. അവന്റെ ശ്വാസത്തിൽ കറുത്തതും വെളുത്തതുമായ പാപത്തിന്റെ മണം പടർന്നു. വേട്ടയാടിയതിന്റെ, കൊന്നതിന്റെ, കാമിച്ചതിന്റെ കണക്കുകൾ തലച്ചോറിൽ നിന്ന് താഴ്ന്നിറങ്ങി ഹൃദയത്തിൽ മുട്ടിനിന്നു. കാടന്റെ കുടലെരിഞ്ഞു. മനം പിരട്ടുന്നു... അവനിനിയൊന്ന് ചർദ്ദിക്കണം.

മലയിറങ്ങിയ കാടൻ, കാട് കണ്ട് മടുത്ത കാടൻ. ചോലയിൽ നീന്തി നീന്തി വെള്ളച്ചാട്ടത്തിൽ ഒന്ന് തെന്നിവീണതാണ്. അതാണ് കാടന്റെ മലയിറക്കം. അവന്റെ കണ്ണ് ചുവന്ന് പുറത്തേക്ക് ചാടാൻ നിൽക്കുകയാണ്. അവ രണ്ടും പഴുത്ത് പറിക്കാനായ ജാമ്പക്ക പോലെ. അന്നാദ്യമായി, തെളിനീരിൽ തന്നെത്തന്നെ അവൻ കണ്ടു. ചുവന്ന കണ്ണുകൾ, മുറിപ്പാടുകൾ, കോറിയ കവിളുകൾ, വരണ്ട ഇതൾ ചുണ്ടുകൾ, ചെമ്പൻ മുടി.
കാൽചുവടുകൾ എണ്ണിയെണ്ണി കാടൻ നടന്നു, കുറേയധികം. ഒരോ കാൽചുവടുകളിലും ഓരോ തെറ്റുകൾ എണ്ണി, തുടച്ചു, മിനുക്കി. കാടിനു നിയമമുണ്ട്, പക്ഷെ കാടനില്ല. അവന്റെ ശ്വാസത്തിൽ കറുത്തതും വെളുത്തതുമായ പാപത്തിന്റെ മണം പടർന്നു. വേട്ടയാടിയതിന്റെ, കൊന്നതിന്റെ, കാമിച്ചതിന്റെ കണക്കുകൾ തലച്ചോറിൽ നിന്ന് താഴ്ന്നിറങ്ങി ഹൃദയത്തിൽ മുട്ടിനിന്നു. കാടന്റെ കുടലെരിഞ്ഞു. മനം പിരട്ടുന്നു... അവനിനിയൊന്ന് ചർദ്ദിക്കണം. മുന്നോട്ട് കാൽ വെച്ചപ്പോൾ, ഇരുട്ടിൽ കാൽ നനഞ്ഞു. ഒരു കുഞ്ഞു കുഴിയാണ്, വെള്ളമുള്ള കുഴി. ചർദ്ദിച്ചു. കുഴി മൂടാൻ അവന്റെ രണ്ടു കൈപത്തികളും തമ്മിൽ അടുപ്പിച്ചു. ചർദ്ദിൽ കലർന്ന വെളളത്തിന്റേയും നനഞ്ഞ മണ്ണിന്റേയും ഇടയിൽ ഒരു പിടപ്പ്. തവിട് നിറമുള്ള ചളി പിടിച്ച ചിതമ്പലുകളുള്ള മീൻകുഞ്ഞ്. അത് പിടഞ്ഞ് പിടഞ്ഞ് വഴുതി. കാടൻ കൈകൾ അമർത്തി. കൊന്ന് തിന്നാലോ എന്ന് ശങ്കിച്ചു. പക്ഷെ അവന്റെ വിശപ്പിന്റെ നൂറിലൊരംശം ശമിപ്പിക്കാൻ ഇതിനാവില്ല.
അതിന്റെ കണ്ണിലേക്ക് ഒന്ന് പുച്ഛിച്ച നോട്ടമിറക്കി അടുത്തുള്ള ചിറയിലേക്കെറിഞ്ഞു. പേടിച്ച് ആ മീൻകുഞ്ഞ് ആഴത്തിലേക്ക് നീന്തി മറഞ്ഞു.
കാടൻ അന്ന് തളർന്നുറങ്ങി. ചിറ പുണർന്നൊരു കാറ്റ് അവന് തണുപ്പേകി. കുറേ കാലത്തിന് ശേഷം അവൻ കണ്ണടച്ചുറങ്ങി. നേരം പുലർന്നപ്പോൾ മീൻ കുഞ്ഞിനെയോർത്തു. മുഖത്ത് ചിരി പടർന്നു. ആർദ്രതയുള്ള ചിരി. പക്ഷെ തിരിച്ച് മലകയറണം, കാട്ടിലെത്തണം, കാടിളക്കി ചോര വീഴ്ത്തണം. തിരിച്ചു നടക്കുന്നതിന്റെ മുന്നെ ചിറയിലേക്ക് കാടനൊന്നെത്തി നോക്കി. കുഞ്ഞ് മീനിനെയെങ്ങാനും കണ്ടാലോ. മുഖം കഴുകാൻ അവൻ വെള്ളത്തിലേക്ക് ചാഞ്ഞു. തന്റെ പ്രതിബിംബത്തിൽ നീന്തുന്ന കുഞ്ഞ് മീൻ മേലോട്ട് കണ്ണുകൾ വിടർത്തി നോക്കുന്നു. ആരും തന്നെയങ്ങനെ നോക്കിയിട്ടില്ല. കാടൻ അതിനെ കോരിയെടുത്തു. അത് പേടിച്ചില്ല. മുഖം കൈകളോട് അടുപ്പിച്ച് കാടൻ പുഞ്ചിരിച്ചു. കുഞ്ഞ് മീൻ കണ്ണുകൾ വിടർത്തി കാടനെത്തന്നെ നോക്കി നിന്നു. പ്രണയത്തെ കാലം പ്രസവിച്ച നിമിഷം. മണിക്കൂറുകൾ അങ്ങനെ പരസ്പരം നോക്കി നിന്നു. കാടന് പക്ഷെ കാട് കയറണം, മീൻ കുഞ്ഞിന് ചിറയിറങ്ങണം. അതാണ് നിയമം. തത്കാലത്തേക്ക് കാടൻ കാട്ടിലേക്ക് തിരിച്ചു നടന്നു. മനസ്സിൽ തന്റ കാട്ടിൽ ഒരു ചിറ കെട്ടാൻ പദ്ധതിയിട്ടു. മീൻകുഞ്ഞ് കാടനെ കാണാൻ തുറന്ന കണ്ണ് പിന്നെ അടച്ചതേയില്ല. കാത്തിരുന്നു കാടൻ വരുമെന്നാശ്വസിച്ചു. പക്ഷെ നൂറു ഭയം അതിനെ തിന്നു. കാടനാണ്, അവന്റെ ഭക്ഷണമാണ് താൻ. വേവാൻ പോവുകയാണെങ്കിലും കാടന്റെ കണ്ണുകൾ മറക്കാൻ അതിന് പറ്റിയില്ല.
കാടൻ മല കയറി, ഒരോ ചുരവും കയറുമ്പോൾ പല പാപങ്ങൾ തേടി. മീൻ കുഞ്ഞിന്റെ കണ്ണുകൾ ഓർമ്മയിൽ പെയ്തപ്പോൾ കയറ്റത്തിന്റെ ദൂരം കുറഞ്ഞു. ചിറ വെട്ടണം, കാട്ടിൽ ആരും സമ്മതിക്കില്ല. എന്നിട്ടും അവൻ ചിറയുടെ മോഹം പഴുപ്പിക്കാൻ വെച്ചു. കാട്ടിലെത്തി, പണി തുടങ്ങി. വീണ്ടും കാടത്തരത്തിന്റെ ത്വര... വേണ്ട കുഞ്ഞ് മീനിന്റെ ചിറ, ഞാൻ, ഞങ്ങൾ. ചിറ പണിയാൻ മാസങ്ങളെടുത്തു. പക്ഷെ ഒരു രാത്രി... കുലംകുത്തി മഴ പെയ്തു. കാടൻ, മീൻ കുഞ്ഞിന്റെ ചിറയിലേക്ക് അടിവാരം നോക്കി പാഞ്ഞു. ചിറയില്ല. ചുറ്റും കലക്കവെള്ളം. മീൻ കുഞ്ഞിന്റെ വലതുചിറക് കാലിൽ ഇക്കിളി കൂട്ടി തടഞ്ഞു. കാലം പ്രസവിച്ച പ്രണയം മരവിച്ചു. കാടന്റെ കാൽ ചളിയിൽ പൂണ്ടു. മീൻകുഞ്ഞിന്റെ ചിറകവൻ ഇടതു നെഞ്ചിലൊട്ടിച്ച് താഴ്ന്നു. പുഴുവും കീടവും അകത്തും പുറത്തുമായി അവന്റെ കഥയും ശ്വാസവും ചളിയിൽ ആണ്ടിറങ്ങി.