പ്രതിസ്ഥാനത്ത് ആരെല്ലാമാണ്?
വിസ്മയയും ഉത്രയും ചർച്ചയാകുമ്പോൾ മറുപക്ഷത്ത് ഇതേ വ്യവസ്ഥയുടെ ഉല്പന്നങ്ങളായി വളർന്നു വരുന്ന ഒരു ആൺ സമൂഹത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കേണ്ടതുണ്ട്. ശാരീരികമായും മാനസികമായും ഒരു സഹജീവിയെ കൈകാര്യം ചെയ്യാനും ഉപദ്രവമേൽപ്പിക്കാനുമെല്ലാം എനിക്ക് സ്വാതന്ത്ര്യമുണ്ട് എന്നു ചിന്തിക്കുന്ന രീതിയിൽ എങ്ങനെയാണ് ഇവർ വളർന്നു വരുന്നത്? ഇവിടുത്തെ വ്യവസ്ഥ രണ്ടു രീതിയിൽ നമ്മുടെ ആൺകുട്ടികളേയും പെൺകുട്ടികളെയും കൈകാര്യം ചെയ്യുന്നത് കൊണ്ടുതന്നെ സംഭവിക്കുന്നതാണിത് എന്നതിൽ സംശയമില്ല.

ഒരു പാട്രിയാർക്കൽ സമൂഹത്തിൽ, അധികാരം പുരുഷനിൽ മാത്രം കേന്ദ്രീകരിച്ചു നിലനിൽക്കുന്ന നമ്മുടെ വ്യവസ്ഥാപിത കുടുംബങ്ങളിലെ ഗാർഹികപീഡനങ്ങളുടെ അവസാനത്തെ ഇരയുടെ പേരാണ് വിസ്മയ. വിവാഹ കമ്പോളത്തിൽ കാലങ്ങളായി പല പേരിൽ നിലനിൽക്കുന്ന കച്ചവട വ്യവസ്ഥയുടെ ഇരയായി മാത്രമല്ല ഈ മരണം ചർച്ച ചെയ്യപ്പെടേണ്ടത്. സ്ത്രീധന തർക്കങ്ങളാണ് മരണത്തിലേക്ക് നയിച്ചതെങ്കിലും ഇവിടുത്തെ ജീർണിച്ച ഒരു സാമൂഹിക വ്യവസ്ഥ ഒരു പെൺകുട്ടിക്ക് മുകളിൽ സൃഷ്ടിച്ചെടുത്തിട്ടുള്ള അരക്ഷിതത്വ ബോധത്തിന്റെ ഫലം കൂടെയാണ് ഈ മരണം. ഓരോ വീടും ഓരോ കുടുംബവും ഈ സമൂഹത്തിൽ നിലനിൽക്കുന്ന എല്ലാതരം റിഗ്രസ്സീവ് ആശയങ്ങളെയും ഏറിയും കുറഞ്ഞും നിലനിർത്തിപ്പോരുന്ന അതിൻറെ ഒരു ക്രോസ് സെക്ഷൻ തന്നെയാണ്. അവിടെ നിലനിൽക്കുന്ന പൊതുബോധത്തിന്റെ അടിസ്ഥാനത്തിലും പിന്തുടരുന്ന സാമൂഹിക സദാചാര മാതൃകകൾക്ക് വിരുദ്ധമാകാതെയുമാണ് കാലങ്ങളായി ഈ ഇൻസ്ടിറ്റ്യൂഷൻ നിലനിൽക്കുന്നത്. അതിനകത്ത് നിന്നുകൊണ്ട് കുടുംബത്തിന്റെ ഘടനാപരമായ പ്രശ്നങ്ങളോ അതിൻറെ അധികാര വ്യവസ്ഥയോ മാറാതെ വിശുദ്ധവും പവിത്രവുമായ കുടുംബ സങ്കൽപ്പങ്ങളെ കൂട്ടുപിടിച്ച് മാത്രം പ്രായോഗികമായി ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സാധിക്കില്ല എന്നതാണ് യാഥാർത്ഥ്യം.
ഒരു റീ കൺസ്ട്രക്ഷന് വിധേയമാകാത്ത, ആഴത്തിൽ വേരുറച്ചു നിലനിൽക്കുന്ന ഇവിടുത്തെ നടപ്പുരീതികളും സിസ്റ്റവും കൊന്നു തള്ളിയിട്ടുള്ളതോ ദുർബലരാക്കിയിട്ടുള്ളതോ ആയ പുറംലോകം അറിഞ്ഞവരും അറിയാത്തവരുമായ നിരവധി പേർ നമുക്കിടയിലുണ്ട്. പല രീതിയിലുള്ള സോഷ്യൽ കണ്ടീഷനിങ്ങിനു വിധേയരായി ജീവിക്കുന്നവരാണ് ഇവിടെ ഓരോ വ്യക്തിയും. ഇത് തുടങ്ങിവെക്കുന്നതും ഒരു വ്യക്തിക്ക് മേൽ വലിയ സ്വാധീനമായി വളരുന്നതും വീടിനകത്ത് നിന്നു തന്നെയാണ്. സാമൂഹിക സാഹചര്യങ്ങളും വിദ്യാഭ്യാസ സമ്പ്രദായവും ഇതിനെല്ലാം അനുകൂലമായി തന്നെ നിലനിൽക്കുകയും ചെയുന്നു. അവിടെ, വിവാഹം ജീവിതത്തിലെ ആത്യന്തിക ലക്ഷ്യമായി കണക്കാക്കി അതിന് പ്രാപ്തരാക്കി വളർത്തുന്ന പെൺകുട്ടികൾ നമ്മുടെ അനുഭവങ്ങളിലും ചുറ്റുപാടുകളിലും വളരെ പരിചയമുള്ള കാഴ്ചയാണ്. അവളുടെ സുരക്ഷിതത്വ ബോധത്തെ വൈവാഹിക ജീവിതവുമായി മാത്രം ബന്ധപ്പെടുത്തി സൃഷ്ടിച്ചെടുത്തിട്ടുള്ള പൊതുബോധത്തിൻറെ ഫലം കൂടെയാണിത്. ഇത് വീടിനകത്തെ ദൈനംദിന സംഭാഷണങ്ങളിലും പെരുമാറ്റങ്ങളിലും ജെൻഡർ റോളുകളിലും തുടങ്ങുന്നവയും മാറ്റമില്ലാതെ തുടരുന്നവയുമാണ്. അത്രമാത്രം നോർമലൈസ് ചെയ്യപ്പെട്ടിട്ടുള്ള ഈ പ്രവൃത്തികൾ കാലക്രമത്തിൽ സൃഷ്ടിക്കുന്ന ഒരു അരക്ഷിതത്വബോധവും, ഒരു ടോക്സിക് റിലേഷൻഷിപ്പ് ആയിരുന്നാൽ പോലും അതിൽ തുടരേണ്ടിവരുന്നതിൻറെ സമ്മർദ്ദങ്ങളും പേറിയാണ് ഭൂരിപക്ഷവും മുന്നോട്ടു പോകുന്നത്. ആ സമ്മർദ്ദങ്ങൾ ഊട്ടി ഉറപ്പിക്കുന്നതിൽ ജാതി, ജാതകം, പ്രായം, അഭിമാനം, സഹോദരങ്ങളുടെ പ്രായം, നീളം, തടി തുടങ്ങി പല ഘടകങ്ങൾ പ്രവർത്തിക്കുന്നുമുണ്ട്. ഈ ദുരന്തങ്ങളെല്ലാം കൈ ചൂണ്ടുന്നത്, മറുവശത്ത് പ്രതിസ്ഥാനത്ത് ഒരു വ്യക്തിയിലേക്ക് മാത്രമല്ല, ഈ വ്യവസ്ഥകളിലേക്കു കൂടെയാണ്.
വിസ്മയയും ഉത്രയും ചർച്ചയാകുമ്പോൾ മറുപക്ഷത്ത് ഇതേ വ്യവസ്ഥയുടെ ഉല്പന്നങ്ങളായി വളർന്നു വരുന്ന ഒരു ആൺ സമൂഹത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കേണ്ടതുണ്ട്. ശാരീരികമായും മാനസികമായും ഒരു സഹജീവിയെ കൈകാര്യം ചെയ്യാനും ഉപദ്രവമേൽപ്പിക്കാനുമെല്ലാം എനിക്ക് സ്വാതന്ത്ര്യമുണ്ട് എന്നു ചിന്തിക്കുന്ന രീതിയിൽ എങ്ങനെയാണ് ഇവർ വളർന്നു വരുന്നത്? ഇവിടുത്തെ വ്യവസ്ഥ രണ്ടു രീതിയിൽ നമ്മുടെ ആൺകുട്ടികളേയും പെൺകുട്ടികളെയും കൈകാര്യം ചെയ്യുന്നത് കൊണ്ടുതന്നെ സംഭവിക്കുന്നതാണിത് എന്നതിൽ സംശയമില്ല. ഒരു കൊലപാതകത്തിലേക്കോ ആത്മഹത്യയിലേക്കോ നയിച്ചിട്ടില്ല എന്നതുകൊണ്ട് മാത്രം ആണത്ത ഉദ്ഘോഷങ്ങൾ നമ്മുടെ വീടുകളിൽ ഇല്ലാത്ത കാഴ്ച്ചകളല്ല. മുടിയുടെ നീളം, ഉപയോഗിക്കുന്ന വസ്ത്രം, ജോലിയിലെ തിരഞ്ഞെടുപ്പ്, ഫിനാൻഷ്യൽ ഫ്രീഡം തുടങ്ങി മറ്റൊരാളുടെ സ്വാതന്ത്ര്യം നിങ്ങൾ അനുവദിച്ചു കൊടുക്കുന്ന ഔദാര്യമാണെന്നു വിശ്വസിക്കുന്ന ഏതൊരാളിലും ഏത് തരത്തിലും ഏത് തീവ്രതയിലും ഇത് പ്രവർത്തിക്കുന്നു എന്നുള്ളതിലേ വ്യത്യാസമുള്ളൂ.
നമ്മുടെ സിനിമകളും മുഖ്യധാരാ മാധ്യമങ്ങളിലെ ജനപ്രീതി നേടിയിട്ടുള്ള പല പ്രോഗ്രാമുകളും ഈ പ്രവണതകളെ നോർമലൈസ് ചെയ്ത് അവതരിപ്പിക്കുന്നതിൽ വലിയ അളവിൽ വിജയിച്ചിട്ടുണ്ട്. മുഖത്ത് അടിക്കുന്ന നായകന്മാരോട് പ്രണയം പ്രകടിപ്പിക്കുന്ന നായികമാർ, സ്നേഹപ്രകടനങ്ങളിലെ വയലൻസ് സാധാരണമാണ് എന്ന് ആവർത്തിച്ച സിനിമകൾ, ചുമ്മാ കാലുമടക്കി തൊഴിക്കാൻ ഒരു പെണ്ണിനെ വേണം എന്ന് സ്ക്രീനിൽ പറഞ്ഞ കഥാപാത്രത്തെയും സിനിമയേയും ആഘോഷിച്ചവരിൽ തുടങ്ങി ഈ രീതിയിൽ മസ്ക്കുലൈൻ ടോക്സിസിറ്റിയെ റൊമാൻന്റിസൈസ് ചെയ്ത സിനിമകളും, സ്ത്രീകൾക്കിടയിൽ വലിയ പ്രചരണം നേടിയിടുള്ള, സ്ത്രീ വിരുദ്ധ പരാമർശങ്ങൾ കൊണ്ട് ശ്രദ്ധേയമായ നിരവധി പ്രോഗ്രാമുകളും ചേർന്ന് ഉണ്ടാക്കിയിട്ടുള്ള സോഷ്യൽ ഡാമേജിനും ഇതിൽ പങ്കുണ്ട്. ഒടുവിൽ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ആർത്തവത്തിന്റെ അശുദ്ധിയെ കുറിച്ച് നിരന്തരം സംസാരിക്കേണ്ടി വന്നത് നമ്മുടെ സാമൂഹിക സാഹചര്യം ഒരുപാട് ദൂരം പിന്നോട്ട് നടന്നു എന്നതിനെ സംശയങ്ങളില്ലാതെ വ്യക്തമാക്കുന്നു.
എവിടെയാണ് നമ്മൾ അന്വേഷിക്കുന്ന പരിഹാരം? ഓരോ ആത്മഹത്യകൾക്കും കൊലപാതകങ്ങൾക്കും ശേഷം തുടങ്ങിവെക്കുന്ന ഈ ചർച്ചകളുടെ ആയുസ് എത്രയാണ്? ഒരു പേരിൽ നിന്ന് മറ്റൊരു പേരിലേക്ക് എത്തുന്ന ദൂരത്തിനിടക്ക് എവിടെയാണ് നമ്മൾ ഇതെല്ലാം വീണ്ടും മറന്നു തുടങ്ങുന്നത്? ഏറ്റവുമധികം കേസുകൾ റജിസ്റ്റർ ചെയ്യപ്പെടുന്ന ഒരു സംസ്ഥാനത്ത് ഈ കേസുകളുടെ ഭാവി നിർണയിക്കപ്പെടുന്നത് എങ്ങനെയാണ്? ശക്തമായ ഒരു നിയമ സംവിധാനം നിലവിൽ വന്നതുകൊണ്ട് മാത്രം ഈ പ്രശ്നങ്ങൾ പൂർണമായി പരിഹരിക്കപ്പെടുമോ?
രജിസ്റ്റർ ചെയ്യപ്പെടുന്ന കേസുകളിൽ പലതും നിയമ സംവിധാനത്തിനകത്തും പുറത്തും രമ്യമായി പരിഹരിക്കപ്പെടുകയാണ്. കുടുംബത്തിലെ മുതിർന്നവർ, കരയോഗം, മഹൽ കമ്മിറ്റി, മറ്റു മത മേലധ്യക്ഷന്മാർ അവരുടെ വിശുദ്ധ വചനങ്ങൾ തുടങ്ങി പാട്രിയാർക്കിയുടെ അടിത്തറക്ക് കോട്ടം സംഭവിക്കാതെ രമ്യമായ പരിഹാരങ്ങൾ കൊണ്ട് ഒത്തുതീർപ്പുകളിൽ എത്തി അഭിമാനം സംരക്ഷിക്കുന്നതാണ് പതിവ്. ഗാർഹിക പീഡനങ്ങൾ എല്ലായ്പ്പോഴും സ്ത്രീധന തർക്കങ്ങൾ മാത്രമല്ല. പല തരത്തിലും പല തലത്തിലും നിലനിൽക്കുന്ന പ്രശ്നങ്ങളാണവ. നിയമ സംവിധാനം ശക്തമാവുക എന്നതോടൊപ്പം ഒരു സാമൂഹിക മാറ്റവും അനിവാര്യമാണ്.
കഴിഞ്ഞ രണ്ടു മൂന്ന് വർഷങ്ങളിൽ കേരളത്തിൻറെ സാമൂഹിക മണ്ഡലത്തിൽ ഏറ്റവുമധികം ഉയർന്നു കേട്ട വാക്കാണ് നവോത്ഥാനം. ഏത് സാഹചര്യത്തിലാണ് ഇത് ചർച്ചയായത് എന്നും, എങ്ങനെയാണ് കേരള സമൂഹം അതിനോട് പ്രതികരിച്ചത് എന്നും നമ്മൾ കണ്ടതാണ്. ശക്തമായ നിയമ സംവിധാനം ഒരു പിൻബലമായി ഉണ്ടാകേണ്ട ആവശ്യകത നിലനിൽക്കെ തന്നെ ഒരു സാമൂഹിക മാറ്റം കൊണ്ടു കൂടെയേ ഈ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയുള്ളൂ. ആ മാറ്റം തുടങ്ങേണ്ടത് വ്യക്തികളിൽ നിന്നു തന്നെയാണ്. ചിന്തകളിൽ, ഇടപെടലുകളിൽ, ബന്ധങ്ങളിൽ പരസ്പരം നിലനിർത്തേണ്ട ബഹുമാനത്തിലും ജനാധിപത്യ മര്യാദകളിലും തുടങ്ങി തുല്യമായ നീതിയിൽ നിലനിൽക്കേണ്ട ഒരു ഭാവിക്ക് വേണ്ടി ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ഇനി നവോത്ഥാന പ്രക്രിയ വീട്ടകങ്ങളിൽ നിന്നു തുടങ്ങട്ടെ.